Panchayat:Repo18/vol1-page0520: Difference between revisions

From Panchayatwiki
No edit summary
No edit summary
Line 8: Line 8:
====ചട്ടങ്ങൾ====
====ചട്ടങ്ങൾ====


====1. ചുരുക്കപ്പേരും പ്രാരംഭവും.- ====(1) ഈ ചട്ടങ്ങൾക്ക് 1996-ലെ കേരള പഞ്ചായത്തുരാജ് (കശാപ്പുശാലകളും ഇറച്ചിക്കടകളും) ചട്ടങ്ങൾ എന്നു പേർ പറയാം.
1. ചുരുക്കപ്പേരും പ്രാരംഭവും.- (1) ഈ ചട്ടങ്ങൾക്ക് 1996-ലെ കേരള പഞ്ചായത്തുരാജ് (കശാപ്പുശാലകളും ഇറച്ചിക്കടകളും) ചട്ടങ്ങൾ എന്നു പേർ പറയാം.


(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.
(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.


====2. നിർവ്വചനങ്ങൾ.-==== ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്തപക്ഷം,.-
2. നിർവ്വചനങ്ങൾ.- ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്തപക്ഷം,.-


‌(എ) ‘ആക്റ്റ്' എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994- ലെ 13) എന്ന് അർത്ഥമാകുന്നു  
‌(എ) ‘ആക്റ്റ്' എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994- ലെ 13) എന്ന് അർത്ഥമാകുന്നു  

Revision as of 08:26, 2 February 2018

1996-ലെ കേരള പഞ്ചായത്ത് രാജ്

(കശാപ്പുശാലകളും ഇറച്ചിക്കടകളും) ചട്ടങ്ങൾ

എസ്.ആർ.ഒ. നമ്പർ 289/96-

1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 229, 230, 231 എന്നീ വകുപ്പുകളോട് 254-ാം വകുപ്പു കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കേരള സർക്കാർ, താഴെ പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്:-

ചട്ടങ്ങൾ

1. ചുരുക്കപ്പേരും പ്രാരംഭവും.- (1) ഈ ചട്ടങ്ങൾക്ക് 1996-ലെ കേരള പഞ്ചായത്തുരാജ് (കശാപ്പുശാലകളും ഇറച്ചിക്കടകളും) ചട്ടങ്ങൾ എന്നു പേർ പറയാം.

(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.

2. നിർവ്വചനങ്ങൾ.- ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്തപക്ഷം,.-

‌(എ) ‘ആക്റ്റ്' എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994- ലെ 13) എന്ന് അർത്ഥമാകുന്നു

(ബി) ‘സെക്രട്ടറി' എന്നാൽ ഒരു ഗ്രാമ പഞ്ചായത്തിന്റെ സെക്രട്ടറി എന്ന് അർത്ഥമാകുന്നു;

(സി) ‘പരിശോധനാ അധികാരി' എന്നാൽ ഒരു ഗ്രാമ പഞ്ചായത്തിലെ പബ്ലിക്സ് ഹെൽത്ത് ഓഫീസർ അഥവാ സാനിട്ടറി ഇൻസ്പെക്ടടർ അഥവാ അപ്രകാരമുള്ള ഒരു ഓഫീസറുടെ അഭാവത്തിൽ സർക്കാർ ഇതിലേക്കായി അധികാരപ്പെടുത്തുന്നതും പ്രസ്തുത ഗ്രാമപഞ്ചായത്തിനോട് ചേർന്നു കിടക്കുന്ന മുനിസിപ്പാലിറ്റിയിലെയോ മുനിസിപ്പൽ കോർപ്പറേഷനിലെയോ പബ്ലിക്സ് ഹെൽത്ത് ഓഫീസറോ, സാനിട്ടറി ഇൻസ്പെക്ടറോ അഥവാ പൊതുജനാരോഗ്യ വകുപ്പിലെയോ മൃഗസംരക്ഷണ വകുപ്പിലെയോ മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ '[എന്ന് അർത്ഥമാകുന്നതും അതിൽ അതത്, ഗ്രാമ പഞ്ചായത്ത് പ്രദേശത്തെ മൃഗസംരക്ഷണ വകുപ്പിലെ വെറ്ററിനറി സർജൻ ഉൾപ്പെടുന്നതുമാകുന്നു]

(ഡി) ‘ഫാറം' എന്നാൽ ഈ ചട്ടങ്ങളോടൊപ്പം ചേർത്തിട്ടുള്ള ഫാറം എന്നർത്ഥമാകുന്നു

(ഇ) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷെ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്ടിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്റ്റിൽ അവയ്ക്കു നൽകിയിട്ടുള്ള അർത്ഥങ്ങൾ യഥാക്രമം ഉണ്ടായിരിക്കുന്നതാണ്.

3. പൊതു കശാപ്പു ശാലയിലോ ലൈസൻസുള്ള കശാപ്പുശാലയിലോ വെച്ചല്ലാതെ മൃഗങ്ങളെ കശാപ്പു ചെയ്യുന്നതു സംബന്ധിച്ചുള്ള നിരോധനം പൊതുജനങ്ങളെ അറിയിക്കൽ- ഒരു ഗ്രാമ പഞ്ചായത്ത് പ്രദേശത്തിനുള്ളിൽ ഒരു പൊതു കശാപ്പുശാലയിലോ ലൈസൻസുള്ള കശാപ്പുശാലയിലോ വെച്ചല്ലാതെ യാതൊരാളും ഗ്രാമപഞ്ചായത്തിന്റെ ലൈസൻസ് കൂടാതെയോ, ലൈസൻസനുസരിച്ചല്ലാതെ മറ്റു വിധത്തിലോ ഏതെങ്കിലും കന്നുകാലികളെയോ, കുതിരയെയോ, ചെമ്മരിയാടിനെയോ, കോലാടിനെയോ, പന്നിയെയോ ആഹാരസാധനമായി വിൽക്കുന്നതിന് കശാപ്പു ചെയ്യുകയോ അല്ലെങ്കിൽ ഏതെങ്കിലും മൃഗശവത്തിൽ നിന്നും തോലുരിക്കുകയോ അല്ലെങ്കിൽ വെട്ടിനുറുക്കുകയോ അല്ലെങ്കിൽ ശല്യം ഉണ്ടാക്കത്തക്കവിധം ഏതെങ്കിലും തോല് ഉണക്കുകയോ ഉണക്കാൻ അനുവദിക്കുകയോ ചെയ്യാൻ പാടില്ലാത്തതാണെന്ന വിവരം സെക്രട്ടറി പൊതു നോട്ടീസുകളിലൂടെയും മൈക്കി