Panchayat:Repo18/vol2-page0370: Difference between revisions

From Panchayatwiki
('Rule 13 '''2008-ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
Line 1: Line 1:
Rule 13 '''2008-ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങൾ''' 369<br>
 
ദിവസം തന്നെ വിവാഹം രജിസ്റ്റർ ചെയ്യേണ്ടതാണ്. മെമ്മോറാണ്ടത്തിലെ ഏതെങ്കിലും ഉൾക്കുറിപ്പു കളെ സംബന്ധിച്ച് എന്തെങ്കിലും സംശയം ഉണ്ടാകുന്നപക്ഷം തദ്ദേശ രജിസ്ത്രടാർക്ക് യുക്തമെന്ന് തോന്നുന്ന അപ്രകാരമുള്ള കൂടുതൽ അന്വേഷണം നടത്താവുന്നതും മെമ്മോറാണ്ടം സമർപ്പിച്ച തീയതി മുതൽ ഒരാഴ്ച കാലയളവിനുള്ളിൽ വിവാഹം രജിസ്റ്റർ ചെയ്യേണ്ടതും അല്ലെങ്കിൽ അപ്രകാരം വിവാഹം രജിസ്റ്റർ ചെയ്യത്തക്കതല്ലായെന്ന് കാണുന്നപക്ഷം ആയത് III-ാം നമ്പർ ഫോറത്തിലുള്ള വിവാഹ രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതും വിവാഹം രജിസ്റ്റർ ചെയ്യാതിരുന്നതിനുള്ള കാരണം വിവാഹത്തിൽ ഏർപ്പെട്ട കക്ഷികളെ അറിയിക്കേണ്ടതുമാണ്. വിവാഹം രജിസ്റ്റർ ചെയ്തതിന് തെളിവായി വിവാഹ സാക്ഷ്യപത്രം, ഇരുപതുരൂപ ഫീസ് നല്കുന്നതിൻമേൽ ഈ ചട്ടങ്ങൾക്ക് അനുബന്ധമായുള്ള IV-ാം നമ്പർ ഫോറത്തിൽ കഴിയുന്നതും അത് രജിസ്റ്റർ ചെയ്ത ദിവസം തന്നെയും എന്നാൽ മൂന്നു പ്രവർത്തി ദിവസങ്ങൾ കഴിയുന്നതിനു മുമ്പായും അപേക്ഷകന് നല്കേണ്ടതാണ്. ഓരോ വിവാഹവുമായി ബന്ധപ്പെട്ട ഉൾക്കുറിപ്പിന് ഓരോ കലണ്ടർ വർഷത്തിലും തുടർച്ചയായ രജിസ്ട്രേഷൻ നമ്പർ നല്കേണ്ടതും ഓരോ കലണ്ടർ വർഷത്തിലും പ്രത്യേകം പ്രത്യേകം രജിസ്റ്റർ സൂക്ഷിക്കേണ്ടതുമാണ്.)<br>

Line 20: Line 20:

(3) (2)-ാം ഉപചട്ടത്തിൻകീഴിൽ അനുമതി ലഭിക്കുന്നതിന്മേൽ തദ്ദേശ രജിസ്ട്രാർ, വിവാഹ (പൊതു) രജിസ്റ്ററിൽ, അതതു സംഗതിപോലെ, തിരുത്തലോ റദ്ദാക്കലോ വരുത്തേണ്ടതാണ്.
(3) (2)-ാം ഉപചട്ടത്തിൻകീഴിൽ അനുമതി ലഭിക്കുന്നതിന്മേൽ തദ്ദേശ രജിസ്ട്രാർ, വിവാഹ (പൊതു) രജിസ്റ്ററിൽ, അതതു സംഗതിപോലെ, തിരുത്തലോ റദ്ദാക്കലോ വരുത്തേണ്ടതാണ്.
{{create}}
{{Create}}

Latest revision as of 09:41, 2 February 2018

ദിവസം തന്നെ വിവാഹം രജിസ്റ്റർ ചെയ്യേണ്ടതാണ്. മെമ്മോറാണ്ടത്തിലെ ഏതെങ്കിലും ഉൾക്കുറിപ്പു കളെ സംബന്ധിച്ച് എന്തെങ്കിലും സംശയം ഉണ്ടാകുന്നപക്ഷം തദ്ദേശ രജിസ്ത്രടാർക്ക് യുക്തമെന്ന് തോന്നുന്ന അപ്രകാരമുള്ള കൂടുതൽ അന്വേഷണം നടത്താവുന്നതും മെമ്മോറാണ്ടം സമർപ്പിച്ച തീയതി മുതൽ ഒരാഴ്ച കാലയളവിനുള്ളിൽ വിവാഹം രജിസ്റ്റർ ചെയ്യേണ്ടതും അല്ലെങ്കിൽ അപ്രകാരം വിവാഹം രജിസ്റ്റർ ചെയ്യത്തക്കതല്ലായെന്ന് കാണുന്നപക്ഷം ആയത് III-ാം നമ്പർ ഫോറത്തിലുള്ള വിവാഹ രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതും വിവാഹം രജിസ്റ്റർ ചെയ്യാതിരുന്നതിനുള്ള കാരണം വിവാഹത്തിൽ ഏർപ്പെട്ട കക്ഷികളെ അറിയിക്കേണ്ടതുമാണ്. വിവാഹം രജിസ്റ്റർ ചെയ്തതിന് തെളിവായി വിവാഹ സാക്ഷ്യപത്രം, ഇരുപതുരൂപ ഫീസ് നല്കുന്നതിൻമേൽ ഈ ചട്ടങ്ങൾക്ക് അനുബന്ധമായുള്ള IV-ാം നമ്പർ ഫോറത്തിൽ കഴിയുന്നതും അത് രജിസ്റ്റർ ചെയ്ത ദിവസം തന്നെയും എന്നാൽ മൂന്നു പ്രവർത്തി ദിവസങ്ങൾ കഴിയുന്നതിനു മുമ്പായും അപേക്ഷകന് നല്കേണ്ടതാണ്. ഓരോ വിവാഹവുമായി ബന്ധപ്പെട്ട ഉൾക്കുറിപ്പിന് ഓരോ കലണ്ടർ വർഷത്തിലും തുടർച്ചയായ രജിസ്ട്രേഷൻ നമ്പർ നല്കേണ്ടതും ഓരോ കലണ്ടർ വർഷത്തിലും പ്രത്യേകം പ്രത്യേകം രജിസ്റ്റർ സൂക്ഷിക്കേണ്ടതുമാണ്.)

(2) തദ്ദേശ രജിസ്ട്രോറിന്, വിവാഹം രജിസ്റ്റർ ചെയ്യുന്നതിനുള്ള ഒരു മെമ്മോറാണ്ടം ശരിയായ ഫാറത്തിലോ ആവശ്യമായ ഫീസ് സഹിതമോ അല്ലെങ്കിൽ, എഴുതി രേഖപ്പെടുത്തിയ കാരണങ്ങളാൽ, നിരസിക്കാവുന്നതും അതിനുള്ള കാരണം അപ്രകാരം നിരസിച്ച തീയതി മുതൽ മുപ്പത് ദിവസക്കാലയളവിനുള്ളിൽ ബന്ധപ്പെട്ട കക്ഷികളെ അറിയിക്കേണ്ടതുമാണ്.

(3) ഓരോ മാസവും ലഭിക്കുന്ന മെമ്മോറാണ്ടത്തിന്റെ ഡ്യൂപ്ലിക്കേറ്റ് പകർപ്പുകൾ അടുത്ത മാസം 10-ാം തീയതിക്കുമുമ്പ് ബന്ധപ്പെട്ട രജിസ്ട്രാർ ജനറലിന്, തദ്ദേശ രജിസ്ട്രാർ അയച്ചുകൊടു ക്കേണ്ടതാണ്. തദ്ദേശ രജിസ്ട്രാർ സ്വീകരിക്കുന്ന അസ്സൽ മെമ്മോറാണ്ടവും ബന്ധപ്പെട്ട രജിസ്ട്രാർ ജനറലിനു അയച്ചുകൊടുത്ത ഡ്യൂപ്ലിക്കേറ്റ് പകർപ്പുകളും സ്ഥിരം രേഖകളായി ഫയൽ ചെയ്യേണ്ടതാണ്.

