Panchayat:Repo18/vol1-page0557: Difference between revisions
No edit summary |
No edit summary |

Line 49: | Line 49: | ||

(2) (1)-ാം ഉപചട്ടപ്രകാരം നല്കുന്ന നോട്ടീസിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് എതിരെ അച്ചടക്ക നടപടി സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്നതിന്റെ കാരണങ്ങൾ വ്യക്തമായി കാണിച്ചിരിക്കേണ്ടതും മറുപടി നല്കുവാൻ നോട്ടീസ് കൈപ്പറ്റി ഏഴ് ദിവസത്തിൽ കുറയാത്ത സമയം അനുവദിക്കേണ്ടതുമാണ്.

കുറിപ്പ്-നോട്ടീസിൽ അവ്യക്ത പ്രസ്താവനകൾ ഒഴിവാക്കേണ്ടതാണ്. ഉദാഹരണത്തിന്, "പ്രസി ഡന്റിന്റെയോ പഞ്ചായത്തിന്റെയോ നിർദ്ദേശം പാലിച്ചില്ല" എന്ന രീതിയിലുള്ള പൊതു പ്രസ്താവന, ശിക്ഷണ നടപടി സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്നതിനുള്ള കാരണം ആയി കാണിക്കാൻ പാടില്ലാത്തതും അതിനുപകരം, എന്തു നിർദ്ദേശം ഏതവസരത്തിൽ ആണ് പാലിക്കാതിരുന്നതെന്ന് വ്യക്തമായി പറയേണ്ടതുമാണ്.

(3) (1)-ാം ഉപചട്ടപ്രകാരമുള്ള നോട്ടീസിന് നിശ്ചിത സമയത്തിനുള്ളിൽ ഉദ്യോഗസ്ഥനിൽ നിന്ന് വിശദീകരണം എന്തെങ്കിലും ലഭിച്ചിട്ടുണ്ടെങ്കിൽ അതും, വിശദീകരണമൊന്നും ലഭിച്ചിട്ടില്ലെങ്കിൽ അത് സംബന്ധിച്ചു തന്റെ റിപ്പോർട്ടും പ്രസിഡന്റ് പഞ്ചായത്തിന്റെ പരിഗണനയ്ക്ക് സമർപ്പിക്കേണ്ടതാണ്. സെക്രട്ടറിയല്ലാത്ത ഒരു ഉദ്യോഗസ്ഥന്റെ കാര്യത്തിൽ വിശദീകരണത്തോടൊപ്പം അതിൻമേലുള്ള സെക്രട്ടറിയുടെ അല്ലെങ്കിൽ ഓഫീസ് മേധാവിയുടെ അഭിപ്രായം കൂടി പ്രസിഡന്റ് പഞ്ചായത്തിന്റെ പരിഗണനയ്ക്ക് സമർപ്പിക്കേണ്ടതാണ്. |
(3) (1)-ാം ഉപചട്ടപ്രകാരമുള്ള നോട്ടീസിന് നിശ്ചിത സമയത്തിനുള്ളിൽ ഉദ്യോഗസ്ഥനിൽ നിന്ന് വിശദീകരണം എന്തെങ്കിലും ലഭിച്ചിട്ടുണ്ടെങ്കിൽ അതും, വിശദീകരണമൊന്നും ലഭിച്ചിട്ടില്ലെങ്കിൽ അത് സംബന്ധിച്ചു തന്റെ റിപ്പോർട്ടും പ്രസിഡന്റ് പഞ്ചായത്തിന്റെ പരിഗണനയ്ക്ക് സമർപ്പിക്കേണ്ടതാണ്. സെക്രട്ടറിയല്ലാത്ത ഒരു ഉദ്യോഗസ്ഥന്റെ കാര്യത്തിൽ വിശദീകരണത്തോടൊപ്പം അതിൻമേലുള്ള സെക്രട്ടറിയുടെ അല്ലെങ്കിൽ ഓഫീസ് മേധാവിയുടെ അഭിപ്രായം കൂടി പ്രസിഡന്റ് പഞ്ചായത്തിന്റെ പരിഗണനയ്ക്ക് സമർപ്പിക്കേണ്ടതാണ്.

(4) (3)-ാം ഉപചട്ടത്തിൽ പറയുന്ന വിശദീകരണം അല്ലെങ്കിൽ റിപ്പോർട്ട് പരിഗണിച്ചശേഷം പഞ്ചായത്തിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി വേണ്ടെന്ന് വയ്ക്കുവാനോ തുടരുവാനോ തീരുമാനിക്കാവുന്നതാണ്.

(5) ഒരു ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുവാൻ (4)-ാം ഉപചട്ടം പ്രകാരം പഞ്ചായത്ത് തീരുമാനിക്കുന്ന സംഗതിയിൽ, പ്രസ്തുത ഉദ്യോഗസ്ഥന് കുറ്റത്തിനോ, കുറ്റങ്ങൾക്കോ അടിസ്ഥാനമായ ആരോപണങ്ങളുടെ ഒരു സ്റ്റേറ്റമെന്റ് സഹിതം വ്യക്തമായ കുറ്റാരോപണ മെമ്മോ നല്കേണ്ടതും അതിൽ പ്രസ്തുത ഉദ്യോഗസ്ഥനോട് പതിനഞ്ചു ദിവസത്തിനകം അതിനുള്ള മറുപടി പത്രിക നൽകാൻ ആവശ്യപ്പെടേണ്ടതുമാണ്. സെക്രട്ടറിയുടെ കാര്യത്തിൽ പ്രസിഡന്റും, സെക്രട്ടറിയല്ലാത്ത ഒരു ഉദ്യോഗസ്ഥന്റെ കാര്യത്തിൽ പ്രസിഡന്റിന്റെ ഉത്തരവ് പ്രകാരം സെക്രട്ടറിയും കുറ്റാരോപണ മെമ്മോ നല്കേണ്ടതാണ്.

(6) കുറ്റാരോപണ മെമ്മോ ഈ ചട്ടങ്ങളിൽ 1-ാം അനുബന്ധമായി ചേർത്തിട്ടുള്ള ഫാറത്തിന്റെ മാതൃകയിൽ ആയിരിക്കേണ്ടതും അതിൽ, അതത് സംഗതിപോലെ, പ്രസിഡന്റോ സെക്രട്ടറിയോ കയ്യൊപ്പു വച്ചിരിക്കേണ്ടതുമാണ്.

