Panchayat:Repo18/vol1-page0573: Difference between revisions

From Panchayatwiki
No edit summary
No edit summary
Line 28: Line 28:
{| class="wikitable"
{| class="wikitable"
|-
|-
|(1) സ്റ്റാന്റിംഗ് കമ്മിറ്റി :     
|(1) സ്റ്റാന്റിംഗ് കമ്മിറ്റി                   :     
|ഇരുപത്തയ്യായിരം രൂപയിൽ
|ഇരുപത്തയ്യായിരം രൂപയിൽ
കവിയാത്തത്
കവിയാത്തത്
|-
|-
|(2) ഗ്രാമപഞ്ചായത്ത് :  
|(2) ഗ്രാമപഞ്ചായത്ത്                     :  
|ഇരുപത്തയ്യായിരം രൂപയിൽ കവിയുന്നത്.
|ഇരുപത്തയ്യായിരം രൂപയിൽ കവിയുന്നത്.
|}
|}

Revision as of 06:41, 12 February 2018

1997-ലെ കേരള പഞ്ചായത്ത് രാജ് (പൊതുമരാമത്ത് പണികളുടെ നടത്തിപ്പ്) ചട്ടങ്ങൾ

എസ്. ആർ. ഒ. നമ്പർ 756/97.- 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 254-ാം വകുപ്പ് (2)-ാം ഉപവകുപ്പ് (xi)-ാം ഖണ്ഡപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, താഴെ പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്:-

ചട്ടങ്ങൾ

1. ചുരുക്കപ്പേരും പ്രാരംഭവും:-(1) ഈ ചട്ടങ്ങൾക്ക് 1997-ലെ കേരള പഞ്ചായത്ത് രാജ് (പൊതു മരാമത്ത് പണികളുടെ നടത്തിപ്പ്) ചട്ടങ്ങൾ എന്ന പേർ പറയാം.

(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.

2. നിർവ്വചനങ്ങൾ:-(1) ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം,-

(എ) ‘ആക്റ്റ്' എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994- ലെ 13) എന്നർത്ഥ മാകുന്നു

(ബി) 'പഞ്ചായത്ത് എൻജിനീയർ' എന്നാൽ ഒരു പഞ്ചായത്തിലെ പൊതുമരാമത്ത് പണി കൾ നടത്തുന്നതിനോ മേൽനോട്ടം വഹിക്കുന്നതിനോ 180-ാം വകുപ്പുപ്രകാരം നിയമിക്കുകയോ, 181-ാം വകുപ്പു പ്രകാരം പഞ്ചായത്തിലേക്ക് സർക്കാർ വിട്ടുകൊടുക്കുകയോ അഥവാ സർക്കാർ ഇതിലേക്കായി പൊതുവായോ പ്രത്യേകമായോ ഉത്തരവുമൂലം അധികാരപ്പെടുത്തുകയോ ചെയ്തിട്ടുള്ള എൻജിനീയർ എന്നർത്ഥമാകുന്നു;

വിശദീകരണം:- 1. ഒരു ഗ്രാമപഞ്ചായത്തിന്റെ കാര്യത്തിൽ, ആ ഗ്രാമപഞ്ചായത്തിൽ ഒരു എൻജിനീയർ നിയമിക്കപ്പെടുകയോ ആ ഗ്രാമപഞ്ചായത്തിലേക്ക് ഒരു എൻജിനീയറെ സർക്കാർ വിട്ടുകൊടുക്കുകയോ അധികാരപ്പെടുത്തുകയോ ചെയ്തിട്ടില്ലെങ്കിൽ, ആ ഗ്രാമപഞ്ചായത്ത് പ്രദേശം ഉൾപ്പെടുന്ന ബ്ലോക്ക് പഞ്ചായത്തിൽ അഥവാ ജില്ലാ പഞ്ചായത്തിൽ നിയമിക്കപ്പെടുകയോ ആ പഞ്ചായത്തിലേക്ക് സർക്കാർ വിട്ടുകൊടുക്കുകയോ അധികാരപ്പെടുത്തുകയോ ചെയ്തിട്ടുള്ള ഒരു എൻജിനീയർ ആ ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ച് പഞ്ചായത്ത് എൻജിനീയറുടെ ചുമതലകൾ നിർവ്വഹിക്കേണ്ടതാണ്.

2. ഒരു പഞ്ചായത്തിലേക്ക് ഒരേ ഗ്രേഡിൽപ്പെട്ട ഒന്നിലധികം എൻജിനീയർമാരെ നിയമിക്കുകയോ വിട്ടുകൊടുക്കുകയോ അധികാരപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഏറ്റവും സീനിയർ ആയ എൻജിനീയർ പഞ്ചായത്ത് എൻജിനീയറുടെ ചുമതലകൾ നിർവ്വഹിക്കേണ്ടതാണ്.

(സി) 'പൊതുമരാമത്ത് പണി' എന്നാൽ ആക്റ്റ് പ്രകാരം ചെയ്യുവാൻ ബാദ്ധ്യസ്ഥമായ ഒരു പൊതുമരാമത്ത് പണി എന്നർത്ഥമാകുന്നു;

ഡി) ‘വകുപ്പ്' എന്നാൽ ആക്റ്റിലെ ഒരു വകുപ്പ് എന്നർത്ഥമാകുന്നു;

ഇ) 'ഗുണഭോക്ത്യ സമിതി' എന്നാൽ ഒരു പൊതുമരാമത്ത് പണി നടപ്പാക്കുന്നതുമൂലം പ്രയോജനം ലഭിക്കുന്ന പ്രദേശത്തെ ജനങ്ങളാൽ 13-ാം ചട്ടം (2)-ാം ഉപചട്ടപ്രകാരം തെരഞ്ഞെടുക്കപ്പെട്ട ഒരു സമിതി എന്നർത്ഥമാകുന്നു.

(2) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും, എന്നാൽ ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും, യഥാക്രമം ആക്റ്റിൽ അവയ്ക്ക് നൽകിയിട്ടുള്ള അർത്ഥങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

3. പൊതുമരാമത്ത് പണികളുടെ നടത്തിപ്പും നടപടിക്രമവും:- (1) ഒരു പഞ്ചായത്തിൽ പദ്ധതിയിൽ ഉൾപ്പെടുത്തിയും, അല്ലാതെയും നടത്തുവാൻ ഉദ്ദേശിക്കുന്ന പൊതുമരാമത്ത് പണികളുടെ മുൻഗണനാക്രമത്തിലുള്ള ഒരു ലിസ്റ്റ് സാമ്പത്തികവർഷാരംഭത്തിൽ പഞ്ചായത്ത് തയ്യാറാക്കേണ്ടതാണ്.

(2) ഇപ്രകാരം നടത്തുവാനുദ്ദേശിക്കുന്ന ഓരോ പൊതുമരാമത്ത് പണിയുടേയും ഏകദേശ അടങ്കൽ എസ്റ്റിമേറ്റ് (റഫ് കോസ്റ്റ് എസ്റ്റിമേറ്റ്) തയ്യാറാക്കേണ്ടതാണ്.

(3) 6-ാം ചട്ടം (1)-ാം ഉപചട്ടത്തിന് വിധേയമായി, ഓരോ പൊതുമരാമത്ത് പണിയും നടത്തേണ്ടത് കരാർ വ്യവസ്ഥയിലോ പഞ്ചായത്ത് നേരിട്ടോ, ഗുണഭോക്ത്യ സമിതി മുഖേനയോ എന്ന് പഞ്ചായത്ത് തീരുമാനിക്കേണ്ടതും ഭരണാനുമതി നൽകുമ്പോൾ ഇക്കാര്യം വ്യക്തമാക്കേണ്ടതുമാണ്.

(4) ഒരു പൊതുമരാമത്ത് പണി, കൂടുതൽ സാങ്കേതികത്വം ഉള്ളതും യന്ത്രസാമഗ്രികൾ ഉപയോഗപ്പെടുത്തേണ്ടതും വിദഗ്ദദ്ധരുടെ മേൽനോട്ടം ആവശ്യമുള്ളതുമാണെങ്കിൽ കരാറുകാരൻ മുഖേനയും, പ്രാദേശികമായി സാധനസാമഗ്രികൾ ഉപയോഗിച്ച് പഞ്ചായത്തിന് ലാഭകരമായും അടിയന്തിരമായും ചെയ്തതുതീർക്കേണ്ടതാണെങ്കിൽ പഞ്ചായത്ത് നേരിട്ടും, ഗുണഭോക്താക്കളുടെ പങ്കാളിത്തത്തോടെ ചെയ്യാവുന്ന സംഗതിയിൽ ഗുണഭോക്ത്യ സമിതി മുഖേനയും പ്രസ്തുത പൊതുമരാമത്ത് പണി നടത്താവുന്നതാണെന്ന് പഞ്ചായത്തിന് തീരുമാനിക്കാവുന്നതാണ്.

