Panchayat:Repo18/vol1-page0200: Difference between revisions
('ലഭ്യമാക്കാൻ പ്രയാസമുള്ള പക്ഷം സർവ്വീസിനു പു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
Line 22: | Line 22: | ||
'''181. സർക്കാരിന് അതിന്റെ ഉദ്യോഗസ്ഥൻമാരുടേയും ജീവനക്കാരുടേയും സേവന ങ്ങൾ പഞ്ചായത്തുകൾക്ക് വിട്ടുകൊടുക്കുവാനുള്ള അധികാരം.'''-(1) നിർണ്ണയിക്കപ്പെട്ടേക്കാ | '''181. സർക്കാരിന് അതിന്റെ ഉദ്യോഗസ്ഥൻമാരുടേയും ജീവനക്കാരുടേയും സേവന ങ്ങൾ പഞ്ചായത്തുകൾക്ക് വിട്ടുകൊടുക്കുവാനുള്ള അധികാരം.'''-(1) നിർണ്ണയിക്കപ്പെട്ടേക്കാ | ||
{{ | {{Review}} |
Revision as of 09:29, 1 February 2018
ലഭ്യമാക്കാൻ പ്രയാസമുള്ള പക്ഷം സർവ്വീസിനു പുറത്തുള്ള എൻജിനീയർമാരുടെ സേവനം സർക്കാർ ഇതിലേക്കായി നിശ്ചയിക്കുന്ന വ്യവസ്ഥകൾക്കും നിബന്ധനകൾക്കും വിധേയമായി ഏർപ്പെടുത്താവുന്നതാണ്.
(8) ഉണ്ടാക്കിയേക്കാവുന്ന അങ്ങനെയുള്ള ചട്ടങ്ങൾക്ക് വിധേയമായി, പഞ്ചായത്തിലെ ഉദ്യോഗസ്ഥൻമാർക്കും ജീവനക്കാർക്കും അവധി അനുവദിക്കുന്നതിനുള്ള അധികാരം സെക്രട്ടറിയിൽ നിക്ഷിപ്തമായിരിക്കുന്നതാണ്.
(9) ഒരു പഞ്ചായത്തിന്റെ ഏതെങ്കിലും ഉദ്യോഗസ്ഥന്റെയോ ജീവനക്കാരന്റെയോ മേൽ ലഘു ശിക്ഷകൾ ചുമത്തുന്നതിന്, ഇതിലേക്കായി ഉണ്ടാക്കിയേക്കാവുന്ന അങ്ങനെയുള്ള ചട്ടങ്ങൾക്ക് വിധേയമായി ആ പഞ്ചായത്തിന് അധികാരമുണ്ടായിരിക്കുന്നതാണ്.
(10) ലഘുശിക്ഷ ചുമത്തിക്കൊണ്ടുള്ള പഞ്ചായത്തിന്റെ ഉത്തരവിനെതിരെ ഒരു അപ്പീൽ സർക്കാർ ഇതിലേക്കായി ചുമതലപ്പെടുത്തുന്ന അധികാരസ്ഥാനം (ഇതിനുശേഷം 'അധികാരസ്ഥാനം' എന്നു പരാമർശിച്ചിരിക്കുന്നു) ബോധിപ്പിക്കാവുന്നതാണ്.
(11) (10)-ാം ഉപവകുപ്പു പ്രകാരമുള്ള ഒരു അപ്പീൽ നിർണ്ണയിച്ചേക്കാവുന്ന അങ്ങനെയുള്ള ഫാറത്തിലും അങ്ങനെയുള്ള സമയത്തിനുള്ളിലും രീതിയിലും സമർപ്പിക്കേണ്ടതാണ്.
(12) അധികാരസ്ഥാനത്തിന്, (10)-ാം ഉപവകുപ്പ് പ്രകാരമുള്ള ഒരു അപ്പീൽ ലഭിക്കുമ്പോൾ അപ്പീൽ നൽകിയ ആളിന് പറയുവാനുള്ളത് പറയുവാൻ ഒരു അവസരം നൽകിയശേഷം അപ്പീലിനാധാരമായ ഉത്തരവ് സ്ഥിരപ്പെടുത്തുകയോ റദ്ദാക്കുകയോ ഭേദഗതി ചെയ്യുകയോ ചെയ്യാവുന്നതും അല്ലെങ്കിൽ യുക്തമെന്ന് അത് കരുതുന്ന അങ്ങനെയുള്ള ഉത്തരവ് പാസ്സാക്കാവുന്നതുമാണ്.
