Panchayat:Repo18/vol1-page0109: Difference between revisions

From Panchayatwiki
No edit summary
No edit summary
Line 16: Line 16:

എന്നാൽ, ഏതെങ്കിലും ഒരു പഞ്ചായത്തിലെ ഒരു സ്ഥാനം നികത്തുന്നതിലേക്ക് ഒരു നിയോജകമണ്ഡലത്തിലെ സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുള്ള ഒരാളെ അതേ പഞ്ചായത്തിലെ മറ്റൊരു നിയോജകമണ്ഡത്തിലെ സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്യുവാൻ പാടുള്ളതല്ല.

{{Review}}
{{Accept}}

Revision as of 07:05, 3 February 2018

നിയോജകമണ്ഡലങ്ങളോട് ആവശ്യപ്പെട്ടുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചാലുടനെ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ, ഗസറ്റ് വിജ്ഞാപനംവഴി-

(എ) നാമനിർദ്ദേശങ്ങൾ നല്കുന്നതിനുള്ള അവസാന തീയതിയും അത് ആദ്യം പറഞ്ഞ വിജ്ഞാപനം പ്രസിദ്ധപ്പെടുത്തിയ തീയതിക്കു ശേഷമുള്ള ഏഴാമത്തെ ദിവസമോ, ആ ദിവസം പൊതു ഒഴിവുദിനമാണെങ്കിൽ, അടുത്ത പിന്നീടു വരുന്നതും പൊതു ഒഴിവുദിനമല്ലാത്തതുമായ ദിവസമോ ആയിരിക്കണം;

(ബി) നാമനിർദ്ദേശങ്ങളുടെ സൂക്ഷമ പരിശോധനയ്ക്കുള്ള തീയതിയും, അത് നാമനിർദ്ദേശങ്ങൾ നല്കുന്നതിനുള്ള അവസാന തീയതിക്കു തൊട്ടു പിന്നീടു വരുന്ന ദിവസമോ, ആ ദിവസം പൊതു ഒഴിവു ദിനമാണെങ്കിൽ, അടുത്ത പിന്നീടു വരുന്നതും പൊതു ഒഴിവുദിനമല്ലാത്തതുമായ ദിവസമോ ആയിരിക്കണം;

(സി) സ്ഥാനാർത്ഥിത്വങ്ങൾ പിൻവലിക്കുന്നതിനുള്ള അവസാന തീയതിയും അത് സൂക്ഷ്മ പരിശോധനയ്ക്കുള്ള തീയതിക്കു ശേഷമുള്ള രണ്ടാം ദിവസമോ, ആ ദിവസം പൊതു ഒഴിവുദിനമാണെങ്കിൽ, അടുത്ത പിന്നീടു വരുന്നതും, പൊതു ഒഴിവുദിനമല്ലാത്തതുമായ ദിവസമോ ആയിരിക്കണം;

(ഡി) ആവശ്യമാണെങ്കിൽ വോട്ടെടുപ്പു നടത്തുന്നതിനുള്ള തീയതിയും അഥവാ തീയതികളും അതോ, അവയിൽ ആദ്യത്തേതോ, സ്ഥാനാർത്ഥിത്വങ്ങൾ പിൻവലിക്കാനുള്ള അവസാന തീയതിക്കുശേഷമുള്ള പതിനാലാമത്തെ ദിവസത്തിലും മുൻപല്ലാത്ത ഒരു തീയതി ആയിരിക്കണം;

(ഇ) തിരഞ്ഞെടുപ്പ് ഏതു തീയതിക്കുമുൻപാണോ പൂർത്തിയാക്കേണ്ടത് ആ തീയതിയും നിശ്ചയിക്കേണ്ടതാകുന്നു.

50. തിരഞ്ഞെടുപ്പിന്റെ പൊതു നോട്ടീസ്.- 49-ാം വകുപ്പിൻ കീഴിൽ വിജ്ഞാപനം പുറപ്പെടുവിച്ചാൽ, വരണാധികാരി നിർദ്ദിഷ്ട തിരഞ്ഞെടുപ്പിന്റെ പൊതുനോട്ടീസ്, അങ്ങനെയുള്ള തിരഞ്ഞെടുപ്പിന് സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു കൊണ്ടും നാമനിർദ്ദേശപ്രതിക സമർപ്പിക്കുന്നതിനുള്ള സ്ഥലം നിർദ്ദേശിച്ചുകൊണ്ടും നിർണ്ണയിക്കപ്പെടുന്ന ഫാറത്തിലും രീതിയിലും നൽകേണ്ടതാകുന്നു.

51. തിരഞ്ഞെടുപ്പിന് സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശം.- ഏതെങ്കിലും ആൾ ഭരണ ഘടനയിലേയും ഈ ആക്റ്റിലേയും വ്യവസ്ഥകൾക്കുകീഴിൽ ഒരു സ്ഥാനം നികത്തുന്നതിന് തിരഞ്ഞെടുക്കപ്പെടുവാൻ യോഗ്യനാണെങ്കിൽ അയാളെ ആ സ്ഥാനം നികത്തുന്നതിനുള്ള തിരഞ്ഞെടുപ്പിന് സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്യാവുന്നതാണ്: