Panchayat:Repo18/vol1-page0254: Difference between revisions
No edit summary |
No edit summary |
||
Line 1: | Line 1: | ||
നുദ്ദേശിക്കുന്ന പ്ലാസ്റ്റിക്സ് സഞ്ചികളുടെയും പ്ലാസ്റ്റിക്സ് കവറുകളുടെയും ഏകദേശ എണ്ണത്തിനോ അളവിനോ അനുസരിച്ച് അങ്ങനെയുള്ള ഒരു നിശ്ചിത തുക അധിക ഫീസായി ഗ്രാമപഞ്ചായത്തിന് ഈടാക്കാവുന്നതുമാണ്; | നുദ്ദേശിക്കുന്ന പ്ലാസ്റ്റിക്സ് സഞ്ചികളുടെയും പ്ലാസ്റ്റിക്സ് കവറുകളുടെയും ഏകദേശ എണ്ണത്തിനോ അളവിനോ അനുസരിച്ച് അങ്ങനെയുള്ള ഒരു നിശ്ചിത തുക അധിക ഫീസായി ഗ്രാമപഞ്ചായത്തിന് ഈടാക്കാവുന്നതുമാണ്; | ||
(സി) ഉപയോഗശൂന്യമായ പ്ലാസ്റ്റിക്സ് സഞ്ചികളും പ്ലാസ്റ്റിക്സ് കവറുകളും ഓരോ ഉപഭോക്താവും മറ്റ് മാലിന്യങ്ങളിൽനിന്നും | (സി) ഉപയോഗശൂന്യമായ പ്ലാസ്റ്റിക്സ് സഞ്ചികളും പ്ലാസ്റ്റിക്സ് കവറുകളും ഓരോ ഉപഭോക്താവും മറ്റ് മാലിന്യങ്ങളിൽനിന്നും തരംതിരിച്ച് സൂക്ഷിക്കേണ്ടതും അവ പഞ്ചായത്ത് ഉണ്ടാക്കിയേക്കാവുന്ന ബൈലാകളിൽ അനുശാസിക്കുന്നവിധം കൈകാര്യം ചെയ്യേണ്ടതുമാണ്. | ||
(2) (1)-ാം ഉപവകുപ്പിലെ (എ.) ഖണ്ഡത്തിലെ വ്യവസ്ഥകൾ ലംഘിക്കുന്ന ഏതൊരാൾക്കും എതിരെ പ്രസ്തുത കേന്ദ്ര ആക്റ്റിലെയും അതിൻകീഴിലുണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലെയും വ്യവസ്ഥകൾ പ്രകാരം സെക്രട്ടറി പരാതി സമർപ്പിക്കേണ്ടതാണ്. | (2) (1)-ാം ഉപവകുപ്പിലെ (എ.) ഖണ്ഡത്തിലെ വ്യവസ്ഥകൾ ലംഘിക്കുന്ന ഏതൊരാൾക്കും എതിരെ പ്രസ്തുത കേന്ദ്ര ആക്റ്റിലെയും അതിൻകീഴിലുണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലെയും വ്യവസ്ഥകൾ പ്രകാരം സെക്രട്ടറി പരാതി സമർപ്പിക്കേണ്ടതാണ്. | ||
Line 26: | Line 26: | ||
എന്നുമാത്രമല്ല, നിലവിലുള്ള കെട്ടിടത്തിന്റെ ഭാഗം ഏതെങ്കിലും നഗരാസൂത്രണ പദ്ധതി നടപ്പാക്കുന്നതിനുവേണ്ടി പൊളിച്ചു മാറ്റേണ്ടിവരുമ്പോൾ അതു ബാക്കി വരുന്ന കെട്ടിടത്തിനെയോ പുതു | എന്നുമാത്രമല്ല, നിലവിലുള്ള കെട്ടിടത്തിന്റെ ഭാഗം ഏതെങ്കിലും നഗരാസൂത്രണ പദ്ധതി നടപ്പാക്കുന്നതിനുവേണ്ടി പൊളിച്ചു മാറ്റേണ്ടിവരുമ്പോൾ അതു ബാക്കി വരുന്ന കെട്ടിടത്തിനെയോ പുതു | ||
{{ | {{Approved}} |
Latest revision as of 08:36, 29 May 2019
നുദ്ദേശിക്കുന്ന പ്ലാസ്റ്റിക്സ് സഞ്ചികളുടെയും പ്ലാസ്റ്റിക്സ് കവറുകളുടെയും ഏകദേശ എണ്ണത്തിനോ അളവിനോ അനുസരിച്ച് അങ്ങനെയുള്ള ഒരു നിശ്ചിത തുക അധിക ഫീസായി ഗ്രാമപഞ്ചായത്തിന് ഈടാക്കാവുന്നതുമാണ്;
(സി) ഉപയോഗശൂന്യമായ പ്ലാസ്റ്റിക്സ് സഞ്ചികളും പ്ലാസ്റ്റിക്സ് കവറുകളും ഓരോ ഉപഭോക്താവും മറ്റ് മാലിന്യങ്ങളിൽനിന്നും തരംതിരിച്ച് സൂക്ഷിക്കേണ്ടതും അവ പഞ്ചായത്ത് ഉണ്ടാക്കിയേക്കാവുന്ന ബൈലാകളിൽ അനുശാസിക്കുന്നവിധം കൈകാര്യം ചെയ്യേണ്ടതുമാണ്.
