Panchayat:Repo18/vol1-page0542: Difference between revisions

From Panchayatwiki
No edit summary
No edit summary
Line 174: Line 174:

'''10. സ്വകാര്യ മാർക്കറ്റുകളുടെ ലൈസൻസുകാർ പിരിക്കേണ്ട ഫീസ്.-''' ഒരു സ്വകാര്യ മാർക്കറ്റിന്റെ ലൈസൻസുകാരന് 8-ാം ചട്ടത്തിലെ പട്ടികയിൽ പറഞ്ഞിട്ടുള്ള നിരക്കുകളിൽ കവിയാത്ത ഫീസ് പിരിച്ചെടുക്കാൻ അവകാശം ഉണ്ടായിരിക്കുന്നതാണ്.

'''10. സ്വകാര്യ മാർക്കറ്റുകളുടെ ലൈസൻസുകാർ പിരിക്കേണ്ട ഫീസ്.-''' ഒരു സ്വകാര്യ മാർക്കറ്റിന്റെ ലൈസൻസുകാരന് 8-ാം ചട്ടത്തിലെ പട്ടികയിൽ പറഞ്ഞിട്ടുള്ള നിരക്കുകളിൽ കവിയാത്ത ഫീസ് പിരിച്ചെടുക്കാൻ അവകാശം ഉണ്ടായിരിക്കുന്നതാണ്.

'''11. മാർക്കറ്റുകളിന്മേൽ പഞ്ചായത്തിനുള്ള നിയന്ത്രണാധികാരങ്ങൾ.-''' (1) ഏതെങ്കിലും വ്യക്തിയോ അയാളുടെ ഏജന്റോ ഒരു മാർക്കറ്റിനെ സംബന്ധിച്ച് നിലവിലുള്ള നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിരുദ്ധമായ എന്തെങ്കിലും പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംഗതിയിൽ അങ്ങിനെയുള്ള വ്യക്തിയേയോ അദ്ദേഹത്തിന്റെ ഏജന്റിനേയോ മാർക്കറ്റിൽ നിന്നും പുറത്താക്കുന്നതിനോ ആ വ്യക്തിയോ അയാളുടെ ഏജന്റോ സ്റ്റാളുകൾ തുടർന്നു കൈവശം വയ്ക്കുന്നതോ വിപണന പ്രവർത്തനങ്ങളിലേർപ്പെടുന്നതോ കർശനമായി തടയുന്നതിനും പഞ്ചായത്തിന് അധികാരമുണ്ടായിരിക്കുന്നതാണ്.

'''11. മാർക്കറ്റുകളിന്മേൽ പഞ്ചായത്തിനുള്ള നിയന്ത്രണാധികാരങ്ങൾ.-''' (1) ഏതെങ്കിലും വ്യക്തിയോ അയാളുടെ ഏജന്റോ ഒരു മാർക്കറ്റിനെ സംബന്ധിച്ച് നിലവിലുള്ള നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിരുദ്ധമായ എന്തെങ്കിലും പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംഗതിയിൽ അങ്ങിനെയുള്ള വ്യക്തിയേയോ അദ്ദേഹത്തിന്റെ ഏജന്റിനേയോ മാർക്കറ്റിൽ നിന്നും പുറത്താക്കുന്നതിനോ ആ വ്യക്തിയോ അയാളുടെ ഏജന്റോ സ്റ്റാളുകൾ തുടർന്നു കൈവശം വയ്ക്കുന്നതോ വിപണന പ്രവർത്തനങ്ങളിലേർപ്പെടുന്നതോ കർശനമായി തടയുന്നതിനും പഞ്ചായത്തിന് അധികാരമുണ്ടായിരിക്കുന്നതാണ്.

(2) ലൈസൻസിനുള്ള അപേക്ഷയോടൊപ്പം സമർപ്പിച്ച സ്കെച്ചിൽ വിശദമാക്കിയിട്ടുള്ള പോക്കു വരവിനുള്ള വഴികൾ, അഴുക്കുചാലുകൾ, കൈവഴികൾ, കക്കൂസുകൾ, മൂത്രപ്പുരകൾ മുതലായ പ്രാഥമിക സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടില്ലാത്ത പക്ഷം അവ ഉടനടി ഏർപ്പെടുത്തുവാൻ സ്വകാര്യ മാർക്കറ്റുകളുടെ ഉടമസ്ഥനോടോ, കൈവശക്കാരനോടോ, ലൈസൻസിയോടോ നോട്ടീസ് മുഖാന്തിരം പഞ്ചായത്തിന് ആവശ്യപ്പെടാവുന്നതാണ്.

( 3) ഇപ്രകാരം നൽകപ്പെട്ട നോട്ടീസിൽ പറയുന്ന കാലാവധിക്കകം മേൽപ്പറഞ്ഞ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെങ്കിൽ അങ്ങനെയുള്ള പ്രാഥമിക സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതുവരെ നിലവിലുള്ള ലൈസൻസ് സസ്പെന്റ് ചെയ്യുകയോ അല്ലെങ്കിൽ ലൈസൻസ് നൽകാൻ വിസമ്മതിക്കുകയോ ചെയ്യുന്നതിന് പഞ്ചായത്തിന് അധികാരമുണ്ടായിരിക്കുന്നതാണ്.

(4) ലൈസൻസ് സസ്പെന്റ് ചെയ്യുകയോ, അത് നൽകാൻ വിസമ്മതിക്കുകയോ ചെയ്തതിനു ശേഷം യാതൊരാളും അങ്ങനെയുള്ള ഏതെങ്കിലും മാർക്കറ്റ് തുറക്കുകയോ തുറന്നുവയ്ക്കുന്നതു തുടരുകയോ ചെയ്യാൻ പാടില്ലാത്തതാണ്.

