Panchayat:Repo18/vol1-page1037: Difference between revisions

From Panchayatwiki
No edit summary
No edit summary
Line 32: Line 32:


:(e) റിക്കോർഡുകൾ പരിശോധിക്കാൻ, ആദ്യത്തെ മണിക്കൂറിന് യാതൊരു ഫീസുമില്ല; തുടർന്നുള്ള ഓരോ മണിക്കുറിനും (അല്ലെങ്കിൽ അതിന്റെ അംശത്തിനും) അഞ്ചുരൂപ)
:(e) റിക്കോർഡുകൾ പരിശോധിക്കാൻ, ആദ്യത്തെ മണിക്കൂറിന് യാതൊരു ഫീസുമില്ല; തുടർന്നുള്ള ഓരോ മണിക്കുറിനും (അല്ലെങ്കിൽ അതിന്റെ അംശത്തിനും) അഞ്ചുരൂപ)
{{Review}}
{{accept}}

Revision as of 07:03, 3 February 2018

8. ആവശ്യപ്പെട്ട വിവരം നേടിയെന്നും ആക്ടിൽ പറഞ്ഞിരിക്കുന്ന സമയത്തിനുള്ളിൽ നൽകിയെന്നും പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ഉറപ്പാക്കേണ്ടതാണ്.

9. ആവശ്യപ്പെട്ട വിവരമടങ്ങുന്ന ഫയലിന്റെയോ വസ്തുവിന്റെയോ ചുമതലയുള്ള ഹൈക്കോടതിയിൽ ഓരോ ഉദ്യോഗസ്ഥനും കാലതാമസമില്ലാതെ വിവരം കൃത്യമായും ശരിയായും നൽകേണ്ടതാണ്. വിവരത്തിന്റെ കൃത്യതയ്ക്കും സത്യതയ്ക്കും വിവരം കൈമാറുന്ന ഉദ്യോഗസ്ഥൻ ഉത്തരവാദിയാണ്.

10. വിവരം രണ്ടോ അതിലധികമോ ഉദ്യോഗസ്ഥന്മാരുടെ ചുമതലയിലോ കൈവശമോ ആണെങ്കിൽ, അവരുടെ പൊതുവായ മേലുദ്യോഗസ്ഥൻ വിവരം നൽകേണ്ടതാണ്.

11. ആവശ്യപ്പെടുന്ന വിവരം, ആക്റ്റിലെ 8-ാം വകുപ്പിലെയോ 9-ാം വകുപ്പിലെയോ ഏതെങ്കിലും വ്യവസ്ഥകളെ ബാധിക്കുന്നതാണെന്ന് ഉദ്യോഗസ്ഥന് അഭിപ്രായമുണ്ടെങ്കിൽ, അദ്ദേഹം ആ വസ്തുത രേഖാമൂലം പബ്ലിക് ഇൻഫർമേഷൻ ഓഫീസറെ അറിയിക്കേണ്ടതാണ്.

12. ഈ ചട്ടങ്ങൾപ്രകാരം നീതിന്യായനടപടികളോടു ബന്ധപ്പെട്ട വിവരത്തിനോ രേഖയ്ക്കക്കോ വേണ്ടിയുള്ള അപേക്ഷ പരിഗണിക്കാൻ പാടില്ലാത്തതാണ്.

13. പരിഗണനയിലുള്ള നയപരമായ കാര്യങ്ങളോടു ബന്ധപ്പെട്ട വിവരത്തിനോ രേഖയ്ക്കക്കോ വേണ്ടിയുള്ള അപേക്ഷ പരിഗണിക്കാൻ പാടില്ലാത്തതാണ്.

14. ആവശ്യപ്പെടുന്ന വിവരം ഹൈക്കോടതിയിൽ ലഭ്യമല്ലെങ്കിൽ, പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ബന്ധപ്പെട്ട പബ്ലിക് അതോറിറ്റിക്ക് അപേക്ഷ അയക്കേണ്ടതാണ്.

15. (1) 19-ാം വകുപ്പുപ്രകാരമുള്ള അപ്പീൽ ഫോറം 'D' യിലായിരിക്കേണ്ടതും അതിനോ ടൊപ്പം സംസ്ഥാന സർക്കാരോ ഹൈക്കോടതിയോ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിൽ നിശ്ചയിച്ചിരിക്കുന്ന ആവശ്യമായ തുക അടയ്ക്കക്കേണ്ടതും ചോദ്യം ചെയ്യപ്പെടുന്ന തീരുമാനത്തിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു പകർപ്പ് വയ്ക്കക്കേണ്ടതുമാണ്.

(2) അപ്പീൽ സ്വീകരിച്ചതിന്മേൽ, അപ്പീൽവാദിക്ക് പറയാനുള്ളത് പറയാൻ അവസരം നൽകിയതിനുശേഷം, അപ്പലേറ്റ് അതോറിറ്റി, അത് സമർപ്പിച്ച തീയതി മുതൽ മുപ്പതു ദിവസങ്ങൾക്കുള്ളിൽ അത് തീർപ്പു കല്പിക്കാൻ ഉദ്യമിക്കേണ്ടതാണ്.
(3) അനുബന്ധം II പ്രകാരമുള്ള ഒരു രജിസ്റ്റർ അപ്പലേറ്റ് അതോറിറ്റി സൂക്ഷിക്കേണ്ടതാണ്.
(4) അപ്പലേറ്റ് അതോറിറ്റി ഉത്തരവിട്ടിരിക്കുന്ന കാലയളവിനുള്ളിൽ അപ്പലേറ്റ് അതോറിറ്റിയുടെ തീരുമാനം പബ്ലിക് ഇൻഫർമേഷൻ ഓഫീസർ നടപ്പാക്കേണ്ടതാണ്.

16. പബ്ലിക് ഇൻഫർമേഷൻ ഓഫീസർ താഴെപ്പറയുന്ന നിരക്കുകളിൽ ഫീസ് ചുമത്തേണ്ടതാണ്:-

(a) ഫോറം 'A' യിലെ ഓരോ അപേക്ഷയ്ക്കും 10 രൂപ;
(b) നിർമ്മിച്ചതോ പകർപ്പെടുത്തതോ ആയ ഓരോ പേജിനും (എ-4 അല്ലെങ്കിൽ എ-3 വലിപ്പ മുള്ള കടലാസ്) രണ്ടു രൂപ;
(c) വലിപ്പമേറിയ കടലാസിൽ ഒരു പകർപ്പിന്റെ യഥാർത്ഥവിലയും ചെലവും;
(d) ഓരോ ഫ്ളോപ്പിക്കും/സി.ഡി. ഡിസ്കറ്റിനും 50 രൂപ;
(e) റിക്കോർഡുകൾ പരിശോധിക്കാൻ, ആദ്യത്തെ മണിക്കൂറിന് യാതൊരു ഫീസുമില്ല; തുടർന്നുള്ള ഓരോ മണിക്കുറിനും (അല്ലെങ്കിൽ അതിന്റെ അംശത്തിനും) അഞ്ചുരൂപ)