Panchayat:Repo18/vol1-page0440: Difference between revisions
No edit summary |
No edit summary |
||
Line 1: | Line 1: | ||
(8) കാര്യപരിപാടിയിൽ ആരുടെ പേരിലാണോ പ്രമേയം രേഖപ്പെടുത്തിയിരിക്കുന്നത് ആ | (8) കാര്യപരിപാടിയിൽ ആരുടെ പേരിലാണോ പ്രമേയം രേഖപ്പെടുത്തിയിരിക്കുന്നത് ആ അംഗത്തിന്റെ പേര് വിളിക്കുമ്പോൾ അദ്ദേഹത്തിന് പ്രമേയം അവതരിപ്പിക്കുകയോ ഒരു പ്രസ്താവന നടത്തിക്കൊണ്ട് തന്റെ പ്രമേയം പിൻവലിക്കുകയോ ചെയ്യാവുന്നതാണ്. | ||
(9) അവതാരകൻ ഹാജരില്ലായെങ്കിൽ അദ്ദേഹം അധികാരപ്പെടുത്തിയ മറ്റൊരു അംഗത്തിന് പ്രസിഡന്റിന്റെ അനുമതിയോടുകൂടി പ്രമേയം അവതരിപ്പിക്കാവുന്നതും, അപ്രകാരം | |||
(10) ഒരു അംഗം അവതരിപ്പിച്ച ഓരോ പ്രമേയവും മറ്റൊരംഗത്താൽ പിൻതാങ്ങപ്പെടേണ്ടതാണ്. (11) പ്രമേയത്തിന്മേലുള്ള ചർച്ച പ്രമേയത്തിന്റെ ഉള്ളടക്കത്തിൽ തന്നെ ഒതുങ്ങുന്നതാകണം. | (9) അവതാരകൻ ഹാജരില്ലായെങ്കിൽ അദ്ദേഹം അധികാരപ്പെടുത്തിയ മറ്റൊരു അംഗത്തിന് പ്രസിഡന്റിന്റെ അനുമതിയോടുകൂടി പ്രമേയം അവതരിപ്പിക്കാവുന്നതും, അപ്രകാരം അവതരിപ്പിക്കുന്നില്ലെങ്കിൽ, അത് പിൻവലിച്ചതായി കരുതപ്പെടേണ്ടതുമാകുന്നു. | ||
(12) പ്രമേയം ചർച്ച | |||
(10) ഒരു അംഗം അവതരിപ്പിച്ച ഓരോ പ്രമേയവും മറ്റൊരംഗത്താൽ പിൻതാങ്ങപ്പെടേണ്ടതാണ്. | |||
(11) പ്രമേയത്തിന്മേലുള്ള ചർച്ച പ്രമേയത്തിന്റെ ഉള്ളടക്കത്തിൽ തന്നെ ഒതുങ്ങുന്നതാകണം. | |||
(12) പ്രമേയം ചർച്ച ചെയ്തുകൊണ്ടിരിക്കുമ്പോൾ ഏതംഗത്തിനും ഉപചട്ടങ്ങൾ (4), (5), (10) എന്നിവയ്ക്കു വിധേയമായി ആ പ്രമേയത്തിന് ഭേദഗതി കൊണ്ടുവരാവുന്നതാണ്. | |||
(13) പ്രമേയം അവതരിപ്പിക്കുകയോ പ്രമേയത്തിന് ഭേദഗതി കൊണ്ടുവരുകയോ ചെയ്ത അംഗം പഞ്ചായത്തിന്റെ അനുമതി കൂടാതെ അത് പിൻവലിക്കാൻ പാടില്ലാത്തതാകുന്നു. | (13) പ്രമേയം അവതരിപ്പിക്കുകയോ പ്രമേയത്തിന് ഭേദഗതി കൊണ്ടുവരുകയോ ചെയ്ത അംഗം പഞ്ചായത്തിന്റെ അനുമതി കൂടാതെ അത് പിൻവലിക്കാൻ പാടില്ലാത്തതാകുന്നു. | ||
(14) അജണ്ടയിൽ ചേർത്ത് ഒരു പ്രമേയം ആ യോഗത്തിൽ ചർച്ച ചെയ്യപ്പെട്ടിട്ടില്ലെങ്കിൽ അത് | |||
(15) സാധാരണയായി ഭേദഗതി അവതരിപ്പിച്ച മുറയ്ക്കുതന്നെ പ്രസിഡന്റ് അത് | (14) അജണ്ടയിൽ ചേർത്ത് ഒരു പ്രമേയം ആ യോഗത്തിൽ ചർച്ച ചെയ്യപ്പെട്ടിട്ടില്ലെങ്കിൽ അത് ലാപ്സായതായി കരുതേണ്ടതാണ്. | ||
(15) സാധാരണയായി ഭേദഗതി അവതരിപ്പിച്ച മുറയ്ക്കുതന്നെ പ്രസിഡന്റ് അത് വോട്ടിനിടേണ്ടതും ഭേദഗതികൾ പാസ്സാകാതിരുന്നാൽ അവസാനം പ്രമേയം വോട്ടിനിടേണ്ടതുമാകുന്നു. | |||
(16) പഞ്ചായത്ത് ചർച്ച ചെയ്യുകയും നിരാകരിക്കുകയും ചെയ്ത ഒരു പ്രമേയം നിരസിച്ച തീയതി മുതൽ ആറുമാസം കഴിയാതെ വീണ്ടും അവതരിപ്പിക്കാൻ പാടില്ലാത്തതാകുന്നു. | (16) പഞ്ചായത്ത് ചർച്ച ചെയ്യുകയും നിരാകരിക്കുകയും ചെയ്ത ഒരു പ്രമേയം നിരസിച്ച തീയതി മുതൽ ആറുമാസം കഴിയാതെ വീണ്ടും അവതരിപ്പിക്കാൻ പാടില്ലാത്തതാകുന്നു. | ||
(17) പഞ്ചായത്തിന്റെ ഒരു യോഗത്തിലും, പ്രമേയങ്ങൾക്കായി അനുവദിക്കുന്ന സമയം അര മണിക്കുറിൽ അധികമാകാൻ പാടില്ലാത്തതാകുന്നു. | (17) പഞ്ചായത്തിന്റെ ഒരു യോഗത്തിലും, പ്രമേയങ്ങൾക്കായി അനുവദിക്കുന്ന സമയം അര മണിക്കുറിൽ അധികമാകാൻ പാടില്ലാത്തതാകുന്നു. | ||
'''14. ബൈലാകളിന്മേലുള്ള പ്രമേയം.''' (1) ആക്ടിന്റെ 256-ാം വകുപ്പിൻകീഴിൽ പഞ്ചായത്തു മുമ്പാകെ വെയ്ക്കുന്ന ബൈലാകളിന്മേലുള്ള പ്രമേയം, ബൈലാ ഉണ്ടാക്കാനോ, മാറ്റം വരുത്താനോ അല്ലെങ്കിൽ നിലവിലുള്ള | '''14. ബൈലാകളിന്മേലുള്ള പ്രമേയം.-''' (1) ആക്ടിന്റെ 256-ാം വകുപ്പിൻകീഴിൽ പഞ്ചായത്തു മുമ്പാകെ വെയ്ക്കുന്ന ബൈലാകളിന്മേലുള്ള പ്രമേയം, ബൈലാ ഉണ്ടാക്കാനോ, മാറ്റം വരുത്താനോ അല്ലെങ്കിൽ നിലവിലുള്ള ബൈലാ റദ്ദാക്കാനോ ആയിരിക്കേണ്ടതാണ്. | ||
(2) ഒരു ബൈലാ അവതരിപ്പിക്കപ്പെട്ടാൽ, 1995-ലെ കേരള പഞ്ചായത്ത് രാജ് ( | |||
'''15. പ്രസിഡന്റിലോ, വൈസ് പ്രസിഡന്റിലോ, | (2) ഒരു ബൈലാ അവതരിപ്പിക്കപ്പെട്ടാൽ, 1995-ലെ കേരള പഞ്ചായത്ത് രാജ് (ബൈലാ ഉണ്ടാക്കുന്നതിനുള്ള നടപടിക്രമം) ചട്ടങ്ങളിൽ പറഞ്ഞിട്ടുള്ള നടപടിക്രമം പിൻതുടരേണ്ടതാണ്. | ||
(2) 157-ാം വകുപ്പ് (2)-ാം ഉപവകുപ്പ് പ്രകാരമുള്ള നോട്ടീസ് ഈ ചട്ടങ്ങൾക്ക് | |||
'''15. പ്രസിഡന്റിലോ, വൈസ് പ്രസിഡന്റിലോ, അവിശ്വാസം രേഖപ്പെടുത്തുന്ന പ്രമേയം.-''' (1) ഒരു പഞ്ചായത്തിലെ പ്രസിഡന്റിലോ, വൈസ് പ്രസിഡന്റിലോ, അവിശ്വാസം രേഖപ്പെടുത്തുന്ന പ്രമേയം 157-ാം വകുപ്പിൽ വ്യവസ്ഥ ചെയ്തിട്ടുള്ള നടപടിക്രമത്തിനനുസൃതമായി അവതരിപ്പിക്കേണ്ടതാണ്. | |||
(2) 157-ാം വകുപ്പ് (2)-ാം ഉപവകുപ്പ് പ്രകാരമുള്ള നോട്ടീസ് ഈ ചട്ടങ്ങൾക്ക് അനുബന്ധമായി ചേർത്തിട്ടുള്ള ഫോറത്തിലായിരിക്കേണ്ടതാണ്. | |||
'''16. പ്രസംഗങ്ങൾ എപ്പോൾ അനുവദിക്കാമെന്ന്.-''' (1) താഴെപ്പറയുന്ന സംഗതികളിലൊഴികെ | |||
ഒരു അംഗത്തിന് യോഗത്തിന് മുമ്പാകെ ഒരു വിഷയം ഉള്ളപ്പോഴോ അയാൾ ഒരു പ്രമേയം അവതരിപ്പിക്കുമ്പോഴോ പിന്താങ്ങുമ്പോഴോ എതിർക്കുമ്പോഴോ മാത്രമേ പ്രസംഗിക്കാൻ പാടുള്ളൂ. | |||
(എ) ഒരു ക്രമപ്രശ്നത്തിന്മേൽ സംസാരിക്കുമ്പോൾ; | |||
(ബി) അദ്ധ്യക്ഷന്റെ പ്രത്യേക അനുമതിയോടുകൂടി ഒരു പ്രസ്താവന നടത്തുമ്പോൾ; | |||
(2) കാര്യപരിപാടിയിൽ ഏതംഗത്തിന്റെ പേരിലാണോ പ്രമേയം അവതരിപ്പിക്കാനായി പേര് ചേർത്തിരിക്കുന്നത് ആ അംഗം അത് പിൻവലിക്കുന്ന സാഹചര്യത്തിലൊഴികെ എപ്പോഴാണോ പേര് വിളിക്കുന്നത് അപ്പോൾ പ്രമേയം അവതരിപ്പിക്കേണ്ടതും പ്രമേയം അവതരിപ്പിച്ചുകൊണ്ട് അയാളുടെ പ്രസംഗം തുടങ്ങേണ്ടതുമാണ്. | |||
{{Accept}} | |||
(2) കാര്യപരിപാടിയിൽ ഏതംഗത്തിന്റെ പേരിലാണോ പ്രമേയം അവതരിപ്പിക്കാനായി പേര് ചേർത്തിരിക്കുന്നത് ആ അംഗം അത് പിൻവലിക്കുന്ന സാഹചര്യത്തിലൊഴികെ എപ്പോഴാണോ | |||
{{ |
Revision as of 12:54, 2 February 2018
(8) കാര്യപരിപാടിയിൽ ആരുടെ പേരിലാണോ പ്രമേയം രേഖപ്പെടുത്തിയിരിക്കുന്നത് ആ അംഗത്തിന്റെ പേര് വിളിക്കുമ്പോൾ അദ്ദേഹത്തിന് പ്രമേയം അവതരിപ്പിക്കുകയോ ഒരു പ്രസ്താവന നടത്തിക്കൊണ്ട് തന്റെ പ്രമേയം പിൻവലിക്കുകയോ ചെയ്യാവുന്നതാണ്.
(9) അവതാരകൻ ഹാജരില്ലായെങ്കിൽ അദ്ദേഹം അധികാരപ്പെടുത്തിയ മറ്റൊരു അംഗത്തിന് പ്രസിഡന്റിന്റെ അനുമതിയോടുകൂടി പ്രമേയം അവതരിപ്പിക്കാവുന്നതും, അപ്രകാരം അവതരിപ്പിക്കുന്നില്ലെങ്കിൽ, അത് പിൻവലിച്ചതായി കരുതപ്പെടേണ്ടതുമാകുന്നു.
(10) ഒരു അംഗം അവതരിപ്പിച്ച ഓരോ പ്രമേയവും മറ്റൊരംഗത്താൽ പിൻതാങ്ങപ്പെടേണ്ടതാണ്.
(11) പ്രമേയത്തിന്മേലുള്ള ചർച്ച പ്രമേയത്തിന്റെ ഉള്ളടക്കത്തിൽ തന്നെ ഒതുങ്ങുന്നതാകണം.
(12) പ്രമേയം ചർച്ച ചെയ്തുകൊണ്ടിരിക്കുമ്പോൾ ഏതംഗത്തിനും ഉപചട്ടങ്ങൾ (4), (5), (10) എന്നിവയ്ക്കു വിധേയമായി ആ പ്രമേയത്തിന് ഭേദഗതി കൊണ്ടുവരാവുന്നതാണ്.
(13) പ്രമേയം അവതരിപ്പിക്കുകയോ പ്രമേയത്തിന് ഭേദഗതി കൊണ്ടുവരുകയോ ചെയ്ത അംഗം പഞ്ചായത്തിന്റെ അനുമതി കൂടാതെ അത് പിൻവലിക്കാൻ പാടില്ലാത്തതാകുന്നു.
(14) അജണ്ടയിൽ ചേർത്ത് ഒരു പ്രമേയം ആ യോഗത്തിൽ ചർച്ച ചെയ്യപ്പെട്ടിട്ടില്ലെങ്കിൽ അത് ലാപ്സായതായി കരുതേണ്ടതാണ്.
(15) സാധാരണയായി ഭേദഗതി അവതരിപ്പിച്ച മുറയ്ക്കുതന്നെ പ്രസിഡന്റ് അത് വോട്ടിനിടേണ്ടതും ഭേദഗതികൾ പാസ്സാകാതിരുന്നാൽ അവസാനം പ്രമേയം വോട്ടിനിടേണ്ടതുമാകുന്നു.
(16) പഞ്ചായത്ത് ചർച്ച ചെയ്യുകയും നിരാകരിക്കുകയും ചെയ്ത ഒരു പ്രമേയം നിരസിച്ച തീയതി മുതൽ ആറുമാസം കഴിയാതെ വീണ്ടും അവതരിപ്പിക്കാൻ പാടില്ലാത്തതാകുന്നു.
(17) പഞ്ചായത്തിന്റെ ഒരു യോഗത്തിലും, പ്രമേയങ്ങൾക്കായി അനുവദിക്കുന്ന സമയം അര മണിക്കുറിൽ അധികമാകാൻ പാടില്ലാത്തതാകുന്നു.
14. ബൈലാകളിന്മേലുള്ള പ്രമേയം.- (1) ആക്ടിന്റെ 256-ാം വകുപ്പിൻകീഴിൽ പഞ്ചായത്തു മുമ്പാകെ വെയ്ക്കുന്ന ബൈലാകളിന്മേലുള്ള പ്രമേയം, ബൈലാ ഉണ്ടാക്കാനോ, മാറ്റം വരുത്താനോ അല്ലെങ്കിൽ നിലവിലുള്ള ബൈലാ റദ്ദാക്കാനോ ആയിരിക്കേണ്ടതാണ്.
(2) ഒരു ബൈലാ അവതരിപ്പിക്കപ്പെട്ടാൽ, 1995-ലെ കേരള പഞ്ചായത്ത് രാജ് (ബൈലാ ഉണ്ടാക്കുന്നതിനുള്ള നടപടിക്രമം) ചട്ടങ്ങളിൽ പറഞ്ഞിട്ടുള്ള നടപടിക്രമം പിൻതുടരേണ്ടതാണ്.
15. പ്രസിഡന്റിലോ, വൈസ് പ്രസിഡന്റിലോ, അവിശ്വാസം രേഖപ്പെടുത്തുന്ന പ്രമേയം.- (1) ഒരു പഞ്ചായത്തിലെ പ്രസിഡന്റിലോ, വൈസ് പ്രസിഡന്റിലോ, അവിശ്വാസം രേഖപ്പെടുത്തുന്ന പ്രമേയം 157-ാം വകുപ്പിൽ വ്യവസ്ഥ ചെയ്തിട്ടുള്ള നടപടിക്രമത്തിനനുസൃതമായി അവതരിപ്പിക്കേണ്ടതാണ്.
(2) 157-ാം വകുപ്പ് (2)-ാം ഉപവകുപ്പ് പ്രകാരമുള്ള നോട്ടീസ് ഈ ചട്ടങ്ങൾക്ക് അനുബന്ധമായി ചേർത്തിട്ടുള്ള ഫോറത്തിലായിരിക്കേണ്ടതാണ്.
16. പ്രസംഗങ്ങൾ എപ്പോൾ അനുവദിക്കാമെന്ന്.- (1) താഴെപ്പറയുന്ന സംഗതികളിലൊഴികെ ഒരു അംഗത്തിന് യോഗത്തിന് മുമ്പാകെ ഒരു വിഷയം ഉള്ളപ്പോഴോ അയാൾ ഒരു പ്രമേയം അവതരിപ്പിക്കുമ്പോഴോ പിന്താങ്ങുമ്പോഴോ എതിർക്കുമ്പോഴോ മാത്രമേ പ്രസംഗിക്കാൻ പാടുള്ളൂ.
(എ) ഒരു ക്രമപ്രശ്നത്തിന്മേൽ സംസാരിക്കുമ്പോൾ;
(ബി) അദ്ധ്യക്ഷന്റെ പ്രത്യേക അനുമതിയോടുകൂടി ഒരു പ്രസ്താവന നടത്തുമ്പോൾ;
(2) കാര്യപരിപാടിയിൽ ഏതംഗത്തിന്റെ പേരിലാണോ പ്രമേയം അവതരിപ്പിക്കാനായി പേര് ചേർത്തിരിക്കുന്നത് ആ അംഗം അത് പിൻവലിക്കുന്ന സാഹചര്യത്തിലൊഴികെ എപ്പോഴാണോ പേര് വിളിക്കുന്നത് അപ്പോൾ പ്രമേയം അവതരിപ്പിക്കേണ്ടതും പ്രമേയം അവതരിപ്പിച്ചുകൊണ്ട് അയാളുടെ പ്രസംഗം തുടങ്ങേണ്ടതുമാണ്.