Panchayat:Repo18/vol1-page0090: Difference between revisions

From Panchayatwiki
No edit summary
No edit summary
Line 21: Line 21:


(എ) ആ പഞ്ചായത്തിലെ ഏതെങ്കിലും നിയോജകമണ്ഡലത്തിലെ വോട്ടർ പട്ടികയിൽ തന്റെ പേര് ഉണ്ടായിരിക്കുകയും;
(എ) ആ പഞ്ചായത്തിലെ ഏതെങ്കിലും നിയോജകമണ്ഡലത്തിലെ വോട്ടർ പട്ടികയിൽ തന്റെ പേര് ഉണ്ടായിരിക്കുകയും;
{{Accept}}

Revision as of 06:54, 3 February 2018

25. അപ്പീലുകൾ.-നിർണ്ണയിക്കപ്പെടാവുന്ന സമയത്തിനുള്ളിലും രീതിയിലും തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഉദ്യോഗസ്ഥന്റെ 23-ാം വകുപ്പിന്റെയോ 24-ാം വകുപ്പിന്റെയോ കീഴിലെ ഏതെങ്കിലും ഉത്തരവിൽ നിന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് ഒരു അപ്പീൽ ഉണ്ടായിരിക്കുന്നതാണ്.

26. അപേക്ഷകളുടേയും അപ്പീലുകളുടേയും ഫീസ്.- 23-ാം വകുപ്പിന്റെയോ 24-ാം വകുപ്പിന്റെയോ കീഴിലുള്ള ഏതൊരു അപേക്ഷയും 25-ാം വകുപ്പിന്റെ കീഴിലുള്ള ഏതൊരു അപ്പീലും നിർണ്ണയിക്കപ്പെടുന്ന ഫീസ് സഹിതമുള്ളതായിരിക്കേണ്ടതും, പ്രസ്തുത ഫീസ് യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ലാത്തതും ആകുന്നു.

27. വ്യാജ പ്രഖ്യാപനങ്ങൾ ചെയ്യുന്നത്.- ഏതെങ്കിലും ആൾ-

(എ) ഒരു വോട്ടർ പട്ടികയുടെ തയ്യാറാക്കലോ, പുതുക്കലോ തിരുത്തലോ, അല്ലെങ്കിൽ

(ബി) ഏതെങ്കിലും ഉൾക്കുറിപ്പ് ഒരു വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതോ അതിൽനിന്ന നീക്കുന്നതോ, സംബന്ധിച്ച് വ്യാജമായതും, വ്യാജമാണെന്ന് താനറിയുകയോ വിശ്വസിക്കുകയോ ചെയ്യുന്നതോ അഥവാ സത്യമാണെന്ന് താൻ വിശ്വസിക്കാത്തതോ ആയ ഒരു പ്രസ്താവനയോ പ്രഖ്യാപനമോ ചെയ്യുന്നുവെങ്കിൽ അയാൾ രണ്ടു വർഷത്തോളമാകാവുന്ന തടവുശിക്ഷയോ അയ്യായിരം രൂപയോളമാകാവുന്ന പിഴശിക്ഷയോ അല്ലെങ്കിൽ രണ്ടും കൂടിയോ നൽകി ശിക്ഷിക്കപ്പെടുന്നതാകുന്നു.

28. വോട്ടർ പട്ടിക തയ്യാറാക്കുക മുതലായവ സംബന്ധിച്ച ഔദ്യോഗിക കർത്തവ്യ ത്തിന്റെ ലംഘനം.-(1) വോട്ടർ പട്ടിക തയ്യാറാക്കലോ പുതുക്കലോ തിരുത്തലോ അല്ലെങ്കിൽ ഏതെങ്കിലും ഉൾക്കുറിപ്പ് ആ പട്ടികയിൽ ഉൾപ്പെടുത്തുകയോ അതിൽനിന്ന് വിട്ടുകളയുകയോ ചെയ്യുന്നതു സംബന്ധിച്ച ഏതെങ്കിലും ഔദ്യോഗിക കർത്തവ്യം നിർവ്വഹിക്കാൻ ഈ ആക്റ്റോ അതിൻ കീഴിലോ ആവശ്യപ്പെടുന്ന ഏതെങ്കിലും തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഉദ്യോഗസ്ഥനോ അസിസ്റ്റന്റ് തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഉദ്യോഗസ്ഥനോ അല്ലെങ്കിൽ മറ്റേതെങ്കിലും ആളോ ന്യായമായ കാരണം കൂടാതെ അങ്ങനെയുള്ള ഔദ്യോഗിക കർത്തവ്യത്തിന്റെ ലംഘനമായ ഏതെങ്കിലും കൃത്യത്തിനോ കൃത്യവിലോപത്തിനോ കുറ്റക്കാരനാകുകയാണെങ്കിൽ അയാൾ ആയിരം രൂപയിൽ കുറയാതെയുള്ള പിഴ ശിക്ഷ നൽകി ശിക്ഷിക്കപ്പെടേണ്ടതാകുന്നു.

(2) അങ്ങനെയുള്ള ഉദ്യോഗസ്ഥനോ മറ്റാൾക്കോ എതിരായി മുൻപറഞ്ഞതുപോലെയുള്ള ഏതെങ്കിലും കൃത്യമോ കൃത്യവിലോപമോ സംബന്ധിച്ച നഷ്ടപരിഹാരത്തിന് യാതൊരു വ്യവഹാരമോ മറ്റേതെങ്കിലും നിയമനടപടിയോ നിലനിൽക്കുന്നതല്ല.

(3) (1)-ാം ഉപവകുപ്പിൻകീഴിൽ ശിക്ഷിക്കപ്പെടാവുന്ന ഏതെങ്കിലും കുറ്റത്തിൻമേൽ, സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്റെ ഉത്തരവുവഴിയോ അത് അധികാരപ്പെടുത്തിയ പ്രകാരമോ കൊടുക്കുന്ന ഒരു പരാതിയില്ലാത്ത പക്ഷം, യാതൊരു കോടതിയും നടപടിയെടുക്കുവാൻ പാടുള്ളതല്ല.

അദ്ധ്യായം VII

യോഗ്യതകളും അയോഗ്യതകളും

29. ഒരു പഞ്ചായത്തിലെ അംഗത്തിനുള്ള യോഗ്യതകൾ.- ഒരാൾ, ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്തിലെ ഒരു സ്ഥാനം നികത്തുവാൻ തിരഞ്ഞെടുക്കപ്പെടുന്നതിന്,-

(എ) ആ പഞ്ചായത്തിലെ ഏതെങ്കിലും നിയോജകമണ്ഡലത്തിലെ വോട്ടർ പട്ടികയിൽ തന്റെ പേര് ഉണ്ടായിരിക്കുകയും;