Panchayat:Repo18/vol1-page0576: Difference between revisions

From Panchayatwiki
No edit summary
(താളിലെ വിവരങ്ങൾ appended {{Accept}} എന്നാക്കിയിരിക്കുന്നു)

Line 1: Line 1:
എന്നാൽ, സന്ദർഭം ആവശ്യപ്പെടുന്നപക്ഷം, വിശദമായ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കുന്നതിന് സർക്കാർ നിശ്ചയിക്കുന്ന മാനദണ്ഡങ്ങളും നിബന്ധനകളുമനുസരിച്ച് പഞ്ചായത്ത് തയ്യാറാക്കി അംഗീകരിച്ചിട്ടുള്ള പ്രൈവറ്റ് എഞ്ചിനീയർമാരുടെയോ ആർക്കിടെക്സ്റ്റുമാരുടെയോ മറ്റു സാങ്കേതിക വിദഗ്ദ്ധരുടെയോ പാനലിൽനിന്ന് ഒരാളെ നിയോഗിക്കാവുന്നതും അങ്ങനെ ചെയ്യുന്നപക്ഷം അയാൾക്ക് നൽകുന്ന പ്രതിഫലം സർക്കാർ കാലാകാലങ്ങളിൽ നിശ്ചയിക്കുന്ന നിരക്കിൽ കൂടാൻ പാടില്ലാത്ത തുമാണ്.

appended
(3) (2)-ാം ഉപചട്ടപ്രകാരം തയ്യാറാക്കുന്ന എസ്റ്റിമേറ്റ് സർക്കാരിന്റെ പൊതുമരാമത്ത് വകുപ്പ് അനുവർത്തിക്കുന്ന പി.ഡബ്ലിയു കോഡിൽ നിർദ്ദേശിച്ചിട്ടുള്ള ഫാറത്തിൽ ആയിരിക്കേണ്ടതും അതിനോടൊപ്പം പ്രോജക്ട് റിപ്പോർട്ട്, സ്പെസിഫിക്കേഷൻ സ്റ്റേറ്റമെന്റ്, വിശദമായ മെഷർമെന്റും ക്വാണ്ടി റ്റിയും, ഓരോ ഇനത്തിലും വരാവുന്ന മൊത്തം മതിപ്പു ചെലവും പ്രവർത്തിയുടെ ആകെ ചെലവും കാണിക്കുന്ന അബ്സ്ട്രാക്ട്, ആവശ്യമുള്ളിടത്ത് പ്ലാനും ലെവൽ ഷീറ്റുകളും, എന്നിവ ഉണ്ടായിരിക്കേണ്ടതുമാണ്.

(4) എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് 5-ാം ചട്ടപ്രകാരം സാങ്കേതിക സമിതി നിശ്ചയിച്ച പ്രസിദ്ധീക രിച്ച വാർഷിക മരാമത്ത് നിരക്കുകൾ ആധാരമാക്കേണ്ടതാണ്.

എന്നാൽ, അപ്രകാരം നിരക്ക് നിശ്ചയിച്ചിട്ടില്ലാത്ത സംഗതിയിൽ സർക്കാർ തീരുമാനിക്കുന്ന തരത്തിലും രീതിയിലും നിശ്ചയിക്കപ്പെടുന്ന നിരക്കും, അതനുസരിച്ച് സർക്കാർ നിരക്ക് നിശ്ചയിച്ചിട്ടില്ലാത്തപക്ഷം പൊതുമരാമത്ത് വകുപ്പിൽ പ്രാബല്യത്തിലുള്ള ഷെഡ്യൂൾ നിരക്കും, ആധാരമാക്കേണ്ടതാണ്

(5) എസ്റ്റിമേറ്റിൽ കരാറുകാരന്റെ ലാഭം ഉൾപ്പെടുത്താവുന്നതാണ്.

(6) എസ്റ്റിമേറ്റിൽ ഉൾക്കൊള്ളിച്ചിട്ടുള്ള സാധനസാമഗ്രികളുടെ അളവ്, അവയുടെ ഗുണനിലവാരവും വിലയും കണക്കാക്കപ്പെട്ട തൊഴിൽ ദിനങ്ങളുടെ എണ്ണം, അതിനുള്ള കൂലി, മതിപ്പു ചെലവ് എന്നിവയടങ്ങിയ ഒരു കുറിപ്പ് പ്രാദേശിക ഭാഷയിൽ പൊതുജനങ്ങൾക്ക് മനസ്സിലാക്കാവുന്ന വിധത്തിൽ തയ്യാറാക്കി എസ്റ്റിമേറ്റിന്റെ ഭാഗമായി അതിനോടൊപ്പം ചേർക്കേണ്ടതാണ്.

