Panchayat:Repo18/vol1-page0672: Difference between revisions
No edit summary |
No edit summary |
||
Line 1: | Line 1: | ||
<big><big>2003-ലെ കേരള പഞ്ചായത്ത് | <big><big>2003-ലെ കേരള പഞ്ചായത്ത് രാജ് (നിയമാനുസൃതമല്ലാത്ത പ്രമേയങ്ങളിന്മേൽ സ്വീകരിക്കേണ്ട നടപടിക്രമം) ചട്ടങ്ങൾ</big></big> | ||
<p>'''എസ് ആർ ഒ് നമ്പർ 875/2003-'''1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994-ലെ 13) 182-ാം വകുപ്പ് (iii)-ാം ഖണ്ഡവും 191-ാം വകുപ്പും 254-ാം വകുപ്പിനോട് കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച കേരള സർക്കാർ, 1996 ഏപ്രിൽ 10-ാം തീയതിയിലെ സ.ഉ.(അ) നമ്പർ 87/96/ത.ഭ.വ. എന്ന വിജ്ഞാപന പ്രകാരം പുറപ്പെടുവിച്ചതും 1996 ഏപ്രിൽ 10-ാം തീയതിയിലെ 545-ാം നമ്പർ കേരള അസാധാരണ ഗസറ്റിൽ എസ് ആർ ഒ 352/96-ാം നമ്പരായി പ്രസിദ്ധപ്പെടുത്തിയതുമായ 1996-ലെ കേരള പഞ്ചായത്ത് രാജ് (നിയമാനുസൃതമല്ലാത്ത പ്രമേയങ്ങളിൻമേൽ സ്വീകരിക്കേണ്ട നടപടിക്രമം) ചട്ടങ്ങൾ അതിലംഘിച്ചു കൊണ്ട് താഴെപ്പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു. അതായത്.-</p> | <p>'''എസ് ആർ ഒ് നമ്പർ 875/2003-'''1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994-ലെ 13) 182-ാം വകുപ്പ് (iii)-ാം ഖണ്ഡവും 191-ാം വകുപ്പും 254-ാം വകുപ്പിനോട് കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച കേരള സർക്കാർ, 1996 ഏപ്രിൽ 10-ാം തീയതിയിലെ സ.ഉ.(അ) നമ്പർ 87/96/ത.ഭ.വ. എന്ന വിജ്ഞാപന പ്രകാരം പുറപ്പെടുവിച്ചതും 1996 ഏപ്രിൽ 10-ാം തീയതിയിലെ 545-ാം നമ്പർ കേരള അസാധാരണ ഗസറ്റിൽ എസ് ആർ ഒ 352/96-ാം നമ്പരായി പ്രസിദ്ധപ്പെടുത്തിയതുമായ 1996-ലെ കേരള പഞ്ചായത്ത് രാജ് (നിയമാനുസൃതമല്ലാത്ത പ്രമേയങ്ങളിൻമേൽ സ്വീകരിക്കേണ്ട നടപടിക്രമം) ചട്ടങ്ങൾ അതിലംഘിച്ചു കൊണ്ട് താഴെപ്പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു. അതായത്.-</p> | ||
<center>'''ചട്ടങ്ങൾ'''</center> | <center>'''ചട്ടങ്ങൾ'''</center> |
Revision as of 09:14, 16 February 2018
2003-ലെ കേരള പഞ്ചായത്ത് രാജ് (നിയമാനുസൃതമല്ലാത്ത പ്രമേയങ്ങളിന്മേൽ സ്വീകരിക്കേണ്ട നടപടിക്രമം) ചട്ടങ്ങൾ
എസ് ആർ ഒ് നമ്പർ 875/2003-1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994-ലെ 13) 182-ാം വകുപ്പ് (iii)-ാം ഖണ്ഡവും 191-ാം വകുപ്പും 254-ാം വകുപ്പിനോട് കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച കേരള സർക്കാർ, 1996 ഏപ്രിൽ 10-ാം തീയതിയിലെ സ.ഉ.(അ) നമ്പർ 87/96/ത.ഭ.വ. എന്ന വിജ്ഞാപന പ്രകാരം പുറപ്പെടുവിച്ചതും 1996 ഏപ്രിൽ 10-ാം തീയതിയിലെ 545-ാം നമ്പർ കേരള അസാധാരണ ഗസറ്റിൽ എസ് ആർ ഒ 352/96-ാം നമ്പരായി പ്രസിദ്ധപ്പെടുത്തിയതുമായ 1996-ലെ കേരള പഞ്ചായത്ത് രാജ് (നിയമാനുസൃതമല്ലാത്ത പ്രമേയങ്ങളിൻമേൽ സ്വീകരിക്കേണ്ട നടപടിക്രമം) ചട്ടങ്ങൾ അതിലംഘിച്ചു കൊണ്ട് താഴെപ്പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു. അതായത്.-
1. ചുരുക്കപ്പേരും പ്രാരംഭവും.- ഈ ചട്ടങ്ങൾക്ക് 2003-ലെ കേരള പഞ്ചായത്ത് രാജ് (നിയമാ നുസൃതമല്ലാത്ത പ്രമേയങ്ങളിന്മേൽ സ്വീകരിക്കേണ്ട നടപടിക്രമം) ചട്ടങ്ങൾ എന്ന് പേർ പറയാം.