(7) കുറ്റാരോപണ മെമ്മോ സംക്ഷിപ്തവും വ്യക്തമായ ഭാഷയിലുള്ളതുമായിരിക്കേണ്ടതും അതിൽ സംഭവം നടന്ന തീയതിയും സമയവും ബാധകമാവുന്നിടത്തെല്ലാം ഉൾക്കൊള്ളിച്ചിരിക്കേണ്ടതുമാണ്.

(8) ഓരോ കുറ്റത്തിനും അടിസ്ഥാനമായിട്ടുള്ള ആരോപണങ്ങളുടെ സ്റ്റേറ്റുമെന്റിൽ അച്ചടക്ക നടപടി സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കുമ്പോൾ പരിഗണിക്കപ്പെടാൻ സാദ്ധ്യതയുള്ള മറ്റേതെങ്കിലും പരിതസ്ഥിതികൾ ഉണ്ടെങ്കിൽ അവ കൂടി പരാമർശിക്കേണ്ടതാണ്.

(9) കുറ്റാരോപണ മെമ്മോ തയ്യാറാക്കിയതിന് ആധാരമായ രേഖകളുടെ ഒരു ലിസ്റ്റ് ആരോപണം സംബന്ധിച്ച സ്റ്റേറ്റുമെന്റിന്റെ അവസാനം ചേർക്കേണ്ടതാണ്.

(10) കുറ്റാരോപണ മെമ്മോയുടേയും ആരോപണം സംബന്ധിച്ച സ്റ്റേറ്റുമെന്റിന്റെയും രണ്ട് പ്രതികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നല്കേണ്ടതും അതിലൊന്ന് അയാളുടെ തീയതി രേഖപ്പെടുത്തിയ കയ്യൊപ്പോടുകൂടി തിരികെ വാങ്ങി ഫയലിൽ സൂക്ഷിക്കേണ്ടതുമാണ്.

(11) കുറ്റാരോപണ മെമ്മോയിൽ പറഞ്ഞിട്ടുള്ള കാലാവധിക്കുള്ളിൽ മറുപടി പത്രികയൊന്നും ലഭിക്കുന്നില്ലെങ്കിൽ യാതൊരു ഓർമ്മക്കുറിപ്പും ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നല്കേണ്ടതില്ലാത്തതും മറുപടി പത്രികയൊന്നും നലകാനില്ല എന്ന നിഗമനത്തിൻമേൽ നടപടികൾ തുടരാവുന്നതാണ്. എന്നാൽ കാലാവധി നീട്ടിക്കിട്ടുവാൻ അപേക്ഷ ലഭിക്കുന്ന സംഗതിയിൽ അപേക്ഷയിൽ പറഞ്ഞിട്ടുള്ള കാരണങ്ങൾ സ്വീകാര്യമാണെന്ന് പ്രസിഡന്റിന് ബോദ്ധ്യപ്പെട്ടാൽ അങ്ങനെയുള്ള കാലാവധി പതിനഞ്ചു ദിവസത്തിൽ കവിയാത്ത ഒരു കാലയളവിലേക്ക് നീക്കിക്കൊടുക്കാവുന്നതാണ്.

(12) മേൽനടപടിയുടെ ഏതെങ്കിലും ഘട്ടത്തിൽ ആരോപണങ്ങളെ സംബന്ധിച്ച സ്റ്റേറ്റുമെന്റിനോടൊപ്പം ചേർത്തിട്ടുള്ള ലിസ്റ്റിൽ പരാമർശിക്കുന്ന ഏതെങ്കിലും രേഖകൾ നോക്കാനും പകർപ്പ എടുക്കുവാനും അനുവാദത്തിന് ഉദ്യോഗസ്ഥൻ അപേക്ഷിക്കുകയാണെങ്കിൽ അങ്ങനെ അനുവാദം നല്കുന്നത് പൊതു താല്പര്യത്തിന് എതിരല്ലെന്ന് പ്രസിഡന്റ് കരുതുന്നപക്ഷം തക്കമായ മേൽനോട്ടത്തിൽ, രേഖകൾ നോക്കാനും പകർപ്പ് എടുക്കുവാനും അയാളെ അനുവദിക്കാവുന്നതാണ്.

'''6. മറുപടി പത്രികയുടെ പരിശോധന:-''' (1) 5-ാം ചട്ടം (5)-ാം ഉപചട്ടപ്രകാരം ഒരു ഉദ്യോഗസ്ഥന് നൽകിയ കുറ്റാരോപണ മെമ്മോയ്ക്ക് നിശ്ചിത സമയത്തിനുള്ളിൽ അയാളിൽ നിന്ന് ഏതെങ്കിലും മറുപടി പത്രിക ലഭിച്ചിട്ടുണ്ടെങ്കിൽ അതും, മറുപടി പ്രതികയൊന്നും ലഭിച്ചിട്ടില്ലെങ്കിൽ അത് സംബന്ധിച്ച തന്റെ റിപ്പോർട്ടും പ്രസിഡന്റ് പഞ്ചായത്തിന്റെ പരിഗണനയ്ക്ക് സമർപ്പിക്കേണ്ടതാണ്. സെക്രട്ടറിയല്ലാത്ത ഒരു ഉദ്യോഗസ്ഥന്റെ കാര്യത്തിൽ മറുപടി പത്രികയോടൊപ്പം അതിൻമേലുള്ള സെക്രട്ടറിയുടെ അല്ലെങ്കിൽ ആഫീസ് മേധാവിയുടെ അഭിപ്രായം കൂടി പ്രസിഡന്റ് പഞ്ചായത്തിന്റെ പരിഗണനയ്ക്ക് സമർപ്പിക്കേണ്ടതാണ്.

