Panchayat:Repo18/vol1-page0205: Difference between revisions
No edit summary |
No edit summary |
||
Line 32: | Line 32: | ||
സംബന്ധിച്ച് ഗവർണ്ണർക്ക് ശുപാർശകൾ സമർപ്പിക്കേണ്ടതുമാണ്. | സംബന്ധിച്ച് ഗവർണ്ണർക്ക് ശുപാർശകൾ സമർപ്പിക്കേണ്ടതുമാണ്. | ||
{{ | {{Review}} |
Revision as of 10:54, 1 February 2018
(ബി) മറ്റു രണ്ടുപേർ, പൊതു ഭരണത്തിലോ തദ്ദേശ ഭരണത്തിലോ പരിചയം ഉള്ളതോ അല്ലെങ്കിൽ സർക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും ധനകാര്യങ്ങളിലും കണക്കുകളിലും പ്രത്യേക അറിവ് ഉള്ളതോ ആയ ആളുകളും; ആയിരിക്കേണ്ടതാണ്.
(4) കമ്മീഷനിലെ ഓരോ അംഗവും തന്നെ നിയമിക്കുന്ന ഗവർണറുടെ ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്ന അങ്ങനെയുള്ള കാലയളവിൽ ഉദ്യോഗം വഹിക്കുന്നതും, എന്നാൽ പുനർനിയമനത്തിന് അയാൾക്ക് അർഹത ഉണ്ടായിരിക്കുന്നതുമാണ്.
(5) കമ്മീഷന്റെ ചെയർമാനോ, ഒരു അംഗത്തിനോ, തന്റെ സ്വന്തം കയ്പടയിൽ ഗവർണറെ അഭിസംബോധന ചെയ്തു എഴുതിക്കൊണ്ട് രാജിവയ്ക്കാവുന്നതും എന്നാൽ ഗവർണർ രാജി സ്വീകരിക്കുന്നതുവരെ അദ്ദേഹം ആ സ്ഥാനത്ത് തുടരേണ്ടതുമാണ്.
(6) (5)-ാം ഉപവകുപ്പു പ്രകാരം ചെയർമാന്റേയോ അംഗത്തിന്റേയോ രാജി മൂലമോ മറ്റേതെങ്കിലും കാരണത്താലോ ഉണ്ടാകുന്ന ആകസ്മിക ഒഴിവ് പുതിയ നിയമനംമൂലം നികത്താവുന്നതും അങ്ങനെ നിയമിക്കപ്പെട്ട ചെയർമാനോ അംഗത്തിനോ ആരുടെ സ്ഥാനത്തേക്കാണോ താൻ നിയമിക്കപ്പെട്ടത് ആ ചെയർമാനോ അംഗമോ സ്ഥാനം വഹിക്കുമായിരുന്ന ശേഷിക്കുന്ന കാലത്തേക്ക് സ്ഥാനം വഹിക്കേണ്ടതുമാണ്.
(7) കമ്മീഷൻ അതു തീരുമാനിച്ചേക്കാവുന്നതുപോലെയുള്ള സ്ഥലത്തും സമയത്തും യോഗം ചേരേണ്ടതും ആ യോഗങ്ങളിൽ കാര്യ നിർവ്വഹണത്തെ സംബന്ധിച്ചുള്ള അങ്ങനെയുള്ള നടപടിച്ചട്ടങ്ങൾ അനുസരിക്കേണ്ടതുമാകുന്നു.
(8) കമ്മീഷന് അതിന്റെ ചുമതലകളുടെ നിർവ്വഹണത്തിൽ താഴെ പറയുന്ന സംഗതികളെ സംബന്ധിച്ച ഒരു വ്യവഹാരത്തിന്റെ വിചാരണ നടത്തുമ്പോൾ 1908-ലെ സിവിൽ നടപടി നിയമ സംഹിതയിൽ (1908-ലെ 5-ാം കേന്ദ്ര ആക്റ്റ്) കീഴിൽ ഒരു സിവിൽ കോടതിക്കുള്ള അധികാരങ്ങൾ ഉണ്ടായിരിക്കുന്നതാണ്, അതായത്:-
(എ) സാക്ഷികളെ സമൻസ് അയച്ച വിളിപ്പിക്കലും ഹാജരാകാൻ നിർബന്ധിക്കലും;
(ബി) ഏതെങ്കിലും രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെടൽ;
(സി) ഏതെങ്കിലും ആഫീസിൽ നിന്ന് പൊതു രേഖകൾ ആവശ്യപ്പെടൽ.
(9) കമ്മീഷന് ഏതൊരാളോടും കമ്മീഷന്റെ പരിഗണനയിലുള്ള ഏതൊരു സംഗതിയിലും കമ്മീഷന്റെ അഭിപ്രായത്തിൽ പ്രയോജനമുള്ളതോ സംഗതമായതോ ആയ അങ്ങനെയുള്ള വിഷയങ്ങളിലും സംഗതികളിലും വിവരം നൽകുന്നതിന് ആവശ്യപ്പെടാൻ അധികാരം ഉണ്ടായിരിക്കുന്നതാണ്.
(10) കമ്മീഷൻ പഞ്ചായത്തുകളുടെ സാമ്പത്തികസ്ഥിതി റിവ്യൂ ചെയ്യേണ്ടതും,-
(എ.) (i) സർക്കാർ ചുമത്തുന്നതും ഭരണഘടനപ്രകാരം പഞ്ചായത്തുകളുമായി പങ്കിടാവുന്നതുമായ നികുതികളുടെയും ഡ്യൂട്ടികളുടെയും ചുങ്കങ്ങളുടേയും ഫീസിന്റെയും അറ്റവരവുകൾ സർക്കാരും പഞ്ചായത്തുകളും തമ്മിൽ പങ്ക് വയ്ക്കയും അങ്ങനെയുള്ള വരവുകളിൽ അവയുടെ പങ്കുകൾ എല്ലാ തലത്തിലുമുള്ള പഞ്ചായത്തുകൾക്കിടയിൽ വീതിക്കുകയും ചെയ്യൽ;
(ii) പഞ്ചായത്തുകൾക്ക് നീക്കിവയ്ക്കാവുന്നതും അവ വിനിയോഗിക്കാവുന്നതുമായ നികുതികളും ഡ്യൂട്ടികളും ചുങ്കങ്ങളും ഫീസും നിജപ്പെടുത്തൽ;
(iii) സംസ്ഥാനത്തിന്റെ സഞ്ചിതനിധിയിൽനിന്ന് പഞ്ചായത്തുകൾക്കുള്ള ധനസഹായങ്ങൾ എന്നിവയെ നിയന്ത്രിക്കുന്ന മാനദണ്ഡങ്ങളും;
(ബി) പഞ്ചായത്തുകളുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിനാവശ്യമായ നടപടികളും;
(സി) ഗവർണ്ണർ പഞ്ചായത്തുകളുടെ സാമ്പത്തിക ഭദ്രതയുടെ താൽപ്പര്യങ്ങൾ കണക്കിലെടുത്തുകൊണ്ട് കമ്മീഷന് വിടുന്ന മറ്റു ഏത് കാര്യവും,
സംബന്ധിച്ച് ഗവർണ്ണർക്ക് ശുപാർശകൾ സമർപ്പിക്കേണ്ടതുമാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി തിരുത്തൽ വായന നടത്തി. |