(13) സർക്കാരിന്, (12)-ാം ഉപവകുപ്പിൻകീഴിൽ പാസ്സാക്കിയ ഏതൊരു ഉത്തരവും സംബന്ധിച്ച രേഖകൾ സ്വമേധയായോ അപേക്ഷയിൻമേലോ ആവശ്യപ്പെടാവുന്നതും അങ്ങനെയുള്ള ഉത്തരവ് പുനഃപരിശോധിക്കാവുന്നതും അതിനെ സംബന്ധിച്ച അവർക്ക് ഉചിതമെന്ന് തോന്നുന്ന ഉത്തരവ് പാസ്സാക്കാവുന്നതുമാണ്.
എന്നാൽ, പുനഃപരിശോധന ചെയ്യുവാനുള്ള യാതൊരു അപേക്ഷയും പുനഃപരിശോധനയ്ക്ക വിധേയമാക്കാനുള്ള ഉത്തരവ് അപേക്ഷകന് കിട്ടിയ തീയതി മുതൽ മുപ്പത് ദിവസം കഴിഞ്ഞാൽ പരിഗണിക്കാൻ പാടുള്ളതല്ല:
എന്നു മാത്രമല്ല, ഒരു കക്ഷിയെ ബാധിക്കുന്ന യാതൊരു ഉത്തരവും അയാൾക്ക് ഒരു നിവേദനം ബോധിപ്പിക്കുവാനുള്ള അവസരം നൽകിയ ശേഷമല്ലാതെ സർക്കാർ പാസ്സാക്കുവാൻ പാടുള്ളതല്ല.
എന്നുതന്നെയുമല്ല, പുനഃപരിശോധനയ്ക്ക് വിധേയമാക്കാനുള്ള ഉത്തരവിന്റെ തീയതി കഴിഞ്ഞ ഒരു വർഷം കഴിഞ്ഞാൽ സർക്കാർ സ്വമേധയാ ഒരു പുനഃപരിശോധനയും നടത്താൻ പാടില്ലാത്തതാകുന്നു.
(14) പഞ്ചായത്തിന്റെ ഏതെങ്കിലും ഉദ്യോഗസ്ഥന്റെയോ ജീവനക്കാരന്റെയോ പേരിൽ അച്ചടക്ക നടപടി എടുക്കേണ്ടി വരുമ്പോൾ പ്രസിഡന്റിനു ആ ഉദ്യോഗസ്ഥനോ, ജീവനക്കാരനോ എതിരെ അന്വേഷണം നടത്താവുന്നതും വലിയ ശിക്ഷ നൽകേണ്ടിവരുന്ന സംഗതിയിൽ അയാളെ പഞ്ചായത്ത് സർവ്വീസിൽ നിയമിക്കാൻ അധികാരമുള്ള അധികാരസ്ഥന് പഞ്ചായത്തിന്റെ അംഗീകാരത്തോടുകൂടി മേൽനടപടിക്കായി റിപ്പോർട്ട് ചെയ്യാൻ അധികാരമുള്ളതും അപ്രകാരമുള്ള അധികാരസ്ഥൻ റിപ്പോർട്ടു കിട്ടിയാലുടൻ ആവശ്യമായ നടപടികൾ കൈക്കൊളേളണ്ടതും അതിൻമേൽ എടുത്ത തീരുമാനം പ്രസിഡന്റിനെ അറിയിക്കേണ്ടതുമാണ്.
181. സർക്കാരിന് അതിന്റെ ഉദ്യോഗസ്ഥൻമാരുടേയും ജീവനക്കാരുടേയും സേവന ങ്ങൾ പഞ്ചായത്തുകൾക്ക് വിട്ടുകൊടുക്കുവാനുള്ള അധികാരം.-(1) നിർണ്ണയിക്കപ്പെട്ടേക്കാ
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി തിരുത്തൽ വായന നടത്തി. |