(2) ഒരു ഉദ്യോഗസ്ഥനിൽ നിന്ന് ലഭിച്ച മറുപടി പത്രികയിൽ അയാളെ നേരിൽ കേൾക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ പഞ്ചായത്തിന് വേണ്ടി പ്രസിഡന്റ് അയാളെ നേരിൽ കേൾക്കേണ്ടതും അയാൾ ബോധിപ്പിച്ച സംഗതികൾ മറുപടി പത്രികയോടൊപ്പം പഞ്ചായത്തിന്റെ പരിഗണനയ്ക്ക് സമർപ്പിക്കേണ്ടതുമാണ്. | |||
{{Accept}} | {{Accept}} |
Revision as of 10:57, 9 February 2018
1997-ലെ കേരള പഞ്ചായത്ത് രാജ് (ഉദ്യോഗസ്ഥൻമാരുടെമേൽ നിയന്ത്രണം)ചട്ടങ്ങൾ
എസ്. ആർ. ഒ. നമ്പർ 534/97- 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 179-ാം വകുപ്പ് (5)-ാം ഉപവകുപ്പും 180-ാം വകുപ്പ് (8)-ഉം, (9)-ഉം ഉപവകുപ്പുകളും 181-ാം വകുപ്പ (1)-ഉം (3)-ഉം ഉപവകുപ്പുകളും 254-ാം വകുപ്പ് (1)-ാം ഉപവകുപ്പും കൂട്ടി വായിച്ചപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കേരള സർക്കാർ, താഴെപ്പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്:-
1. ചുരുക്കപ്പേരും പ്രാരംഭവും:-(1) ഈ ചട്ടങ്ങൾക്ക് 1997-ലെ കേരള പഞ്ചായത്ത് രാജ് (ഉദ്യോഗസ്ഥൻമാരുടെമേൽ നിയന്ത്രണം) ചട്ടങ്ങൾ എന്നു പേർ പറയാം.
(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.
2. നിർവ്വചനങ്ങൾ:-(1) ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്തപക്ഷം,-
(എ) ‘ആക്റ്റ്' എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994- ലെ 13) എന്നർത്ഥമാകുന്നു;
(ബി) "നിയമനാധികാരി' എന്നാൽ ഒരു ഉദ്യോഗസ്ഥനെ സർക്കാർ സർവ്വീസിലോ പഞ്ചായത്ത് സർവ്വീസിലോ നിയമിക്കുവാൻ സർക്കാർ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ അല്ലെങ്കിൽ അധികാരസ്ഥാനം എന്നർത്ഥമാകുന്നു;
(സി) 'മുനിസിപ്പാലിറ്റി' എന്നാൽ 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്റ്റ് (1994-ലെ 20) 4-ാം വകുപ്പ് പ്രകാരം രൂപീകരിച്ച ഒരു മുനിസിപ്പാലിറ്റി എന്നർത്ഥമാകുന്നു;
(ഡി) 'ഉദ്യോഗസ്ഥൻ' എന്നതിൽ 179-ാം വകുപ്പ് (1)-ാം ഉപവകുപ്പ് പ്രകാരം നിയമിക്കപ്പെട്ട സെക്രട്ടറിയും, 180-ാം വകുപ്പ് (4)-ാം ഉപവകുപ്പിൻ കീഴിൽ ഉണ്ടാക്കിയ ചട്ടങ്ങൾ പ്രകാരമോ 1960ലെ കേരള പഞ്ചായത്ത് ആക്റ്റിൻ (1960-ലെ 32) കീഴിൽ ഉണ്ടാക്കിയ ചട്ടങ്ങൾ പ്രകാരമോ പഞ്ചായത്ത് സർവ്വീസിൽ നിയമിക്കപ്പെട്ട ഉദ്യോഗസ്ഥൻമാരും ജീവനക്കാരും 176-ാം വകുപ്പ് (2)-ാം ഉപവകുപ്പ് പ്രകാരമോ 181-ാം വകുപ്പ് (1)-ാം ഉപവകുപ്പ് പ്രകാരമോ പഞ്ചായത്തിന് സേവനം വിട്ടുകൊടുക്കപ്പെട്ട ഏതൊരു സർക്കാർ ഉദ്യോഗസ്ഥനും ജീവനക്കാരനും ഉൾപ്പെടുന്നതാണ്;
(ഇ) ‘വകുപ്പ്' എന്നാൽ ആക്റ്റിലെ ഒരു വകുപ്പ് എന്നർത്ഥമാകുന്നു.
(2) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്റ്റിൽ അവയ്ക്ക് നല്കിയിട്ടുള്ള അർത്ഥങ്ങൾ, യഥാക്രമം, ഉണ്ടായിരിക്കുന്നതാണ്.
3. സർക്കാർ ഉദ്യോഗസ്ഥൻമാരുടെയും ജീവനക്കാരുടെയും സേവനങ്ങൾ പഞ്ചായത്തിന് വിട്ടുകൊടുക്കൽ:-(1) സർക്കാരിന് 176-ാം വകുപ്പ് (2)-ാം ഉപവകുപ്പുപ്രകാരമോ 181-ാം വകുപ്പ് (1)- ാം ഉപവകുപ്പുപ്രകാരമോ, പ്രത്യേകമായോ പൊതുവായോ ആയ ഒരു ഉത്തരവ് മുഖേന, താല്ക്കാലികമോ, ഫുൾടൈമോ, പാർട്ടു ടൈമോ, കണ്ടിജന്റോ ഉൾപ്പടെയുള്ള ഏതൊരു സർക്കാർ ഉദ്യോഗസ്ഥന്റെയോ ജീവനക്കാരന്റെയോ സേവനം പഞ്ചായത്തിന് വിട്ടുകൊടുക്കാവുന്നതാണ്.
