Panchayat:Repo18/vol1-page0132: Difference between revisions

From Panchayatwiki
No edit summary
No edit summary
Line 10: Line 10:


എന്നാൽ-
എന്നാൽ-
{{Review}}
{{Accept}}

Revision as of 07:14, 3 February 2018

ക്കുക എന്ന ലക്ഷ്യത്തോടെയോ ആണെന്ന് കോടതിക്ക് അഭിപ്രായമുണ്ടെങ്കിൽ, അങ്ങനെയുള്ള സാക്ഷിയുടെയോ സാക്ഷികളുടെയോ വിസ്താരം രേഖപ്പെടുത്തേണ്ട കാരണങ്ങളാൽ കോടതി നിരസിക്കേണ്ടതാണ്.

(2) ഒരു തിരഞ്ഞെടുപ്പ് ഹർജിയുടെ വിചാരണയ്ക്ക് 1872-ലെ ഇൻഡ്യൻ തെളിവ് ആക്റ്റ് (1872-ലെ 1-ാം കേന്ദ്ര ആക്റ്റ്)-ലെ വ്യവസ്ഥകൾ ഈ ആക്റ്റിലെ വ്യവസ്ഥകൾക്ക് വിധേയമായി എല്ലാ പ്രകാരത്തിലും ബാധകമാകുന്നതായി കരുതേണ്ടതാണ്.

95. രേഖാമൂലമായ തെളിവ്.-ഏതെങ്കിലും നിയമത്തിൽ വിപരീതമായി എന്തുതന്നെ അടങ്ങിയിരുന്നാലും, ഒരു തിരഞ്ഞെടുപ്പ് ഹർജിയുടെ വിചാരണയിൽ യാതൊരു രേഖയും യഥാവിധി മുദ്രപതിച്ചതോ രജിസ്റ്റർ ചെയ്തതോ അല്ലെന്ന കാരണത്താൽ സ്വീകരിക്കാതിരിക്കാൻ പാടില്ലാത്തതാണ്.

96. വോട്ടു ചെയ്യലിന്റെ രഹസ്യ സ്വഭാവം അതിലംഘിക്കപ്പെടരുതെന്ന്.- യാതൊരു സാക്ഷിയോടൊ അല്ലെങ്കിൽ മറ്റ് ആളിനോടോ, തിരഞ്ഞെടുപ്പിൽ ആർക്കാണ് അയാൾ വോട്ട് ചെയ്തതെന്ന് ചോദിക്കുവാൻ പാടില്ലാത്തതാണ്.

97. കുറ്റക്കാരനാക്കാവുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നതും നഷ്ട്രോത്തരവാദ സർട്ടിഫിക്കറ്റും.- (1) യാതൊരു സാക്ഷിയേയും ഒരു തിരഞ്ഞെടുപ്പ് ഹർജിയുടെ വിചാരണയിൽ, വിചാരണ വിഷയത്തിന് പ്രസക്തമായ ഏതെങ്കിലും വിഷയത്തെക്കുറിച്ച് ഏതെങ്കിലും ചോദ്യത്തിന് ഉത്തരം പറയുന്നതിൽനിന്ന്, അങ്ങനെയുള്ള ചോദ്യത്തിന്റെ ഉത്തരം, തന്നെ കുറ്റക്കാരനാക്കുകയോ കുറ്റക്കാരനാക്കാനിടവരുത്തുകയോ ചെയ്യാവുന്നതാണെന്നോ അല്ലെങ്കിൽ തന്നെ ഏതെങ്കിലും പിഴയ്ക്കോ കണ്ടുകെട്ടലിനോ വിധേയനാക്കുകയോ വിധേയനാകാനിടവരുത്തുകയോ ചെയ്യാവുന്ന താണെന്നോ ഉള്ള കാരണത്താൽ, ഒഴിവാക്കുവാൻ പാടില്ലാത്തതാകുന്നു;

എന്നാൽ-