Panchayat:Repo18/vol1-page0130: Difference between revisions
No edit summary |
No edit summary |
||
Line 12: | Line 12: | ||
എന്നാൽ, ഹർജിക്കാരൻ ഏതെങ്കിലും അഴിമതി പ്രവൃത്തി ആരോപിക്കുന്നിടത്ത്, ഹർജിയോടൊപ്പം അങ്ങനെയുള്ള അഴിമതി പ്രവൃത്തിയെക്കുറിച്ചുള്ള ആരോപണത്തിനും അതിന്റെ വിവരങ്ങൾക്കും താങ്ങായി നിർണ്ണയിക്കപ്പെടുന്ന ഫാറത്തിൽ ഒരു സത്യവാങ്മൂലവും ഉണ്ടായിരിക്കേണ്ടതാകുന്നു. | എന്നാൽ, ഹർജിക്കാരൻ ഏതെങ്കിലും അഴിമതി പ്രവൃത്തി ആരോപിക്കുന്നിടത്ത്, ഹർജിയോടൊപ്പം അങ്ങനെയുള്ള അഴിമതി പ്രവൃത്തിയെക്കുറിച്ചുള്ള ആരോപണത്തിനും അതിന്റെ വിവരങ്ങൾക്കും താങ്ങായി നിർണ്ണയിക്കപ്പെടുന്ന ഫാറത്തിൽ ഒരു സത്യവാങ്മൂലവും ഉണ്ടായിരിക്കേണ്ടതാകുന്നു. | ||
{{ | {{Accept}} |
Revision as of 07:14, 3 February 2018
(എ) തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് അസാധുവാണെന്നുള്ള ഒരു പ്രഖ്യാപനം അവകാശപ്പെടുന്നതിനു പുറമേ താൻ തന്നെയോ മറ്റേതെങ്കിലും സ്ഥാനാർത്ഥിയോ യഥാവിധി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നുവെന്നുള്ള ഒരു പ്രഖ്യാപനം കൂടി ഹർജിക്കാരൻ അവകാശപ്പെടുന്നിടത്ത്, ഹർജിക്കാരനല്ലാത്ത മത്സരിക്കുന്ന എല്ലാ സ്ഥാനാർത്ഥികളേയും അങ്ങനെയുള്ള പ്രഖ്യാപനം കൂടി അവകാശപ്പെടാത്തിടത്ത്, തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയേയും;
(ബി) ഹർജിയിൽ ഏതു സ്ഥാനാർത്ഥിക്കെതിരായിട്ടാണോ ഏതെങ്കിലും അഴിമതി പ്രവൃത്തി സംബന്ധിച്ചുള്ള ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ളത് അങ്ങനെയുള്ള ഏതെങ്കിലും സ്ഥാനാർത്ഥിയേയും, എതിർകക്ഷിയായി ചേർക്കേണ്ടതാണ്.
91. ഹർജിയിലെ ഉള്ളടക്കം.-(1) ഒരു തിരഞ്ഞെടുപ്പ് ഹർജി-
(എ) ഹർജിക്കാരൻ ആശ്രയിക്കുന്ന പ്രസക്ത വസ്തുതകളുടെ ഒരു സംക്ഷിപ്തത പ്രസ്താവന അടങ്ങിയതായിരിക്കേണ്ടതും;
(ബി) ഹർജിക്കാരൻ ആരോപിക്കുന്ന ഏതെങ്കിലും അഴിമതി പ്രവൃത്തിയെക്കുറിച്ചുള്ള പൂർണ്ണവിവരങ്ങൾ കൊടുത്തിരിക്കേണ്ടതും, അങ്ങനെയുള്ള അഴിമതി പ്രവൃത്തി ചെയ്തിട്ടുള്ളതായി ആരോപിക്കപ്പെടുന്ന കക്ഷികളുടെ പേരുകളും അങ്ങനെയുള്ള ഓരോ പ്രവൃത്തിയും ചെയ്ത തീയതിയും സ്ഥലവും സംബന്ധിച്ച് കഴിയുന്നത്ര പൂർണ്ണമായ ഒരു പ്രസ്താവന ഉൾപ്പെട്ടതായിരിക്കേണ്ടതും;
(സി) ഹർജിക്കാരൻ ഒപ്പുവയ്ക്കുകയും, അന്യായപ്രതികകൾ സത്യബോധപ്പെടുത്തുമ്പോൾ 1908-ലെ സിവിൽ നടപടി നിയമസംഹിത (1908-ലെ 5-ാം കേന്ദ്ര ആക്റ്റ്)-യിൽ കൊടുത്തിട്ടുള്ള രീതിയിൽ സത്യബോധപ്പെടുത്തുകയും ചെയ്യേണ്ടതും,ആകുന്നു.
എന്നാൽ, ഹർജിക്കാരൻ ഏതെങ്കിലും അഴിമതി പ്രവൃത്തി ആരോപിക്കുന്നിടത്ത്, ഹർജിയോടൊപ്പം അങ്ങനെയുള്ള അഴിമതി പ്രവൃത്തിയെക്കുറിച്ചുള്ള ആരോപണത്തിനും അതിന്റെ വിവരങ്ങൾക്കും താങ്ങായി നിർണ്ണയിക്കപ്പെടുന്ന ഫാറത്തിൽ ഒരു സത്യവാങ്മൂലവും ഉണ്ടായിരിക്കേണ്ടതാകുന്നു.