(2) ഇവ ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്.
2. നിർവ്വചനങ്ങൾ.-(1) ഈ ചട്ടങ്ങളിൽ, സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം.-
(എ) 'ആക്ട്' എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994- ലെ 13) എന്നർത്ഥമാകുന്നു;
ബി) ‘വകുപ്പ് എന്നാൽ ആക്ടിലെ ഒരു വകുപ്പ് എന്നർത്ഥമാകുന്നു;
(2) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും, പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും, എന്നാൽ ആക്ടിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്ടിൽ അവയ്ക്ക് നല്കപ്പെട്ടിട്ടുള്ള അർത്ഥങ്ങൾ യഥാക്രമം ഉണ്ടായിരിക്കുന്നതാണ്.
3. നിയമാനുസൃതമായ തീരുമാനങ്ങളെടുക്കുവാൻ പഞ്ചായത്തിനെ സഹായിക്കുവാനുള്ള സെക്രട്ടറിയുടെ ബാദ്ധ്യത.- (1) ഒരു പഞ്ചായത്തിന്റെ പരിഗണനയ്ക്കു വരുന്ന ഓരോ പ്രശ്നത്തിലും ആക്ടിലെയും അതിൻ കീഴിലുണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലേയും വ്യവസ്ഥകൾക്കനുസൃതമായി തീരുമാനമെടുക്കുന്നതിനാവശ്യമായ ഉപദേശം പഞ്ചായത്തിന് നൽകുവാൻ സെക്രട്ടറിക്ക് ബാദ്ധ്യതയു ണ്ടായിരിക്കുന്നതാണ്.
(2) ഒരു പഞ്ചായത്ത് പാസ്സാക്കുവാൻ ഉദ്ദേശിക്കുന്ന ഒരു പ്രമേയം ആക്ടിലെയോ മറ്റേതെങ്കിലും നിയമത്തിലെയോ ചട്ടങ്ങളിലെയോ വ്യവസ്ഥകൾക്കോ, സർക്കാരിന്റെ നിയമാനുസൃത മാർഗ്ഗനിർദ്ദേശങ്ങൾക്കോ വിരുദ്ധമാണോ എന്നും, അത് പാസ്സാക്കുന്നത് ആക്ട് പ്രകാരം പഞ്ചായത്തിൽ നിക്ഷിപ്തമായിരിക്കുന്ന ഏതെങ്കിലും അധികാരത്തിന്റെ ലംഘനം അഥവാ ദുർവിനിയോഗം ആകുമോ എന്നും, അത് നടപ്പിൽ വരുത്തിയാൽ മനുഷ്യന്റെ ജീവനെയോ ആരോഗ്യത്തെയോ പൊതുജനരക്ഷയെയോ അപകടപ്പെടുത്തുമോ എന്നും സെക്രട്ടറി മുൻകൂട്ടി പരിശോധിക്കേണ്ടതും, അക്കാര്യ ങ്ങളിലുള്ള തന്റെ അഭിപ്രായം ബന്ധപ്പെട്ട ഫയലിൽ രേഖപ്പെടുത്തേണ്ടതും, അത് അതതു സംഗതി സിഡന്റിനെ അല്ലെങ്കിൽ പ്രമേയം പരിഗണിക്കുന്ന പഞ്ചായത്ത് യോഗത്തിൽ ആദ്ധ്യക്ഷo വഹിക്കുന്ന വ്യക്തിയെ രേഖാമൂലം അറിയിക്കേണ്ടതും, തന്റെ അഭിപ്രായം യോഗത്തിൽ വിശദീകരിക്കേണ്ടതുമാണ്.