'''12. സ്വകാര്യ മാർക്കറ്റുകളുടെ അക്കൗണ്ടുകൾ - കണക്കുകളുടെ സൂക്ഷിപ്പും പരിശോധനയും.-''' (1) ഒരു സ്വകാര്യ മാർക്കറ്റിന്റെ ഉടമസ്ഥനോ, കൈവശക്കാരനോ, കുത്തകക്കാരനോ, പ്രസ്തുത മാർക്കറ്റിലെ ദൈനംദിന പിരിവുകൾക്ക് IV-ാം നമ്പർ ഫാറത്തിൽ ടിക്കറ്റുകളും നിശ്ചിത കാലയളവിലേക്കുള്ള പിരിവുകൾക്ക് V-ാം നമ്പർ ഫാറത്തിൽ രസീതുകളും നൽകേണ്ടതാണ്.

(2) ഓരോ നിരക്കിലുള്ള ഫീസിനും പ്രത്യേകം പ്രത്യേകം ടിക്കറ്റുബക്കുകൾ ഉണ്ടായിരിക്കേ ണ്ടതാണ്.

(3) സ്വകാര്യ മാർക്കറ്റിന്റെ ഉടമസ്ഥനോ, കൈവശക്കാരനോ കുത്തകക്കാരനോ മാർക്കറ്റിൽ നിന്നുള്ള വരവിനെ സംബന്ധിച്ച പൂർണ്ണമായ കണക്കുകൾ VI-ാം നമ്പർ ഫാറത്തിലും മാർക്കറ്റ് സംരക്ഷിക്കുന്നതിനുള്ള ചെലവുകളെ സംബന്ധിച്ച കണക്കുകൾ VII-ാം നമ്പർ ഫാറത്തിലും പ്രത്യേകം പ്രത്യേകം രജിസ്റ്ററുകളിൽ എഴുതി സൂക്ഷിക്കേണ്ടതും പഞ്ചായത്തോ പഞ്ചായത്തു ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനോ ആവശ്യപ്പെടുമ്പോൾ ഹാജരാക്കേണ്ടതുമാണ്. അപ്രകാരമുള്ള രജി സ്റ്ററുകളും (1)-ാം ഉപചട്ടപ്രകാരമുള്ള ടിക്കറ്റുകളുടേയും രസീതു ബുക്കുകളുടേയും കൗണ്ടർഫോയിലുകളും സെക്രട്ടറിയോ അദ്ദേഹം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനോ മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും പരിശോധിക്കേണ്ടതും അഭിപ്രായം രേഖപ്പെടുത്തേണ്ടതുമാണ്. കണക്കുകൾ കുറ്റമറ്റതാണെങ്കിൽ അപ്രകാരമുള്ള ഒരു സർട്ടിഫിക്കറ്റ് രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതാണ്.

'''13. ദല്ലാളുകൾ, കമ്മീഷൻ ഏജന്റുമാർ തുടങ്ങിയവർക്ക് ലൈസൻസ് നൽകൽ.-''' (1) ദല്ലാളുകൾ, കമ്മീഷൻ ഏജന്റുമാർ, തൂക്കം നോക്കുന്നവർ, അളവു നോക്കുന്നവർ  എന്നിവർ ലൈസൻസ് കൂടാതെ മാർക്കറ്റ് അതിർത്തിക്കുള്ളിൽ തങ്ങളുടെ തൊഴിൽ നടത്താൻ പാടില്ലാത്തതാകുന്നു. ഇത്ത രത്തിലുള്ള ലൈസൻസിന് ഫീസായി പ്രതിവർഷം 25 രൂപയിൽ കവിയാത്ത തുക പൊതുമാർക്കറ്റിന്റെ സംഗതിയിൽ പഞ്ചായത്തിനും സ്വകാര്യ മാർക്കറ്റിന്റെ സംഗതിയിൽ ലൈസൻസുകാരനും ഈടാക്കാവുന്നതാണ്.

(2) ദല്ലാളുകൾ, കമ്മീഷൻ ഏജന്റുമാർ, തൂക്കം നോക്കുന്നവർ, അളവു നോക്കുന്നവർ എന്നിവർ പൊതുജനങ്ങളിൽ നിന്നും ഈടാക്കേണ്ട ഫീസ് പഞ്ചായത്ത് കാലാകാലങ്ങളിൽ നിശ്ചയിക്കേണ്ടതും അങ്ങനെ നിശ്ചയിക്കുന്ന ഫീസ് പൊതുജനങ്ങളുടെ അറിവിനായി പ്രസിദ്ധീകരിക്കുകയും ചെയ്തി രിക്കേണ്ടതുമാണ്.

'''14. ഉല്പന്നങ്ങൾ തരംതിരിക്കുന്നതിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തൽ.-''' പൊതുമാർക്ക റ്റുകളുടെ കാര്യത്തിൽ പഞ്ചായത്തും സ്വകാര്യ മാർക്കറ്റുകളുടെ കാര്യത്തിൽ ലൈസൻസുകാരനും, ബന്ധപ്പെട്ട മാർക്കറ്റിൽ വിപണനത്തിനു കൊണ്ടുവരുന്ന ഉല്പന്നങ്ങൾ തരംതിരിക്കുന്നതിനും തരം തിരിച്ചവ മുദ്രണം ചെയ്യുന്നതിനുമുള്ള സൗകര്യങ്ങൾ മാർക്കറ്റിനകത്തോ മാർക്കറ്റിനടുത്തുള്ള സൗകര്യപ്രദമായ സ്ഥലത്തോ ഏർപ്പെടുത്താവുന്നതും ഇതിലേക്ക് പഞ്ചായത്ത് നിശ്ചയിക്കുന്ന നിരക്കിൽ ഫീസ് ഈടാക്കാവുന്നതും ആണ്.

'''15. സംഭരണ സൗകര്യങ്ങൾ ഏർപ്പെടുത്തൽ.-''' പൊതുമാർക്കറ്റുകളുടെ കാര്യത്തിൽ പഞ്ചായത്തും സ്വകാര്യ മാർക്കറ്റുകളുടെ കാര്യത്തിൽ ലൈസൻസുകാരനും, ഒരു മാർക്കറ്റു ദിവസം വിൽക്ക
{{Accept}}
{{Accept}}

Revision as of 06:22, 7 February 2018

1996-ലെ കേരള പഞ്ചായത്ത് രാജ (പൊതു മാർക്കറ്റുകളുടേയും സ്വകാര്യ മാർക്കറ്റുകളുടേയും നിയന്ത്രണവും ലൈസൻസ് നൽകലും) ചട്ടങ്ങൾ

എസ്.ആർ.ഒ. നമ്പർ 570/96- 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 221-ഉം 222-ഉം 223-ഉം വകുപ്പുകളോട് 254-ാം വകുപ്പ് (2)-ാം ഉപവകുപ്പ് (xix)-ഉം (xii)-ഉം ഖണ്ഡങ്ങൾ കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ ഉപയോഗിച്ച്, കേരള സർക്കാർ, താഴെപ്പറ യുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്:-

ചട്ടങ്ങൾ

1. ചുരുക്കപ്പേരും പ്രാരംഭവും.-(1) ഈ ചട്ടങ്ങൾക്ക് 1996-ലെ കേരള പഞ്ചായത്ത് രാജ് (പൊതു മാർക്കറ്റുകളുടേയും സ്വകാര്യ മാർക്കറ്റുകളുടേയും നിയന്ത്രണവും ലൈസൻസ് നൽകലും) ചട്ടങ്ങൾ എന്നു പേരുപറയാം.

(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.

2. നിർവ്വചനങ്ങൾ. ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്തപക്ഷം,-

(എ) ‘ആക്ട്' എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994-ലെ 13) എന്നർത്ഥമാകുന്നു.

(ബി) ‘ഫാറം‘ എന്നാൽ ഈ ചട്ടങ്ങളോട് ചേർത്തിട്ടുള്ള ഒരു ഫാറം എന്നർത്ഥമാകുന്നു;

(സി) 'പഞ്ചായത്ത് എന്നാൽ 4-ാം വകുപ്പ് (1)-ാം ഉപവകുപ്പ് (എ) ഖണ്ഡത്തിൻ കീഴിൽ രൂപീകരിച്ച ഒരു ഗ്രാമപഞ്ചായത്ത് എന്നർത്ഥമാകുന്നു.

(ഡി) 'പ്രസിഡന്റ്' എന്നാൽ ഒരു ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ് എന്നർത്ഥമാകുന്നു;

(ഇ) ‘സെക്രട്ടറി' എന്നാൽ ഒരു ഗ്രാമപഞ്ചായത്തിന്റെ സെക്രട്ടറി എന്നർത്ഥമാകുന്നു

(എഫ്) “വകുപ്പ്' എന്നാൽ ആക്ടിലെ ഒരു വകുപ്പ് എന്നർത്ഥമാകുന്നു;

(ജി) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവചിച്ചിട്ടില്ലാത്തതും എന്നാൽ ആക്ടിൽ നിർവചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്ടിൽ അവയ്ക്ക് നൽകിയിട്ടുള്ള അർത്ഥങ്ങൾ യഥാക്രമം ഉണ്ടായിരിക്കുന്നതാണ്.

3. പൊതുമാർക്കറ്റുകൾ ഏർപ്പെടുത്തൽ.- (1) പഞ്ചായത്ത്, പുതിയതായി ഒരു പൊതുമാർക്കറ്റായി ഉപയോഗിക്കുന്നതിന് സ്ഥലങ്ങൾ ഏർപ്പെടുത്തുന്നതിനോ നിലവിലുള്ള ഏതെങ്കിലും പൊതു മാർക്കറ്റോ അതിന്റെ ഭാഗമോ അടയ്ക്കുന്നതിനോ പ്രമേയം പാസ്സാക്കുന്നതിനു മുമ്പായി ആ സംഗതിയിൽ പൊതുജനങ്ങൾക്ക് ആക്ഷേപം എന്തെങ്കിലുമുണ്ടെങ്കിൽ ആയത് മുപ്പത് ദിവസത്തിനുള്ളിൽ രേഖാമൂലം ഉന്നയിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസ് പഞ്ചായത്ത് നോട്ടീസ് ബോർഡിലും പഞ്ചായത്തിന്റെ ഓരോ നിയോജക മണ്ഡലത്തിലും എല്ലാവർക്കും കാണത്തക്കവിധത്തിലുള്ള സ്ഥലത്തും പതിക്കേണ്ടതും അപ്രകാരം പ്രസിദ്ധീകരിച്ച വിവരം ആ പഞ്ചായത്ത് പ്രദേശത്തെ പ്രധാന ഭാഷയിൽ പ്രസിദ്ധപ്പെടുത്തുന്ന കൂടുതൽ പ്രചാരമുള്ള ഒരു വർത്തമാന പത്രത്തിൽ പ്രസിദ്ധീകരിക്കേണ്ടതും നിശ്ചിത കാലയളവിനുള്ളിൽ ആക്ഷേപങ്ങൾ കിട്ടിയിട്ടുണ്ടെങ്കിൽ അവ പരിഗണിക്കേണ്ടതുമാകുന്നു.

(2) പുതിയ ഒരു പൊതു മാർക്കറ്റ് ഏർപ്പെടുത്തുന്നതിന് മുമ്പായി, ആ സ്ഥലത്ത് അങ്ങനെ ഒരു മാർക്കറ്റ് ഏർപ്പെടുത്തുന്നതുമൂലം ഉണ്ടായേക്കാവുന്ന പൊതുജനാരോഗ്യ പ്രശ്നങ്ങൾ സംബന്ധിച്ച് ജില്ലാ മെഡിക്കൽ ആഫീസറുടെ അഭിപ്രായം പഞ്ചായത്ത് ആരായേണ്ടതാണ്.

(3) കന്നുകാലി ചന്ത ഏർപ്പെടുത്തുന്നതിനു മുമ്പായി അത് ഏർപ്പെടുത്താനുദ്ദേശിക്കുന്ന സ്ഥാനം, സ്ഥലത്തിന്റെ വിസ്തീർണ്ണം, വിൽപ്പനക്കായി കൊണ്ടുവരുന്ന കന്നുകാലി വർഗ്ഗങ്ങളുടെ വിവരണം, കന്നുകാലികൾക്കുവേണ്ടി ഏർപ്പെടുത്താനുദ്ദേശിക്കുന്ന സൗകര്യങ്ങൾ മുതലായ വിവരങ്ങൾ സഹിതം ജില്ലാ വെറ്ററിനറി ഓഫീസറെ പഞ്ചായത്ത് അറിയിക്കേണ്ടതും ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ അഭി പ്രായം ആരായേണ്ടതുമാണ്.

4. പ്രത്യേക വിഭാഗത്തിൽപ്പെട്ട ചരക്കുകൾക്കുവേണ്ടി പ്രത്യേകം സ്റ്റാളുകൾ നീക്കി വയ്ക്കൽ.- പച്ചക്കറികൾ, കോഴികൾ, കന്നുകാലികൾ, മൽസ്യം, മാംസം തുടങ്ങിയ ഓരോ ഇന ങ്ങൾക്കും പ്രത്യേകം പ്രത്യേകം സ്റ്റാളുകളോ, തുറസ്സായ സ്ഥലങ്ങളോ, അഥവാ രണ്ടും കൂടിയോ നീക്കിവയ്ക്കാൻ, സ്വകാര്യ മാർക്കറ്റുകളുടെ കാര്യത്തിൽ ലൈസൻസിക്കും, പൊതു മാർക്കറ്റുക ളുടെ കാര്യത്തിൽ പഞ്ചായത്തിനും അധികാരമുണ്ടായിരിക്കുന്നതാണ്.

5. പൊതുമാർക്കറ്റിന്റെ ഏതെങ്കിലും ഭാഗം പാട്ടത്തിനു നൽകൽ.- (1) പഞ്ചായത്തിന്, നില വിലുള്ള കുത്തകപാട്ടത്തിനോ മറ്റു അവകാശങ്ങൾക്കോ വിധേയമായി ഒരു പൊതുമാർക്കറ്റിന്റെ ഏതെങ്കിലും ഭാഗം വേർതിരിക്കാവുന്നതും അങ്ങനെയുള്ള ഭാഗമോ ഭാഗങ്ങളോ, സ്റ്റാളോ താഴെ പറയുന്ന നിബന്ധനകൾക്കു വിധേയമായി ലേലം ചെയ്തതോ മറ്റു വിധത്തിലോ പാട്ടത്തിനു കൊടുക്കാവുന്നതാണ്, അതായത്:-

(എ.) സാധാരണ ഗതിയിൽ ഏതെങ്കിലും ഭാഗമോ, സ്റ്റാളോ, സ്ഥലമോ പാട്ടത്തിനു കൊടുക്കുന്നത് ഏറ്റവും ഉയർന്ന തുകയ്ക്ക് ലേലം പിടിക്കുന്ന ആളിന് ആയിരിക്കണം;

(ബി) പാട്ടം അനുവദിക്കുന്നത് ഒരു സമയം ഒരു വർഷത്തിൽ കവിയാത്ത കാലയളവിലേക്ക് ആയിരിക്കണം;

(സി) സെക്രട്ടറി ഒപ്പിട്ട പെർമിറ്റ് 1-ാം നമ്പർ ഫാറത്തിൽ പാട്ടക്കാരന് നൽകേണ്ടതും അതിലെ വ്യവസ്ഥകൾ പാട്ടക്കാരൻ അനുസരിക്കേണ്ടതുമാണ്.

(2) പെർമിറ്റിൽ ഉൾക്കൊള്ളിച്ചിട്ടില്ലാത്ത ഏതെങ്കിലും സാധനങ്ങളോ വസ്തുക്കളോ പാട്ടത്തിനെടുത്ത സ്ഥലത്തോ, സ്റ്റാളിലോ, അതിനോടു ചേർന്നുള്ള സ്ഥലത്തുവച്ചോ വിൽക്കാനോ വിൽപ്പന ക്കായി പ്രദർശിപ്പിക്കുവാനോ പാടില്ലാത്തതാകുന്നു.

(3) പ്രസിഡന്റിന്റെ രേഖാമൂലമായ അനുവാദം കൂടാതെ സ്റ്റാളോ, സ്ഥലമോ കൈവശം വച്ചിരിക്കുന്ന ആൾ അവ മറ്റൊരാൾക്ക് നൽകുകയോ വാടകയ്ക്കു കൊടുക്കുകയോ വിട്ടു കൊടുക്കുകയോ ചെയ്യാൻ പാടില്ലാത്തതാകുന്നു.

(4) സ്റ്റാളിന്റെയോ സ്ഥലത്തിന്റെയോ കൈവശക്കാരൻ അവ വൃത്തിയായും ശുചിയായും സംരക്ഷിക്കേണ്ടതും, പൊതുജനത്തിനോ മറ്റു കച്ചവടക്കാർക്കോ അസൗകര്യമോ ശല്യമോ ഉണ്ടാക്കുന്ന തരത്തിൽ ചപ്പുചവറുകളോ, വർജ്യവസ്തുക്കളോ ഉപയോഗ ശൂന്യമായ സാധനങ്ങളോ നിക്ഷേപിക്കുവാൻ പാടില്ലാത്തതാകുന്നു.

6. പെർമിറ്റ് റദ്ദാക്കാനുള്ള അധികാരം.- പെർമിറ്റിലെ വ്യവസ്ഥകളോ ഈ ചട്ടങ്ങളോ പഞ്ചാ യത്തിന്റെ ബൈലായോ പാട്ടക്കാരൻ ലംഘിക്കുന്ന സംഗതിയിൽ, പെർമിറ്റ്, പഞ്ചായത്തിന്റെ അംഗീ കാരത്തോടെ സെക്രട്ടറിക്ക് റദ്ദാക്കാവുന്നതാണ്.

7. താൽക്കാലിക കച്ചവടക്കാർക്കും പൊതുജനങ്ങൾക്കും വേണ്ടി സ്ഥലം വേർതിരിക്കൽ.- 5-ാം ചട്ടപ്രകാരം അനുവദിക്കപ്പെട്ട സ്ഥലവും, വണ്ടിത്താവളങ്ങൾക്കുവേണ്ടി ഏതെങ്കിലും സ്ഥലം മാറ്റിവയ്ക്കപ്പെട്ടിട്ടുണ്ടെങ്കിൽ അതും ഒഴികെയുള്ള സ്ഥലങ്ങൾ താൽക്കാലിക കച്ചവടക്കാരുടെയും പൊതുജനങ്ങളുടെയും ഉപയോഗത്തിനുവേണ്ടി വിട്ടുകൊടുക്കേണ്ടതാണ്.

[8. പൊതു മാർക്കറ്റുകളിലെ ഫീസ് പിരിക്കൽ.- 221-ാം വകുപ്പ് (2)-ാം ഉപവകുപ്പ് (എ.) മുതൽ (ഡി) വരെ ഖണ്ഡങ്ങൾ പ്രകാരം പൊതു മാർക്കറ്റുകളിൽ പിരിക്കാവുന്ന ഫീസ് താഴെ പട്ടികയിൽ (2)-ാം കോളത്തിൽ പറയുന്ന നിരക്കുകളിൽ കുറയുവാനോ (3)-ാം കോളത്തിൽ പറയുന്ന നിരക്കു കളിൽ കവിയുവാനോ പാടുള്ളതല്ല.

പട്ടിക

ഇന വിവരം പ്രതിദിനം വസൂലാക്കേണ്ട കുറഞ്ഞ തുക രൂ. സ. പ്രതിദിനം വസുലാക്കാവുന്ന പരമാവധി തുക തു. സ.
(1) (2) (3)
1 മാർക്കറ്റിലെ സ്ഥലത്തിന്റെ ഉപയോഗത്തിനോ അവിടെ വില്പനയ്ക്കായി സാധനങ്ങൾ വയ്ക്കുവാനുള്ള അവകാശത്തിനോ:
(എ) ഒരു ചതു. മീറ്ററോ അതിൽ കുറവോ ഉള്ള സ്ഥലം ഉപയോഗിക്കുന്നതിന് 2 3
(ബി) ഒരു ചതു. മീറ്ററിൽ കൂടുതൽ 5 ച. മീറ്റർ വരെയുള്ള സ്ഥലം ഉപയോഗിക്കുന്നതിന് 3 8
(സി) 5 ചതു. മീറ്ററിൽ കൂടുതൽ 10 ച്: മീറ്റർ വരെയുള്ള സ്ഥലം ഉപയോഗിക്കുന്നതിന് 3 15
(ഡി.) 10 ച. മീറ്ററിൽ കൂടുതൽ 20 ച. മീറ്റർ വരെയുള്ള സ്ഥലം ഉപയോഗിക്കുന്നതിന് 5 25
(ഇ) 20 ച. മീറ്ററിൽ അധികം വരുന്ന ഓരോ ച; മീറ്റർ സ്ഥലത്തിനും 1 2
2 കടകൾ, സ്റ്റാളുകൾ, തൊഴുത്തുകൾ, സ്റ്റാന്റുകൾ (സ്ഥിരമായി വാടകയ്ക്ക് അനുവദിച്ച സ്ഥലമൊഴികെ) എന്നിവ ചന്തദിവസങ്ങളിൽ ഉപയോഗിക്കുന്നതിന്.
(എ) 10 ച. മീറ്റർ വരെ തറ വിസ്തീർണ്ണം ഉള്ളതിന് 2 10
(ബി.). 10 ച. മീറ്ററിൽ കൂടുതൽ 20 ച. മീറ്റർ വരെ തറ വിസ്തീർണ്ണം ഉള്ളതിന് 10 15
(സി.) 20 ച. മീറ്ററിൽ കൂടുതൽ 30 ച. മീറ്റർ വരെ തറ വിസ്തീര്ണ്ണം ഉള്ളതിന് 15 30
(ഡി) 30 ച. മീറ്ററിൽ കൂടുതലായി വരുന്ന ഓരോ ച്: മീറ്ററിനും 1 1.50
3 മാർക്കറ്റിൽ വില്പനയ്ക്കായി വാഹനങ്ങളിലോ മൃഗങ്ങളിൻമേലോ മറ്റുവിധത്തിലോ കൊണ്ടുവരുന്ന സാധനങ്ങളിൻമേൽ:
(എ) കൈച്ചുമട് ഫീസില്ല . . . .
(ബി) തലച്ചുമട് 3 4
(സി) സൈക്കിൾ ചുമട് 5 6
(ഡി.) വണ്ടിച്ചുമട് 10 15
(ഇ) മോട്ടോർ വാഹന ചുമട് 15 40
(എഫ്) ഒരു മീറ്ററോ അതിൽ കുറവോ ആഴമുള്ള വള്ളച്ചുമട് 7 15
(ജി) ഒരു മീറ്ററിൽ അധികം ആഴമുള്ള വള്ളച്ചുമട് 10 20
(എച്ച്) കന്നുകാലിച്ചുമട്, കുതിരച്ചുമട്, കഴുതച്ചുമട 2 5
4 മാർക്കറ്റിൽ വിൽക്കപ്പെടുന്നതോ വില്പനയ്ക്കായി കൊണ്ടുവരപ്പെടുന്നതോ ആയ മൃഗങ്ങൾക്ക് ഓരോന്നിനും;
ആട്, ചെമ്മരിയാട് 2 3
കഴുത, പന്നി 2.5 3
പശു, കാള, പോത്ത്, എരുമ (തള്ളയോടൊപ്പം കൊണ്ടുവരുന്ന മൃഗകുട്ടികൾക്ക് ഫീസില്ല) 5 6
കോഴി (വളർച്ചയെത്തിയത്) 1 1.5]

9. സ്വകാര്യ മാർക്കറ്റുകൾക്ക് ലൈസൻസ് നൽകൽ.- (1) (i) നിലവിലുള്ള ഒരു സ്വകാര്യ മാർക്കറ്റ് തുടർന്നു നടത്തുന്നതിലേക്കോ പുതിയ ഒരു സ്വകാര്യ മാർക്കറ്റ് തുടങ്ങുന്നതിലേക്കോ ലൈസൻസിനു വേണ്ടിയുള്ള അപേക്ഷ II-ാം നമ്പർ ഫാറത്തിൽ 5 രൂപയുടെ കോർട്ടുഫീസ് സ്റ്റാമ്പ് പതിച്ച് പഞ്ചായത്തിന് സമർപ്പിക്കേണ്ടതാണ്.

