Panchayat:Repo18/vol1-page0217: Difference between revisions
No edit summary |
No edit summary |
||
Line 28: | Line 28: | ||
(9) ഒരു കെട്ടിടത്തിന്റെ കാര്യത്തിൽ, (2)-ാം ഉപവകുപ്പിൽ പരാമർശിക്കുന്ന രണ്ടോ അതിലധികമോ ഉപയോഗങ്ങളോ അതിന്റെ ഉപവിഭാഗങ്ങളോ, (7)-ാം ഉപവകുപ്പിൽ പരാമർശിക്കുന്ന ഏതെങ്കിലും രണ്ടോ അതിലധികമോ ഘടകങ്ങളോ, ഒരു ഘടകത്തിന്റെ രണ്ടോ അതിലധികമോ തരങ്ങളോ ഒരേ സമയം ബാധകമാകുന്നപക്ഷം, പ്രസ്തുത കെട്ടിടത്തിന്റെ അതത് ഭാഗത്തിന് ബാധകമായ രീതിയിൽ വസ്തു നികുതി വെവ്വേറെ കണക്കാക്കി ആ കെട്ടിടത്തിന്റെ മൊത്തം വാർഷിക വസ്തു നികുതി തിട്ടപ്പെടുത്തേണ്ടതാണ്: | (9) ഒരു കെട്ടിടത്തിന്റെ കാര്യത്തിൽ, (2)-ാം ഉപവകുപ്പിൽ പരാമർശിക്കുന്ന രണ്ടോ അതിലധികമോ ഉപയോഗങ്ങളോ അതിന്റെ ഉപവിഭാഗങ്ങളോ, (7)-ാം ഉപവകുപ്പിൽ പരാമർശിക്കുന്ന ഏതെങ്കിലും രണ്ടോ അതിലധികമോ ഘടകങ്ങളോ, ഒരു ഘടകത്തിന്റെ രണ്ടോ അതിലധികമോ തരങ്ങളോ ഒരേ സമയം ബാധകമാകുന്നപക്ഷം, പ്രസ്തുത കെട്ടിടത്തിന്റെ അതത് ഭാഗത്തിന് ബാധകമായ രീതിയിൽ വസ്തു നികുതി വെവ്വേറെ കണക്കാക്കി ആ കെട്ടിടത്തിന്റെ മൊത്തം വാർഷിക വസ്തു നികുതി തിട്ടപ്പെടുത്തേണ്ടതാണ്: | ||
{{ | {{Approved}} |
Revision as of 04:25, 29 May 2019
എന്നാൽ, ഇപ്രകാരമുള്ള വാർഷിക വസ്തുനികുതി പുതുക്കി നിശ്ചയിക്കുമ്പോൾ (7)-ാം ഉപവകുപ്പ് പ്രകാരമുള്ള ഇളവുകളോ വർദ്ധനവുകളോ ബാധകമായിരിക്കുന്നതല്ല.
(5) (3)-ാം ഉപവകുപ്പ് പ്രകാരം ഗ്രാമപഞ്ചായത്ത് ആദ്യമായി നിശ്ചയിക്കുന്ന അടിസ്ഥാന വസ്തതു നികുതി നിരക്കുകൾ സർക്കാർ വിജ്ഞാപനം മൂലം ഇതിലേക്കായി നിശ്ചയിക്കുന്ന തീയതി മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.
(6) ഒരു കെട്ടിടത്തിന്റെ തറ വിസ്തീർണ്ണത്തെ പ്രസ്തുത കെട്ടിടത്തിന് ബാധകമായ അടിസ്ഥാന വസ്തു നികുതി നിരക്ക് കൊണ്ട് ഗുണിച്ച് കിട്ടുന്ന തുക, അതിന്റെ തൊട്ടടുത്ത ഉയർന്ന പൂർണ്ണ സംഖ്യയിലേക്ക് ക്രമീകരിച്ച പ്രകാരം ആ കെട്ടിടത്തിന്റെ അടിസ്ഥാന വസ്തു നികുതിയായിരിക്കുന്നതാണ്.
