Panchayat:Repo18/vol1-page1077: Difference between revisions

From Panchayatwiki
No edit summary
No edit summary
 
Line 31: Line 31:
'''12. ഒരു കടവിലെ മണൽ വാരൽ പ്രവർത്തനങ്ങൾക്കുള്ള പൊതു വ്യവസ്ഥകൾ.'''-
'''12. ഒരു കടവിലെ മണൽ വാരൽ പ്രവർത്തനങ്ങൾക്കുള്ള പൊതു വ്യവസ്ഥകൾ.'''-


:(1) മണൽ വാരൽ പ്രവർത്തനം നടപ്പിൽ വരുത്തുന്നതിനുമുമ്പ് ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തോ മുനിസിപ്പാലിറ്റിയോ, അവർക്കു ജിയോളജി വകുപ്പിൽ നിന്നും ജില്ലാ വിദഗ്ദ്ധസമിതിയുടെ ശുപാർശയിന്മേൽ വിതരണം ചെയ്യേണ്ടതായ പാസുകൾ, റോയൽറ്റി നൽകുന്നതിന് ബാധകമായ നിയമ ത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ളതനുസരിച്ച റോയൽറ്റി നൽകി, ഒരു മാസക്കാലയളവിന് മുൻകൂറായി നേടേണ്ടതാണ്.
:(1) മണൽ വാരൽ പ്രവർത്തനം നടപ്പിൽ വരുത്തുന്നതിനുമുമ്പ് ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തോ മുനിസിപ്പാലിറ്റിയോ, അവർക്കു ജിയോളജി വകുപ്പിൽ നിന്നും ജില്ലാ വിദഗ്ദ്ധസമിതിയുടെ ശുപാർശയിന്മേൽ വിതരണം ചെയ്യേണ്ടതായ പാസുകൾ, റോയൽറ്റി നൽകുന്നതിന് ബാധകമായ നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ളതനുസരിച്ച റോയൽറ്റി നൽകി, ഒരു മാസക്കാലയളവിന് മുൻകൂറായി നേടേണ്ടതാണ്.


:(2) ഒരു കടവിൽ 7 മണിക്ക് മുൻപും വൈകുന്നേരം 4 മണിക്ക് ശേഷവും യാതൊരു മണൽ വാരൽ പ്രവർത്തനവും നടത്താൻ പാടില്ലാത്തതാണ്.
:(2) ഒരു കടവിൽ 7 മണിക്ക് മുൻപും വൈകുന്നേരം 4 മണിക്ക് ശേഷവും യാതൊരു മണൽ വാരൽ പ്രവർത്തനവും നടത്താൻ പാടില്ലാത്തതാണ്.
{{accept}}
{{accept}}

Latest revision as of 12:34, 2 February 2018

(2) ഏതെങ്കിലും കടവിനെ സംബന്ധിച്ച് 12-ാം വകുപ്പിൽ പരാമർശിച്ചിട്ടുള്ള വ്യവസ്ഥകൾ നടപ്പിലാക്കുവാൻ സാധ്യമല്ലാതിരിക്കുകയോ, അല്ലെങ്കിൽ നടപ്പിലാക്കാതിരിക്കുകയോ ചെയ്യുകയാണ്ടെങ്കിൽ അങ്ങനെയുള്ള കടവിൽ നിന്നും മണൽ വാരുന്നതിന് ജില്ലാ വിദഗ്ദദ്ധ സമിതി, അനുവാദം നൽകുവാൻ പാടില്ലാത്തതും മുമ്പ് അനുമതി നൽകിയിട്ടുണ്ടെങ്കിൽ ആയത് റദ്ദാക്കേണ്ടതും ആകുന്നു.

10. കടവ് കമ്മിറ്റിയുടെ യോഗം.-

(1) കടവു കമ്മിറ്റി മാസത്തിൽ ഒരിക്കലെങ്കിലും യോഗം ചേരേണ്ടതാണ്.
(2) യോഗത്തിന്റെ കോറം ആകെയുള്ള അംഗങ്ങളുടെ മൂന്നിൽ ഒന്ന് ആയിരിക്കുന്നതാണ്.
(3) ചെയർമാന്, തന്റെ അസാന്നിദ്ധ്യത്തിൽ അംഗങ്ങളുടെ ഇടയിൽ നിന്നും ഒരാളെ, യോഗത്തിൽ ആദ്ധ്യക്ഷം വഹിക്കുന്നതിന്, നാമനിർദ്ദേശം ചെയ്യാവുന്നതാണ്. അഥവാ നാമനിർദ്ദേശം ചെയ്യുവാൻ കഴിയാത്ത സാഹചര്യം സംജാതമായാൽ യോഗത്തിൽ ഹാജരുള്ള അംഗങ്ങൾക്ക് ആ സ്ഥാനം വഹിക്കുന്നതിനുവേണ്ടി ഒരംഗത്തിനെ നിർദ്ദേശിക്കാവുന്നതാണ്.

