Panchayat:Repo18/vol1-page0324: Difference between revisions

From Panchayatwiki
No edit summary
No edit summary
 
Line 16: Line 16:


'''275. അധികാരങ്ങൾ ഏൽപ്പിച്ചുകൊടുക്കലും മറ്റും'''.-(1) സർക്കാരിന്, ചട്ടങ്ങൾ ഉണ്ടാക്കാനുള്ള അധികാരമൊഴികെ ഈ ആക്റ്റ മൂലം തങ്ങളിൽ, നിക്ഷിപ്തമായിട്ടുള്ള ഏതൊരു അധികാരവും ഏതെങ്കിലും പഞ്ചായത്തുപ്രദേശത്ത് ഏതെങ്കിലും പഞ്ചായത്തിനെ സംബന്ധിച്ചോ ഏതെങ്കിലും തരത്തിൽപ്പെട്ട പഞ്ചായത്തുകളേയും അല്ലെങ്കിൽ സകല പഞ്ചായത്തുകളെയും സംബന്ധിച്ചോ വിനിയോഗിക്കുന്നതിന് ഒരു ഉന്നത ഉദ്യോഗസ്ഥനെ ഗസറ്റ് വിജ്ഞാപനം മൂലം അധികാരപ്പെടുത്താവുന്നതും അതേ രീതിയിൽ ആ അധികാരപ്പെടുത്തൽ പിൻവലിക്കാവുന്നതുമാണ്.
'''275. അധികാരങ്ങൾ ഏൽപ്പിച്ചുകൊടുക്കലും മറ്റും'''.-(1) സർക്കാരിന്, ചട്ടങ്ങൾ ഉണ്ടാക്കാനുള്ള അധികാരമൊഴികെ ഈ ആക്റ്റ മൂലം തങ്ങളിൽ, നിക്ഷിപ്തമായിട്ടുള്ള ഏതൊരു അധികാരവും ഏതെങ്കിലും പഞ്ചായത്തുപ്രദേശത്ത് ഏതെങ്കിലും പഞ്ചായത്തിനെ സംബന്ധിച്ചോ ഏതെങ്കിലും തരത്തിൽപ്പെട്ട പഞ്ചായത്തുകളേയും അല്ലെങ്കിൽ സകല പഞ്ചായത്തുകളെയും സംബന്ധിച്ചോ വിനിയോഗിക്കുന്നതിന് ഒരു ഉന്നത ഉദ്യോഗസ്ഥനെ ഗസറ്റ് വിജ്ഞാപനം മൂലം അധികാരപ്പെടുത്താവുന്നതും അതേ രീതിയിൽ ആ അധികാരപ്പെടുത്തൽ പിൻവലിക്കാവുന്നതുമാണ്.
{{Accept}}
{{Approved}}

Latest revision as of 04:21, 29 May 2019

ജലസംഭരണികളും നീർച്ചാലുകളും സകലർക്കും അവരുടെ ജാതിയോ മതമോ മറ്റു പരിഗണനകളോ കൂടാതെ തന്നെ ഉപയോഗിക്കുകയും അനുഭവിക്കുകയും ചെയ്യാവുന്നതാണ്.

272 എ. പൗരന്മാർക്കുള്ള അവകാശങ്ങൾപ്രസിദ്ധപ്പെടുത്തേണ്ടതാണെന്ന്.-(1) ഓരോ പഞ്ചായത്തും, നിർണ്ണയിക്കപ്പെട്ട രീതിയിൽ പൗരന്മാർക്ക് പഞ്ചായത്ത് ലഭ്യമാക്കുന്ന വിവിധ ഇനം സേവനങ്ങളെയും അവയുടെ വ്യവസ്ഥകളെയും അവ ലഭ്യമാക്കുന്ന സമയപരിധിയേയും സംബ ന്ധിച്ച ഒരു രൂപരേഖ തയ്യാറാക്കി 'പൗരാവകാശരേഖ' എന്ന പേരിൽ പ്രസിദ്ധപ്പെടുത്തേണ്ടതാണ്.

(2)'പൗരാവകാശരേഖ' കാലാകാലങ്ങളിൽ, അതായത്, വർഷത്തിലൊരിക്കൽ പുതുക്കുകയും കാലാനുസൃതമാക്കുകയും ചെയ്യേണ്ടതാണ്.)