(2) (1)-ാം ഉപവകുപ്പിലെ (എ.) ഖണ്ഡത്തിലെ വ്യവസ്ഥകൾ ലംഘിക്കുന്ന ഏതൊരാൾക്കും എതിരെ പ്രസ്തുത കേന്ദ്ര ആക്റ്റിലെയും അതിൻകീഴിലുണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലെയും വ്യവസ്ഥകൾ പ്രകാരം സെക്രട്ടറി പരാതി സമർപ്പിക്കേണ്ടതാണ്.
219എക്സ്. മാലിന്യ നിർമ്മാർജ്ജന ഫണ്ടിന്റെ രൂപീകരണം.-ഗ്രാമപഞ്ചായത്ത് പ്രദേശത്ത് ഉണ്ടാകുന്ന മാലിന്യ നിർമ്മാർജ്ജന ആവശ്യങ്ങളിലേക്കായി, പ്രത്യേകിച്ചും പ്ലാസ്റ്റിക്സ് മാലിന്യ സംസ്കരണത്തിനായി, ഗ്രാമപഞ്ചായത്ത് ‘മാലിന്യ നിർമ്മാർജ്ജന ഫണ്ട്' എന്ന പേരിൽ ഒരു പ്രത്യേക നിധി സ്വരൂപിക്കേണ്ടതും, നിധിയിൽ,-
(എ.) 219 ഡബ്ല്യ വകുപ്പിന്റെ (1)-ാം ഉപവകുപ്പിന്റെ (ബി) ഖണ്ഡപ്രകാരം ഈടാക്കുന്ന അധിക ഫീസ്;
(ബി) മാലിന്യനിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട കേസുകളിൽ ഈടാക്കുന്ന പിഴസംഖ്യ;
(സി) ഈ ആവശ്യത്തിലേക്കായി സർക്കാർ അനുവദിക്കുന്നതോ, മറ്റ് ഏജൻസികളോ, ആളോ നൽകുന്നതോ ആയ തുകകൾ;
എന്നിവ വരവുവയ്ക്കക്കേണ്ടതും ആയത് നിർണ്ണയിക്കപ്പെടാവുന്ന പ്രകാരം കൈകാര്യം ചെയ്യേണ്ടതുമാണ്.
220. പൊതു വഴികൾ മുതലായവയിലോ അവയ്ക്കു മുകളിലോ നടത്തുന്ന നിർമ്മാണങ്ങൾക്ക് നിരോധനം.-ഈ ആക്റ്റിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, യാതൊരാളും-
(എ) ഏതെങ്കിലും പൊതുവഴിയിലോ അതിനു മുകളിലോ സ്ഥിരമായോ താല്ക്കാലികമായോ ഏതെങ്കിലും ചുമർ കെട്ടുകയോ വേലിയോ മറ്റു തടസ്സമോ ഉണ്ടാക്കുകയോ തള്ളിനില്ക്കുന്നവിധം എന്തെങ്കിലും പണിയുകയോ ഏതെങ്കിലും കയ്യേറ്റം നടത്തുകയോ;
(ബി) നാഷണൽ ഹൈവേയോടോ സംസ്ഥാന ഹൈവേയോടോ ജില്ലാ റോഡുകളോടോ ഗ്രാമപഞ്ചായത്ത് വിജ്ഞാപനം ചെയ്യുന്ന മറ്റേതെങ്കിലും റോഡുകളോടോ ചേർന്നുകിടക്കുന്ന ഏതെങ്കിലും ഭൂമിയിൽ തന്റെ ഭൂമിയുടെ റോഡിനോടു ചേർന്ന അതിരിൽ നിന്ന് മൂന്ന് മീറ്ററിനുള്ളിൽ ഏതെങ്കിലും കെട്ടിടമോ ചുറ്റുമതിലല്ലാത്ത ഏതെങ്കിലും നിർമ്മാണമോ നടത്തുകയോ:
എന്നാൽ, ഈ ആക്റ്റ് നിലവിൽ വരുന്ന തീയതിയിൽ നിലനിൽക്കുന്ന കെട്ടിടത്തിനു മുകളിൽ ഒന്നാം നിലയോ രണ്ടാം നിലയോ രണ്ടും കുടിയോ കെട്ടിടനിർമ്മാണ ചട്ടങ്ങൾക്ക് വിധേയമായി നിർമ്മിക്കുന്നതിന് പ്രസ്തുത മൂന്ന് മീറ്റർ ദൂരപരിധി ബാധകമാകുന്നതല്ല:
എന്നുമാത്രമല്ല, ഏതൊരു കെട്ടിടത്തിലേക്കും പ്രവേശിക്കുന്നതിനു മാത്രമായി ഉപയോഗിക്കാവുന്ന പാതയോ പാലമോ അതുപോലുള്ള മറ്റു നിർമ്മാണങ്ങളോ കെട്ടിടത്തിന്റെ ഭാഗമായിട്ടുള്ള വെതർ ഷേഡോ സൺഷേഡോ പ്രസ്തുത മൂന്നു മീറ്റർ പരിധിക്കുള്ളിൽ കെട്ടിട നിർമ്മാണം സംബന്ധിച്ച ചട്ടങ്ങൾക്ക് വിധേയമായി നിർമ്മിക്കാവുന്നതാണ്:
എന്നുമാത്രമല്ല, നിലവിലുള്ള കെട്ടിടത്തിന്റെ ഭാഗം ഏതെങ്കിലും നഗരാസൂത്രണ പദ്ധതി നടപ്പാക്കുന്നതിനുവേണ്ടി പൊളിച്ചു മാറ്റേണ്ടിവരുമ്പോൾ അതു ബാക്കി വരുന്ന കെട്ടിടത്തിനെയോ പുതു