(ii) അങ്ങനെയുള്ള അപേക്ഷയോടൊപ്പം കടകളുടെ എണ്ണവും സ്ഥാനവും, സ്റ്റാളുകൾ, തുറസ്സായ സ്ഥലങ്ങൾ, പോക്കുവരവിനുള്ള വഴികൾ, അഴുക്കുചാലുകൾ, കൈവഴികൾ, കക്കുസുകൾ, മൂത്രപ്പുരകൾ എന്നിവയുടെ സ്ഥാനം മുതലായവ കാണിക്കുന്ന ഒരു സ്കെച്ച് ഉള്ളടക്കം ചെയ്തിരിക്കേണ്ടതാണ്.

(iii) നിലവിലുള്ള ഒരു സ്വകാര്യ മാർക്കറ്റ് തുടർന്നു നടത്തുന്നതിലേക്ക് ലൈസൻസിനു വേണ്ടി അപേക്ഷിക്കുമ്പോൾ അങ്ങനെയുള്ള അപേക്ഷയോടൊപ്പം മുൻ വർഷത്തിലോ അല്ലെങ്കിൽ അപേക്ഷ തീയതിക്ക് തൊട്ടുമുമ്പുള്ള തുടർച്ചയായ 12 പൂർണ്ണ മാസങ്ങളിലോ ആ മാർക്കറ്റിൽ നിന്നും ഉടമസ്ഥന് കിട്ടിയിട്ടുള്ള മൊത്തം ആദായത്തിന്റെ ഒരു സ്റ്റേറ്റമെന്റ് സമർപ്പിക്കേണ്ടതാണ്.

(iv) പുതിയ ഒരു സ്വകാര്യ മാർക്കറ്റ് തുടങ്ങുന്നതിലേക്ക് ലൈസൻസിനുവേണ്ടി അപേക്ഷി ക്കുമ്പോൾ അപേക്ഷയോടൊപ്പം (v)-ാം ഖണ്ഡപ്രകാരം നോട്ടീസ് പ്രസിദ്ധപ്പെടുത്തുന്നതിന്റെ ചെലവുകൾ വഹിക്കുന്നതിന് പഞ്ചായത്തു നിശ്ചയിക്കുന്ന തുക മുൻകൂറായി അപേക്ഷകൻ നൽകേണ്ടതും അപ്രകാരമല്ലാതെയുള്ള അപേക്ഷ നിരസിക്കേണ്ടതുമാണ്.

(v) പുതിയ ഒരു സ്വകാര്യ മാർക്കറ്റ് തുടങ്ങുന്നതിലേക്ക് ലൈസൻസ് നൽകുന്നതിന് പഞ്ചായത്ത് പ്രമേയം പാസ്സാക്കുന്നതിന് മുമ്പായി ആ സംഗതിയിൽ പൊതുജനങ്ങൾക്ക് ആക്ഷേപം വല്ല തുമുണ്ടെങ്കിൽ ആയത് മുപ്പത് ദിവസത്തിനുള്ളിൽ രേഖാമൂലം ഉന്നയിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസ് പഞ്ചായത്ത് നോട്ടീസ് ബോർഡുകളിലും പഞ്ചായത്തിന്റെ ഓരോ നിയോജക മണ്ഡലത്തിലും എല്ലാവരും കാണത്തക്ക വിധത്തിലുള്ള സ്ഥാനത്തും പതിക്കേണ്ടതും അപ്രകാരം പ്രസിദ്ധീകരിച്ച വിവരം ആ പഞ്ചായത്തു പ്രദേശത്തെ പ്രധാന ഭാഷയിൽ പ്രസിദ്ധപ്പെടുത്തുന്ന കൂടുതൽ പ്രചാരമുള്ള ഒരു വർത്തമാനപ്രതത്തിൽ പ്രസിദ്ധപ്പെടുത്തേണ്ടതും നിശ്ചിത കാലയളവിനുള്ളിൽ ആക്ഷേപങ്ങൾ കിട്ടിയിട്ടുണ്ടെങ്കിൽ അവ പരിഗണിക്കേണ്ടതും ആകുന്നു.

(vi) പുതിയ ഒരു സ്വകാര്യ മാർക്കറ്റ് തുടങ്ങുന്നതിലേക്ക് ലൈസൻസ് അനുവദിക്കുന്നതിനു മുമ്പായി 3-ാം ചട്ടം (2)-ാം ഉപചട്ടം അനുസരിച്ചുള്ള നടപടിക്രമം പഞ്ചായത്ത് പാലിച്ചിരിക്കേണ്ടതും, കന്നുകാലി ചന്തയുടെ സംഗതിയിൽ, 3-ാം ചട്ടം (3)-ാം ഉപചട്ടം അനുസരിച്ചുള്ള നടപടിക്രമങ്ങൾ കൂടി പഞ്ചായത്ത് പാലിച്ചിരിക്കേണ്ടതും ആണ്.

(2) പുതിയ ഒരു സ്വകാര്യ മാർക്കറ്റ് തുടങ്ങുന്നതിലേക്ക് ലൈസൻസ് നൽകുവാൻ പഞ്ചായത്ത് തീരുമാനിക്കുന്ന സംഗതിയിൽ, 222-ാം വകുപ്പ് (4)-ാം ഉപവകുപ്പു പ്രകാരം പഞ്ചായത്ത് തീരുമാനി ക്കുന്ന ലൈസൻസ് ഫീസ് അപേക്ഷകൻ പഞ്ചായത്തിൽ അടയ്ക്കക്കേണ്ടതും അപ്രകാരം ഫീസ് അടച്ചശേഷം സെക്രട്ടറി ഒപ്പിട്ട ലൈസൻസ് III-ാം നമ്പർ ഫാറത്തിൽ അപേക്ഷകന് നൽകേണ്ടതും ആണ്.