(7) (6)-ാം ഉപവകുപ്പ് പ്രകാരം കണക്കാക്കിയ കെട്ടിടത്തിന്റെ അടിസ്ഥാന വസ്തു നികുതിയിൽ
(i) ഗ്രാമപഞ്ചായത്ത് പ്രദേശം വ്യത്യസ്ത മേഖലകളായി തരംതിരിക്കപ്പെട്ടതിൽ, കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലം ഉൾപ്പെട്ട മേഖല;
(ii) കെട്ടിടത്തിലേക്കുള്ള വഴി സൗകര്യത്തിന്റെ ലഭ്യത;
(iv) കെട്ടിടത്തിന്റെ മേൽക്കൂരയുടെ നിർമ്മിതി;
(v) കെട്ടിടത്തിന്റെ കാലപ്പഴക്കം;
(vi) കെട്ടിടത്തിന്റെ തറയുടെ നിർമ്മിതി;
(viii) കെട്ടിടത്തിലെ എയർ കണ്ടീഷനിംഗ് സൗകര്യം;
(അതായത്, സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുന്നത്, വാടകയ്ക്ക് കൊടുത്തിരിക്കുന്നത് എന്നിങ്ങനെ) -
എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ, ഓരോ ഘടകത്തിന് ചട്ടങ്ങളിൽ നിർദ്ദേശിക്കുന്ന തരംതിരിവ് അനുസരിച്ചും ഓരോ തരത്തിനും നിശ്ചയിക്കുന്ന നിരക്കിലും, സെക്രട്ടറി, അതത് സംഗതിപോലെ, ഇളവുകൾ അനുവദിക്കുകയും വർദ്ധനവുകൾ വരുത്തുകയും ചെയ്യേണ്ടതാണ്:
എന്നാൽ, എല്ലാ ഇനങ്ങളിലുമായി അപ്രകാരം അനുവദിക്കാവുന്ന ആകെ ഇളവ് അടിസ്ഥാന വസ്തു നികുതിയുടെ എഴുപത്തിയഞ്ച് ശതമാനത്തിൽ അധികരിക്കുവാൻ പാടുള്ളതല്ല.
(8) (7)-ാം ഉപവകുപ്പ് പ്രകാരം അടിസ്ഥാന വസ്തു നികുതിയിൽ ഇളവുകൾ അനുവദിക്കുകയും വർദ്ധനവുകൾ വരുത്തുകയും ചെയ്തപ്രകാരമുള്ള തുക തൊട്ടടുത്ത ഉയർന്ന പൂർണ്ണ സംഖ്യയിലേക്ക് ക്രമീകരിക്കേണ്ടതും അപ്രകാരം തിട്ടപ്പെടുത്തിയ തുക കെട്ടിടത്തിന്റെ വാർഷിക വസ്തതു നികുതി ആയിരിക്കേണ്ടതുമാണ്.
(9) ഒരു കെട്ടിടത്തിന്റെ കാര്യത്തിൽ, (2)-ാം ഉപവകുപ്പിൽ പരാമർശിക്കുന്ന രണ്ടോ അതിലധികമോ ഉപയോഗങ്ങളോ അതിന്റെ ഉപവിഭാഗങ്ങളോ, (7)-ാം ഉപവകുപ്പിൽ പരാമർശിക്കുന്ന ഏതെങ്കിലും രണ്ടോ അതിലധികമോ ഘടകങ്ങളോ, ഒരു ഘടകത്തിന്റെ രണ്ടോ അതിലധികമോ തരങ്ങളോ ഒരേ സമയം ബാധകമാകുന്നപക്ഷം, പ്രസ്തുത കെട്ടിടത്തിന്റെ അതത് ഭാഗത്തിന് ബാധകമായ രീതിയിൽ വസ്തു നികുതി വെവ്വേറെ കണക്കാക്കി ആ കെട്ടിടത്തിന്റെ മൊത്തം വാർഷിക വസ്തു നികുതി തിട്ടപ്പെടുത്തേണ്ടതാണ്: