Panchayat:Repo18/vol1-page0212: Difference between revisions
No edit summary |
No edit summary |
||
Line 20: | Line 20: | ||
'''199. സർക്കാർ നിർദ്ദേശപ്രകാരം നികുതിയിൻമേലുള്ള സർച്ചാർജ്.-'''(1) സർക്കാരിന്, ഗസറ്റിൽ പ്രസിദ്ധീകരിച്ച ഉത്തരവുമൂലം, ഏതെങ്കിലും ഗ്രാമപഞ്ചായത്തിനോട്, ഏതെങ്കിലും പദ്ധതിയോ പ്രോജക്ടോ പണിയോ സംബന്ധിച്ച ജില്ലാ പഞ്ചായത്തോ ബ്ലോക്ക് പഞ്ചായത്തോ ചെയ്യേണ്ടതായ ചെലവുകൾ നേരിടുന്നതിലേക്കായി, ഈ ആക്റ്റുപ്രകാരം ആ പഞ്ചായത്തിന് ചുമത്താ | '''199. സർക്കാർ നിർദ്ദേശപ്രകാരം നികുതിയിൻമേലുള്ള സർച്ചാർജ്.-'''(1) സർക്കാരിന്, ഗസറ്റിൽ പ്രസിദ്ധീകരിച്ച ഉത്തരവുമൂലം, ഏതെങ്കിലും ഗ്രാമപഞ്ചായത്തിനോട്, ഏതെങ്കിലും പദ്ധതിയോ പ്രോജക്ടോ പണിയോ സംബന്ധിച്ച ജില്ലാ പഞ്ചായത്തോ ബ്ലോക്ക് പഞ്ചായത്തോ ചെയ്യേണ്ടതായ ചെലവുകൾ നേരിടുന്നതിലേക്കായി, ഈ ആക്റ്റുപ്രകാരം ആ പഞ്ചായത്തിന് ചുമത്താ | ||
{{ | {{Approved}} |
Revision as of 04:22, 29 May 2019
(3) ഈ വകുപ്പു പ്രകാരം, സർക്കാർ നൽകിയ വായ്പകളെ സംബന്ധിച്ച്, 1963-ലെ കേരള തദ്ദേശാധികാരസ്ഥാപന വായ്പ് ആക്റ്റം (1963-ലെ 30) അതിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളും ബാധകമായിരിക്കുന്നതാണ്.
196.എ. ഗ്രാന്റുകൾ സംബന്ധിച്ച വാർഷിക റിപ്പോർട്ട്.-(1) പഞ്ചായത്തുകൾക്ക് ഏതെങ്കിലും നിയമപ്രകാരമോ അല്ലാതെയോ പ്രതിവർഷം ലഭിക്കേണ്ട ഗ്രാന്റുകളുടെ തുകയും, യഥാർത്ഥത്തിൽ പഞ്ചായത്തുകൾക്ക് നൽകിയ തുകയും അങ്ങനെ നൽകുന്നതിൽ സർക്കാർ അവലംബിച്ച മാനദണ്ഡവും സംബന്ധിച്ച ഒരു വാർഷിക റിപ്പോർട്ട് ഓരോ സാമ്പത്തിക വർഷവും കഴിഞ്ഞാലുടനെ സംസ്ഥാന ചീഫ് സെക്രട്ടറി ഗവർണ്ണർക്ക് സമർപ്പിക്കേണ്ടതാണ്.
(2) (1)-ാം ഉപ വകുപ്പുപ്രകാരമുള്ള വാർഷിക റിപ്പോർട്ട് തൊട്ടടുത്ത സാമ്പത്തിക വർഷത്തിന്റെ ആദ്യത്തെ ആറു മാസത്തിനകം നിയമസഭ മുമ്പാകെ വയ്ക്കേണ്ടതാണ്.
197. കടം വാങ്ങുന്നതിന് പഞ്ചായത്തുകൾക്കുള്ള അധികാരം.- (1) ഒരു പഞ്ചായത്തിന്, ഈ ആക്റ്റിലേയോ പ്രാബല്യത്തിലുള്ള മറ്റേതെങ്കിലും നിയമത്തിലേയോ വ്യവസ്ഥകൾ പ്രകാരം ഏതെല്ലാം ലക്ഷ്യങ്ങൾക്ക് വേണ്ടിയാണോ പഞ്ചായത്തു ഫണ്ടുകൾ വിനിയോഗിക്കാവുന്നത്, അതിലേക്കായി ഏതെങ്കിലും തുക കടം വാങ്ങാവുന്നതാണ്.
എന്നാൽ, അപ്രകാരം കടം വാങ്ങുമ്പോൾ പഞ്ചായത്തിന്റെ സ്വത്തുക്കൾ പ്രതിഫലദായകമായ വികസന പദ്ധതികൾക്ക് വിനിയോഗിക്കുവാൻ വേണ്ടിയല്ലാതെ പണയപ്പെടുത്തുവാൻ പാടില്ലാത്തതാണ്.
(2) ജില്ലാ പഞ്ചായത്തിന് റവന്യൂ ബോണ്ടുകൾ പുറപ്പെടുവിക്കാവുന്നതും ആ ബോണ്ട് ഉപയോഗിച്ച് ഉണ്ടാക്കിയിട്ടുള്ള സൗകര്യങ്ങളിൽ നിന്നും സർവ്വീസുകളിൽ നിന്നും ലഭിക്കുന്ന അറ്റവരുമാനം അതിന് ജാമ്യമായി നൽകാവുന്നതുമാണ്.
(3) സർക്കാരിന് അവർ ജില്ലാ പഞ്ചായത്തിന് നൽകേണ്ടതായ ഗ്രാന്റിൽ നിന്ന് എസ്ക്രോ അക്കൗണ്ടുകളിൽ വരുന്ന കുറവുകൾ നികത്തുവാൻ നിർദ്ദേശം നൽകാവുന്നതാണ്.
198. നിശ്ചിത ഫീസ് പിരിച്ചെടുക്കുന്നതിന് പഞ്ചായത്തിനുള്ള അധികാരം.- (1) ഒരു പഞ്ചായത്ത്, പൂർണ്ണമായോ ഭാഗികമായോ പഞ്ചായത്ത് നടത്തുന്നതോ അതിന്റെ ധനസഹായത്തോടെ നടത്തപ്പെടുന്നതോ ആയ സ്ഥാപനങ്ങളുടെ ഗുണഭോക്താക്കളിൽനിന്നും പഞ്ചായത്ത് നിശ്ചയിച്ച പ്രകാരമുള്ള നിരക്കുകളിലും ഈ ആവശ്യത്തിലേക്കായി സർക്കാർ രൂപം നൽകിയ ചട്ടങ്ങൾക്ക് വിധേയമായും, ഫീസുകൾ പിരിച്ചെടുക്കാവുന്നതാണ്.
(2) പഞ്ചായത്ത് ഏർപ്പെടുത്തിയിട്ടുള്ള റ്റോയിലറ്റ് സൗകര്യമോ, പാർക്കിംഗ് സൗകര്യമോ മറ്റ് ഏതെങ്കിലും സുഖസൗകര്യമോ സേവനമോ ഉപയോഗിക്കുന്ന ഗുണഭോക്താക്കളിൽ നിന്നും അത് നിശ്ചയിച്ചിട്ടുള്ള നിരക്കിൽ സർവ്വീസ് ചാർജ് ഈടാക്കാവുന്നതാണ്.
(3) സർവ്വീസ് ചാർജ്ജായി സമാഹരിക്കുന്ന തുക അങ്ങനെയുള്ള സൗകര്യങ്ങളുടേയോ സർവ്വീസുകളുടേയോ സംരക്ഷണത്തിനും പരിപാലനത്തിനും ഉപയോഗിക്കേണ്ടതാണ്.
199. സർക്കാർ നിർദ്ദേശപ്രകാരം നികുതിയിൻമേലുള്ള സർച്ചാർജ്.-(1) സർക്കാരിന്, ഗസറ്റിൽ പ്രസിദ്ധീകരിച്ച ഉത്തരവുമൂലം, ഏതെങ്കിലും ഗ്രാമപഞ്ചായത്തിനോട്, ഏതെങ്കിലും പദ്ധതിയോ പ്രോജക്ടോ പണിയോ സംബന്ധിച്ച ജില്ലാ പഞ്ചായത്തോ ബ്ലോക്ക് പഞ്ചായത്തോ ചെയ്യേണ്ടതായ ചെലവുകൾ നേരിടുന്നതിലേക്കായി, ഈ ആക്റ്റുപ്രകാരം ആ പഞ്ചായത്തിന് ചുമത്താ