Panchayat:Repo18/vol1-page0347: Difference between revisions

From Panchayatwiki
(പേജ്-347)
No edit summary
Line 16: Line 16:


'''6ബി. പട്ടികയിൽ പ്രവാസി ഭാരതീയ സമ്മതിദായകരുടെ പേരുകൾ ഉൾപ്പെടുത്തുന്നതിനുള്ള അപേക്ഷ സമർപ്പിക്കൽ.''' (1) ഓരോ പ്രവാസി ഭാരതീയ സമ്മതിദായകനും അയാൾ സമ്മതിദായക പട്ടികയിൽ ഉൾപ്പെടുന്നതിന് മറ്റു വിധത്തിൽ അയോഗ്യനല്ലാതായിരിക്കുകയും, അയാളുടെ പാസ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന കേരളത്തിലെ താമസസ്ഥലം സ്ഥിതി ചെയ്യുന്ന നിയോജകമണ്ഡലത്തിലെ പട്ടികയിൽ പേര് രജിസ്റ്റർ ചെയ്യുന്നതിന് ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ ഫാറം 4എ-യിലുള്ള അപേക്ഷ ബന്ധപ്പെട്ട രജിസ്ട്രേഷൻ ഓഫീസർക്ക് നേരിട്ട് നൽകുകയോ തപാൽ മാർഗ്ഗം അയച്ചുകൊടുക്കുകയോ ചെയ്യേണ്ടതാണ്.
'''6ബി. പട്ടികയിൽ പ്രവാസി ഭാരതീയ സമ്മതിദായകരുടെ പേരുകൾ ഉൾപ്പെടുത്തുന്നതിനുള്ള അപേക്ഷ സമർപ്പിക്കൽ.''' (1) ഓരോ പ്രവാസി ഭാരതീയ സമ്മതിദായകനും അയാൾ സമ്മതിദായക പട്ടികയിൽ ഉൾപ്പെടുന്നതിന് മറ്റു വിധത്തിൽ അയോഗ്യനല്ലാതായിരിക്കുകയും, അയാളുടെ പാസ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന കേരളത്തിലെ താമസസ്ഥലം സ്ഥിതി ചെയ്യുന്ന നിയോജകമണ്ഡലത്തിലെ പട്ടികയിൽ പേര് രജിസ്റ്റർ ചെയ്യുന്നതിന് ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ ഫാറം 4എ-യിലുള്ള അപേക്ഷ ബന്ധപ്പെട്ട രജിസ്ട്രേഷൻ ഓഫീസർക്ക് നേരിട്ട് നൽകുകയോ തപാൽ മാർഗ്ഗം അയച്ചുകൊടുക്കുകയോ ചെയ്യേണ്ടതാണ്.
{{create}}

Revision as of 11:05, 4 January 2018

4. പട്ടിക ഭാഗങ്ങളായി തയ്യാറാക്കൽ.- ഓരോ നിയോജക മണ്ഡലത്തിലേക്കുമുള്ള പട്ടിക സൗകര്യപ്രദമായ ഭാഗങ്ങളായി വിഭജിച്ച് തുടർച്ചയായി നമ്പരിടേണ്ടതാണ്.

5. പേരുകളുടെ ക്രമം.- (1) സമ്മതിദായകരുടെ പേരുകൾ പട്ടികയിൽ അഥവാ പട്ടികയുടെ ഓരോ ഭാഗത്തിലും, അതതു സംഗതി പോലെ, വീട്ടുനമ്പർ ക്രമത്തിൽ ക്രമീകരിക്കേണ്ടതാണ്.

(2) പട്ടികയുടെ ഓരോ ഭാഗത്തിലും സമ്മതിദായകരുടെ പേരുകൾ പ്രായോഗികമായി കഴിയുന്നത്ര ഒന്നിൽ തുടങ്ങുന്ന തുടർച്ചയായ വ്യത്യസ്ത കൂട്ടം നമ്പരായി നമ്പർ ഇടേണ്ടതാണ്.

'[5.എ. പ്രവാസി ഭാരതീയ സമ്മതിദായകന്റെ പേര് പട്ടികയിൽ ഉൾപ്പെടുത്തൽ.- ആക്റ്റിലെ 21 എ വകുപ്പുപ്രകാരം പട്ടികയിൽ ഉൾപ്പെടുത്താൻ യോഗ്യതയുള്ള ഓരോ പ്രവാസി ഭാരതീയ സമ്മതിദായകന്റെയും പേര് അയാളുടെ പാസ്പോർട്ടിൽ പരാമർശിക്കുന്ന കേരളത്തിലെ താമസസ്ഥലം സ്ഥിതിചെയ്യുന്ന ഭാഗത്തെ പട്ടികയിൽ ഉൾപ്പെടുത്തേണ്ടതാണ്.)