(2) (1)-ാം ഉപചട്ടപ്രകാരം പഞ്ചായത്തിന് വിട്ടുകൊടുക്കപ്പെട്ട സർക്കാർ ഉദ്യോഗസ്ഥൻമാരും ജീവനക്കാരും സർവ്വീസ് സംബന്ധമായ എല്ലാ കാര്യങ്ങൾക്കും സർക്കാർ ജീവനക്കാരായി കണക്കാക്കപ്പെടുന്നതും അവരുടെ സേവന വേതന വ്യവസ്ഥകൾ, അവർ സർക്കാർ സർവ്വീസിൽ തുടർന്നിരുന്നാലെന്നതുപോലെ തുടരുന്നതും അവരുടെ ശമ്പളവും അലവൻസുകളും മറ്റ് സാമ്പത്തികാനുകൂല്യങ്ങളും പഞ്ചായത്തിന്റെ ഫണ്ടിൽ നിന്ന് നല്കുകയോ അതിനുള്ള അംശദായം സർക്കാരിന് പഞ്ചായത്ത് നല്കുകയോ ചെയ്യേണ്ടതുമാണ്.
എന്നാൽ, അപ്രകാരമുള്ള ശമ്പളവും അലവൻസുകളും മറ്റ് സാമ്പത്തികാനുകൂല്യങ്ങളും സർക്കാരിന്റെ സഞ്ചിത നിധിയിൽ നിന്ന് സർക്കാരിന് യുക്തമെന്നു തോന്നുന്ന കാലംവരെ അവർക്ക് തുടർന്ന് നല്കാവുന്നതാണ്.
(3) പഞ്ചായത്തിന് സേവനം വിട്ടുകൊടുക്കപ്പെട്ട സർക്കാർ ഉദ്യോഗസ്ഥൻമാരും ജീവനക്കാരും പഞ്ചായത്തിന്റെ പൂർണ്ണമായ നിയന്ത്രണത്തിലും മേൽനോട്ടത്തിലും ആയിരിക്കുന്നതും അവർ സർക്കാർ പൊതുവായി നിശ്ചയിക്കുന്ന നിയന്ത്രണങ്ങൾക്ക് വിധേയമായി പഞ്ചായത്തിന്റെ അധികാരപരിധിയിൽ വരുന്ന കാര്യങ്ങൾക്ക് വേണ്ടി പഞ്ചായത്ത് നിശ്ചയിക്കുന്ന പ്രകാരമുള്ള അധികാരങ്ങൾ വിനിയോഗിക്കുകയും ചുമതലകൾ നിർവ്വഹിക്കുകയും ചെയ്യേണ്ടതുമാണ്.
(4) പഞ്ചായത്തിന് സേവനം വിട്ടുകൊടുക്കപ്പെട്ട ഏതൊരു സർക്കാർ ഉദ്യോഗസ്ഥനും ജീവനക്കാരനും പഞ്ചായത്തിനുവേണ്ടി സേവനമനുഷ്ഠിക്കുമ്പോൾതന്നെ സർക്കാരിനുവേണ്ടി സർക്കാർ ഭരമേല്പിക്കുന്ന അധികാരങ്ങൾ വിനിയോഗിക്കുന്നതിന് അധികാരമുണ്ടായിരിക്കുന്നതും ചുമതലകൾ നിർവ്വഹിക്കുന്നതിന് ബാദ്ധ്യസ്ഥനായിരിക്കുന്നതുമാണ്.
(5) പഞ്ചായത്തിന് സേവനം വിട്ടുകൊടുക്കപ്പെട്ട സർക്കാർ ഉദ്യോഗസ്ഥൻമാർക്കും ജീവനക്കാർക്കും ഡെപ്യൂട്ടേഷൻ അലവൻസ് ലഭിക്കുവാൻ അർഹതയുണ്ടായിരിക്കുന്നതല്ല.
(6) പഞ്ചായത്തിന് സേവനം വിട്ടുകൊടുക്കപ്പെട്ട ഏതൊരു സർക്കാർ ഉദ്യോഗസ്ഥനെയും ജീവനക്കാരനെയും പഞ്ചായത്തിന്റെ ഏതെങ്കിലും ഒരു ഓഫീസിലോ സ്ഥാപനത്തിലോ നിന്ന് പഞ്ചായത്തിന്റെ ഓഫീസിലോ പഞ്ചായത്തിന്റെ കീഴിലുള്ള മറ്റേതെങ്കിലും ഓഫീസിലോ സ്ഥാപനത്തിലോ സ്ഥലം മാറ്റി നിയമിക്കുവാൻ ആ പഞ്ചായത്തിന് അധികാരമുണ്ടായിരിക്കുന്നതാണ്.
എന്നാൽ, ഒരു സർക്കാർ ഉദ്യോഗസ്ഥനെ അല്ലെങ്കിൽ ജീവനക്കാരനെ ഒരു വകുപ്പിൽ നിന്ന് മറ്റൊരു വകുപ്പിലേക്ക് മാറ്റി നിയമിക്കുവാൻ പാടില്ലാത്തതാണ്.
എന്നുമാത്രമല്ല, സർക്കാർ ഉദ്യോഗസ്ഥൻമാരുടെ സ്ഥലം മാറ്റം സംബന്ധിച്ച് സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന പൊതു മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കുവാൻ പഞ്ചായത്ത് ബാദ്ധ്യസ്ഥമായിരിക്കുന്നതാണ്.
(7) സർക്കാരിന് തക്കതായ കാരണങ്ങളാൽ ഒരു പഞ്ചായത്തിന് സേവനം വിട്ടുകൊടുക്കപ്പെട്ട ഏതൊരു സർക്കാർ ഉദ്യോഗസ്ഥനെയോ ജീവനക്കാരനെയോ സർക്കാരിന്റെ സേവനത്തിനായി തിരിച്ചെടുക്കാവുന്നതോ ആ പഞ്ചായത്തിൽ നിന്ന് മറ്റൊരു പഞ്ചായത്തിലേക്ക് അല്ലെങ്കിൽ ഏതെങ്കിലും ഒരു മുനിസിപ്പാലിറ്റിയിലേക്ക് മാറ്റി നിയമിക്കാവുന്നതോ ആണ്.
(8) സ്ഥലം മാറ്റം മൂലമോ അവധിമൂലമോ മറ്റേതെങ്കിലും കാരണംകൊണ്ടോ പഞ്ചായത്തിന് സേവനം വിട്ടുകൊടുക്കപ്പെട്ട ഒരു സർക്കാർ ഉദ്യോഗസ്ഥന്റെയോ ജീവനക്കാരന്റെയോ തസ്തികയിൽ ഒഴിവുണ്ടായാൽ, പ്രസ്തുത ഒഴിവ് നികത്തുന്നതിന് മറ്റൊരു സർക്കാർ ഉദ്യോഗസ്ഥന്റെയോ ജീവനക്കാരന്റെയോ സേവനം ഉടനെ വിട്ടുകിട്ടാത്ത സാഹചര്യത്തിൽ, സർക്കാരിന്റെ പൊതു മാർഗ്ഗ നിർദ്ദേശങ്ങൾക്ക് വിധേയമായി, ബന്ധപ്പെട്ട നിയമനാധികാരിയെ മുൻകൂട്ടി അറിയിച്ചുകൊണ്ട, ആ ഒഴിവിൽ,-
(എ) എംപ്ലോയ്ക്കുമെന്റ് എക്സ്ചേഞ്ച് മുഖേനയോ,
(ബി) എംപ്ലോയ്ക്കുമെന്റ് എക്സ്ചേഞ്ച് മുഖേന ഒരു ഉദ്യോഗാർത്ഥിയെ ലഭിക്കാതിരിക്കുന്ന സാഹചര്യത്തിൽ സർക്കാർ പ്രത്യേകം നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകൾ പ്രകാരം കരാർ അടിസ്ഥാനത്തിലോ, പഞ്ചായത്തിന് മറ്റൊരാളെ ആറ് മാസത്തിൽ കൂടുതലല്ലാത്ത കാലയളവിലേക്കോ ഒരു സർക്കാർ ഉദ്യോഗസ്ഥനോ ജീവനക്കാരനോ പ്രസ്തുത ഒഴിവിലേക്ക് നിയമിക്കപ്പെടുകയോ ഇതിൽ ഏതാണോ ആദ്യം അതുവരേയ്ക്കായി താല്ക്കാലികമായി നിയമിക്കാവുന്നതാണ്.
എന്നാൽ, സ്ക്ൾ അദ്ധ്യാപകരായി ഇപ്രകാരം താല്ക്കാലികമായി നിയമിക്കപ്പെടുന്നവരുടെ സംഗതിയിൽ ആറുമാസക്കാലയളവ് എന്നത് ആവശ്യമെങ്കിൽ അതത് അദ്ധ്യായന വർഷാവസാനം വരെ എന്നു കണക്കാക്കാവുന്നതാണ്.
4, ഉദ്യോഗസ്ഥൻമാരുടെ മേൽ ലഘുശിക്ഷകൾ ചുമത്തൽ. (1) ഒരു ഉദ്യോഗസ്ഥൻ തന്റെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ വീഴ്ച വരുത്തുകയോ, അച്ചടക്കം ലംഘിക്കുകയോ, പഞ്ചായത്തിന്റെ നിയമാനുസൃത തീരുമാനം നടപ്പിൽ വരുത്തുവാൻ വിസമ്മതിക്കുകയോ, അത് നടപ്പിൽ വരുത്തുന്നതിന് ബോധപൂർവ്വം തടസ്സം സൃഷ്ടിക്കുകയോ പ്രസിഡന്റിന്റെ നിയമാനുസ്യത ഉത്തരവോ നിർദ്ദേശമോ പാലിക്കാതിരിക്കുകയോ ചെയ്താൽ, അല്ലെങ്കിൽ, ഒരു ഉദ്യോഗസ്ഥന്റെ പെരുമാറ്റദൂഷ്യത്തിനോ സ്വഭാവദൂഷ്യത്തിനോ പ്രസ്തുത ഉദ്യോഗസ്ഥന്റെ പേരിൽ പഞ്ചായത്തിന് അച്ചടക്ക നടപടികൾ സ്വീകരിക്കാവുന്നതും അയാളുടെ മേൽ താഴെപ്പറയുന്ന ലഘുശിക്ഷകളിലൊന്ന് ചുമ ത്താവുന്നതുമാണ്; അതായത്,-
(1) സെൻഷർ,
(2) ഫൈൻ,
(3) ഇൻക്രിമെന്റ് താല്ക്കാലികമായി തടഞ്ഞുവയ്ക്കൽ,
(4) ഉദ്യോഗക്കയറ്റം തടഞ്ഞുവയ്ക്കൽ,
(5) ശമ്പളത്തിൽ നിന്ന് തുക വസൂലാക്കൽ,
കുറിപ്പുകൾ:- (i) ലാസ്റ്റ് ഗ്രേഡിലോ പാർട്ട്ടൈം അല്ലെങ്കിൽ ഫുൾടൈം കണ്ടിജന്റ് തസ്തികയിലോ അല്ലാത്ത ഒരു ഉദ്യോഗസ്ഥന്റെ മേൽ ഫൈൻ ചുമത്തുവാൻ പാടുള്ളതല്ല. ഭീമമായ തുക ഫൈൻ ആയി ചുമത്തുകയോ ഇടയ്ക്കക്കിടെ നിസ്സാരമായ ഫൈൻ ചുമത്തുകയോ ചെയ്യാൻ പാടില്ല.
(ii) ഇൻക്രിമെന്റ് തടഞ്ഞു വയ്ക്കുന്ന കാലയളവ് മൂന്നുമാസത്തിൽ കുറയാനോ മൂന്നു വർഷത്തിൽ കൂടാനോ പാടുള്ളതല്ല. ഇൻക്രിമെന്റ് തടഞ്ഞുവയ്ക്കുമ്പോൾ അതിന് സഞ്ചിത പ്രാബല്യമില്ലാതിരിക്കുന്നതും ഭാവി ഇൻക്രിമെന്റുകൾ മാറ്റിവയ്ക്കപ്പെടാത്തതുമാകുന്നു.
(iii) ഉദ്യോഗക്കയറ്റം തടഞ്ഞുവയ്ക്കുന്നത് താല്ക്കാലികമായി ഒരു നിശ്ചിത കാലയളവിലേക്കായിരിക്കേണ്ടതും ഈ കാലയളവ് ആറ് മാസത്തിൽ കുറയാനോ മൂന്നു വർഷത്തിൽ കൂടാനോ പാടില്ലാത്തതുമാണ്.
(iv) ഇൻക്രിമെന്റോ ഉദ്യോഗക്കയറ്റമോ തടഞ്ഞുകൊണ്ടുള്ള ഉത്തരവിൽ കാലാവധിയൊന്നും പറഞ്ഞിട്ടില്ലെങ്കിൽ ആയത് യഥാക്രമം മൂന്നു മാസത്തേക്കും ആറു മാസത്തേക്കും ആണെന്ന് കരുതേണ്ടതാണ്.
(v) ഇൻക്രിമെന്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് നടപ്പിലാക്കുന്നത് പ്രായോഗികമല്ലാത്ത സംഗതിയിൽ തടഞ്ഞുവയ്ക്കുവാൻ ഉത്തരവായ ഇൻക്രിമെന്റിന് സമമായ തുക ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ ശമ്പളത്തിൽ നിന്ന് ഈടാക്കേണ്ടതാണ്.
