Panchayat:Repo18/vol2-page1445: Difference between revisions

From Panchayatwiki
('CIRCULARS 1445 സൂചന:- 27-11-2010-ലെ തദ്ദേശസ്വയംഭരണ (ഇ.എം) വകുപ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
Line 12: Line 12:
(1) നടപ്പു സാമ്പത്തിക വർഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കർമ്മ പദ്ധതിക്ക് അംഗീകാരം നൽകുമ്പോൾ ഗുണഭോക്താക്കളെ ഉൾപ്പെടുത്തിയും കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്ററുടെ പരിശോധനാ റിപ്പോർട്ടും അടങ്ങിയ ആശയ പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രോജക്ട് തയ്യാറാക്കിയതായി ഉറപ്പുവരുത്തേണ്ടതാണ്.
(1) നടപ്പു സാമ്പത്തിക വർഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കർമ്മ പദ്ധതിക്ക് അംഗീകാരം നൽകുമ്പോൾ ഗുണഭോക്താക്കളെ ഉൾപ്പെടുത്തിയും കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്ററുടെ പരിശോധനാ റിപ്പോർട്ടും അടങ്ങിയ ആശയ പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രോജക്ട് തയ്യാറാക്കിയതായി ഉറപ്പുവരുത്തേണ്ടതാണ്.
(2) ആശയ പദ്ധതിക്കായി തുക വകയിരുത്തി പദ്ധതി നടപ്പാക്കലിന് അംഗീകാരം വാങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആശയ പദ്ധതിക്കുള്ള പ്രോജക്ട് തയ്യാറാക്കിയില്ലായെങ്കിൽ അടുത്ത ഗഡു ധനസഹായം നൽകുന്നത് തടയേണ്ടതാണ്.
(2) ആശയ പദ്ധതിക്കായി തുക വകയിരുത്തി പദ്ധതി നടപ്പാക്കലിന് അംഗീകാരം വാങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആശയ പദ്ധതിക്കുള്ള പ്രോജക്ട് തയ്യാറാക്കിയില്ലായെങ്കിൽ അടുത്ത ഗഡു ധനസഹായം നൽകുന്നത് തടയേണ്ടതാണ്.
{{Create}}

Latest revision as of 09:02, 6 January 2018

CIRCULARS 1445 സൂചന:- 27-11-2010-ലെ തദ്ദേശസ്വയംഭരണ (ഇ.എം) വകുപ്പിന്റെ 71471/ഇഏം1/2010/ തസ്വഭവ നമ്പർ സർക്കുലർ സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷന്മാർക്ക് മാത്രമാണ് ഇപ്പോൾ സംസ്ഥാന സർക്കാരിന്റെ ആഭ്യന്തര വകുപ്പിൽ നിന്നും തിരിച്ചറിയൽ കാർഡുകൾ നൽകുന്നത്. എന്നാൽ പഞ്ചായത്തുകളിലെ/മുനിസിപ്പാലിറ്റികളിലെ അംഗങ്ങൾക്കും അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും തിരിച്ചറിയൽ കാർഡുകൾ അനുവദിച്ച് നൽകുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ നൽകണമെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളിൽ ചിലർ സർക്കാരിനോട് ആവശ്യപ്പെടുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപന ങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് തിരിച്ചറിയൽ കാർഡുകൾ നൽകുന്നത് ഉചിതമായിരിക്കും എന്ന് സർക്കാർ കരുതുന്നു. അതുകൊണ്ട് ഇത് സംബന്ധിച്ച് താഴെപ്പറയുന്ന നിർദ്ദേശങ്ങൾ പുറപ്പെടു വിക്കുന്നു. 1. സംസ്ഥാനത്തെ ഗ്രാമ/ബോക്ക്/ജില്ലാ പഞ്ചായത്ത് അംഗങ്ങൾക്കും മുനിസിപ്പൽ കൗൺസിൽ/ മുനിസിപ്പൽ കോർപ്പറേഷൻ കൗൺസിലർമാർക്കും അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ഫോട്ടോ പതിച്ച ലാമിനേറ്റ് ചെയ്ത തിരിച്ചറിയൽ കാർഡുകൾ നൽകാവുന്നതാണ്. കാർഡുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ ഒപ്പുവച്ച് നൽകേണ്ടതും, സാക്ഷ്യപ്പെടുത്തുന്ന തീയതി, കാർഡിന്റെ സാധുതാ കാലയളവ് (തദ്ദേശസ്വയംഭരണ സ്ഥാപന സമിതിയുടെ കാലാവധി) എന്നിവ കാർഡു കളിൽ രേഖപ്പെടുത്തേണ്ടതുമാണ്. അംഗത്തിന്റെ പേര്, ഒപ്പ്, മേൽവിലാസം, ഫോൺ നമ്പർ, പ്രതി നിധാനം ചെയ്യുന്ന വാർഡിന്റെ/ഡിവിഷന്റെ പേര്, തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പേര്, ജില്ല എന്നി വയും കാർഡിൽ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്. 2, തിരിച്ചറിയൽ കാർഡുകൾ നൽകുന്നതിനാവശ്യമായ തുക പഞ്ചായത്തിന്റെ/ മുനിസിപ്പാലിറ്റിയുടെ തനതു ഫണ്ടിൽ നിന്നും ചെലവ് ചെയ്യാവുന്നതാണ്. 3. തിരിച്ചറിയൽ കാർഡിന്റെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിലേക്കായി ഒരു ഇഷ്യ രജിസ്റ്റർ തയ്യാ റാക്കി സൂക്ഷിക്കേണ്ടതും അംഗത്തിന്റെ പേര്, കാർഡ് നമ്പർ മുതലായ വിവരങ്ങൾ പ്രസ്തുത രജിസ്റ്ററിൽ ചേർത്ത് അംഗത്തിന്റെ ഒപ്പ് വാങ്ങേണ്ടതുമാണ്. 4, രാജി, അവിശ്വാസ പ്രമേയം പാസ്സാക്കൽ, ഔദ്യോഗിക കാലാവധി അവസാനിക്കൽ എന്നീ കാര ണങ്ങളാൽ സ്ഥാനം ഒഴിയേണ്ടി വരുമ്പോൾ പഞ്ചായത്തംഗത്തിന/മുനിസിപ്പൽ കൗൺസിലർക്ക് അനുവദി ച്ചിരുന്ന തിരിച്ചറിയൽ കാർഡ്, 7 ദിവസത്തിനകം തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ സെക്രട്ടറിക്ക് സ്റ ണ്ടർ ചെയ്യേണ്ടതാണ്. കാർഡ് റദ്ദാക്കുന്ന വിവരം യഥാസമയം ഇഷ്യ രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ട തുമാണ്. തിരിച്ചറിയൽ കാർഡ് സറണ്ടർ ചെയ്യാതിരുന്നാൽ അത് ബന്ധപ്പെട്ട അംഗത്തിന്റെ പേരിലുള്ള ബാദ്ധ്യതയായി കണക്കാക്കുന്നതാണ്. ആശയ അഗതി പുനഃരധിവാസ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, ന: 66023/ഡി.എ1/2011/തസ്വഭവ, Typm, തീയതി 01-12-11) വിഷയം:- ആശയ അഗതി പുനഃരധിവാസ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച സൂചന:- കുടുംബശ്രീ എക്സസിക്യൂട്ടീവ് ഡയറക്ടറുടെ 15-10-11-ലെ കെ.എസ്./എൽ/2346/2009 നമ്പർ കത്ത്. സംസ്ഥാനത്ത് 2003 മുതൽ നടപ്പാക്കി വരുന്ന അഗതി പുനരധിവാസ പദ്ധതിയായ ആശയ പദ്ധതി നടപ്പാക്കുന്നതിന് സംസ്ഥാനത്തെ ബഹുഭൂരിപക്ഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും നടപടികൾ ആരം ഭിക്കുകയുണ്ടായി. എന്നാൽ ചില തദ്ദേശസ്ഥാപനങ്ങൾ ആശയ പദ്ധതി നടപ്പിലാക്കാൻ തയ്യാറാകാത്ത സാഹചര്യത്തിൽ അടിയന്തിരമായി നിർദ്ദേശം നൽകിയിരുന്നെങ്കിലും ഇനിയും 49 തദ്ദേശസ്വയംഭരണ സ്ഥാപ നങ്ങൾ ഇക്കാര്യത്തിൽ വീഴ്ച വരുത്തിയതായി സൂചന കത്തിൽ കുടുംബശ്രീ എക്സസിക്യൂട്ടീവ് ഡയറ ക്ടർ അറിയിച്ചിട്ടുണ്ട്. മേൽ സാഹചര്യത്തിൽ ജില്ലാ ആസൂത്രണ സമിതികൾ ചുവടെ പറയുന്ന കാര്യങ്ങളിൽ നടപടി സ്വീക രിക്കാൻ നിർദ്ദേശിക്കുന്നു. (1) നടപ്പു സാമ്പത്തിക വർഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കർമ്മ പദ്ധതിക്ക് അംഗീകാരം നൽകുമ്പോൾ ഗുണഭോക്താക്കളെ ഉൾപ്പെടുത്തിയും കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്ററുടെ പരിശോധനാ റിപ്പോർട്ടും അടങ്ങിയ ആശയ പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രോജക്ട് തയ്യാറാക്കിയതായി ഉറപ്പുവരുത്തേണ്ടതാണ്. (2) ആശയ പദ്ധതിക്കായി തുക വകയിരുത്തി പദ്ധതി നടപ്പാക്കലിന് അംഗീകാരം വാങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആശയ പദ്ധതിക്കുള്ള പ്രോജക്ട് തയ്യാറാക്കിയില്ലായെങ്കിൽ അടുത്ത ഗഡു ധനസഹായം നൽകുന്നത് തടയേണ്ടതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