(3) യോഗത്തിൽ പ്രസ്താവിക്കപ്പെട്ട സെക്രട്ടറിയുടെ അഭിപ്രായം യോഗനടപടിക്കുറിപ്പുകളിൽ ഉൾപ്പെടുത്തേണ്ടതും അതിൽ യാതൊരു മാറ്റവും യോഗാദ്ധ്യക്ഷൻ വരുത്തുവാൻ പാടില്ലാത്തതുമാകുന്നു.
4. നിയമാനുസൃതമല്ലാത്ത പ്രമേയത്തിന്മേലുള്ള നടപടികമം.- (1) ഒരു പഞ്ചായത്ത് പാസ്സാക്കിയ ഒരു പ്രമേയം നിയമാനുസൃതം പാസ്സാക്കിയതല്ലെന്നോ, ആക്ട് പ്രകാരം നൽകിയിട്ടുള്ള അധികാരസീമ ലംഘിക്കുന്നതാണെന്നോ, അല്ലെങ്കിൽ അത് നടപ്പിലാക്കിയാൽ മനുഷ്യജീവനോ ആരോഗ്യത്തിനോ പൊതുസുരക്ഷയ്തക്കോ അപ്രകടമാകുവാൻ സാദ്ധ്യതയുള്ളതാണെന്നോ സെക്രട്ടറിക്ക് അഭിപ്രായമുള്ള പക്ഷം, പ്രസ്തുത തീരുമാനം പുനരവലോകനം ചെയ്യുവാൻ സെക്രട്ടറി പഞ്ചായ ത്തിനോട് രേഖാമൂലം ആവശ്യപ്പെടേണ്ടതും അപ്രകാരമുള്ള ആവശ്യപ്പെടൽ പഞ്ചായത്തിന്റെ തൊട്ടടുത്ത യോഗത്തിൽ പരിഗണിക്കുവാനുള്ള ഒരു വിഷയമായി, 1995-ലെ കേരള പഞ്ചായത്ത് രാജ് (പഞ്ചായത്തിന്റെ യോഗ നടപടിക്രമം) ചട്ടങ്ങളിലെ 5-ാം ചട്ടപ്രകാരം തയ്യാറാക്കുന്ന അജണ്ടയിൽ ഉൾപ്പെടുത്തേണ്ടതുമാണ്.
(2) (1)-ാം ഉപചട്ടപ്രകാരമുള്ള സെക്രട്ടറിയുടെ അഭിപ്രായമടങ്ങുന്ന കുറിപ്പ് യോഗത്തിനുമുമ്പ് അംഗങ്ങൾക്ക് നൽകേണ്ടതും ആ വിഷയം ചർച്ച ചെയ്യുമ്പോൾ സെക്രട്ടറി തന്റെ അഭിപ്രായം യോഗത്തിൽ വിശദീകരിക്കേണ്ടതുമാണ്.
(3) വിഷയം ചർച്ച ചെയ്തതിനുശേഷം പഞ്ചായത്ത് അതിന്റെ ആദ്യ തീരുമാനത്തിൽ ഉറച്ചു നിൽക്കുവാൻ തീരുമാനിക്കുകയാണെങ്കിൽ, പഞ്ചായത്ത് തീരുമാനവും അതിന്മേലുള്ള തന്റെ അഭിപ്രായവും സെക്രട്ടറി സർക്കാരിന്റെ തീരുമാനത്തിനായി രണ്ട് ദിവസത്തിനുള്ളിൽ രജിസ്റ്റേർഡ് തപാലിൽ സർക്കാരിന് അയച്ചു കൊടുക്കുകയോ അടിയന്തിര പ്രാധാന്യമുള്ള പക്ഷം അത് സർക്കാരിന് നേരിട്ട് എത്തിച്ചു കൊടുക്കുകയോ ചെയ്യേണ്ടതാണ്. എന്നാൽ ഈ ഉപചട്ട പ്രകാരമുള്ള യാതൊരു നടപടിയും പ്രസിഡന്റിനെ മുൻകൂട്ടി അറി യിച്ചുകൊണ്ടല്ലാതെ സെക്രട്ടറി സ്വീകരിക്കുവാൻ പാടുള്ളതല്ല.
(4) (3)-ാം ഉപചട്ടപ്രകാരം സർക്കാരിന്റെ തീരുമാനത്തിനായി സെക്രട്ടറിയിൽ നിന്ന് ലഭിക്കുന്ന ഒരു പഞ്ചായത്ത് തീരുമാനം സർക്കാർ പരിശോധിച്ച് 191-ാം വകുപ്പ് പ്രകാരം ഉചിതമായ നടപടിയെടുക്കേണ്ടതും, കഴിയുന്നതും പതിനഞ്ച് ദിവസത്തിനുള്ളിൽ പ്രസ്തുത തീരുമാനം നടപ്പാക്കു ന്നത് സംബന്ധിച്ച് സെക്രട്ടറിക്ക് ആവശ്യമായ നിർദ്ദേശം നല്കേണ്ടതുമാണ്.
(5) പഞ്ചായത്ത് പാസ്സാക്കിയ പ്രമേയത്തിന്മേൽ തീരുമാനമെടുക്കുന്നതിനുമുമ്പ് സർക്കാരിന് പ്രസ്തുത പ്രമേയം പാസ്സാക്കുവാനുണ്ടായ സാഹചര്യത്തെക്കുറിച്ച വിശദീകരണമോ റിപ്പോർട്ടോ റിക്കാർഡുകളോ പഞ്ചായത്തിനോട് ആവശ്യപ്പെടാവുന്നതും അപ്രകാരം ആവശ്യപ്പെടുന്നുവെങ്കിൽ അങ്ങനെയുള്ള വിശദീകരണമോ റിപ്പോർട്ടോ റിക്കാർഡുകളോ പഞ്ചായത്ത് ഒരു മാസത്തിനകം സർക്കാരിന് സമർപ്പിക്കേണ്ടതും സർക്കാർ അത് പരിശോധിച്ചശേഷം ആവശ്യമാണെന്നു കാണുകയാണെങ്കിൽ പഞ്ചായത്തിന് അതിന്റെ തീരുമാനം പുന:പരിശോധിക്കാൻ ഒരവസരം നൽകേണ്ടതുമാണ്.
(6) സർക്കാരിന്റെ തീരുമാനത്തിനായി സെക്രട്ടറി അയച്ചു കൊടുത്ത ഒരു പഞ്ചായത്ത് തീരുമാ നത്തിന്മേൽ പതിനഞ്ച് ദിവസത്തിനകം സർക്കാരിൽ നിന്ന് യാതൊരു നിർദ്ദേശവും ലഭിക്കാത്ത പക്ഷം, സർക്കാരിന് ഇക്കാര്യത്തിൽ നിർദ്ദേശമൊന്നും നൽകാനില്ല എന്ന നിഗമനത്തിൽ പ്രസ്തുത തീരുമാനം, സെക്രട്ടറി നടപ്പിൽ വരുത്തേണ്ടതും അക്കാര്യം ഉടനടി സർക്കാരിനെ അറിയിക്കേണ്ടതുമാണ്.
(7) (4)-ാം ഉപചട്ടപ്രകാരം സർക്കാരിൽ നിന്ന് ലഭിക്കുന്ന ഏതൊരു നിർദ്ദേശവും സെക്രട്ടറി പ്രസിഡന്റിനെ രേഖാമൂലം അറിയിക്കേണ്ടതും പ്രസ്തുത നിർദ്ദേശത്തിനനുസൃതമായി മേൽനടപടി സ്വീകരിക്കേണ്ടതുമാണ്.
(ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല, എന്നാൽ അതിന്റെ പൊതു ഉദ്ദേശ്യം വെളിപ്പെടുത്തുന്നതിന് ഉദ്ദേശിച്ചു കൊണ്ടുള്ള താണ്.) 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ടിലെ 182-ാം വകുപ്പിലും 191-ാം വകുപ്പിലും 1999-ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ആക്ട് പ്രകാരം വരുത്തിയ ഭേദഗതികളുടെ വെളിച്ചത്തിൽ, 1996-ലെ കേരള പഞ്ചായത്ത് രാജ് (നിയമാനുസൃതമല്ലാത്ത പ്രമേയങ്ങളിന്മേൽ സ്വീകരിക്കേണ്ട നടപടിക്രമം) ചട്ടങ്ങളിൽ കാര്യമായ മാറ്റങ്ങൾ ആവശ്യമായിത്തീർന്നിരിക്കുന്നു. നിലവിലുള്ള ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നതിനു പകരം, ഈ വിഷയത്തെ സംബന്ധിച്ച പുതുക്കിയ വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചു കൊണ്ട് പുതിയ ചട്ടങ്ങൾ പുറപ്പെടുവിക്കുന്നതായിരിക്കും അഭികാമ്യമെന്ന് സർക്കാർ കരുതുന്നു. ഈ ലക്ഷ്യം നിറവേറ്റുന്നതിന് ഉദ്ദേശിച്ചു കൊണ്ടുള്ള താണ് ഈ വിജ്ഞാപനം.