Panchayat:Repo18/vol1-page0763: Difference between revisions
No edit summary |
Gangadharan (talk | contribs) No edit summary |
||
Line 5: | Line 5: | ||
(ii) തറ വിസ്തീർണ്ണാനുപാതം കണക്കാക്കുന്നതിന്റെ ആവശ്യത്തിലേക്കായി, ഒരു കെട്ടിടത്തിനുള്ളിൽ വാഹനങ്ങൾ പാർക്കു ചെയ്യുന്ന സ്ഥലം, ഇലക്രടിക്കൽ റും, എയർ കണ്ടീഷനിംഗ് പ്ലാന്റിനുള്ള മുറി, ജനറേറ്റർ മുറി, ഒരു നില ഒഴികെ ലിഫ്റ്റുകൾ സ്ഥാപിച്ചിരിക്കുന്ന പ്രദേശം, ആന്തരിക സാനിറ്ററി ഷാഫ്റ്റുകൾ, എയർ കണ്ടീഷനിംഗ് ഡക്റ്റുകൾ മുതലായ സ്ഥലങ്ങൾ തറവിസ്തീർണ്ണമായി കണക്കാക്കാൻ പാടില്ലാത്തതാകുന്നു. | (ii) തറ വിസ്തീർണ്ണാനുപാതം കണക്കാക്കുന്നതിന്റെ ആവശ്യത്തിലേക്കായി, ഒരു കെട്ടിടത്തിനുള്ളിൽ വാഹനങ്ങൾ പാർക്കു ചെയ്യുന്ന സ്ഥലം, ഇലക്രടിക്കൽ റും, എയർ കണ്ടീഷനിംഗ് പ്ലാന്റിനുള്ള മുറി, ജനറേറ്റർ മുറി, ഒരു നില ഒഴികെ ലിഫ്റ്റുകൾ സ്ഥാപിച്ചിരിക്കുന്ന പ്രദേശം, ആന്തരിക സാനിറ്ററി ഷാഫ്റ്റുകൾ, എയർ കണ്ടീഷനിംഗ് ഡക്റ്റുകൾ മുതലായ സ്ഥലങ്ങൾ തറവിസ്തീർണ്ണമായി കണക്കാക്കാൻ പാടില്ലാത്തതാകുന്നു. | ||
(iii) A1- പാർപ്പിടം, A2- ലോഡ്ജിംഗ് ഹൗസസ്, D- സമ്മേളനം, E- ഓഫീസ് അല്ലെങ്കിൽ വ്യാപാരം, F-വാണിജ്യ/കച്ചവടം എന്നീ ഗണങ്ങളിൽ ഒന്നിൽ കൂടുതൽ കൈവശം ഉൾപ്പെടുത്തിയിരിക്കുന്ന കെട്ടിടം/കെട്ടിട സമുച്ചയത്തിന്റെ സംഗതിയിൽ, പ്ലോട്ട് 0.5 ഹെക്ടറിൽ കൂടുതൽ വിസ്തീർണ്ണമുള്ളതാണെങ്കിൽ, പട്ടിക 2-ലെ ബന്ധപ്പെട്ട കൈവശങ്ങൾക്കു കീഴിലെ തറ വിസ്തീർണ്ണത്തിന്റെ | (iii) A1- പാർപ്പിടം, A2- ലോഡ്ജിംഗ് ഹൗസസ്, D- സമ്മേളനം, E- ഓഫീസ് അല്ലെങ്കിൽ വ്യാപാരം, F-വാണിജ്യ/കച്ചവടം എന്നീ ഗണങ്ങളിൽ ഒന്നിൽ കൂടുതൽ കൈവശം ഉൾപ്പെടുത്തിയിരിക്കുന്ന കെട്ടിടം/കെട്ടിട സമുച്ചയത്തിന്റെ സംഗതിയിൽ, പ്ലോട്ട് 0.5 ഹെക്ടറിൽ കൂടുതൽ വിസ്തീർണ്ണമുള്ളതാണെങ്കിൽ, പട്ടിക 2-ലെ ബന്ധപ്പെട്ട കൈവശങ്ങൾക്കു കീഴിലെ തറ വിസ്തീർണ്ണത്തിന്റെ മുൻതൂക്ക ശരാശരി ആയിരിക്കും തറ വിസ്തീർണ്ണാനുപാതവും വ്യാപ്തിയും: | ||
എന്നാൽ, പ്ലോട്ടിന്റെ വിസ്തീർണ്ണം 0.5 വരെയാണെങ്കിൽ തറവിസ്തീർണ്ണാനുപാതവും വ്യാപ്തിയും ഏറ്റവും നിയന്ത്രിത കൈവശാവകാശ ഗണത്തിന്റേതായിരിക്കും. | എന്നാൽ, പ്ലോട്ടിന്റെ വിസ്തീർണ്ണം 0.5 വരെയാണെങ്കിൽ തറവിസ്തീർണ്ണാനുപാതവും വ്യാപ്തിയും ഏറ്റവും നിയന്ത്രിത കൈവശാവകാശ ഗണത്തിന്റേതായിരിക്കും. | ||
(iv) സർക്കാർ ഉടമസ്ഥതയിലുള്ള വിവരസാങ്കേതിക പാർക്കുകളുടെയും ഗണം E കൈവശാവകാശ ഗണത്തിന്റെ കീഴിൽ വരുന്ന സർക്കാർ അംഗീകൃത സ്വകാര്യ വിവര സാങ്കേതിക പാർക്കുകളുടെയും സ്വകാര്യ വിവര സാങ്കേതിക കെട്ടിടങ്ങളുടെയും സംഗതിയിൽ ഗ്രാമപഞ്ചായത്തുകളുടെ കാറ്റഗറി കണക്കിലെടുക്കാതെ തന്നെ അനുവദനീയമായ പരമാവധി തറവിസ്തീർണ്ണാനുപാതം 4-ഉം അനുവദനീയമായ പരമാവധി വ്യാപ്തി 40%-ഉം ആയിരിക്കും. | (iv) സർക്കാർ ഉടമസ്ഥതയിലുള്ള വിവരസാങ്കേതിക പാർക്കുകളുടെയും ഗണം E കൈവശാവകാശ ഗണത്തിന്റെ കീഴിൽ വരുന്ന സർക്കാർ അംഗീകൃത സ്വകാര്യ വിവര സാങ്കേതിക പാർക്കുകളുടെയും സ്വകാര്യ വിവര സാങ്കേതിക കെട്ടിടങ്ങളുടെയും സംഗതിയിൽ ഗ്രാമപഞ്ചായത്തുകളുടെ കാറ്റഗറി കണക്കിലെടുക്കാതെ തന്നെ അനുവദനീയമായ പരമാവധി തറവിസ്തീർണ്ണാനുപാതം 4-ഉം അനുവദനീയമായ പരമാവധി വ്യാപ്തി 40%-ഉം ആയിരിക്കും. | ||
'''36. കെട്ടിടങ്ങളുടെ ഉയരം.-''' (1) ഏതൊരു കെട്ടിടത്തിന്റെ അല്ലെങ്കിൽ കെട്ടിടഭാഗത്തിന്റെ പരമാവധി ഉയരം തെരുവിന്റെ വീതിക്കനുസൃതമായി താഴെപ്പറയും പ്രകാരം പരിമിതപ്പെടുത്തേണ്ടതാണ്:- | '''36. കെട്ടിടങ്ങളുടെ ഉയരം.-''' (1) ഏതൊരു കെട്ടിടത്തിന്റെ അല്ലെങ്കിൽ കെട്ടിടഭാഗത്തിന്റെ പരമാവധി ഉയരം തെരുവിന്റെ വീതിക്കനുസൃതമായി താഴെപ്പറയും പ്രകാരം പരിമിതപ്പെടുത്തേണ്ടതാണ്:- | ||
{{ | {{Accept}} |
Revision as of 06:41, 2 February 2018
കുറിപ്പ്:- (i) ഒരു പ്രത്യേക കൈവശഗണത്തിലെ ഒരു കെട്ടിടത്തിന്റെ പരമാവധി അനുവദനീയ വ്യാപ്തിയുടെ മൂല്യം പട്ടിക രണ്ടിൽ കൊടുത്തിട്ടുള്ള മൂല്യസംഖ്യയിൽ പരിമിതപ്പെടുത്തേണ്ടതും, അത് കെട്ടിടത്തിനു പുറത്തുള്ള തുറസ്സായ സ്ഥലങ്ങൾക്കും (മുൻ, പിൻ, പാർശ്വം) അകത്തുള്ള തുറസ്സായ സ്ഥലങ്ങൾക്കും വേണ്ടി കണക്കാക്കിയിട്ടുള്ള സ്ഥലം കഴിച്ചുള്ളതും, ഭൂനിരപ്പിന് മുകളിലുള്ള ഏതെങ്കിലും നിലയിൽ കെട്ടിടം വ്യാപിച്ചിരിക്കുന്നതുമായ വിസ്തീർണ്ണമാകുന്നു.