'^(4) വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തതെടുക്കുന്ന ബാർക്കോഡും ഫോട്ടോയും ഉള്ള വിവാഹ സർട്ടിഫിക്കറ്റ് അംഗീകൃത രേഖയായിരിക്കുന്നതാണ്.)

12. ഫാറങ്ങളുടെ പ്രിന്റിംഗും വിതരണവും.- രജിസ്ട്രാർ ജനറൽ, അവരുടെ ബന്ധപ്പെട്ട അധികാരിതയിൻ കീഴിൽ വരുന്ന പ്രദേശങ്ങളിലെ, തദ്ദേശ രജിസ്ട്രാറിന്റെ ഉപയോഗത്തിന് ആവ ശ്യമായ ഫാറങ്ങളും രജിസ്റ്ററുകളും പ്രിൻറു ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള സജ്ജീകരണം നടത്തേണ്ടതാണ്.

13. ഉൾക്കുറിപ്പുകളുടെ തിരുത്തലും റദ്ദാക്കലും.-(1) തദ്ദേശ രജിസ്ട്രാർക്ക്, സ്വമേദയയായോ, കക്ഷികൾ മുഖേനയുള്ള അപേക്ഷയിന്മേലോ, വിവാഹ (പൊതു) രജിസ്റ്ററിലെ ഏതെങ്കിലും ഉൾക്കുറിപ്പ്, രൂപത്തിലോ, സാരാംശത്തിലോ, തെറ്റാണെന്നോ അഥവാ വ്യാജമായോ കൃത്യമല്ലാതെയോ ഉണ്ടാക്കിയതാണെന്നോ, ബോദ്ധ്യപ്പെടുന്ന പക്ഷം, അദ്ദേഹം (2)-ാം ഉപചട്ടത്തിലെ നിബന്ധനകൾക്കു വിധേയമായി, രജിസ്ട്രേഷൻ റദ്ദുചെയ്യൽ ഉൾപ്പെടെയുള്ള ഉചിതമായ തിരുത്തലുകൾ, അസ്സൽ ഉൾക്കുറിപ്പിന് യാതൊരു മാറ്റവും വരുത്താതെയും അത്തരം തിരുത്തലുകൾക്കുള്ള തെളിവ് വിവാഹ (പൊതു) രജിസ്റ്ററിന്റെ മാർജിനിൽ രേഖപ്പെടുത്തിക്കൊണ്ടും, വരുത്താവുന്നതും മാർജിനിലെ ഉൾക്കുറിപ്പിൽ തിരുത്തലിന്റെയോ റദ്ദാക്കലിന്റെയോ തീയതി സഹിതം ഒപ്പ് വെയ്ക്കക്കേണ്ടതും, തിരുത്തലുകളുടെ വിശദവിവരങ്ങൾ ബന്ധപ്പെട്ട രജിസ്ട്രാർ ജനറലിന് അയച്ചുകൊടുക്കേണ്ടതുമാണ്.

(2)പേര്, വയസ്സ്, തീയതി മുതലായ സാരവത്തായ വിശദാംശങ്ങളിലെ എല്ലാ തിരുത്തലുകളും റദ്ദാക്കലുകളും ബന്ധപ്പെട്ട രജിസ്ട്രാർ ജനറലിന്റെ അനുമതിയോടുകൂടി മാത്രം ചെയ്യേണ്ടതാണ്.

എന്നാൽ അപ്രകാരമുള്ള തിരുത്തലോ റദ്ദാക്കലോ ബന്ധപ്പെട്ട കക്ഷികൾക്ക് പറയാനുള്ളത് പറയുവാൻ ന്യായമായ ഒരു അവസരം നൽകാതെ നടത്തുവാൻ പാടുള്ളതല്ല.

(3) (2)-ാം ഉപചട്ടത്തിൻകീഴിൽ അനുമതി ലഭിക്കുന്നതിന്മേൽ തദ്ദേശ രജിസ്ട്രാർ, വിവാഹ (പൊതു) രജിസ്റ്ററിൽ, അതതു സംഗതിപോലെ, തിരുത്തലോ റദ്ദാക്കലോ വരുത്തേണ്ടതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