Panchayat:Repo18/vol1-page0204: Difference between revisions

From Panchayatwiki
No edit summary
No edit summary
Line 26: Line 26:


(എ) ഒരാൾ, ധനകാര്യ സംഗതികളിലും സാമ്പത്തിക ശാസ്ത്രത്തിലും പ്രത്യേക അറിവും പരിചയവും ഉള്ള ആളും;
(എ) ഒരാൾ, ധനകാര്യ സംഗതികളിലും സാമ്പത്തിക ശാസ്ത്രത്തിലും പ്രത്യേക അറിവും പരിചയവും ഉള്ള ആളും;
{{Review}}
{{Approved}}

Revision as of 03:59, 29 May 2019

(3) പ്രസിഡന്റ് മുഖേന സെക്രട്ടറി, അതതു സംഗതിപോലെ, സർക്കാരിനേയോ മറ്റു അധികാരസ്ഥാനത്തേയോ അഭിസംബോധന ചെയ്തതുകൊണ്ടും മറിച്ചും നടത്തുന്ന എല്ലാ കത്തിടപാടുകളും, പ്രസിഡന്റ് കാലതാമസമെന്യേ എത്തിച്ചുകൊടുക്കേണ്ടതാണ്.

185.എ. തെരഞ്ഞെടുക്കപ്പെട്ട അധികാരികളും ഉദ്യോഗസ്ഥൻമാരും തമ്മിലുള്ള ബന്ധം.-(1) പഞ്ചായത്തിന്റെ നിയന്ത്രണത്തിൻ കീഴിലുള്ള ഉദ്യോഗസ്ഥൻമാരുടേയും ജീവനക്കാരുടേയും, അവർ കൈകാര്യം ചെയ്യുന്ന സംഗതികളിൽ ഉപദേശം നൽകുന്നതിനുള്ള അവകാശവും തൊഴിൽപരമായ സ്വാതന്ത്ര്യവും നിയമപരമായ അവകാശങ്ങളും സംരക്ഷിക്കുന്നതിലേക്കായി പഞ്ചായത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട അധികാരികളും ജീവനക്കാരും തമ്മിലുള്ള ബന്ധത്തെ സംബന്ധിക്കുന്ന ഒരു പെരുമാറ്റചട്ടം, സർക്കാർ നിർണ്ണയിക്കേണ്ടതാണ്.

(2) ചർച്ചകളുടെ മിനിറ്റ്സിൽ ഉദ്യോഗസ്ഥൻമാർ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങൾ ഉൾപ്പെടുത്തേണ്ടതാണ്.

(3) പഞ്ചായത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട അധികാരികളും ഉദ്യോഗസ്ഥരും ജീവനക്കാരും പരുഷമായ ഭാഷയും ആംഗ്യവും പ്രവർത്തികളും പരിപൂർണ്ണമായി ഒഴിവാക്കിക്കൊണ്ട പരസ്പരം ബഹുമാനം പുലർത്തേണ്ടതാണ്.

(4) തെരഞ്ഞെടുക്കപ്പെട്ട അധികാരികൾ പെരുമാറ്റചട്ടം ലംഘിച്ചതായുള്ള ഏതൊരു പരാതിയും 271 ജി വകുപ്പുപ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടി രൂപീകരിച്ച ഓംബുഡ്സ്മാൻ പരിഗണിക്കേണ്ടതും അതിൻമേലുള്ള റിപ്പോർട്ട് ഉചിതമായ നടപടികൾക്കായി സർക്കാരിന് അയച്ചു കൊടുക്കേണ്ടതുമാണ്.

(5) തെരഞ്ഞെടുക്കപ്പെട്ട അധികാരികൾ ഉദ്യോഗസ്ഥൻമാർക്ക് വാക്കാൽ നൽകുന്ന നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന് മുൻപ് രേഖാമൂലം സ്ഥിരീകരിക്കേണ്ടതാണ്.

185.ബി. ഉദ്യോഗസ്ഥൻമാരുടെ സ്റ്റാറ്റ്യൂട്ടറി ചുമതലകൾ നിർവ്വഹിക്കൽ.-പഞ്ചായത്തിന്റെ ഏതെങ്കിലും ഉദ്യോഗസ്ഥനിൽ സ്വതന്ത്രമായും തനിച്ചും ചെയ്യേണ്ടതായ സ്റ്റാറ്റ്യൂട്ടറി അധികാരങ്ങളോ ചുമതലകളോ നിക്ഷിപ്തമായിട്ടുണ്ടെങ്കിൽ പഞ്ചായത്തോ പ്രസിഡന്റോ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനോ ഏതെങ്കിലും അംഗമോ അപ്രകാരമുള്ള കർത്തവ്യങ്ങളും ചുമതലകളും ആ ഉദ്യോഗസ്ഥൻ നിർവ്വഹിക്കുന്നതിൽ ഇടപെടുകയോ സ്വാധീനിക്കുകയോ ചെയ്യുവാൻ പാടുള്ളതല്ല.


അദ്ധ്യായം XVII

ധനകാര്യക്കമ്മീഷനും അതിന്റെ അധികാരങ്ങളും

186. ധനകാര്യക്കമ്മീഷൻ.-(1) ഈ വകുപ്പിൽ 'കമ്മീഷൻ' എന്നാൽ ഭരണഘടനയുടെ 243ഐ അനുച്ഛേദത്തിലെ (1)-ാം ഖണ്ഡപ്രകാരം ഗവർണ്ണർ രൂപീകരിച്ച ധനകാര്യക്കമ്മീഷൻ എന്നർത്ഥമാകുന്നു.

(2) സർക്കാരിന്റെ തീരുമാനപ്രകാരം കമ്മീഷനിൽ ചെയർമാൻ ഉൾപ്പെടെ മൂന്നിൽ കവിയാത്ത അംഗങ്ങൾ ഉണ്ടായിരിക്കേണ്ടതാണ്.

എന്നാൽ, കമ്മീഷനിലെ അംഗങ്ങളെ ഭാഗിക സമയ അടിസ്ഥാനത്തിൽ നിയമിക്കാവുന്നതാണ്.

(3) കമ്മീഷന്റെ അംഗങ്ങളായി നിയമിക്കപ്പെടേണ്ടവർ,-

(എ) ഒരാൾ, ധനകാര്യ സംഗതികളിലും സാമ്പത്തിക ശാസ്ത്രത്തിലും പ്രത്യേക അറിവും പരിചയവും ഉള്ള ആളും;

This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: LejiM

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