Panchayat:Repo18/vol1-page0092: Difference between revisions
No edit summary |
No edit summary |
||
Line 1: | Line 1: | ||
സർക്കാരോ കേന്ദ്രസർക്കാരോ ഒരു | സർക്കാരോ കേന്ദ്രസർക്കാരോ ഒരു തദ്ദേശസ്വയംഭരണസ്ഥാപനമോ നിയന്ത്രിക്കുന്ന ഒരു കോർപ്പറേഷനിലേയോ അല്ലെങ്കിൽ സംസ്ഥാന സർക്കാരിനോ കേന്ദ്രസർക്കാരിനോ ഒരു തദ്ദേശ സ്വയംഭരണസ്ഥാപനത്തിനോ അൻപത്തി ഒന്നു ശതമാനത്തിൽ കുറയാതെ ഓഹരി ഉള്ള ഏതെങ്കിലും കമ്പനിയിലേയോ സംസ്ഥാനത്തെ ഏതെങ്കിലും നിയമാധിഷ്ഠിത ബോർഡിലേയോ ഏതെങ്കിലും സർവ്വകലാശാലയിലേയോ യാതൊരു ഉദ്യോഗസ്ഥനും ജീവനക്കാരനും ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്തിലെ അംഗമായി തിരഞ്ഞെടുക്കപ്പെടുന്നതിനോ ഉദ്യോഗം വഹിക്കുന്നതിനോ യോഗ്യത ഉണ്ടായിരിക്കുന്നതല്ല. | ||
( | '''വിശദീകരണം 1.-''' ഈ വകുപ്പിന്റെ ആവശ്യത്തിലേക്കായി കമ്പനി എന്നാൽ, 1956-ലെ കമ്പനി ആക്റ്റ് (1956-ലെ 1-ാം കേന്ദ്ര ആക്റ്റ്) 117-ാം വകുപ്പിൽ നിർവ്വചിച്ച പ്രകാരമുള്ള ഒരു ഗവൺമെന്റ് കമ്പനി എന്നർത്ഥമാകുന്നതും, 1969-ലെ കേരള സഹകരണ സംഘങ്ങൾ ആക്റ്റ് (1969-ലെ 21) പ്രകാരം രജിസ്റ്റർ ചെയ്തതോ രജിസ്റ്റർ ചെയ്തതായി കരുതുന്നതോ ആയ സഹകരണസംഘവും ഉൾപ്പെടുന്നതുമാകുന്നു. | ||
'''വിശദീകരണം 2''' | (2) അഴിമതിക്കോ കൂറില്ലായ്മയ്ക്കക്കോ ഉദ്യോഗത്തിൽനിന്നും പിരിച്ചുവിടപ്പെട്ട (1)-ാം ഉപവകുപ്പിൽ പരാമർശിച്ച ഏതൊരുദ്യോഗസ്ഥനും ജീവനക്കാരനും അങ്ങനെയുള്ള പിരിച്ചുവിടൽ തീയതി തൊട്ട് അഞ്ചു വർഷക്കാലത്തേക്ക് ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്തിലെ അംഗമായി തിരഞ്ഞെടുക്കപ്പെടുന്നതിനോ ഉദ്യോഗം വഹിക്കുന്നതിനോ അയോഗ്യനായിരിക്കുന്നതാണ്. | ||
'''വിശദീകരണം 2.-''' ഈ വകുപ്പിന്റെ ആവശ്യത്തിലേക്കായി അങ്കണവാടി ജീവനക്കാരും ബാലവാടി ജീവനക്കാരും ആശാവർക്കർമാരും സാക്ഷരതാ പ്രേരകമാരും ഒഴികെയുള്ള പാർട്ട് ടൈം ജീവനക്കാരും ഓണറേറിയം കൈപ്പറ്റുന്നവരും ജീവനക്കാരായി കരുതപ്പെടേണ്ടതാണ്. | |||
{{Review}} |
Revision as of 10:49, 1 February 2018
സർക്കാരോ കേന്ദ്രസർക്കാരോ ഒരു തദ്ദേശസ്വയംഭരണസ്ഥാപനമോ നിയന്ത്രിക്കുന്ന ഒരു കോർപ്പറേഷനിലേയോ അല്ലെങ്കിൽ സംസ്ഥാന സർക്കാരിനോ കേന്ദ്രസർക്കാരിനോ ഒരു തദ്ദേശ സ്വയംഭരണസ്ഥാപനത്തിനോ അൻപത്തി ഒന്നു ശതമാനത്തിൽ കുറയാതെ ഓഹരി ഉള്ള ഏതെങ്കിലും കമ്പനിയിലേയോ സംസ്ഥാനത്തെ ഏതെങ്കിലും നിയമാധിഷ്ഠിത ബോർഡിലേയോ ഏതെങ്കിലും സർവ്വകലാശാലയിലേയോ യാതൊരു ഉദ്യോഗസ്ഥനും ജീവനക്കാരനും ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്തിലെ അംഗമായി തിരഞ്ഞെടുക്കപ്പെടുന്നതിനോ ഉദ്യോഗം വഹിക്കുന്നതിനോ യോഗ്യത ഉണ്ടായിരിക്കുന്നതല്ല.
വിശദീകരണം 1.- ഈ വകുപ്പിന്റെ ആവശ്യത്തിലേക്കായി കമ്പനി എന്നാൽ, 1956-ലെ കമ്പനി ആക്റ്റ് (1956-ലെ 1-ാം കേന്ദ്ര ആക്റ്റ്) 117-ാം വകുപ്പിൽ നിർവ്വചിച്ച പ്രകാരമുള്ള ഒരു ഗവൺമെന്റ് കമ്പനി എന്നർത്ഥമാകുന്നതും, 1969-ലെ കേരള സഹകരണ സംഘങ്ങൾ ആക്റ്റ് (1969-ലെ 21) പ്രകാരം രജിസ്റ്റർ ചെയ്തതോ രജിസ്റ്റർ ചെയ്തതായി കരുതുന്നതോ ആയ സഹകരണസംഘവും ഉൾപ്പെടുന്നതുമാകുന്നു.
(2) അഴിമതിക്കോ കൂറില്ലായ്മയ്ക്കക്കോ ഉദ്യോഗത്തിൽനിന്നും പിരിച്ചുവിടപ്പെട്ട (1)-ാം ഉപവകുപ്പിൽ പരാമർശിച്ച ഏതൊരുദ്യോഗസ്ഥനും ജീവനക്കാരനും അങ്ങനെയുള്ള പിരിച്ചുവിടൽ തീയതി തൊട്ട് അഞ്ചു വർഷക്കാലത്തേക്ക് ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്തിലെ അംഗമായി തിരഞ്ഞെടുക്കപ്പെടുന്നതിനോ ഉദ്യോഗം വഹിക്കുന്നതിനോ അയോഗ്യനായിരിക്കുന്നതാണ്.
വിശദീകരണം 2.- ഈ വകുപ്പിന്റെ ആവശ്യത്തിലേക്കായി അങ്കണവാടി ജീവനക്കാരും ബാലവാടി ജീവനക്കാരും ആശാവർക്കർമാരും സാക്ഷരതാ പ്രേരകമാരും ഒഴികെയുള്ള പാർട്ട് ടൈം ജീവനക്കാരും ഓണറേറിയം കൈപ്പറ്റുന്നവരും ജീവനക്കാരായി കരുതപ്പെടേണ്ടതാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി തിരുത്തൽ വായന നടത്തി. |