Panchayat:Repo18/vol1-page0234: Difference between revisions
No edit summary |
No edit summary |
||
Line 14: | Line 14: | ||
'''209സി. അനധികൃതമായ പരസ്യങ്ങൾ നീക്കം ചെയ്യൽ.-'''(1) 209-ാം വകുപ്പിലേയോ 209എ വകുപ്പിലേയോ വ്യവസ്ഥകൾക്കു വിരുദ്ധമായോ അല്ലെങ്കിൽ, ഏതെങ്കിലും പരസ്യം ഏതെങ്കിലും കാലത്തേക്ക് കുത്തന്നെ നിർത്താനോ പ്രദർശിപ്പിക്കാനോ ഉറപ്പിച്ചുവയ്ക്കാനോ വയ്ക്കാനോ ഉള്ള ലിഖിതാനുവാദം അവസാനിക്കുകയോ അസാധുവായിത്തീരുകയോ ചെയ്തതിനുശേഷമോ, ഏതെങ്കിലും പരസ്യം കുത്തന്നെ നിർത്തുകയോ പ്രദർശിപ്പിക്കുകയോ ഉറപ്പിച്ചുവയ്ക്കുകയോ | '''209സി. അനധികൃതമായ പരസ്യങ്ങൾ നീക്കം ചെയ്യൽ.-'''(1) 209-ാം വകുപ്പിലേയോ 209എ വകുപ്പിലേയോ വ്യവസ്ഥകൾക്കു വിരുദ്ധമായോ അല്ലെങ്കിൽ, ഏതെങ്കിലും പരസ്യം ഏതെങ്കിലും കാലത്തേക്ക് കുത്തന്നെ നിർത്താനോ പ്രദർശിപ്പിക്കാനോ ഉറപ്പിച്ചുവയ്ക്കാനോ വയ്ക്കാനോ ഉള്ള ലിഖിതാനുവാദം അവസാനിക്കുകയോ അസാധുവായിത്തീരുകയോ ചെയ്തതിനുശേഷമോ, ഏതെങ്കിലും പരസ്യം കുത്തന്നെ നിർത്തുകയോ പ്രദർശിപ്പിക്കുകയോ ഉറപ്പിച്ചുവയ്ക്കുകയോ | ||
{{ | {{Approved}} |
Revision as of 04:59, 29 May 2019
209.എ. സെക്രട്ടറിയുടെ രേഖാമൂലമുള്ള അനുവാദം കൂടാതെയുള്ള പരസ്യങ്ങൾ നിരോധിക്കൽ.-(1) 209-ാം വകുപ്പുപ്രകാരം നികുതി ചുമത്തുന്നതിനെപ്പറ്റി ഗ്രാമപഞ്ചായത്ത് തീരുമാനിച്ചശേഷം, സെക്രട്ടറിയുടെ രേഖാമൂലമുള്ള അനുവാദം കൂടാതെ, യാതൊരു പരസ്യവും ആ ഗ്രാമപഞ്ചായത്ത് പ്രദേശത്തിനുള്ളിലുള്ള ഏതെങ്കിലും ഭൂമിയിലോ കെട്ടിടത്തിൻമേലോ, ചുമരിൻമേലോ, പരസ്യപ്പലകയിൻമേലോ, എടുപ്പിൻമേലോ അല്ലെങ്കിൽ അതിന്റെ മുകളിലോ കുത്തന്നെ നിറുത്തുകയോ പ്രദർശിപ്പിക്കുകയോ ഉറപ്പിച്ചുവയ്ക്കുകയോ വച്ചുകൊണ്ടിരിക്കുകയോ, അല്ലെങ്കിൽ ഏതെങ്കിലും സ്ഥലത്ത് ഏതെങ്കിലും വിധത്തിൽ പ്രദർശിപ്പിക്കുകയോ ചെയ്യാൻ പാടുള്ളതല്ല.
(2) (i) പരസ്യം 256-ാം വകുപ്പ് പ്രകാരം ഗ്രാമപഞ്ചായത്ത് ഉണ്ടാക്കിയ ഏതെങ്കിലും ബൈലായെ ലംഘിക്കുകയോ;
(ii) പരസ്യം സംബന്ധിച്ച് എന്തെങ്കിലും നികുതി കൊടുക്കേണ്ടതുണ്ടെങ്കിൽ അതു കൊടുത്തിട്ടില്ലാതിരിക്കുകയോ,
ചെയ്യുന്നപക്ഷം, സെക്രട്ടറി അങ്ങനെയുള്ള അനുവാദം നൽകാൻ പാടില്ലാത്തതാകുന്നു.
