Panchayat:Repo18/vol1-page0714: Difference between revisions
Gangadharan (talk | contribs) No edit summary |
Gangadharan (talk | contribs) No edit summary |
||
Line 11: | Line 11: | ||
(ba) 'കെട്ടിടത്തിന്റെ ഉയരം' എന്നാൽ പ്ലോട്ട്, തെരുവിന് സമീപത്താകുന്ന സംഗതിയിൽ, തെരുവിനോടു ചേർന്നുള്ള കേന്ദ്രരേഖയുടെ ഏകദേശ നിരപ്പിൽ നിന്നും, മറ്റെല്ലാ സംഗതികളിലും കെട്ടിടത്തിനോട് ചേർന്നുള്ള ഏകദേശം നിലം നിരപ്പിൽ നിന്നുമുള്ള ലംബമായ അകലം എന്നാകുന്നു. | (ba) 'കെട്ടിടത്തിന്റെ ഉയരം' എന്നാൽ പ്ലോട്ട്, തെരുവിന് സമീപത്താകുന്ന സംഗതിയിൽ, തെരുവിനോടു ചേർന്നുള്ള കേന്ദ്രരേഖയുടെ ഏകദേശ നിരപ്പിൽ നിന്നും, മറ്റെല്ലാ സംഗതികളിലും കെട്ടിടത്തിനോട് ചേർന്നുള്ള ഏകദേശം നിലം നിരപ്പിൽ നിന്നുമുള്ള ലംബമായ അകലം എന്നാകുന്നു. | ||
(i) പരന്ന മേൽക്കൂരകളുടെ കാര്യത്തിൽ തെരുവിന്റെ തലത്തിനോട് ചേർന്നുള്ള കെട്ടിടത്തിന്റെ ഏറ്റവും ഉയരം കൂടിയ ഭാഗത്തേക്കും; | |||
(ii) പിച്ച് മേൽക്കൂരകളുടെ സംഗതിയിൽ പുറംഭിത്തിയുടെ പുറ പ്രതലം ചരിഞ്ഞ മേൽക്കൂരയുടെ പൂർത്തിയായ പ്രതലത്തെ ഖണ്ഡിക്കുന്ന ബിന്ദുവിലേക്കും; | |||
(iii) മട്ടച്ചുവര് മേൽക്കൂരയുടെ സംഗതിയിൽ ഈവ്സ് നിരപ്പിനും, റിഡ്ജിനും ഇടയിലുള്ള മദ്ധ്യബിന്ദുവിലേക്കും; | (iii) മട്ടച്ചുവര് മേൽക്കൂരയുടെ സംഗതിയിൽ ഈവ്സ് നിരപ്പിനും, റിഡ്ജിനും ഇടയിലുള്ള മദ്ധ്യബിന്ദുവിലേക്കും; | ||
(iv) മകുടാകൃതി മേൽക്കൂരയുടെ സംഗതിയിൽ മച്ചിന്റെ ഏറ്റവും ഉയരം കുറഞ്ഞ ബിന്ദുവിലേക്കും അളക്കുമ്പോഴുള്ള ലംബമായ അകലം എന്നർത്ഥമാകുന്നു. | |||
എന്നാൽ അലങ്കാരത്തിനല്ലാതെ മറ്റൊരു പ്രവർത്തനത്തിനും ഉതകാത്ത വാസ്തതുഘടനകളെ ഉയരം കണക്കാക്കുന്ന ആവശ്യത്തിൽനിന്നും ഒഴിവാക്കേണ്ടതാണ്. | എന്നാൽ അലങ്കാരത്തിനല്ലാതെ മറ്റൊരു പ്രവർത്തനത്തിനും ഉതകാത്ത വാസ്തതുഘടനകളെ ഉയരം കണക്കാക്കുന്ന ആവശ്യത്തിൽനിന്നും ഒഴിവാക്കേണ്ടതാണ്. |
Revision as of 06:50, 1 February 2018
(av) ‘സർക്കാർ' എന്നാൽ കേന്ദ്രത്തിലെയോ സംസ്ഥാനത്തിലെയോ സർക്കാർ എന്നർത്ഥമാകുന്നു;
(aw) ‘സർക്കാർ അംഗീകൃത സ്വകാര്യ വിവര സാങ്കേതിക കെട്ടിടം' എന്നാൽ സർക്കാർ ഉടമസ്ഥതയിലുള്ള വിവര സാങ്കേതിക പാർക്ക് അല്ലെങ്കിൽ സർക്കാർ അംഗീകൃത സ്വകാര്യ വിവര സാങ്കേതിക പാർക്കിന്റെ ഗണത്തിൽപ്പെടാത്തതും കേരള സർക്കാർ വിവര സാങ്കേതിക വകുപ്പ് അംഗീകരിച്ചതും സ്വകാര്യമേഖലയിൽ നിർമ്മിച്ചതുമായ ഏതെങ്കിലും വിവര സാങ്കേതിക കെട്ടിടം എന്നർത്ഥമാകുന്നു.
(ax) ‘സർക്കാർ അംഗീകൃത സ്വകാര്യ വിവര സാങ്കേതിക പാർക്ക്' എന്നാൽ ഒരു സ്വകാര്യ സ്ഥാപനം പ്രോൽസാഹിപ്പിക്കുന്നതും കേരള സർക്കാരിന്റെ വിവര സാങ്കേതിക വകുപ്പ് അംഗീകരിച്ചിട്ടുള്ളതുമായ ഏതെങ്കിലും വിവര സാങ്കേതിക പാർക്ക് എന്നർത്ഥമാകുന്നു.
(ay) ‘സർക്കാർ ഉടമസ്ഥതയിലുള്ള വിവര സാങ്കേതിക പാർക്ക്' എന്നാൽ സംസ്ഥാന സർക്കാരിന്റെ വിവര സാങ്കേതിക വകുപ്പ് അംഗീകരിച്ചിട്ടുള്ളതും സംസ്ഥാന സർക്കാരിന്റെയോ കേന്ദ്ര സർക്കാരിന്റെയോ ഏതെങ്കിലും സ്ഥാപനം പ്രോത്സാഹിപ്പിക്കുന്നതുമായ ഏതെങ്കിലും വിവര സാങ്കേതിക പാർക്ക് എന്നർത്ഥമാകുന്നു.
(az) ‘ഹെഡ്റൂം' എന്നാൽ പൂർത്തീകരിച്ച നിലയുടെ പ്രതലത്തിൽ നിന്ന് പൂർത്തീകരിച്ച മേൽഭിത്തിയുടെ പ്രതലം വരെ അളന്നുള്ള വ്യക്തമായ ലംബദൂരം എന്നർത്ഥമാകുന്നു. എന്നാൽ മേൽ ഭിത്തിയുടെ പണി പൂർത്തീകരിക്കാത്തിടത്ത് കുറുകെയുള്ള കഴുക്കോലുകൾ അല്ലെങ്കിൽ ഉത്തരങ്ങൾ അല്ലെങ്കിൽ കൂട്ടിയോജിപ്പിച്ച ഉത്തരങ്ങൾ എന്നിവയെ അളവിന്റെ മുകൾബിന്ദുവായി നിർണ്ണയിക്കേണ്ടതാണ്.
(ba) 'കെട്ടിടത്തിന്റെ ഉയരം' എന്നാൽ പ്ലോട്ട്, തെരുവിന് സമീപത്താകുന്ന സംഗതിയിൽ, തെരുവിനോടു ചേർന്നുള്ള കേന്ദ്രരേഖയുടെ ഏകദേശ നിരപ്പിൽ നിന്നും, മറ്റെല്ലാ സംഗതികളിലും കെട്ടിടത്തിനോട് ചേർന്നുള്ള ഏകദേശം നിലം നിരപ്പിൽ നിന്നുമുള്ള ലംബമായ അകലം എന്നാകുന്നു.
(i) പരന്ന മേൽക്കൂരകളുടെ കാര്യത്തിൽ തെരുവിന്റെ തലത്തിനോട് ചേർന്നുള്ള കെട്ടിടത്തിന്റെ ഏറ്റവും ഉയരം കൂടിയ ഭാഗത്തേക്കും;
(ii) പിച്ച് മേൽക്കൂരകളുടെ സംഗതിയിൽ പുറംഭിത്തിയുടെ പുറ പ്രതലം ചരിഞ്ഞ മേൽക്കൂരയുടെ പൂർത്തിയായ പ്രതലത്തെ ഖണ്ഡിക്കുന്ന ബിന്ദുവിലേക്കും;
(iii) മട്ടച്ചുവര് മേൽക്കൂരയുടെ സംഗതിയിൽ ഈവ്സ് നിരപ്പിനും, റിഡ്ജിനും ഇടയിലുള്ള മദ്ധ്യബിന്ദുവിലേക്കും;
(iv) മകുടാകൃതി മേൽക്കൂരയുടെ സംഗതിയിൽ മച്ചിന്റെ ഏറ്റവും ഉയരം കുറഞ്ഞ ബിന്ദുവിലേക്കും അളക്കുമ്പോഴുള്ള ലംബമായ അകലം എന്നർത്ഥമാകുന്നു.
എന്നാൽ അലങ്കാരത്തിനല്ലാതെ മറ്റൊരു പ്രവർത്തനത്തിനും ഉതകാത്ത വാസ്തതുഘടനകളെ ഉയരം കണക്കാക്കുന്ന ആവശ്യത്തിൽനിന്നും ഒഴിവാക്കേണ്ടതാണ്.
കുറിപ്പ്:- ഭൂനിരപ്പിന്റെ ശരാശരി നിരപ്പ് കണക്കാക്കുന്നതിന് കെട്ടിടത്തോട് ചേർന്നുള്ള ഏറ്റവും താഴ്ന്ന ഭൂമിയുടെയും ഉയർന്ന ഭൂമിയുടെയും ശരാശരി അളവ് കണക്കാക്കേണ്ടതാണ്.
(bb) "മുറിയുടെ ഉയരം' എന്നാൽ നിലത്തിനും മേൽക്കൂരയുടെ ഏറ്റവും താഴ്സന്ന ബിന്ദുവിനും ഇടയിലുള്ള ലംബമായ (കുത്തനെയുള്ള) അകലം എന്നർത്ഥമാകുന്നു;
(bc) ‘കുടിൽ' എന്നാൽ മുഖ്യമായും മരം, ചെളി, ഇലകൾ, പുല്ലുകൾ, പുരയോലകൾ അല്ലെങ്കിൽ എളുപ്പത്തിൽ നശിക്കുന്ന വസ്തുക്കൾ കൊണ്ട് നിർമ്മിച്ച ഏതെങ്കിലും കെട്ടിടം എന്നർത്ഥമാകുന്നു;
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |