Panchayat:Repo18/vol1-page0771: Difference between revisions
No edit summary |
Gangadharan (talk | contribs) No edit summary |
||
Line 28: | Line 28: | ||
(7) പിരിയൻ കോണിപ്പടി, അനായാസം പുറത്തു കടക്കുന്നതിനായി ബാൽക്കണികളും ടെറസ്സുകളും പോലെയുള്ള പ്ലാറ്റ്ഫോമുകളുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത പക്ഷം ആൾപാർപ്പ് ഭാരം കുറഞ്ഞ കെട്ടിടങ്ങൾക്കും 9 മീറ്റർ വരെ ഉയരമുള്ള കെട്ടിടങ്ങൾക്കും മാത്രമായി, അവയുടെ ഉപയോഗം പരിമിതപ്പെടുത്തേണ്ടതാണ്. | (7) പിരിയൻ കോണിപ്പടി, അനായാസം പുറത്തു കടക്കുന്നതിനായി ബാൽക്കണികളും ടെറസ്സുകളും പോലെയുള്ള പ്ലാറ്റ്ഫോമുകളുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത പക്ഷം ആൾപാർപ്പ് ഭാരം കുറഞ്ഞ കെട്ടിടങ്ങൾക്കും 9 മീറ്റർ വരെ ഉയരമുള്ള കെട്ടിടങ്ങൾക്കും മാത്രമായി, അവയുടെ ഉപയോഗം പരിമിതപ്പെടുത്തേണ്ടതാണ്. | ||
{{ | {{Accept}} |
Revision as of 08:32, 2 February 2018
എന്നാൽ, എയർകണ്ടീഷൻ ചെയ്ത മുറിയാണെങ്കിൽ 2.4 മീറ്ററിൽ കുറയാൻ പാടില്ലാത്തതാണ്:
എന്നുമാത്രമല്ല, കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും പാർക്കിംഗിനുവേണ്ടി പ്രത്യേകമായി ഉപയോഗിക്കുന്ന കെട്ടിട നിലകളുടെ സംഗതിയിൽ, ഉയരം 2.2 മീറ്ററിൽ കുറയാൻ പാടില്ലാത്തതാകുന്നു.
42. വാട്ടർ ക്ലോസറ്റ്.- ഓരോ കെട്ടിടത്തിലും ഏറ്റവും കുറഞ്ഞത് ഒരു വാട്ടർ ക്ലോസറ്റെങ്കിലും ഉണ്ടായിരിക്കേണ്ടതാണ്.
43. കുളിമുറിയുടേയും കക്കുസിന്റേയും വലുപ്പം.- (1) കുളിമുറിയുടെ വിസ്തീർണ്ണം, രണ്ട് വശങ്ങളും 1.1 മീറ്ററിൽ, കുറയാതെ 1.50 ചതുരശ്ര മീറ്ററിൽ കുറയാൻ പാടില്ലാത്തതും. കക്കുസിന്റെ വിസ്തീർണം, ഒരു വശം 1.0 മീറ്ററിൽ കുറയാതെ, 1.10 ചതുരശ്ര മീറ്ററിൽ കുറയാൻ പാടില്ലാത്തതുമാകുന്നു:
എന്നാൽ, കുളിമുറിയും കക്കൂസും ഒരുമിച്ചുള്ളതാണെങ്കിൽ, ഒരുവശം 1.10 മീറ്ററിൽ കുറയാതെ മൊത്തം, വിസ്തീർണ്ണം 2.20 ചതുരശ്ര മീറ്ററിൽ കുറയാൻ പാടില്ലാത്തതാണ്.
(2) കുളിമുറിയുടെ അല്ലെങ്കിൽ കക്കുസിന്റെ ഉയരം 2.20 മീറ്ററിൽ കുറയാൻ പാടില്ലാത്തതാകുന്നു.
44. കോണിപ്പടികൾ- (1) ബേസ്മെന്റ് നില അല്ലെങ്കിൽ അടിത്തട്ട് ഉൾപ്പെടെ നാലു നിലകളിൽ കൂടുതലുള്ള ഏതൊരു കെട്ടിടത്തിലും ഏറ്റവും കുറഞ്ഞത് രണ്ട് കോണിപ്പടികളെങ്കിലും ഉണ്ടായിരിക്കേണ്ടതും, അവയിലൊന്ന് പുറത്തുനിന്നുള്ള കോണിവഴിയായിരിക്കേണ്ടതുമാണ്.
എന്നാൽ, പുറത്തുള്ള രണ്ടാമത്തെ കോണിപ്പടി അഗ്നിരക്ഷാ കോണിപ്പടിയുടെ വ്യവസ്ഥകൾക്ക് അനുരൂപമാണെങ്കിൽ പ്രത്യേകിച്ച് മറ്റൊരു അഗ്നിരക്ഷാ കോണിപ്പടിയുടെ ആവശ്യമില്ലാത്തതാകുന്നു.
കുറിപ്പ്- പുറത്തുള്ള ഒരു കോണിപ്പടി പൊതുവായ പ്രദേശങ്ങളുമായും എല്ലാ നിലകളിലേയും പൊതുവായ സ്ഥലങ്ങളുമായും ബന്ധപ്പെട്ടിരിക്കുകയും നേരിട്ട് തറ നിരപ്പിലേക്ക് നയിക്കുന്നതും, രണ്ട് വശമെങ്കിലും കെട്ടിടത്തിന്റെ പുറത്തെ ചുമരുമായി ചേർന്നിരിക്കുന്നതും, ഈ രണ്ട് വശങ്ങൾ തുറസ്സായതോ അല്ലെങ്കിൽ തള്ളിത്തുറക്കാവുന്ന രീതിയിൽ ചില്ല ഘടിപ്പിച്ചതോ ആയിരിക്കേണ്ടതും, പുറത്തുനിന്നോ അല്ലെങ്കിൽ പ്രധാന കെട്ടിടത്തിൽ നിന്നും നീക്കം ചെയ്യാവുന്നതും മുഴുവൻ തുറസ്സായതുമായ ഒരു പുറം കോണിയിൽ നിന്നോ പ്രവേശനയോഗ്യമായതും ആയിരിക്കേണ്ടതും അങ്ങനെയുള്ള പുറം കോണി നീക്കം ചെയ്യാവുന്നതും പ്രധാന കോണിയിൽ നിന്നും അകലെയായിരിക്കേണ്ടതുമാണ്.
(2) കോണിപ്പടിക്ക് ഏറ്റവും ചുരുങ്ങിയത് 1.20 മീറ്റർ വീതിയുണ്ടായിരിക്കേണ്ടതാണ്.
(3) ഓരോ ചവിട്ടു പടിക്കും ഏറ്റവും കുറഞ്ഞത് 30 സെന്റീമീറ്റർ വീതിയുണ്ടായിരിക്കേണ്ടതാണ്.
(4) ഓരോ ചവിട്ടുപടിയുടേയും ഉയരം 15 സെന്റീമീറ്ററിൽ കവിയാൻ പാടില്ലാത്തതാണ്.
(5) കൈവരിയുടെ ഉയരം 90 സെന്റീമീറ്ററിൽ കുറയാൻ പാടില്ലാത്തതുമാണ്.
(6) ഏതു കെട്ടിടത്തിലായാലും കോണിപ്പടിയിലേക്ക് പ്രവേശിക്കുന്ന ഇടനാഴികളുടെ വീതി ഒരു കാരണവശാലും കോണിപ്പടിയുടെ വീതിയിൽ കുറവുള്ളതാകാൻ പാടില്ല.
(7) പിരിയൻ കോണിപ്പടി, അനായാസം പുറത്തു കടക്കുന്നതിനായി ബാൽക്കണികളും ടെറസ്സുകളും പോലെയുള്ള പ്ലാറ്റ്ഫോമുകളുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത പക്ഷം ആൾപാർപ്പ് ഭാരം കുറഞ്ഞ കെട്ടിടങ്ങൾക്കും 9 മീറ്റർ വരെ ഉയരമുള്ള കെട്ടിടങ്ങൾക്കും മാത്രമായി, അവയുടെ ഉപയോഗം പരിമിതപ്പെടുത്തേണ്ടതാണ്.