(7) ഗുണഭോക്ത്യസമിതി ഏറ്റെടുത്ത് നടത്തുന്ന പണികൾക്ക് എസ്റ്റിമേറ്റ് തയ്യാറാക്കുമ്പോൾ, എസ്റ്റിമേറ്റിനു പുറമെ മൂല്യവർദ്ധിത നികുതി ആദായനികുതി, നിർമ്മാണത്തൊഴിലാളി ക്ഷേമനിധി യിലേക്കുള്ള വിഹിതം എന്നിവയ്ക്കുള്ള തുക പ്രത്യേകം കാണിച്ചിരിക്കേണ്ടതും ആ തുക, പഞ്ചായത്ത് നേരിട്ട് അടയ്ക്കക്കേണ്ടതുമാണ്. പ്രസ്തുത തുക ഗുണഭോക്ത്യ സമിതിയുടെ ബില്ലിൽ നിന്നും കുറവ് ചെയ്യാൻ പാടുള്ളതല്ല.)

'''7. സാങ്കേതികാനുമതി:'''-(1) ഏതൊരു പൊതുമരാമത്ത് പണിയുടേയും പ്ലാനിനും എസ്റ്റിമേറ്റിനും കാലാകാലങ്ങളിൽ സർക്കാർ വിജ്ഞാപനം മൂലം അതത് ഗ്രേഡിലുള്ള എഞ്ചിനീയർക്ക് നിശ്ചയിക്കുന്ന സാമ്പത്തികാധികാര പരിധിക്കനുസരിച്ച് പഞ്ചായത്തിന്റെ പൊതുമരാമത്ത് പണികളുടെ ചുമതലയുള്ള ഒരു അസിസ്റ്റന്റ് എൻജിനീയറിൽ നിന്നോ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറിൽ നിന്നോ, എക്സസിക്യൂട്ടീവ് എഞ്ചിനീയറിൽ നിന്നോ സൂപ്രണ്ടിംഗ് എഞ്ചിനീയറിൽ നിന്നോ അതത് സംഗതിപോലെ, സാങ്കേതികാനുമതി വാങ്ങിയിരിക്കേണ്ടതാണ്
(2) ഏതെങ്കിലും ഒരു പഞ്ചായത്തിൽ (1)-ാം ഉപചട്ടത്തിൽ പറഞ്ഞിട്ടുള്ള ഗ്രേഡിലുള്ള പഞ്ചായത്തിന്റെ ചുമതലയുള്ള ഒരു എഞ്ചിനീയറുടെ അഭാവത്തിൽ സർക്കാർ വകുപ്പിലെയോ, തൊട്ടടുത്ത ഏതെങ്കിലും ഒരു മുനിസിപ്പാലിറ്റിയിലെയോ, പഞ്ചായത്തിലെയോ, ആ ഗ്രേഡിൽ താഴെയല്ലാത്ത ഒരു എഞ്ചിനീയറിൽനിന്ന് സാങ്കേതികാനുമതി വാങ്ങാവുന്നതാണ്.

എന്നാൽ, സർക്കാർ ഇക്കാര്യത്തിൽ പ്രത്യേകമായോ പൊതുവായോ പുറപ്പെടുവിച്ച ഒരു ഉത്തരവുമുലം ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിൽ അപ്രകാരം ചുമതലപ്പെടുത്തിയ, സാങ്കേതികവിദഗ്ദദ്ധരിൽ നിന്നോ സാങ്കേതിക വിദഗ്ദ്ധരുടെ സംഘത്തിൽ നിന്നോ സർക്കാർ വകയോ സർക്കാർ അംഗീകൃതമോ ആയ ഒരു സാങ്കേതിക സ്ഥാപനത്തിൽ നിന്നോ സാങ്കേതികാനുമതി വാങ്ങാവുന്നതാണ്.
{{Accept}}
{{Accept}}

Latest revision as of 06:25, 12 February 2018

appended