(3) നിലവിലുള്ള ഒരു സ്വകാര്യ മാർക്കറ്റ് തുടർന്നു നടത്തുന്നതിലേക്ക് ലൈസൻസിനു വേണ്ടിയുള്ള അപേക്ഷയിന്മേൽ 222-ാം വകുപ്പ് (2)-ാം ഉപവകുപ്പ് (ബി) ഖണ്ഡപ്രകാരം ലൈസൻസ് പുതുക്കാൻ പഞ്ചായത്ത് വിസമ്മതിക്കാത്ത സംഗതിയിൽ, പ്രസ്തുത വകുപ്പ് (4)-ാം ഉപവകുപ്പ് പ്രകാരം പഞ്ചായത്ത് തീരുമാനിക്കുന്ന ലൈസൻസ് ഫീസ് അപേക്ഷകൻ പഞ്ചായത്തിൽ അടയ്ക്കക്കേണ്ടതും അപ്രകാരം ഫീസ് അടച്ച ശേഷം സെക്രട്ടറി ഒപ്പിട്ട ലൈസൻസ് III-ാം നമ്പർ ഫാറത്തിൽ അപേക്ഷകന് നൽകേണ്ടതും ആണ്.

(4) അന്തിച്ചന്തകൾക്കുള്ള ലൈസൻസ് III-ാം നമ്പർ ഫാറത്തിൽ സൗജന്യമായി നൽകേണ്ട താണ്. അങ്ങനെ അനുവദിക്കപ്പെടുന്ന അന്തിച്ചന്തകളിൽ യാതൊരു മാർക്കറ്റു ഫീസും ചുമത്താൻ പാടില്ലാത്തതും ഈ ചട്ടങ്ങളിലെ 11, 18 എന്നീ ചട്ടങ്ങൾ അവയ്ക്ക് ബാധകമായിരിക്കുന്നതും ആണ്.

(5) ഈ ചട്ടപ്രകാരം നൽകിയിട്ടുള്ള ഓരോ ലൈസൻസും ഏത് സാമ്പത്തിക വർഷത്തിലേക്കു വേണ്ടിയാണോ നൽകപ്പെട്ടിട്ടുള്ളത് ആ സാമ്പത്തിക വർഷാവസാനം കാലഹരണപ്പെടുന്നതാണ്.

10. സ്വകാര്യ മാർക്കറ്റുകളുടെ ലൈസൻസുകാർ പിരിക്കേണ്ട ഫീസ്.- ഒരു സ്വകാര്യ മാർക്കറ്റിന്റെ ലൈസൻസുകാരന് 8-ാം ചട്ടത്തിലെ പട്ടികയിൽ പറഞ്ഞിട്ടുള്ള നിരക്കുകളിൽ കവിയാത്ത ഫീസ് പിരിച്ചെടുക്കാൻ അവകാശം ഉണ്ടായിരിക്കുന്നതാണ്.

11. മാർക്കറ്റുകളിന്മേൽ പഞ്ചായത്തിനുള്ള നിയന്ത്രണാധികാരങ്ങൾ.- (1) ഏതെങ്കിലും വ്യക്തിയോ അയാളുടെ ഏജന്റോ ഒരു മാർക്കറ്റിനെ സംബന്ധിച്ച് നിലവിലുള്ള നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിരുദ്ധമായ എന്തെങ്കിലും പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംഗതിയിൽ അങ്ങിനെയുള്ള വ്യക്തിയേയോ അദ്ദേഹത്തിന്റെ ഏജന്റിനേയോ മാർക്കറ്റിൽ നിന്നും പുറത്താക്കുന്നതിനോ ആ വ്യക്തിയോ അയാളുടെ ഏജന്റോ സ്റ്റാളുകൾ തുടർന്നു കൈവശം വയ്ക്കുന്നതോ വിപണന പ്രവർത്തനങ്ങളിലേർപ്പെടുന്നതോ കർശനമായി തടയുന്നതിനും പഞ്ചായത്തിന് അധികാരമുണ്ടായിരിക്കുന്നതാണ്.

(2) ലൈസൻസിനുള്ള അപേക്ഷയോടൊപ്പം സമർപ്പിച്ച സ്കെച്ചിൽ വിശദമാക്കിയിട്ടുള്ള പോക്കു വരവിനുള്ള വഴികൾ, അഴുക്കുചാലുകൾ, കൈവഴികൾ, കക്കൂസുകൾ, മൂത്രപ്പുരകൾ മുതലായ പ്രാഥമിക സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടില്ലാത്ത പക്ഷം അവ ഉടനടി ഏർപ്പെടുത്തുവാൻ സ്വകാര്യ മാർക്കറ്റുകളുടെ ഉടമസ്ഥനോടോ, കൈവശക്കാരനോടോ, ലൈസൻസിയോടോ നോട്ടീസ് മുഖാന്തിരം പഞ്ചായത്തിന് ആവശ്യപ്പെടാവുന്നതാണ്.

( 3) ഇപ്രകാരം നൽകപ്പെട്ട നോട്ടീസിൽ പറയുന്ന കാലാവധിക്കകം മേൽപ്പറഞ്ഞ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെങ്കിൽ അങ്ങനെയുള്ള പ്രാഥമിക സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതുവരെ നിലവിലുള്ള ലൈസൻസ് സസ്പെന്റ് ചെയ്യുകയോ അല്ലെങ്കിൽ ലൈസൻസ് നൽകാൻ വിസമ്മതിക്കുകയോ ചെയ്യുന്നതിന് പഞ്ചായത്തിന് അധികാരമുണ്ടായിരിക്കുന്നതാണ്.

(4) ലൈസൻസ് സസ്പെന്റ് ചെയ്യുകയോ, അത് നൽകാൻ വിസമ്മതിക്കുകയോ ചെയ്തതിനു ശേഷം യാതൊരാളും അങ്ങനെയുള്ള ഏതെങ്കിലും മാർക്കറ്റ് തുറക്കുകയോ തുറന്നുവയ്ക്കുന്നതു തുടരുകയോ ചെയ്യാൻ പാടില്ലാത്തതാണ്.