(vi) ഒരു ശിക്ഷ എന്ന നിലയിൽ ശമ്പളത്തിൽ നിന്ന് തുക വസൂലാക്കുന്നത് ഉദ്യോഗസ്ഥന്റെ നടപടിമൂലം പഞ്ചായത്തിന് നഷ്ടം സംഭവിച്ചിരിക്കുമ്പോൾ മാത്രമായിരിക്കേണ്ടതാണ്.
(vii) ഉദ്യോഗക്കയറ്റം തടയുന്നതുമൂലം ബന്ധപ്പെട്ട ഉദ്യോഗസ്ഥന് അയാൾ തത്സമയം ജോലി ചെയ്യുന്ന തസ്തികയിൽ സീനിയോറിറ്റി നഷ്ടപ്പെടുന്നതല്ല.
(viii) ഉദ്യോഗക്കയറ്റം തടയപ്പെട്ട ഒരു ഉദ്യോഗസ്ഥന് ഭാവിയിൽ ഒരു ഹയർ ഗ്രേഡിലേക്കോ ഹയർടൈം സ്കെയിലിലേക്കോ ഉദ്യോഗക്കയറ്റം നൽകപ്പെടുമ്പോൾ ആ ഗ്രേഡിലെ അയാളുടെ സീനിയോറിറ്റി ഏറ്റവും താഴെ ആയി നിശ്ചയിക്കേണ്ടതാണ്.
(2) 180-ാം വകുപ്പിൽ പരാമർശിക്കുന്ന ഒരു പഞ്ചായത്ത് ജീവനക്കാരന്റെ മേൽ ഒരു കുറ്റത്തിന് പഞ്ചായത്ത് അച്ചടക്ക നടപടി സ്വീകരിക്കുന്ന സംഗതിയിൽ സെക്രട്ടറിയും, 182-ാം വകുപ്പ് (x) ഖണ്ഡ പ്രകാരം സെക്രട്ടറി അച്ചടക്ക നടപടി സ്വീകരിക്കുന്ന സംഗതിയിൽ പഞ്ചായത്തും അതേ കുറ്റത്തിന് അയാൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുവാൻ പാടുള്ളതല്ല.
(3) (1)-ാം ഉപചട്ടത്തിൽ എന്തുതന്നെയടങ്ങിയിരുന്നാലും സെക്രട്ടിയുടേയോ, 176ാം വകുപ്പ (2)-ാം ഉപവകുപ്പ് പ്രകാരമോ 181-ാം വകുപ്പ് (1)-ാം ഉപവകുപ്പ് പ്രകാരമോ പഞ്ചായത്തിന് സേവനം വിട്ടുകൊടുക്കപ്പെട്ട ഒരു സർക്കാർ ഉദ്യോഗസ്ഥന്റെയോ, ജീവനക്കാരന്റെയോ മേൽ അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് അയാളെ സംബന്ധിച്ച നിയമനാധികാരിക്കും ശിക്ഷണാധികാരിക്കും അധികാരമുണ്ടായിരിക്കുന്നതാണ്.
(4) സെക്രട്ടറിയുടേയോ പഞ്ചായത്തിന് സേവനം വിട്ടുകൊടുക്കപ്പെട്ട ഒരു സർക്കാർ ഉദ്യോഗസ്ഥന്റെയോ ജീവനക്കാരന്റെയോ മേൽ ഒരു കുറ്റത്തിന് പഞ്ചായത്ത് ശിക്ഷണ നടപടി സ്വീകരിക്കുന്ന സംഗതിയിൽ ബന്ധപ്പെട്ട നിയമനാധികാരി അല്ലെങ്കിൽ ശിക്ഷണാധികാരിയും, (3)-ാം ഉപചട്ട പ്രകാരം നിയമനാധികാരി അല്ലെങ്കിൽ ശിക്ഷണാധികാരി ശിക്ഷണ നടപടി സ്വീകരിക്കുന്ന സംഗതിയിൽ പഞ്ചായത്തും അതേ കുറ്റത്തിന് അയാൾക്കെതിരെ ശിക്ഷണ നടപടി സ്വീകരിക്കാൻ പാടുള്ളതല്ല.
(5) 182-ാം വകുപ്പ് (x) ഖണ്ഡപ്രകാരം സെക്രട്ടറിയോ (3)-ാം ഉപചട്ടപ്രകാരം നിയമനാധികാരിയോ ശിക്ഷണാധികാരിയോ, അതത് സംഗതിപോലെ, ഒരു പഞ്ചായത്ത് ജീവനക്കാരന്റെയോ പഞ്ചായത്തിന് സേവനം വിട്ടുകൊടുക്കപ്പെട്ട സർക്കാർ ഉദ്യോഗസ്ഥന്റെയോ ജീവനക്കാരന്റെയോ മേൽ അച്ചടക്ക നടപടി സ്വീകരിക്കുന്ന സംഗതിയിൽ അത് 1960-ലെ കേരളാ സിവിൽ സർവ്വീസ് (ക്ലാസിഫിക്കേഷൻ, കൺട്രോൾ ആന്റ് അപ്പീൽ) റൂൾസ് പ്രകാരമായിരിക്കേണ്ടതാണ്.
(6) പഞ്ചായത്ത് തീരുമാനിക്കുന്നപക്ഷം, ഏതെങ്കിലും ഒരു കുറ്റത്തിന് ഒരു പഞ്ചായത്ത് ജീവനക്കാരന്റെ പേരിൽ അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയോടും പഞ്ചായത്തിന് സേവനം വിട്ടുകൊടുക്കപ്പെട്ട ഒരു സർക്കാർ ഉദ്യോഗസ്ഥന്റെയോ ജീവനക്കാരന്റെയോ പേരിൽ അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട ശിക്ഷണാധികാരിയോടും പഞ്ചായത്തിന് ആവശ്യപ്പെടാവുന്നതാണ്
5. കുറ്റാരോപണ മെമ്മോ നൽകുന്നതിനുള്ള നടപടിക്രമം:- (1) 4-ാം ചട്ടം (1)-ാം ഉപചട്ട ത്തിൽ പരാമർശിക്കുന്ന ഒരു കുറ്റം ഒരു ഉദ്യോഗസ്ഥൻ ചെയ്തതുവെന്നും അയാൾക്കെതിരെ അച്ച ടക്ക നടപടി സ്വീകരിക്കേണ്ടതാണെന്നും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രസിഡന്റിനോ പഞ്ചായത്തിനോ പ്രഥമദൃഷ്ട്യാ ബോദ്ധ്യം വരുന്നുവെങ്കിൽ അയാൾക്കെതിരെ അച്ചടക്ക നടപടി ആരംഭിക്കേണ്ടതുണ്ടോ എന്ന് പഞ്ചായത്ത് തീരുമാനിക്കേണ്ടതും അച്ചടക്ക നടപടി ആരംഭിക്കുവാൻ പഞ്ചായത്ത് തീരുമാനിക്കുകയാണെങ്കിൽ അപ്രകാരം അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കാൻ കാരണം കാണിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു നോട്ടീസ് പ്രസ്തുത ഉദ്യോഗസ്ഥന് നല്കേണ്ടതുമാണ്. ഈ നോട്ടീസ് സെക്രട്ടറിയുടെ കാര്യത്തിൽ പ്രസിഡന്റും സെക്രട്ടറിയല്ലാത്ത ഒരു ഉദ്യോഗസ്ഥന്റെ കാര്യത്തിൽ പ്രസിഡന്റിന്റെ ഉത്തരവ് പ്രകാരം സെക്രട്ടറിയും നല്കേണ്ടതാണ്.
എന്നാൽ, അടിയന്തിര സന്ദർഭങ്ങളിൽ പഞ്ചായത്തിന്റെ സാധൂകരണത്തിന് വിധേയമായി, നോട്ടീസ് നല്കാവുന്നതാണ്.
(2) (1)-ാം ഉപചട്ടപ്രകാരം നല്കുന്ന നോട്ടീസിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് എതിരെ അച്ചടക്ക നടപടി സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്നതിന്റെ കാരണങ്ങൾ വ്യക്തമായി കാണിച്ചിരിക്കേണ്ടതും മറുപടി നല്കുവാൻ നോട്ടീസ് കൈപ്പറ്റി ഏഴ് ദിവസത്തിൽ കുറയാത്ത സമയം അനുവദിക്കേണ്ടതുമാണ്.
കുറിപ്പ്-നോട്ടീസിൽ അവ്യക്ത പ്രസ്താവനകൾ ഒഴിവാക്കേണ്ടതാണ്. ഉദാഹരണത്തിന്, "പ്രസി ഡന്റിന്റെയോ പഞ്ചായത്തിന്റെയോ നിർദ്ദേശം പാലിച്ചില്ല" എന്ന രീതിയിലുള്ള പൊതു പ്രസ്താവന, ശിക്ഷണ നടപടി സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്നതിനുള്ള കാരണം ആയി കാണിക്കാൻ പാടില്ലാത്തതും അതിനുപകരം, എന്തു നിർദ്ദേശം ഏതവസരത്തിൽ ആണ് പാലിക്കാതിരുന്നതെന്ന് വ്യക്തമായി പറയേണ്ടതുമാണ്.
(3) (1)-ാം ഉപചട്ടപ്രകാരമുള്ള നോട്ടീസിന് നിശ്ചിത സമയത്തിനുള്ളിൽ ഉദ്യോഗസ്ഥനിൽ നിന്ന് വിശദീകരണം എന്തെങ്കിലും ലഭിച്ചിട്ടുണ്ടെങ്കിൽ അതും, വിശദീകരണമൊന്നും ലഭിച്ചിട്ടില്ലെങ്കിൽ അത് സംബന്ധിച്ചു തന്റെ റിപ്പോർട്ടും പ്രസിഡന്റ് പഞ്ചായത്തിന്റെ പരിഗണനയ്ക്ക് സമർപ്പിക്കേണ്ടതാണ്. സെക്രട്ടറിയല്ലാത്ത ഒരു ഉദ്യോഗസ്ഥന്റെ കാര്യത്തിൽ വിശദീകരണത്തോടൊപ്പം അതിൻമേലുള്ള സെക്രട്ടറിയുടെ അല്ലെങ്കിൽ ഓഫീസ് മേധാവിയുടെ അഭിപ്രായം കൂടി പ്രസിഡന്റ് പഞ്ചായത്തിന്റെ പരിഗണനയ്ക്ക് സമർപ്പിക്കേണ്ടതാണ്.
(4) (3)-ാം ഉപചട്ടത്തിൽ പറയുന്ന വിശദീകരണം അല്ലെങ്കിൽ റിപ്പോർട്ട് പരിഗണിച്ചശേഷം പഞ്ചായത്തിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി വേണ്ടെന്ന് വയ്ക്കുവാനോ തുടരുവാനോ തീരുമാനിക്കാവുന്നതാണ്.
(5) ഒരു ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുവാൻ (4)-ാം ഉപചട്ടം പ്രകാരം പഞ്ചായത്ത് തീരുമാനിക്കുന്ന സംഗതിയിൽ, പ്രസ്തുത ഉദ്യോഗസ്ഥന് കുറ്റത്തിനോ, കുറ്റങ്ങൾക്കോ അടിസ്ഥാനമായ ആരോപണങ്ങളുടെ ഒരു സ്റ്റേറ്റമെന്റ് സഹിതം വ്യക്തമായ കുറ്റാരോപണ മെമ്മോ നല്കേണ്ടതും അതിൽ പ്രസ്തുത ഉദ്യോഗസ്ഥനോട് പതിനഞ്ചു ദിവസത്തിനകം അതിനുള്ള മറുപടി പത്രിക നൽകാൻ ആവശ്യപ്പെടേണ്ടതുമാണ്. സെക്രട്ടറിയുടെ കാര്യത്തിൽ പ്രസിഡന്റും, സെക്രട്ടറിയല്ലാത്ത ഒരു ഉദ്യോഗസ്ഥന്റെ കാര്യത്തിൽ പ്രസിഡന്റിന്റെ ഉത്തരവ് പ്രകാരം സെക്രട്ടറിയും കുറ്റാരോപണ മെമ്മോ നല്കേണ്ടതാണ്.
(6) കുറ്റാരോപണ മെമ്മോ ഈ ചട്ടങ്ങളിൽ 1-ാം അനുബന്ധമായി ചേർത്തിട്ടുള്ള ഫാറത്തിന്റെ മാതൃകയിൽ ആയിരിക്കേണ്ടതും അതിൽ, അതത് സംഗതിപോലെ, പ്രസിഡന്റോ സെക്രട്ടറിയോ കയ്യൊപ്പു വച്ചിരിക്കേണ്ടതുമാണ്.
(7) കുറ്റാരോപണ മെമ്മോ സംക്ഷിപ്തവും വ്യക്തമായ ഭാഷയിലുള്ളതുമായിരിക്കേണ്ടതും അതിൽ സംഭവം നടന്ന തീയതിയും സമയവും ബാധകമാവുന്നിടത്തെല്ലാം ഉൾക്കൊള്ളിച്ചിരിക്കേണ്ടതുമാണ്.
(8) ഓരോ കുറ്റത്തിനും അടിസ്ഥാനമായിട്ടുള്ള ആരോപണങ്ങളുടെ സ്റ്റേറ്റുമെന്റിൽ അച്ചടക്ക നടപടി സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കുമ്പോൾ പരിഗണിക്കപ്പെടാൻ സാദ്ധ്യതയുള്ള മറ്റേതെങ്കിലും പരിതസ്ഥിതികൾ ഉണ്ടെങ്കിൽ അവ കൂടി പരാമർശിക്കേണ്ടതാണ്.
(9) കുറ്റാരോപണ മെമ്മോ തയ്യാറാക്കിയതിന് ആധാരമായ രേഖകളുടെ ഒരു ലിസ്റ്റ് ആരോപണം സംബന്ധിച്ച സ്റ്റേറ്റുമെന്റിന്റെ അവസാനം ചേർക്കേണ്ടതാണ്.
(10) കുറ്റാരോപണ മെമ്മോയുടേയും ആരോപണം സംബന്ധിച്ച സ്റ്റേറ്റുമെന്റിന്റെയും രണ്ട് പ്രതികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നല്കേണ്ടതും അതിലൊന്ന് അയാളുടെ തീയതി രേഖപ്പെടുത്തിയ കയ്യൊപ്പോടുകൂടി തിരികെ വാങ്ങി ഫയലിൽ സൂക്ഷിക്കേണ്ടതുമാണ്.
(11) കുറ്റാരോപണ മെമ്മോയിൽ പറഞ്ഞിട്ടുള്ള കാലാവധിക്കുള്ളിൽ മറുപടി പത്രികയൊന്നും ലഭിക്കുന്നില്ലെങ്കിൽ യാതൊരു ഓർമ്മക്കുറിപ്പും ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നല്കേണ്ടതില്ലാത്തതും മറുപടി പത്രികയൊന്നും നലകാനില്ല എന്ന നിഗമനത്തിൻമേൽ നടപടികൾ തുടരാവുന്നതാണ്. എന്നാൽ കാലാവധി നീട്ടിക്കിട്ടുവാൻ അപേക്ഷ ലഭിക്കുന്ന സംഗതിയിൽ അപേക്ഷയിൽ പറഞ്ഞിട്ടുള്ള കാരണങ്ങൾ സ്വീകാര്യമാണെന്ന് പ്രസിഡന്റിന് ബോദ്ധ്യപ്പെട്ടാൽ അങ്ങനെയുള്ള കാലാവധി പതിനഞ്ചു ദിവസത്തിൽ കവിയാത്ത ഒരു കാലയളവിലേക്ക് നീക്കിക്കൊടുക്കാവുന്നതാണ്.
(12) മേൽനടപടിയുടെ ഏതെങ്കിലും ഘട്ടത്തിൽ ആരോപണങ്ങളെ സംബന്ധിച്ച സ്റ്റേറ്റുമെന്റിനോടൊപ്പം ചേർത്തിട്ടുള്ള ലിസ്റ്റിൽ പരാമർശിക്കുന്ന ഏതെങ്കിലും രേഖകൾ നോക്കാനും പകർപ്പ എടുക്കുവാനും അനുവാദത്തിന് ഉദ്യോഗസ്ഥൻ അപേക്ഷിക്കുകയാണെങ്കിൽ അങ്ങനെ അനുവാദം നല്കുന്നത് പൊതു താല്പര്യത്തിന് എതിരല്ലെന്ന് പ്രസിഡന്റ് കരുതുന്നപക്ഷം തക്കമായ മേൽനോട്ടത്തിൽ, രേഖകൾ നോക്കാനും പകർപ്പ് എടുക്കുവാനും അയാളെ അനുവദിക്കാവുന്നതാണ്.
6. മറുപടി പത്രികയുടെ പരിശോധന:- (1) 5-ാം ചട്ടം (5)-ാം ഉപചട്ടപ്രകാരം ഒരു ഉദ്യോഗസ്ഥന് നൽകിയ കുറ്റാരോപണ മെമ്മോയ്ക്ക് നിശ്ചിത സമയത്തിനുള്ളിൽ അയാളിൽ നിന്ന് ഏതെങ്കിലും മറുപടി പത്രിക ലഭിച്ചിട്ടുണ്ടെങ്കിൽ അതും, മറുപടി പ്രതികയൊന്നും ലഭിച്ചിട്ടില്ലെങ്കിൽ അത് സംബന്ധിച്ച തന്റെ റിപ്പോർട്ടും പ്രസിഡന്റ് പഞ്ചായത്തിന്റെ പരിഗണനയ്ക്ക് സമർപ്പിക്കേണ്ടതാണ്. സെക്രട്ടറിയല്ലാത്ത ഒരു ഉദ്യോഗസ്ഥന്റെ കാര്യത്തിൽ മറുപടി പത്രികയോടൊപ്പം അതിൻമേലുള്ള സെക്രട്ടറിയുടെ അല്ലെങ്കിൽ ആഫീസ് മേധാവിയുടെ അഭിപ്രായം കൂടി പ്രസിഡന്റ് പഞ്ചായത്തിന്റെ പരിഗണനയ്ക്ക് സമർപ്പിക്കേണ്ടതാണ്.
(2) ഒരു ഉദ്യോഗസ്ഥനിൽ നിന്ന് ലഭിച്ച മറുപടി പത്രികയിൽ അയാളെ നേരിൽ കേൾക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ പഞ്ചായത്തിന് വേണ്ടി പ്രസിഡന്റ് അയാളെ നേരിൽ കേൾക്കേണ്ടതും അയാൾ ബോധിപ്പിച്ച സംഗതികൾ മറുപടി പത്രികയോടൊപ്പം പഞ്ചായത്തിന്റെ പരിഗണനയ്ക്ക് സമർപ്പിക്കേണ്ടതുമാണ്.