(3) പരസ്യനികുതി ചുമത്താവുന്ന ഒരു പരസ്യത്തിന്റെ സംഗതിയിൽ, സെക്രട്ടറി, നികുതി കൊടുത്തത് ഏതു കാലത്തെ സംബന്ധിച്ചാണോ ആ കാലത്തേക്ക് (2)-ാം ഉപവകുപ്പിലെ വ്യവസ്ഥകൾക്കു വിധേയമായി അനുവാദം നൽകേണ്ടതും, അങ്ങനെയുള്ള അനുവാദം സംബന്ധിച്ച യാതൊരു ഫീസും ചുമത്തുവാൻ പാടില്ലാത്തതുമാകുന്നു.
എന്നാൽ, ഈ വകുപ്പിലെ വ്യവസ്ഥകൾ, ഒരു റെയിൽവേ ഭരണകൂടത്തിന്റെ ബിസിനസ് സംബന്ധിച്ച് ആ റെയിൽവേ ഭരണകൂടത്തിന്റെ പരിസരത്തിൽ കുത്തന്നെ നിർത്തിയിരിക്കുന്നതോ പ്രദർശിപ്പിച്ചിരിക്കുന്നതോ ഉറപ്പിച്ചിരിക്കുന്നതോ വച്ചിരിക്കുന്നതോ ആയ യാതൊരു പരസ്യത്തിനും ബാധക മായിരിക്കുന്നതല്ല.
209ബി. ഉടമസ്ഥനെയോ കൈവശം വയ്ക്കുന്ന ആളേയോ ഉത്തരവാദിയായി കരുതണമെന്ന്.- 209-ാം വകുപ്പിലേയോ 209-എ വകുപ്പിലേയോ വ്യവസ്ഥകൾ ലംഘിച്ചുകൊണ്ടോ, അല്ലെങ്കിൽ, ഏതെങ്കിലും പരസ്യം ഏതെങ്കിലും കാലത്തേക്ക് കുത്തന്നെ നിർത്താനോ പ്രദർശിപ്പിക്കാനോ ഉറപ്പിച്ചുവയ്ക്കാനോ ഉള്ള ലിഖിതാനുവാദം അവസാനിപ്പിക്കുകയോ അസാധുവായി തീരുകയോ ചെയ്തതിനുശേഷമോ ഏതെങ്കിലും പരസ്യം ഏതെങ്കിലും ഭൂമിയിലോ കെട്ടിടത്തിൻമേലോ ചുവരിൻമേലോ പരസ്യപലകയിൻമേലോ എടുപ്പിൻമേലോ അല്ലെങ്കിൽ അതിന്റെ മുകളിലോ കുത്തന്നെ നിർത്തുകയോ പ്രദർശിപ്പിക്കുകയോ ഉറപ്പിച്ചുവയ്ക്കുകയോ വയ്ക്കുകയോ ചെയ്തിട്ടുള്ള പക്ഷം, അങ്ങനെയുള്ള ഭൂമിയുടെയോ കെട്ടിടത്തിന്റെയോ ചുവരിന്റെയോ പരസ്യപ്പലകയുടെയോ എടുപ്പിന്റെയോ ഉടമസ്ഥനോ അല്ലെങ്കിൽ അതു കൈവശം വയ്ക്കുന്ന ആളോ, അങ്ങനെയുള്ള ലംഘനം തന്റെ ജോലിയിലോ നിയന്ത്രണത്തിലോ അല്ലാത്ത ഒരാളാണ് നടത്തിയിട്ടുള്ളതെന്നോ അല്ലെങ്കിൽ തന്റെ ഒത്താശ കൂടാതെയാണ് നടത്തിയിട്ടുള്ളതെന്നോ തെളിയിക്കാത്തപക്ഷം, അയാളെ അങ്ങനെ ലംഘിച്ചുകൊണ്ട് അങ്ങനെയുള്ള പരസ്യം കുത്തന്നെ നിർത്തുകയോ പ്രദർശിപ്പിക്കുകയോ ഉറപ്പിച്ചുവയ്ക്കുകയോ വയ്ക്കുകയോ ചെയ്ത ആളായി കരുതേണ്ടതാകുന്നു.
209സി. അനധികൃതമായ പരസ്യങ്ങൾ നീക്കം ചെയ്യൽ.-(1) 209-ാം വകുപ്പിലേയോ 209എ വകുപ്പിലേയോ വ്യവസ്ഥകൾക്കു വിരുദ്ധമായോ അല്ലെങ്കിൽ, ഏതെങ്കിലും പരസ്യം ഏതെങ്കിലും കാലത്തേക്ക് കുത്തന്നെ നിർത്താനോ പ്രദർശിപ്പിക്കാനോ ഉറപ്പിച്ചുവയ്ക്കാനോ വയ്ക്കാനോ ഉള്ള ലിഖിതാനുവാദം അവസാനിക്കുകയോ അസാധുവായിത്തീരുകയോ ചെയ്തതിനുശേഷമോ, ഏതെങ്കിലും പരസ്യം കുത്തന്നെ നിർത്തുകയോ പ്രദർശിപ്പിക്കുകയോ ഉറപ്പിച്ചുവയ്ക്കുകയോ