11. കടവ് കമ്മിറ്റിയുടെ അധികാരങ്ങളും കർത്തവ്യങ്ങളും,- ഈ ആക്റ്റിലെ മറ്റ് വ്യവസ്ഥ കളും അതിൻ കീഴിലുണ്ടാക്കിയ ചട്ടങ്ങൾക്കും വിധേയമായി, കടവു കമ്മിറ്റി മണൽ വാരൽ സംബന്ധിച്ച എല്ലാ പ്രവർത്തനങ്ങളുടേയും മേൽനോട്ടവും നിയന്ത്രണവും വഹിക്കേണ്ടതും ജില്ലാ വിദഗ്ദ്ധ സമിതിക്ക് താഴെപ്പറയുന്ന കാര്യങ്ങളിൽ ശുപാർശ നൽകേണ്ടതുമാണ്, അതായത്.-

(എ) മണൽ വാരലിനുവേണ്ടി കടവിന്റെയോ നദീതീരത്തിന്റെയോ അനുയോജ്യത്;
(ബി) ഒരു പ്രത്യേക കടവിൽ നിന്ന് വാരാവുന്ന മണലിന്റെ അളവ്,
(സി) കടവിന്റെയോ നദീതീരത്തിന്റെയോ സംരക്ഷണത്തിനുവേണ്ടി കൂടുതലായി സ്വീകരിക്കേണ്ട നടപടികൾ;
(ഡി) വർഷത്തിന്റെ ഏതെങ്കിലും സീസണിൽ മണൽ വാരൽ നിരോധിക്കേണ്ടതിന്റെ ആവശ്യകത;
(ഇ) മണൽ വാരലിന് ഉപയോഗിക്കുന്ന വള്ളങ്ങളുടെയും മണൽവാരൽ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളുടെയും ലിസ്റ്റ് ഗ്രാമപഞ്ചായത്തിന്റെയും മുനിസിപ്പാലിറ്റിയുടെയും പ്രസിദ്ധീകരണത്തിനായി ശുപാർശ ചെയ്യുക;
(എഫ്) ഗവൺമെന്റും ജില്ലാ വിദഗ്ദ്ധസമിതികളും കാലാകാലം നൽകുന്ന നിർദ്ദേശങ്ങൾ നടപ്പാക്കുക;
(ജി) ഈ ആക്ടിലെ വ്യവസ്ഥകൾ നടപ്പാക്കുന്നതിനുവേണ്ടി മറ്റേതെങ്കിലും കാര്യങ്ങളിൽ ഉപദേശം നൽകുക.
അദ്ധ്യായം III
നദീതീരങ്ങളുടെയും നദിയുടെ ജൈവ-ഭൗതിക പരിസ്ഥിതി വ്യവസ്ഥകളുടെയും സംരക്ഷണം

12. ഒരു കടവിലെ മണൽ വാരൽ പ്രവർത്തനങ്ങൾക്കുള്ള പൊതു വ്യവസ്ഥകൾ.-

(1) മണൽ വാരൽ പ്രവർത്തനം നടപ്പിൽ വരുത്തുന്നതിനുമുമ്പ് ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തോ മുനിസിപ്പാലിറ്റിയോ, അവർക്കു ജിയോളജി വകുപ്പിൽ നിന്നും ജില്ലാ വിദഗ്ദ്ധസമിതിയുടെ ശുപാർശയിന്മേൽ വിതരണം ചെയ്യേണ്ടതായ പാസുകൾ, റോയൽറ്റി നൽകുന്നതിന് ബാധകമായ നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ളതനുസരിച്ച റോയൽറ്റി നൽകി, ഒരു മാസക്കാലയളവിന് മുൻകൂറായി നേടേണ്ടതാണ്.
(2) ഒരു കടവിൽ 7 മണിക്ക് മുൻപും വൈകുന്നേരം 4 മണിക്ക് ശേഷവും യാതൊരു മണൽ വാരൽ പ്രവർത്തനവും നടത്താൻ പാടില്ലാത്തതാണ്.