Panchayat:Repo18/vol1-page1135: Difference between revisions

From Panchayatwiki
('==കേരള സംസ്ഥാന സേവനാവകാശ നിയമം, 2012 - ഗ്രാമവികസന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
Line 1: Line 1:
==കേരള സംസ്ഥാന സേവനാവകാശ നിയമം, 2012 - ഗ്രാമവികസന വകുപ്പിലെ സേവനങ്ങൾ, സമയപരിധി, നിയുക്ത ഉദ്യോഗസ്ഥൻ, അപ്പീൽ അധികാരികൾ*==
====കേരള സംസ്ഥാന സേവനാവകാശ നിയമം, 2012 - ഗ്രാമവികസന വകുപ്പിലെ സേവനങ്ങൾ, സമയപരിധി, നിയുക്ത ഉദ്യോഗസ്ഥൻ, അപ്പീൽ അധികാരികൾ====
 
 


===തദ്ദേശ സ്വയംഭരണ (പി. എസ്.) വകുപ്പ്===
===തദ്ദേശ സ്വയംഭരണ (പി. എസ്.) വകുപ്പ്===

Revision as of 09:18, 2 February 2018

കേരള സംസ്ഥാന സേവനാവകാശ നിയമം, 2012 - ഗ്രാമവികസന വകുപ്പിലെ സേവനങ്ങൾ, സമയപരിധി, നിയുക്ത ഉദ്യോഗസ്ഥൻ, അപ്പീൽ അധികാരികൾ

തദ്ദേശ സ്വയംഭരണ (പി. എസ്.) വകുപ്പ്

====സംഗ്രഹം:-==== തദ്ദേശ സ്വയംഭരണ വകുപ്പ് - കേരള സംസ്ഥാന സേവനാവകാശ നിയമം, 2012 - ഗ്രാമവികസന വകുപ്പിലെ സേവനങ്ങൾ, സമയപരിധി, നിയുക്ത ഉദ്യോഗസ്ഥൻ, അപ്പീൽ അധികാരികൾ - അംഗീകാരം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

====പരാമർശം:-==== 1. സ.ഉ. (പി) 55/2012/ഉ.ഭ.പി.വ. തീയതി 27/10/2012

2. സ.ഉ (പി) 56/2012/ഉഭ.പി.വ. തീയതി 27/10/2012

3. ഗ്രാമവികസന കമ്മീഷണറുടെ 20/09/2012-ലെ 2144/പി ആൻഡ് എം 1/ 2012/സി ആർ ഡി നമ്പർ കത്ത്

ഉത്തരവ്

കേരള സംസ്ഥാന സേവനാവകാശ നിയമം, 2012 കേരള ഗസറ്റ (അസാധാരണം) ആയി 06/ 08/2012-ൽ പ്രസിദ്ധപ്പെടുത്തി. പരാമർശം രണ്ടിലെ ഉത്തരവ് പ്രകാരം 2012 നവംബർ മാസം 1-ാം തീയതി ഈ നിയമം പ്രാബല്യത്തിൽ വന്നതായി വിജ്ഞാപനം ചെയ്തിട്ടുണ്ട്. 2012-ലെ കേരള സംസ്ഥാന സേവനാവകാശ നിയമം വകുപ്പ 3 പ്രകാരം ഈ നിയമത്തിന്റെ പ്രാരംഭം മുതൽ ആറ് മാസത്തിനകം ഓരോ സർക്കാർ വകുപ്പും ഓരോ വകുപ്പു മേധാവിയും ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും ഓരോ നിയമാധിഷ്ഠിത നികായവും അവ ഓരോന്നും നൽകുന്ന സേവനങ്ങൾ, സമയ പരിധി, നിയുക്ത ഉദ്യോഗസ്ഥൻ, ഒന്നാം അപ്പീൽ അധികാരി, രണ്ടാം അപ്പീൽ അധികാരി എന്നിവ ഗസ്റ്റിൽ വിജ്ഞാപനം ചെയ്യേണ്ടതുണ്ട്.

2. പരാമർശം 3 പ്രകാരം ഗ്രാമവികസന കമ്മീഷണർ, ഗ്രാമവികസന വകുപ്പിന്റെ അധികാര പരിധിയിൽ വരുന്ന സേവനങ്ങൾ, സമയപരിധി, നിയുക്ത ഉദ്യോഗസ്ഥൻ, ഒന്നാം അപ്പീൽ അധികാരി, രണ്ടാം അപ്പീൽ അധികാരി എന്നിവ സംബന്ധിച്ച നിർദ്ദേശങ്ങൾ സർക്കാരിൽ സമർപ്പിച്ചു.

3. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. ഇതോടൊപ്പം അനുബന്ധമായി ചേർത്തിരിക്കുന്ന പട്ടികയിൽ പ്രതിപാദിച്ചിരിക്കുന്ന സേവനങ്ങൾ, സമയപരിധി, നിയുക്ത ഉദ്യോഗസ്ഥൻ, ഒന്നാം അപ്പീൽ അധികാരി, രണ്ടാം അപ്പീൽ അധികാരി എന്നിവ അംഗീകരിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നു.

4, 2012-ലെ കേരള സംസ്ഥാന സേവനാവകാശ നിയമം വകുപ്പ് 3 പ്രകാരം ഗ്രാമ വികസന വകുപ്പിന്റെ പരിധിയിൽ വരുന്ന ഓരോ ബ്ലോക്ക് പഞ്ചായത്തും സേവനങ്ങളും മറ്റു വിവരങ്ങളും സംബന്ധിച്ച് പ്രത്യേകം വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ ഒരു ഏകരൂപം ഉണ്ടാകുന്നതിനുവേണ്ടിയാണ് സർക്കാർതലത്തിൽ സേവനങ്ങൾ, സമയപരിധി, നിയുക്ത ഉദ്യോഗസ്ഥൻ, അപ്പീൽ അധികാരികൾ എന്നിവ നിശ്ചയിച്ച അനുബന്ധമായി ചേർത്തിട്ടുള്ളത്. ഓരോ ബ്ലോക്ക് പഞ്ചായത്തും ഇതിനനുസൃതമായി വിജ്ഞാപനം പുറപ്പെടുവിച്ചുവെന്ന് ഗ്രാമവികസന കമ്മീഷണർ ഉറപ്പു വരുത്തേണ്ടതാണ്.

5, 2012-ലെ കേരള സംസ്ഥാന സേവനാവകാശ നിയമം വകുപ്പ് 3 പ്രകാരമുള്ള വിജ്ഞാപനം ഓരോ ബ്ലോക്ക് പഞ്ചായത്തും 30 ദിവസത്തിനകം പുറപ്പെടുവിക്കേണ്ടതും വിവരം സർക്കാരിനെ അറിയിക്കേണ്ടതുമാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