6. വാസഗൃഹങ്ങളിലെ താമസക്കാർ നൽകേണ്ടതായ വിവരവും എന്യൂമറേറ്ററന്മാരുടെ നിയമനവും.-(1) പട്ടിക തയ്യാറാക്കുന്നതിന്റെ ആവശ്യത്തിലേക്കായി, രജിസ്ട്രേഷൻ ആഫീസർക്ക് ഈ ആവശ്യത്തിലേക്കായി അധികാരപ്പെടുത്തിയിട്ടുള്ള അദ്ദേഹത്തിന്റെ സഹായി മുഖാന്തരം ഫാറം 2-ലുള്ള അഭ്യർഥന കത്തുകൾ ആ നിയോജകമണ്ഡലത്തിലോ അതിന്റെ ഏതെങ്കിലും ഭാഗത്തോ ഉള്ള വാസഗൃഹങ്ങളിലെ താമസക്കാർക്ക്, നൽകാവുന്നതും അപ്രകാരമുള്ള ഏതെങ്കിലും കത്ത് ലഭിക്കുന്ന ഏതൊരു വ്യക്തിയും അതിൽ ആവശ്യപ്പെടുന്ന വിവരം, അയാളുടെ കഴിവിന്റെ പരമാവധി, കത്ത് നൽകുന്ന ആൾക്ക് അദ്ദേഹം ആവശ്യപ്പെടുമ്പോൾ നൽകേണ്ടതുമാണ്.

(2) ഒരു വ്യക്തി ഏതെങ്കിലും പ്രസക്ത സമയത്ത് ഒരു സ്ഥലത്ത് സാധാരണ താമസക്കാരനാണോ എന്നതു സംബന്ധിച്ച് ഏതെങ്കിലും പ്രശ്നം ഉദിക്കുന്ന സംഗതിയിൽ സാധാരണ ആ താമസക്കാരനെ നിർണ്ണയിക്കുന്നതിലേക്കായി ഈ ചട്ടങ്ങളിലെ ഫാറം 2-ൽ വിനിർദ്ദേശിക്കുന്ന നിർദ്ദേശങ്ങൾ കൂടി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിക്കേണ്ടതാണ്.

(3) തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ആഫീസറുടെ അഭ്യർത്ഥന പ്രകാരം എയിഡഡ് സ്കൂളുകളിലെ അദ്ധ്യാപകരും തദ്ദേശാധികാര സ്ഥാപനങ്ങളിലെ ജീവനക്കാരും അടക്കം അതതു സംഗതി പോലെ, ആവശ്യാനുസരണം സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും സേവനം എന്യൂമറേറ്റർമാരായും സൂപ്പർവൈസർമാരായും ജോലി ചെയ്യുന്നതിന് വകുപ്പ് തലവന്മാരും ഓഫീസ് തലവന്മാരും തദ്ദേശാധികാര സ്ഥാപനങ്ങളും വിട്ടു കൊടുക്കേണ്ടതാണ്. നിശ്ചിത കാലയളവിനുള്ളിൽ ഈ ജോലി പൂർത്തീകരിക്കുന്നതുവരെ പാർട്ട്ടൈം ആയോ ഫുൾടൈം ആയോ ജോലി ചെയ്യാൻ എന്യൂമറേറ്റർമാരേയും സൂപ്പർവൈസർമാരേയും അനുവദിക്കാവുന്നതാണ്.

'[6.എ. പ്രവാസി ഭാരതീയ സമ്മതിദായകനായി രജിസ്റ്റർ ചെയ്യപ്പെടേണ്ടവർക്കുള്ള അറിയിപ്പ്.- ആക്റ്റിലെ 21 എ വകുപ്പുപ്രകാരം പ്രവാസി ഭാരതീയ സമ്മതിദായകരായി പട്ടികയിൽ പേര് ചേർക്കപ്പെടുന്നതിനുള്ള ആവശ്യത്തിലേക്കായി പ്രവാസി ഭാരതീയ സമ്മതിദായകനായി പേര് രജിസ്റ്റർ ചെയ്യപ്പെടുന്നതിന് യോഗ്യതയുള്ള ഓരോരുത്തരും ചട്ടം 6-ബി പ്രകാരമുള്ള അപേക്ഷ നൽകേണ്ടതാണെന്ന് വ്യക്തമാക്കി ഒരു പൊതുവിജ്ഞാപനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധപ്പെടുത്തേണ്ടതും ആയതിലേക്ക് ഉചിതവും ആവശ്യവുമെന്ന് കരുതുന്ന മറ്റ് പ്രചാരണം നടത്തേണ്ടതുമാണ്.

6ബി. പട്ടികയിൽ പ്രവാസി ഭാരതീയ സമ്മതിദായകരുടെ പേരുകൾ ഉൾപ്പെടുത്തുന്നതിനുള്ള അപേക്ഷ സമർപ്പിക്കൽ. (1) ഓരോ പ്രവാസി ഭാരതീയ സമ്മതിദായകനും അയാൾ സമ്മതിദായക പട്ടികയിൽ ഉൾപ്പെടുന്നതിന് മറ്റു വിധത്തിൽ അയോഗ്യനല്ലാതായിരിക്കുകയും, അയാളുടെ പാസ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന കേരളത്തിലെ താമസസ്ഥലം സ്ഥിതി ചെയ്യുന്ന നിയോജകമണ്ഡലത്തിലെ പട്ടികയിൽ പേര് രജിസ്റ്റർ ചെയ്യുന്നതിന് ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ ഫാറം 4എ-യിലുള്ള അപേക്ഷ ബന്ധപ്പെട്ട രജിസ്ട്രേഷൻ ഓഫീസർക്ക് നേരിട്ട് നൽകുകയോ തപാൽ മാർഗ്ഗം അയച്ചുകൊടുക്കുകയോ ചെയ്യേണ്ടതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