12. സ്വകാര്യ മാർക്കറ്റുകളുടെ അക്കൗണ്ടുകൾ - കണക്കുകളുടെ സൂക്ഷിപ്പും പരിശോധനയും.- (1) ഒരു സ്വകാര്യ മാർക്കറ്റിന്റെ ഉടമസ്ഥനോ, കൈവശക്കാരനോ, കുത്തകക്കാരനോ, പ്രസ്തുത മാർക്കറ്റിലെ ദൈനംദിന പിരിവുകൾക്ക് IV-ാം നമ്പർ ഫാറത്തിൽ ടിക്കറ്റുകളും നിശ്ചിത കാലയളവിലേക്കുള്ള പിരിവുകൾക്ക് V-ാം നമ്പർ ഫാറത്തിൽ രസീതുകളും നൽകേണ്ടതാണ്.

(2) ഓരോ നിരക്കിലുള്ള ഫീസിനും പ്രത്യേകം പ്രത്യേകം ടിക്കറ്റുബക്കുകൾ ഉണ്ടായിരിക്കേ ണ്ടതാണ്.

(3) സ്വകാര്യ മാർക്കറ്റിന്റെ ഉടമസ്ഥനോ, കൈവശക്കാരനോ കുത്തകക്കാരനോ മാർക്കറ്റിൽ നിന്നുള്ള വരവിനെ സംബന്ധിച്ച പൂർണ്ണമായ കണക്കുകൾ VI-ാം നമ്പർ ഫാറത്തിലും മാർക്കറ്റ് സംരക്ഷിക്കുന്നതിനുള്ള ചെലവുകളെ സംബന്ധിച്ച കണക്കുകൾ VII-ാം നമ്പർ ഫാറത്തിലും പ്രത്യേകം പ്രത്യേകം രജിസ്റ്ററുകളിൽ എഴുതി സൂക്ഷിക്കേണ്ടതും പഞ്ചായത്തോ പഞ്ചായത്തു ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനോ ആവശ്യപ്പെടുമ്പോൾ ഹാജരാക്കേണ്ടതുമാണ്. അപ്രകാരമുള്ള രജി സ്റ്ററുകളും (1)-ാം ഉപചട്ടപ്രകാരമുള്ള ടിക്കറ്റുകളുടേയും രസീതു ബുക്കുകളുടേയും കൗണ്ടർഫോയിലുകളും സെക്രട്ടറിയോ അദ്ദേഹം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനോ മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും പരിശോധിക്കേണ്ടതും അഭിപ്രായം രേഖപ്പെടുത്തേണ്ടതുമാണ്. കണക്കുകൾ കുറ്റമറ്റതാണെങ്കിൽ അപ്രകാരമുള്ള ഒരു സർട്ടിഫിക്കറ്റ് രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതാണ്.

13. ദല്ലാളുകൾ, കമ്മീഷൻ ഏജന്റുമാർ തുടങ്ങിയവർക്ക് ലൈസൻസ് നൽകൽ.- (1) ദല്ലാളുകൾ, കമ്മീഷൻ ഏജന്റുമാർ, തൂക്കം നോക്കുന്നവർ, അളവു നോക്കുന്നവർ എന്നിവർ ലൈസൻസ് കൂടാതെ മാർക്കറ്റ് അതിർത്തിക്കുള്ളിൽ തങ്ങളുടെ തൊഴിൽ നടത്താൻ പാടില്ലാത്തതാകുന്നു. ഇത്ത രത്തിലുള്ള ലൈസൻസിന് ഫീസായി പ്രതിവർഷം 25 രൂപയിൽ കവിയാത്ത തുക പൊതുമാർക്കറ്റിന്റെ സംഗതിയിൽ പഞ്ചായത്തിനും സ്വകാര്യ മാർക്കറ്റിന്റെ സംഗതിയിൽ ലൈസൻസുകാരനും ഈടാക്കാവുന്നതാണ്.

(2) ദല്ലാളുകൾ, കമ്മീഷൻ ഏജന്റുമാർ, തൂക്കം നോക്കുന്നവർ, അളവു നോക്കുന്നവർ എന്നിവർ പൊതുജനങ്ങളിൽ നിന്നും ഈടാക്കേണ്ട ഫീസ് പഞ്ചായത്ത് കാലാകാലങ്ങളിൽ നിശ്ചയിക്കേണ്ടതും അങ്ങനെ നിശ്ചയിക്കുന്ന ഫീസ് പൊതുജനങ്ങളുടെ അറിവിനായി പ്രസിദ്ധീകരിക്കുകയും ചെയ്തി രിക്കേണ്ടതുമാണ്.

14. ഉല്പന്നങ്ങൾ തരംതിരിക്കുന്നതിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തൽ.- പൊതുമാർക്ക റ്റുകളുടെ കാര്യത്തിൽ പഞ്ചായത്തും സ്വകാര്യ മാർക്കറ്റുകളുടെ കാര്യത്തിൽ ലൈസൻസുകാരനും, ബന്ധപ്പെട്ട മാർക്കറ്റിൽ വിപണനത്തിനു കൊണ്ടുവരുന്ന ഉല്പന്നങ്ങൾ തരംതിരിക്കുന്നതിനും തരം തിരിച്ചവ മുദ്രണം ചെയ്യുന്നതിനുമുള്ള സൗകര്യങ്ങൾ മാർക്കറ്റിനകത്തോ മാർക്കറ്റിനടുത്തുള്ള സൗകര്യപ്രദമായ സ്ഥലത്തോ ഏർപ്പെടുത്താവുന്നതും ഇതിലേക്ക് പഞ്ചായത്ത് നിശ്ചയിക്കുന്ന നിരക്കിൽ ഫീസ് ഈടാക്കാവുന്നതും ആണ്.

15. സംഭരണ സൗകര്യങ്ങൾ ഏർപ്പെടുത്തൽ.- പൊതുമാർക്കറ്റുകളുടെ കാര്യത്തിൽ പഞ്ചായത്തും സ്വകാര്യ മാർക്കറ്റുകളുടെ കാര്യത്തിൽ ലൈസൻസുകാരനും, ഒരു മാർക്കറ്റു ദിവസം വിൽക്ക