എന്നാൽ, ഇപ്രകാരം പൊതുമരാമത്ത് പണികളുടെ രീതി തീരുമാനിക്കുമ്പോൾ ഗുണഭോക്തൃ സമിതി മുഖേന പണി നടത്തുന്നതിനുള്ള സാദ്ധ്യത പരിശോധിക്കേണ്ടതും അത്തരം രീതിക്ക് മുൻഗണന നൽകേണ്ടതും മുൻഗണന നൽകാൻ കഴിയാത്ത പക്ഷം അതിനുള്ള കാരണം പഞ്ചായത്ത് തീരുമാനത്തിൽ വ്യക്തമാക്കേണ്ടതുമാണ്.

എന്നുമാത്രമല്ല, കേന്ദ്രാവിഷ്കൃതവും സംസ്ഥാനവിഷ്കൃതവുമായ പദ്ധതികൾ പ്രകാരമുള്ള പൊതുമരാമത്തു പണികളുടെ നടത്തിപ്പ് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഇക്കാര്യത്തിലുള്ള മാർഗ്ഗ നിർദ്ദേശങ്ങൾക്ക് വിധേയമായിരിക്കേണ്ടതാണ്.

(5) ഏതെങ്കിലും പൊതുമരാമത്ത് പണിക്കായി നിശ്ചയിക്കപ്പെടാവുന്ന കരാർ ക്രമാതീതമായ നിരക്കിലാണെന്നോ, കരാർ കാലാവധി കൂടുതലാണെന്നോ പഞ്ചായത്തിന് ബോദ്ധ്യമായാൽ അത്തരം പണി കുറഞ്ഞ ചെലവിൽ നേരിട്ടോ, ഗുണഭോക്തൃ സമിതി മുഖേനയോ നടത്താൻ കഴിയുമെങ്കിൽ, പഞ്ചായത്തിന് അപ്രകാരം തീരുമാനിക്കാവുന്നതാണ്.

(6) ഒരു പൊതുമരാമത്ത് പണി ഏത് രീതിയിൽ നടത്തണമെന്ന് തീരുമാനിച്ചാലും അപ്രകാരം തീരുമാനിച്ചതിനുള്ള കാരണങ്ങൾ പഞ്ചായത്ത് തീരുമാനത്തിൽ വ്യക്തമാക്കേണ്ടതാണ്.

വിശദീകരണം:- ഒരു പഞ്ചായത്തിൽ പാടശേഖര കമ്മിറ്റിയോ അദ്ധ്യാപക- രക്ഷാകർത്ത്യ സമിതിയോ സമാനമായ മറ്റു സമിതികളോ പ്രവർത്തിക്കുന്നുവെങ്കിൽ അവയുമായി ബന്ധപ്പെട്ട പൊതു മരാമത്തു പണികളുടെ കാര്യത്തിൽ അത്തരം സമിതിയെ ഒരു ഗുണഭോക്തൃ സമിതിയായി പരിഗണിക്കാവുന്നതാണ്.

4. ഭരണാനുമതി നൽകുന്നതിന് വിവിധ അധികാര സ്ഥാനങ്ങൾക്കുള്ള അധികാരം:- വിഭവശേഷിക്കും ബഡ്ജറ്റ് വകയിരുത്തലിനും വിധേയമായി പൊതുമരാമത്ത് പണികളുടെ എസ്റ്റിമേറ്റുകൾക്ക് ഭരണാനുമതി നൽകുവാൻ ക്ഷമതയുള്ള അധികാരസ്ഥാനവും അങ്ങനെയുള്ള അനുമതി ഏത് പരിധിവരെ നൽകാമെന്നുള്ളതും താഴെപറയുന്ന പ്രകാരം ആയിരിക്കും, അതായത്:-

എ. ഗ്രാമപഞ്ചായത്ത്
(1) സ്റ്റാന്റിംഗ് കമ്മിറ്റി  : ഇരുപത്തയ്യായിരം രൂപയിൽ

കവിയാത്തത്

(2) ഗ്രാമപഞ്ചായത്ത്  : ഇരുപത്തയ്യായിരം രൂപയിൽ കവിയുന്നത്.
ബി. ബ്ലോക്ക് പഞ്ചായത്ത്
(1) പൊതുമരാമത്തിന്റെ ചുമതലയുള്ള സ്റ്റാന്റിംഗ് കമ്മിറ്റി : അൻപതിനായിരം രൂപയിൽ കവിയാത്തത്.
(2) ബ്ലോക്ക് പഞ്ചായത്ത് : അൻപതിനായിരം രൂപയിൽ കവിയുന്നത്.
'സി. ജില്ലാ പഞ്ചായത്ത്
(1) പൊതുമരാമത്തിന്റെ ചുമതലയുള്ള സ്റ്റാന്റിംഗ് കമ്മിറ്റി ഒരു ലക്ഷം രൂപയിൽ കവിയാത്തത്.
(2) ജില്ലാ പഞ്ചായത്ത് ഒരു ലക്ഷം രൂപയിൽ കവിയുന്നത്.

5. എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് ജില്ലാതലത്തിൽ നിരക്ക് നിശ്ചയിക്കൽ:-(1) പഞ്ചായത്തുകളുടെ പൊതുമരാമത്ത് പണികൾക്ക് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് ആധാരമാക്കേണ്ട നിരക്കുകൾ ജില്ലാതലത്തിൽ നിശ്ചയിക്കുന്നതിന് ജില്ലാ കളക്ടർ അദ്ധ്യക്ഷനായും സർക്കാർ നിയോഗിക്കുന്ന ഒരു സുപ്രണ്ടിംഗ് എൻജിനീയർ, ധനാകാര്യവകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയുടെ റാങ്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥൻ ജില്ലാ സ്റ്റാറ്റിസ്റ്റിക്കൽ ആഫീസർ ജില്ലാ ലേബർ ഓഫീസർ സർക്കാർ വകയോ സർക്കാർ അംഗീകൃതമോ ആയ ഒരു സാങ്കേതിക സ്ഥാപനത്തിലെ സിവിൽ എൻജിനീയറിംഗ് ബിരുദമുള്ള ഒരു വിദഗ്ദ്ധൻ എന്നിവർ അംഗങ്ങളായും ഉള്ള ഒരു സാങ്കേതിക സമിതി ഓരോ ജില്ലയിലും സർക്കാർ രൂപീകരിക്കേണ്ടതും പ്രസ്തുത സമിതി ഓരോ വർഷവും ഏപ്രിൽ ഒന്നു മുതൽ ആ ജില്ലയിൽ പ്രാബല്യത്തിൽ വരത്തക്കവിധം അപ്രകാരമുള്ള ജില്ലാതലത്തിലുള്ള വാർഷിക മരാമത്ത് നിരക്കുകൾ നിശ്ചയിച്ച മുൻകൂട്ടി പ്രസിദ്ധപ്പെടുത്തേണ്ടതുമാണ്.

(2) ഒരു ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിലവിലുള്ള കമ്പോള വിലകളും പ്രാദേശിക പണിക്കുലിയും പരിഗണിച്ചശേഷമായിരിക്കണം ആ ജില്ലയിൽ പൊതുവേ പ്രാബല്യത്തിലായിരിക്കേണ്ട വാർഷികമരാമത്ത് നിരക്കുകൾ സാങ്കേതിക സമിതി നിശ്ചയിക്കേണ്ടത്.

എന്നാൽ, യുക്തവും ന്യായവും എന്ന് കരുതുന്നപക്ഷം സാങ്കേതിക സമിതിക്ക് കാരണങ്ങൾ എടുത്ത് പറഞ്ഞുകൊണ്ട് ജില്ലയിലെ ഏതെങ്കിലും പ്രത്യേക പ്രദേശത്തിന് മാത്രം ബാധകമായ ഒരു വ്യത്യസ്ത വാർഷിക മരാമത്ത് നിരക്ക് നിശ്ചയിച്ച് പ്രസിദ്ധപ്പെടുത്താവുന്നതും അപ്രകാരം നിരക്ക് നിശ്ചയിക്കുന്ന കാര്യത്തിൽ, സർക്കാർ കാലാകാലങ്ങളിൽ നിശ്ചയിക്കുന്ന പരിധികൾ പാലിക്കേണ്ടതുമാണ്.

(3) സാങ്കേതിക സമിതി വാർഷിക മരാമത്ത് നിരക്ക് നിശ്ചയിക്കുന്നത് സർക്കാർ കാലാകാലങ്ങളിൽ നൽകുന്ന പൊതു നിർദ്ദേശങ്ങൾക്ക് വിധേയമായിരിക്കേണ്ടതാണ്.

6. പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കൽ:-(1) മതിയായ തുക ബഡ്ജറ്റിൽ വകയിരുത്താതെയും 4-ാം ചട്ടപ്രകാരം ക്ഷമതയുള്ള അധികാര സ്ഥാനത്തിന്റെ ഭരണാനുമതി ലഭിക്കാതെയും വിശദമായ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കാതെയും അതിന് 7-ാം ചട്ടപ്രകാരമുള്ള സാങ്കേതിക അനുമതി ലഭിക്കാതെയും യാതൊരു പഞ്ചായത്തും ഒരു പൊതുമരാമത്ത് പണി ആരംഭിക്കുവാൻ പാടുള്ളതല്ല

(2) വിശദമായ പ്ലാനും എസ്റ്റിമേറ്റും പഞ്ചായത്ത് എഞ്ചിനീയറുടെ ചുമതലയിലും മേൽനോട്ട ത്തിലും തയ്യാറാക്കേണ്ടതാണ്.

എന്നാൽ, സന്ദർഭം ആവശ്യപ്പെടുന്നപക്ഷം, വിശദമായ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കുന്നതിന് സർക്കാർ നിശ്ചയിക്കുന്ന മാനദണ്ഡങ്ങളും നിബന്ധനകളുമനുസരിച്ച് പഞ്ചായത്ത് തയ്യാറാക്കി അംഗീകരിച്ചിട്ടുള്ള പ്രൈവറ്റ് എഞ്ചിനീയർമാരുടെയോ ആർക്കിടെക്സ്റ്റുമാരുടെയോ മറ്റു സാങ്കേതിക വിദഗ്ദ്ധരുടെയോ പാനലിൽനിന്ന് ഒരാളെ നിയോഗിക്കാവുന്നതും അങ്ങനെ ചെയ്യുന്നപക്ഷം അയാൾക്ക് നൽകുന്ന പ്രതിഫലം സർക്കാർ കാലാകാലങ്ങളിൽ നിശ്ചയിക്കുന്ന നിരക്കിൽ കൂടാൻ പാടില്ലാത്ത തുമാണ്.

(3) (2)-ാം ഉപചട്ടപ്രകാരം തയ്യാറാക്കുന്ന എസ്റ്റിമേറ്റ് സർക്കാരിന്റെ പൊതുമരാമത്ത് വകുപ്പ് അനുവർത്തിക്കുന്ന പി.ഡബ്ലിയു കോഡിൽ നിർദ്ദേശിച്ചിട്ടുള്ള ഫാറത്തിൽ ആയിരിക്കേണ്ടതും അതിനോടൊപ്പം പ്രോജക്ട് റിപ്പോർട്ട്, സ്പെസിഫിക്കേഷൻ സ്റ്റേറ്റമെന്റ്, വിശദമായ മെഷർമെന്റും ക്വാണ്ടി റ്റിയും, ഓരോ ഇനത്തിലും വരാവുന്ന മൊത്തം മതിപ്പു ചെലവും പ്രവർത്തിയുടെ ആകെ ചെലവും കാണിക്കുന്ന അബ്സ്ട്രാക്ട്, ആവശ്യമുള്ളിടത്ത് പ്ലാനും ലെവൽ ഷീറ്റുകളും, എന്നിവ ഉണ്ടായിരിക്കേണ്ടതുമാണ്.

(4) എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് 5-ാം ചട്ടപ്രകാരം സാങ്കേതിക സമിതി നിശ്ചയിച്ച പ്രസിദ്ധീക രിച്ച വാർഷിക മരാമത്ത് നിരക്കുകൾ ആധാരമാക്കേണ്ടതാണ്.

എന്നാൽ, അപ്രകാരം നിരക്ക് നിശ്ചയിച്ചിട്ടില്ലാത്ത സംഗതിയിൽ സർക്കാർ തീരുമാനിക്കുന്ന തരത്തിലും രീതിയിലും നിശ്ചയിക്കപ്പെടുന്ന നിരക്കും, അതനുസരിച്ച് സർക്കാർ നിരക്ക് നിശ്ചയിച്ചിട്ടില്ലാത്തപക്ഷം പൊതുമരാമത്ത് വകുപ്പിൽ പ്രാബല്യത്തിലുള്ള ഷെഡ്യൂൾ നിരക്കും, ആധാരമാക്കേണ്ടതാണ്

(5) എസ്റ്റിമേറ്റിൽ കരാറുകാരന്റെ ലാഭം ഉൾപ്പെടുത്താവുന്നതാണ്.

