Panchayat:Repo18/vol1-page0278: Difference between revisions

From Panchayatwiki
('278 കേരള പഞ്ചായത്ത് രാജ് നിയമവും ചട്ടങ്ങളും Sec. 235...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
Line 1: Line 1:
278 കേരള പഞ്ചായത്ത് രാജ് നിയമവും ചട്ടങ്ങളും Sec. 235D
278 കേരള പഞ്ചായത്ത് രാജ് നിയമവും ചട്ടങ്ങളും Sec. 235D
(ബി) നോട്ടീസിൽ പറയുന്ന ഏതെങ്കിലും സ്ഥലങ്ങളിൽ തൊട്ടു കിടക്കാത്ത കെട്ടിടങ്ങളുടെ നിർമ്മാണം മാത്രം അനുവദിക്കുന്നതാണെന്നും, അല്ലെങ്കിൽ
(ബി) നോട്ടീസിൽ പറയുന്ന ഏതെങ്കിലും സ്ഥലങ്ങളിൽ തൊട്ടു കിടക്കാത്ത കെട്ടിടങ്ങളുടെ നിർമ്മാണം മാത്രം അനുവദിക്കുന്നതാണെന്നും, അല്ലെങ്കിൽ
  (സി) നോട്ടീസിൽ പറയുന്ന ഏതെങ്കിലും തെരുവുകളിലോ തെരുവുകളുടെയോ സ്ഥല ങ്ങളുടെയോ ഭാഗങ്ങളിലോ കടകളോ പണ്ടകശാലകളോ ഫാക്ടറികളോ കുടിലുകളോ അഥവാ ശില്പകലാപരമായി പ്രത്യേക സ്വഭാവമുള്ള കെട്ടിടങ്ങളോ പ്രത്യേക ഉപയോഗങ്ങൾക്കായി ഉദ്ദേശിച്ചിട്ടുള്ള കെട്ടിടങ്ങളോ നിർമ്മിക്കാൻ ഗ്രാമ പഞ്ചായത്തിന്റെ പ്രത്യേക അനുവാദമില്ലാതെ അനുവദി ക്കുന്നതല്ലെന്നും, പ്രഖ്യാപിക്കുവാനുള്ള തങ്ങളുടെ ഉദ്ദേശത്തെപ്പറ്റി ഗ്രാമപഞ്ചായത്തിന് പൊതു നോട്ടീസ് നൽകാ വുന്നതാണ്.  

Revision as of 10:00, 5 January 2018

(2) അങ്ങനെയുള്ള ഏതെങ്കിലും പ്രഖ്യാപനം സംബന്ധിച്ചുള്ള യാതൊരു ആക്ഷേപവും ആ നോട്ടീസിന്റെ പ്രസിദ്ധീകരണം മുതൽ മൂന്നു മാസക്കാലത്തിനുശേഷം സ്വീകരിക്കുവാൻ പാടുള്ള തല്ല. (3) ഗ്രാമപഞ്ചായത്ത് മേൽപ്പറഞ്ഞ കാലയളവിനുള്ളിൽ കിട്ടുന്ന എല്ലാ ആക്ഷേപങ്ങളും പരിഗണിക്കേണ്ടതും, പ്രഖ്യാപനം ഭേദഗതി ചെയ്യുകയോ സ്ഥിരീകരിക്കുകയോ ചെയ്യാവുന്നതും, എന്നാൽ ഭേദഗതി ചെയ്യുന്നത് പ്രഖ്യാപനത്തിന്റെ പ്രാബല്യം വ്യാപിപ്പിക്കുന്ന വിധത്തിലായിരിക്കാൻ പാടി ല്ലാത്തതുമാണ്. (4) അപ്രകാരം സ്ഥിരീകരിച്ചിട്ടുള്ള ഏത് പ്രഖ്യാപനവും സെക്രട്ടറി പ്രസിദ്ധപ്പെടുത്തേണ്ടതും, അതിന് പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ പ്രാബല്യം ഉണ്ടായിരിക്കുന്നതുമാണ്.

(5)(4)-ാം ഉപവകുപ്പിൻ കീഴിലുള്ള പ്രഖ്യാപനം പ്രസിദ്ധപ്പെടുത്തിയ തീയതിക്കുശേഷം യാതൊ രാളും അങ്ങനെയുള്ള ഏതെങ്കിലും പ്രഖ്യാപനത്തിനു വിരുദ്ധമായി യാതൊരു കെട്ടിടവും നിർമ്മി ക്കുകയോ പുനർ നിർമ്മിക്കുകയോ ചെയ്യുവാൻ പാടുള്ളതല്ല.
235 ഡി. തെരുവു മുലകളിലുള്ള കെട്ടിടങ്ങൾ.-ഗ്രാമപഞ്ചായത്തിന് രണ്ട് തെരുവുക ളുടെ മൂലയിൽ നിർമ്മിക്കുവാനുദ്ദേശിക്കപ്പെടുന്ന ഏതെങ്കിലും കെട്ടിടം മറ്റു പ്രകാരത്തിൽ അത് നിർണ്ണയിക്കാവുന്ന പൊക്കത്തിലും വിസ്താരത്തിലും വൃത്തത്തിലാക്കുകയോ, ചാമ്പ്രരൂപത്തിലാ ക്കുകയോ ചെയ്യാൻ ആവശ്യപ്പെടാവുന്നതും പൊതു സൗകര്യത്തിനോ സുഖ സൗകര്യത്തിനോ ആവശ്യമെന്ന് അത് കരുതിയേക്കാവുന്ന പ്രകാരം സ്ഥാനത്തിന്റെ ആ മൂലയിലുള്ള അത്തരം ഭാഗം 1894-ലെ സ്ഥലമെടുപ്പ് ആക്റ്റി (1894-ലെ 1-ാം കേന്ദ്ര ആക്റ്റിലെ വ്യവസ്ഥകൾക്കനുസൃതമായി വിലയ്ക്കെടുക്കാവുന്നതാണ്. 

235 ഇ. പൊതുതെരുവിലേക്ക് തുറക്കത്തക്ക രീതിയിൽ വാതിലുകളും, താഴത്തെ നിലയിലുള്ള ജനലുകളും അഴികളും നിർമ്മിക്കുന്നതിനെതിരായ നിരോധനം.-ഏതെങ്കിലും പൊതു തെരുവിലേക്ക് തുറക്കുന്ന വാതിലോ, ഗേറ്റോ, അഴിയോ, താഴത്തെ നിലയിലുള്ള ജനലോ വെളിയിലേക്ക് തുറന്നിടത്തക്കവണ്ണം നിർമ്മിക്കുകയോ പുനർ നിർമ്മിക്കുകയോ ചെയ്യാൻ പാടുള്ള തല്ല.

235 എഫ്. കെട്ടിടം നിർമ്മിക്കാനോ, പുനർ നിർമ്മിക്കുന്നതിനോവേണ്ടി ഉള്ള അപേക്ഷ.-(1) ഗ്രാമ പഞ്ചായത്ത് പ്രദേശത്ത് കുടിൽ അല്ലാത്ത ഒരു കെട്ടിടം നിർമ്മിക്കുകയോ, പുനർനിർമ്മിക്കുകയോ ചെയ്യുന്നതിന് ഏതെങ്കിലും ആൾ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അയാൾ സെക്ര ട്ടറിക്ക്

(എ) കെട്ടിട സ്ഥാനത്തിന്റെ അംഗീകാരത്തിനായി, സ്ഥലത്തിന്റെ സൈറ്റ് പ്ലാനോടുകൂടി രേഖാമൂലമായ ഒരു അപേക്ഷയും, (ബി) പണി നടത്തുന്നതിനുള്ള അനുവാദത്തിനായി തറയുടെ പ്ലാൻ, കെട്ടിടത്തിന്റെ പൊക്കം, അതിന്റെ വിഭാഗങ്ങൾ, പണിയുടെ വിവരണം എന്നിവയോടുകൂടി രേഖാമൂലമായ ഒരു അപേക്ഷയും,അയയ്ക്കക്കേണ്ടതാണ്.