(ia) കാറ്റഗറി I വില്ലേജ് പഞ്ചായത്തുകളിലെ സാമ്പത്തിക ദുർബല വിഭാഗങ്ങൾക്ക് വേണ്ടി അല്ലെങ്കിൽ കുറഞ്ഞ വരുമാന വിഭാഗങ്ങൾക്ക് വേണ്ടി അല്ലെങ്കിൽ മധ്യവർഗ്ഗ വരുമാന വിഭാഗത്തിൽപ്പെട്ടവർക്കായി ഭവനങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സർക്കാരോ അർദ്ധ സർക്കാരോ നിർമ്മാണം നടത്തുന്ന ഗണം A1-ന് കീഴിൽ വരുന്ന അപ്പാർട്ടുമെന്റുകൾ, ഫ്ളാറ്റുകൾ എന്നിവയക്ക് അവയുടെ ഓരോ വാസഗൃഹ്യൂണിറ്റുകളുടെയും തറവിസ്തീർണം 100 ചതുരശ്ര മീറ്ററിൽ കുറവാകുന്ന പക്ഷം അധിക ഫീസില്ലാതെ തന്നെ തറവിസ്തീർണാനുപാതം (F.A.R) പരമാവധി അഞ്ച് (5) അനുവദിക്കേണ്ടതാണ്. വരുമാന ഗണങ്ങളെ തരം തിരിക്കൽ മറ്റുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ഈ ചട്ടത്തിലെ അധ്യായം XA -ലെ വ്യവസ്ഥകൾക്ക് കീഴിൽ രൂപീകരിക്കപ്പെട്ട കമ്മിറ്റിയുമായി കൂടിയാലോചിച്ച് സർക്കാർ തീരുമാനിക്കേണ്ടതാണ്.
(ii) തറ വിസ്തീർണ്ണാനുപാതം കണക്കാക്കുന്നതിന്റെ ആവശ്യത്തിലേക്കായി, ഒരു കെട്ടിടത്തിനുള്ളിൽ വാഹനങ്ങൾ പാർക്കു ചെയ്യുന്ന സ്ഥലം, ഇലക്രടിക്കൽ റും, എയർ കണ്ടീഷനിംഗ് പ്ലാന്റിനുള്ള മുറി, ജനറേറ്റർ മുറി, ഒരു നില ഒഴികെ ലിഫ്റ്റുകൾ സ്ഥാപിച്ചിരിക്കുന്ന പ്രദേശം, ആന്തരിക സാനിറ്ററി ഷാഫ്റ്റുകൾ, എയർ കണ്ടീഷനിംഗ് ഡക്റ്റുകൾ മുതലായ സ്ഥലങ്ങൾ തറവിസ്തീർണ്ണമായി കണക്കാക്കാൻ പാടില്ലാത്തതാകുന്നു.
(iii) A1- പാർപ്പിടം, A2- ലോഡ്ജിംഗ് ഹൗസസ്, D- സമ്മേളനം, E- ഓഫീസ് അല്ലെങ്കിൽ വ്യാപാരം, F-വാണിജ്യ/കച്ചവടം എന്നീ ഗണങ്ങളിൽ ഒന്നിൽ കൂടുതൽ കൈവശം ഉൾപ്പെടുത്തിയിരിക്കുന്ന കെട്ടിടം/കെട്ടിട സമുച്ചയത്തിന്റെ സംഗതിയിൽ, പ്ലോട്ട് 0.5 ഹെക്ടറിൽ കൂടുതൽ വിസ്തീർണ്ണമുള്ളതാണെങ്കിൽ, പട്ടിക 2-ലെ ബന്ധപ്പെട്ട കൈവശങ്ങൾക്കു കീഴിലെ തറ വിസ്തീർണ്ണത്തിന്റെ മുൻതൂക്ക ശരാശരി ആയിരിക്കും തറ വിസ്തീർണ്ണാനുപാതവും വ്യാപ്തിയും:
എന്നാൽ, പ്ലോട്ടിന്റെ വിസ്തീർണ്ണം 0.5 വരെയാണെങ്കിൽ തറവിസ്തീർണ്ണാനുപാതവും വ്യാപ്തിയും ഏറ്റവും നിയന്ത്രിത കൈവശാവകാശ ഗണത്തിന്റേതായിരിക്കും.
(iv) സർക്കാർ ഉടമസ്ഥതയിലുള്ള വിവരസാങ്കേതിക പാർക്കുകളുടെയും ഗണം E കൈവശാവകാശ ഗണത്തിന്റെ കീഴിൽ വരുന്ന സർക്കാർ അംഗീകൃത സ്വകാര്യ വിവര സാങ്കേതിക പാർക്കുകളുടെയും സ്വകാര്യ വിവര സാങ്കേതിക കെട്ടിടങ്ങളുടെയും സംഗതിയിൽ ഗ്രാമപഞ്ചായത്തുകളുടെ കാറ്റഗറി കണക്കിലെടുക്കാതെ തന്നെ അനുവദനീയമായ പരമാവധി തറവിസ്തീർണ്ണാനുപാതം 4-ഉം അനുവദനീയമായ പരമാവധി വ്യാപ്തി 40%-ഉം ആയിരിക്കും.
36. കെട്ടിടങ്ങളുടെ ഉയരം.- (1) ഏതൊരു കെട്ടിടത്തിന്റെ അല്ലെങ്കിൽ കെട്ടിടഭാഗത്തിന്റെ പരമാവധി ഉയരം തെരുവിന്റെ വീതിക്കനുസൃതമായി താഴെപ്പറയും പ്രകാരം പരിമിതപ്പെടുത്തേണ്ടതാണ്:-