കേരള പഞ്ചായത്ത് രാജ് (അംഗങ്ങൾ, പ്രസിഡണ്ട്,: Difference between revisions
('==കേരള പഞ്ചായത്ത് രാജ് (അംഗങ്ങൾ, പ്രസിഡണ്ട്, വൈ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
Line 1: | Line 1: | ||
{{Panchayat:Repo18/vol1-page0429}} |
Revision as of 09:36, 16 February 2018
1995-ലെ കേരള പഞ്ചായത്ത് രാജ് (അംഗങ്ങൾ, പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരുടെ സത്യപ്രതിജ്ഞ) ചട്ടങ്ങൾ
എസ്.ആർ.ഒ. നമ്പർ 320/95.- 1994-ലെ കേരള പഞ്ചായത്തു രാജ് ആക്ട് (1994-ലെ 13) 254-ാം വകുപ്പ് (1)-ാം ഉപവകുപ്പ് 152-ാം വകുപ്പ് (1)-ഉം (2)ഉം ഉപവകുപ്പുകളും 153-ാം വകുപ്പ് (13)-ാം ഉപവകുപ്പും കൂട്ടി വായിച്ച പ്രകാരം നിക്ഷിപ്തമായ അധികാരങ്ങൾ വിനിയോഗിച്ച് കേരള സർക്കാർ, ഗസറ്റ് വിജ്ഞാപനം വഴി താഴെ പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്:-
ചട്ടങ്ങൾ
'1. ചുരുക്കപ്പേരും പ്രാരംഭവും.-
' (1) ഈ ചട്ടങ്ങൾക്ക് 1995-ലെ കേരള പഞ്ചായത്ത് രാജ് (അംഗങ്ങൾ, പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരുടെ സത്യപ്രതിജ്ഞ) ചട്ടങ്ങൾ എന്നു പേരു പറയാം.
(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.
2. നിർവ്വചനങ്ങൾ.-
ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം,-
(എ) ‘ആക്ട്' എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994-ലെ 13) എന്ന് അർത്ഥമാകുന്നു.
(ബി) ‘വകുപ്പ്' എന്നാൽ ആക്ടിലെ ഒരു വകുപ്പ് എന്ന് അർത്ഥമാകുന്നു.
(സി) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്ടിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്ടിൽ അവയ്ക്കു നൽകപ്പെട്ടിട്ടുള്ള അർത്ഥം യഥാക്രമം ഉണ്ടായിരിക്കുന്നതാണ്.
3. അംഗങ്ങളുടെ സത്യപ്രതിജ്ഞ അല്ലെങ്കിൽ ദൃഢപ്രതിജ്ഞ.-
(1) 152-ാം വകുപ്പ് (1)-ാം ഉപവകുപ്പ് പ്രകാരം സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്യേണ്ട ഗ്രാമപഞ്ചായത്തിലെയോ, ബ്ലോക്ക് പഞ്ചായത്തിലെയോ, ജില്ലാ പഞ്ചായത്തിലെയോ ഏതൊരംഗവും ബന്ധപ്പെട്ട പഞ്ചായത്തിന്റെ ആദ്യയോഗം വിളിച്ചു കൂട്ടുന്നതിനു മുമ്പുതന്നെ അപ്രകാരമുള്ള പ്രതിജ്ഞ ചെയ്തിരിക്കേണ്ടതാണ്.
(2) 152-ാം വകുപ്പ് (2)-ാം ഉപവകുപ്പു പ്രകാരം സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്യുന്നതിനു സാധിക്കാതെ വന്ന ഒരംഗം അല്ലെങ്കിൽ ഒരു ഉപതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ട ഒരംഗം അപ്രകാരമുള്ള പ്രതിജ്ഞ എടുക്കൽ, സെക്രട്ടറിക്കു രേഖാമൂലം മുൻകൂർ നോട്ടീസ് നൽകിയശേഷം, പ്രസിഡന്റിന്റെ മുമ്പാകെ, പ്രസിഡന്റ് നിർദ്ദേശിക്കുന്ന ഒരു ദിവസം ചെയ്യേണ്ടതാണ്.
(3) അംഗങ്ങളുടെ പ്രതിജ്ഞയെടുക്കൽ വിവരം പട്ടികയിലെ ഒന്നാം നമ്പർ ഫോറത്തിലുള്ള ഒരു രജിസ്റ്ററിൽ ഒപ്പുവച്ചു രേഖപ്പെടുത്തേണ്ടതാണ്.
4. പ്രസിഡന്റിന്റെയും വൈസ്പ്രസിഡന്റിന്റെയും സത്യപ്രതിജ്ഞ.-
(1) 153-ാം വകുപ്പ് (13)-ാം ഉപവകുപ്പു പ്രകാരം സത്യപ്രതിജ്ഞയോ, ദൃഢപ്രതിജ്ഞയോ ചെയ്യേണ്ട പഞ്ചായത്ത് പ്രസിഡന്റോ അല്ലെങ്കിൽ വൈസ് പ്രസിഡന്റോ അവരുടെ അങ്ങനെയുള്ള തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചാൽ ഉടൻ തന്നെ അങ്ങനെയുള്ള പ്രതിജ്ഞ ചെയ്യേണ്ടതാണ്.
(2) പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും പ്രതിജ്ഞയെടുക്കൽ വിവരം പട്ടികയിലെ 2-ാം നമ്പർ ഫോറത്തിലുള്ള ഒരു രജിസ്റ്ററിൽ ഒപ്പുവച്ചു രേഖപ്പെടുത്തേണ്ടതാണ്.