Panchayat:Repo18/vol1-page0704: Difference between revisions

From Panchayatwiki
('(ii) പൊതുജനാരോഗ്യസ്ഥാപനം സ്ഥിതി ചെയ്യുന്ന പ്രദ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താളിലെ വിവരങ്ങൾ appended എന്നാക്കിയിരിക്കുന്നു)
 
Line 1: Line 1:
(ii) പൊതുജനാരോഗ്യസ്ഥാപനം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ പ്രതിനിധീകരിക്കുന്ന നിയമസഭാംഗം; (iii) ദേശീയ രാഷ്ട്രീയ കക്ഷികളുടെ ഓരോ പ്രതിനിധി വീതം; (iv) ദേശീയ രാഷ്ട്രീയ കക്ഷികളിൽ ഉൾപ്പെടാത്തതും, എന്നാൽ കേരള നിയമസഭയിൽ പ്രാതിനിധ്യമുള്ളതുമായ മറ്റ രാഷ്ട്രീയ കക്ഷികളുടെ ഓരോ പ്രതിനിധി വീതം; (V) സംസ്ഥാന സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന ഉത്തരവുകൾ പ്രകാരം മാനേജിംഗ് കമ്മിറ്റിയിൽ ഉൾപ്പെടുത്തപ്പെടുന്നവർ എന്നിവർക്ക് പുറമേ (എ.) ഒരു ഗ്രാമപഞ്ചായത്തിന്റെ സംഗതിയിൽ.- () കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റി ചെയർപേഴ്സസൺ, (ii) സംയോജിത ശിശുവികസന പദ്ധതിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥൻ; (iii) ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവരും; (ബി) ഒരു ബ്ലോക്കപഞ്ചായത്തിന്റെ സംഗതിയിൽ.- (i) സംയോജിത ശിശുവികസന പദ്ധതി പ്രോജക്ട് ആഫീസർ, (ii) ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എന്നിവരും; (സി) ഒരു ജില്ലാ പഞ്ചായത്തിന്റെ സംഗതിയിൽ.- (i) ജില്ലാ മെഡിക്കൽ ആഫീസർ, (ii) കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ; (iii) ജില്ലാ പഞ്ചായത്ത് സെക്രട്ടറി എന്നിവരും; സ്ഥിരം ക്ഷണിതാക്കളായിരിക്കുന്നതാണ്. (12) (11)-ാം ഉപചട്ടത്തിൽ (iii)-ഉം (iv)-ഉം ഖണ്ഡങ്ങളനുസരിച്ച രാഷ്ട്രീയ കക്ഷികൾക്ക് പ്രാതിനിധ്യം നൽകുവാനായി, സാമൂഹ്യ പ്രതിബദ്ധതയും സേവന സന്നദ്ധതയും ഉള്ളയാളും ജില്ലാ പഞ്ചായത്തിന്റെ സംഗതിയിൽ അതത് ജില്ലയിലെ താമസക്കാരനും ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകളുടെ സംഗതിയിൽ അതത് പഞ്ചായത്ത് പ്രദേശത്ത് താമസക്കാരനുമായ ഒരു വ്യക്തിയെ ശുപാർശ ചെയ്യുവാൻ അതത് രാഷ്ട്രീയ കക്ഷിയുടെ ജില്ലാ പ്രസിഡന്റിനോട് അഥവാ ജില്ലാ സെക്രട്ടറിയോട് പഞ്ചായത്ത് സെക്രട്ടറി ആവശ്യപ്പെടേണ്ടതും, അപ്രകാരം രാഷ്ട്രീയ കക്ഷി കൾ ശുപാർശ ചെയ്യുന്ന ഓരോ വ്യക്തിയെ വീതം മാനേജിംഗ് കമ്മിറ്റി യോഗങ്ങളിലേക്ക് സ്ഥിരം ക്ഷണിതാക്കളായി പഞ്ചായത്ത് നിശ്ചയിക്കേണ്ടതുമാണ്.
appended
(13) മാനേജിംഗ് കമ്മിറ്റി യോഗങ്ങളിൽ സ്ഥിരം ക്ഷണിതാക്കൾക്ക്, വോട്ടവകാശം ഒഴികെ കമ്മിറ്റിയിലെ ഏതൊരു അംഗത്തിനും ഉള്ള അവകാശങ്ങളുണ്ടായിരിക്കുന്നതാണ്.
(14) മാനേജിംഗ് കമ്മിറ്റിക്ക് ആവശ്യമായ സന്ദർഭങ്ങളിൽ സബ് കമ്മിറ്റികൾ രൂപീകരിക്കാ വുന്നതാണ്.
4. മാനേജിംഗ് കമ്മിറ്റിയുടെ അധികാരങ്ങളും ചുമതലകളും.- (1) മാനേജിംഗ് കമ്മിറ്റിക്ക് താഴെപ്പറയുന്ന അധികാരങ്ങൾ ഉണ്ടായിരിക്കുന്നതാണ്. അതായത്.-
(i) അതത് സംഗതി പോലെ ഒരു ഡിസ്കേൻസറിക്കോ, പ്രാഥമികാരോഗ്യ കേന്ദ്രത്തിനോ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിനോ താലൂക്ക് ആശുപത്രിക്കോ, ജില്ലാ ആശു പ്രതിക്കോ അല്ലെങ്കിൽ മറ്റേതെങ്കിലും പ്രത്യേക തരത്തിലുള്ള ആശുപ്രതിക്കോ നിശ്ചയിക്കപ്പെട്ടിട്ടുള്ള നിലവാ രത്തിൽ കുറയാതെയുള്ള ഭൗതിക സൗകര്യങ്ങളും സേവനങ്ങളും പഞ്ചായത്തിന് ഭരണ ചുമതല യുള്ള പൊതുജനാരോഗ്യ സ്ഥാപനത്തിൽ ലഭ്യമാക്കുന്നതിന് ആവശ്യമായ ശുപാർശകൾ പഞ്ചാ യത്തിന് നൽകുക;
(i) പൊതുജനാരോഗ്യസ്ഥാപനത്തിലെ മരാമത്ത് പണികൾ, കെട്ടിടങ്ങളുടെ അറ്റകുറ്റപ്പ ണികൾ, ഉപകരണങ്ങളും സാമഗ്രികളും ലഭ്യമാക്കലും അവയുടെ അറ്റകുറ്റപ്പണികളും, ശുദ്ധജല വിതരണം, വൈദ്യുതോപകരണങ്ങൾ ലഭ്യമാക്കലും അവയുടെ അറ്റകുറ്റപ്പണികളും, ശുചീകരണ പ്രവർത്തനങ്ങൾ, രോഗികൾക്കും അവരുടെ സഹായികൾക്കും അവരെ സന്ദർശിക്കുന്നവർക്കും ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തൽ എന്നിവയ്ക്ക് മേൽനോട്ടം വഹിക്കുക;
{{Create}}

Latest revision as of 07:33, 13 February 2018

appended