273. ഫീസ് പിരിക്കുന്നതിന് കുത്തക നൽകാനുള്ള അധികാരം.-(1) ഈ ആക്സ്റ്റോ അതുപ്രകാരം ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ചട്ടമോ ബൈലായോ പ്രകാരം പഞ്ചായത്തിന് ഈടാ ക്കാനുള്ള ഏതൊരു ഫീസിന്റെയും പിരിച്ചെടുക്കൽ ഒരു സമയത്ത് മൂന്ന് വർഷത്തിൽ കവിയാത്ത ഏതെങ്കിലും കാലയളവിൽ, പഞ്ചായത്ത് യുക്തമെന്ന് കരുതുന്ന ഉപാധികളിൻമേൽ, കുത്തകയ്ക്കു നൽകാൻ ആ പഞ്ചായത്തിന് അധികാരമുണ്ടായിരിക്കുന്നതാണ്.

(2) ഈ ആക്റ്റ് പ്രകാരമോ അതിൻകീഴിലുണ്ടാക്കിയ ചട്ടങ്ങൾ പ്രകാരമോ പഞ്ചായത്ത് പിരിക്കുന്ന നികുതികളും ചുങ്കങ്ങളും ഫീസും സർചാർജും പഞ്ചായത്ത് ഫണ്ടിലേക്ക് വരവവയ്ക്കുന്ന മറ്റ് തുകകളും ആയ എല്ലാ തുകകളും പൂർണ്ണ രൂപയിൽ ആയിരിക്കേണ്ടതാണ്.

വിശദീകരണം.-ഈ ആവശ്യത്തിലേക്കായി ഒരു രൂപയുടെ അംശത്തെ അടുത്ത ഉയർന്ന രൂപയുടെ മൊത്തം സംഖ്യയാക്കേണ്ടതാണ്.)

274 മുനിസിപ്പൽ നിയമങ്ങളിലേയോ അവയ്ക്കു കീഴിലുണ്ടാക്കിയ ചട്ടങ്ങളിലേയോ വ്യവസ്ഥകൾ ബാധകമാക്കൽ.-(1) പഞ്ചായത്തിന്റെ അപേക്ഷയിൻമേലോ അല്ലാതെയോ സർക്കാരിന് സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളെ സംബന്ധിച്ച് തൽസമയം പ്രാബല്യത്തിലിരിക്കുന്ന നിയമത്തിലേയോ അതിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ചട്ടങ്ങളിലേയോ ഏതെങ്കിലും വ്യവസ്ഥകൾ ഒരു പഞ്ചായത്ത് പ്രദേശത്തേക്കോ, അതിൽ പ്രത്യേകമായി പറയുന്ന ഏതെങ്കിലും സ്ഥല ത്തേക്കോ ബാധകമാക്കേണ്ടതാണെന്നും അവിടെ അത് പ്രാബല്യത്തിലിരിക്കേണ്ടതാണെന്നും ഗസറ്റ് വിജ്ഞാപനംമൂലം പ്രഖ്യാപിക്കാവുന്നതാണ്.

(2) അങ്ങനെ വിജ്ഞാപനം ചെയ്ത വ്യവസ്ഥകൾ, അവ പഞ്ചായത്ത് പ്രദേശത്തേക്കോ അതിൽ പ്രത്യേകമായി പറയുന്ന സ്ഥലത്തേക്കോ സ്വീകരിക്കുന്നതിന് ആവശ്യമാകാവുന്നതോ ഉചിതമാകാവുന്നതോ ആയ പ്രകാരം സാരാംശത്തെ ബാധിക്കാത്ത മാറ്റങ്ങളോടുകൂടി, വ്യാഖ്യാനിക്കപ്പെടേണ്ട താണ്.

275. അധികാരങ്ങൾ ഏൽപ്പിച്ചുകൊടുക്കലും മറ്റും.-(1) സർക്കാരിന്, ചട്ടങ്ങൾ ഉണ്ടാക്കാനുള്ള അധികാരമൊഴികെ ഈ ആക്റ്റ മൂലം തങ്ങളിൽ, നിക്ഷിപ്തമായിട്ടുള്ള ഏതൊരു അധികാരവും ഏതെങ്കിലും പഞ്ചായത്തുപ്രദേശത്ത് ഏതെങ്കിലും പഞ്ചായത്തിനെ സംബന്ധിച്ചോ ഏതെങ്കിലും തരത്തിൽപ്പെട്ട പഞ്ചായത്തുകളേയും അല്ലെങ്കിൽ സകല പഞ്ചായത്തുകളെയും സംബന്ധിച്ചോ വിനിയോഗിക്കുന്നതിന് ഒരു ഉന്നത ഉദ്യോഗസ്ഥനെ ഗസറ്റ് വിജ്ഞാപനം മൂലം അധികാരപ്പെടുത്താവുന്നതും അതേ രീതിയിൽ ആ അധികാരപ്പെടുത്തൽ പിൻവലിക്കാവുന്നതുമാണ്.

This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: Mruthyunjayan

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