(6) എസ്റ്റിമേറ്റിൽ ഉൾക്കൊള്ളിച്ചിട്ടുള്ള സാധനസാമഗ്രികളുടെ അളവ്, അവയുടെ ഗുണനിലവാരവും വിലയും കണക്കാക്കപ്പെട്ട തൊഴിൽ ദിനങ്ങളുടെ എണ്ണം, അതിനുള്ള കൂലി, മതിപ്പു ചെലവ് എന്നിവയടങ്ങിയ ഒരു കുറിപ്പ് പ്രാദേശിക ഭാഷയിൽ പൊതുജനങ്ങൾക്ക് മനസ്സിലാക്കാവുന്ന വിധത്തിൽ തയ്യാറാക്കി എസ്റ്റിമേറ്റിന്റെ ഭാഗമായി അതിനോടൊപ്പം ചേർക്കേണ്ടതാണ്.

(7) ഗുണഭോക്ത്യസമിതി ഏറ്റെടുത്ത് നടത്തുന്ന പണികൾക്ക് എസ്റ്റിമേറ്റ് തയ്യാറാക്കുമ്പോൾ, എസ്റ്റിമേറ്റിനു പുറമെ മൂല്യവർദ്ധിത നികുതി ആദായനികുതി, നിർമ്മാണത്തൊഴിലാളി ക്ഷേമനിധി യിലേക്കുള്ള വിഹിതം എന്നിവയ്ക്കുള്ള തുക പ്രത്യേകം കാണിച്ചിരിക്കേണ്ടതും ആ തുക, പഞ്ചായത്ത് നേരിട്ട് അടയ്ക്കക്കേണ്ടതുമാണ്. പ്രസ്തുത തുക ഗുണഭോക്ത്യ സമിതിയുടെ ബില്ലിൽ നിന്നും കുറവ് ചെയ്യാൻ പാടുള്ളതല്ല.)

7. സാങ്കേതികാനുമതി:-(1) ഏതൊരു പൊതുമരാമത്ത് പണിയുടേയും പ്ലാനിനും എസ്റ്റിമേറ്റിനും കാലാകാലങ്ങളിൽ സർക്കാർ വിജ്ഞാപനം മൂലം അതത് ഗ്രേഡിലുള്ള എഞ്ചിനീയർക്ക് നിശ്ചയിക്കുന്ന സാമ്പത്തികാധികാര പരിധിക്കനുസരിച്ച് പഞ്ചായത്തിന്റെ പൊതുമരാമത്ത് പണികളുടെ ചുമതലയുള്ള ഒരു അസിസ്റ്റന്റ് എൻജിനീയറിൽ നിന്നോ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറിൽ നിന്നോ, എക്സസിക്യൂട്ടീവ് എഞ്ചിനീയറിൽ നിന്നോ സൂപ്രണ്ടിംഗ് എഞ്ചിനീയറിൽ നിന്നോ അതത് സംഗതിപോലെ, സാങ്കേതികാനുമതി വാങ്ങിയിരിക്കേണ്ടതാണ്.

(2) ഏതെങ്കിലും ഒരു പഞ്ചായത്തിൽ (1)-ാം ഉപചട്ടത്തിൽ പറഞ്ഞിട്ടുള്ള ഗ്രേഡിലുള്ള പഞ്ചായത്തിന്റെ ചുമതലയുള്ള ഒരു എഞ്ചിനീയറുടെ അഭാവത്തിൽ സർക്കാർ വകുപ്പിലെയോ, തൊട്ടടുത്ത ഏതെങ്കിലും ഒരു മുനിസിപ്പാലിറ്റിയിലെയോ, പഞ്ചായത്തിലെയോ, ആ ഗ്രേഡിൽ താഴെയല്ലാത്ത ഒരു എഞ്ചിനീയറിൽനിന്ന് സാങ്കേതികാനുമതി വാങ്ങാവുന്നതാണ്.
എന്നാൽ, സർക്കാർ ഇക്കാര്യത്തിൽ പ്രത്യേകമായോ പൊതുവായോ പുറപ്പെടുവിച്ച ഒരു ഉത്തരവുമുലം ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിൽ അപ്രകാരം ചുമതലപ്പെടുത്തിയ, സാങ്കേതികവിദഗ്ദദ്ധരിൽ നിന്നോ സാങ്കേതിക വിദഗ്ദ്ധരുടെ സംഘത്തിൽ നിന്നോ സർക്കാർ വകയോ സർക്കാർ അംഗീകൃതമോ ആയ ഒരു സാങ്കേതിക സ്ഥാപനത്തിൽ നിന്നോ സാങ്കേതികാനുമതി വാങ്ങാവുന്നതാണ്.