Panchayat:Repo18/vol1-page0228: Difference between revisions
No edit summary |
No edit summary |
||
Line 10: | Line 10: | ||
| (ഇ) സ്ഥാവര വസ്തുവിന്റെ ശാശ്വത പാട്ടച്ചാർത്ത് || കരണത്തിൽ കാണിച്ചിട്ടുള്ളതുപോലെ ചാർത്തിന്റെ ആദ്യത്തെ അൻപത് കൊല്ലം അടയ്ക്കുകയോ കൊടുക്കുകയോ ചെയ്യുന്ന ഒട്ടാകെ പാട്ടത്തിന്റെ ആറിൽ ഒന്നിനു തുല്യമായ ഒരു തുക. | | (ഇ) സ്ഥാവര വസ്തുവിന്റെ ശാശ്വത പാട്ടച്ചാർത്ത് || കരണത്തിൽ കാണിച്ചിട്ടുള്ളതുപോലെ ചാർത്തിന്റെ ആദ്യത്തെ അൻപത് കൊല്ലം അടയ്ക്കുകയോ കൊടുക്കുകയോ ചെയ്യുന്ന ഒട്ടാകെ പാട്ടത്തിന്റെ ആറിൽ ഒന്നിനു തുല്യമായ ഒരു തുക. | ||
|- | |- | ||
|( | |(vi) ഒഴിമുറി, എന്നുപറഞ്ഞാൽ, നിർണ്ണയിക്കപ്പെട്ട ഏതെങ്കിലും വസ്തുവിൻമേൽ തനിക്കുള്ള അവകാശം തന്റെ ഭാര്യക്കോ അല്ലെങ്കിൽ കുട്ടികൾക്കോ വേണ്ടിയല്ലാത്ത, മറ്റൊരാൾക്ക് ഒഴിഞ്ഞുകൊടുക്കുക || ഒഴിമുറിയിൽ വിവരിച്ചിരിക്കുന്ന പ്രകാരമുള്ള വിലയോ തുകയോ | ||
|} | |} | ||
Latest revision as of 10:04, 29 May 2019
(ബി) സ്ഥാവര വസ്തുവിന്റെ ഒരുകൊല്ലത്തിൽ കുറയാതെയും അഞ്ചുകൊല്ലത്തിൽ കവിയാതെയുമുള്ള പാട്ടച്ചാർത്ത്. | നിശ്ചയിച്ച ശരാശരി ഒരു കൊല്ലത്തെ പാട്ടത്തിന്റെ സംഖ്യയ്ക്കോ, വിലയ്ക്കോ ഉള്ള (1959-ലെ കേരള മുദ്രപ്പത്ര ആക്റ്റിന്റെ പട്ടികയിലെ 14-ാം ക്രമ നമ്പർ) കപ്പൽ പണയാധാരത്തിനുള്ള മുദ്രവില തന്നെ. |
(സി) സ്ഥാവര വസ്തുവിന്റെ അഞ്ചുകൊല്ലത്തിൽ കവിഞ്ഞതും എന്നാൽ പത്തുകൊല്ലത്തിൽ കവിയാതെയുമുള്ള പാട്ടച്ചാർത്ത്. | നിശ്ചയിച്ച ശരാശരി ഒരു കൊല്ലത്തെ പാട്ടസംഖ്യയ്ക്കക്കോ വിലയ്ക്കക്കോ തുല്യമായ ഒരു പ്രതിഫലത്തിനായുള്ള (1959-ലെ കേരള മുദ്രപ്പത്ര ആക്റ്റിന്റെ പട്ടികയിലെ, അതതു സംഗതിപോലെ, ക്രമനമ്പർ 21 അല്ലെങ്കിൽ 22) തീറാധാരത്തിനുള്ള മുദ്രവില. |
(ഡി) സ്ഥാവര വസ്തുവിന്റെ പത്തുകൊല്ലത്തിൽ കവിഞ്ഞതും, എന്നാൽ ശാശ്വതമായിട്ടല്ലാത്തതുമായ പാട്ടച്ചാർത്ത്. | പാട്ടച്ചാർത്ത് വളരെക്കാലം നിലനിൽക്കുന്നതാണെങ്കിൽ ആദ്യത്തെ പത്തുകൊല്ലത്തേക്കു അടയ്ക്കുകയോ കൊടുക്കുകയോ ചെയ്യുന്ന ശരാശരി ഒരു
കൊല്ലത്തെ പാട്ട സംഖ്യയുടേയോ വിലയുടേയോ മൂന്നിരട്ടിക്ക് തുല്യമായ ഒരു പ്രതിഫലത്തിനായുള്ള (1959-ലെ കേരള മുദ്രപ്പത്ര ആക്റ്റിന്റെ പട്ടികയിലെ, അതതുസംഗതിപോലെ, ക്രമനമ്പർ 21 അല്ലെങ്കിൽ 22) തീറാധാരത്തിനുള്ള മുദ്രവില തന്നെ. |
(ഇ) സ്ഥാവര വസ്തുവിന്റെ ശാശ്വത പാട്ടച്ചാർത്ത് | കരണത്തിൽ കാണിച്ചിട്ടുള്ളതുപോലെ ചാർത്തിന്റെ ആദ്യത്തെ അൻപത് കൊല്ലം അടയ്ക്കുകയോ കൊടുക്കുകയോ ചെയ്യുന്ന ഒട്ടാകെ പാട്ടത്തിന്റെ ആറിൽ ഒന്നിനു തുല്യമായ ഒരു തുക. |
(vi) ഒഴിമുറി, എന്നുപറഞ്ഞാൽ, നിർണ്ണയിക്കപ്പെട്ട ഏതെങ്കിലും വസ്തുവിൻമേൽ തനിക്കുള്ള അവകാശം തന്റെ ഭാര്യക്കോ അല്ലെങ്കിൽ കുട്ടികൾക്കോ വേണ്ടിയല്ലാത്ത, മറ്റൊരാൾക്ക് ഒഴിഞ്ഞുകൊടുക്കുക | ഒഴിമുറിയിൽ വിവരിച്ചിരിക്കുന്ന പ്രകാരമുള്ള വിലയോ തുകയോ |
(2) മേൽപ്പറഞ്ഞ പ്രകാരം കരം ഏർപ്പെടുത്തുമ്പോൾ,-
(എ) 1959-ലെ കേരളമുദ്രപ്പത ആക്റ്റിലെ 28-ാം വകുപ്പ്, ഗ്രാമപഞ്ചായത്തിന്റെ അധികാരാതിർത്തിക്കകത്തുള്ള പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വസ്തു സംബന്ധിച്ചും, ആ പ്രദേശത്തിന് പുറത്തു സ്ഥിതി ചെയ്യുന്ന വസ്തതു സംബന്ധിച്ചും വിവരങ്ങൾ കൊടുക്കുന്നതിന് പ്രത്യേകം ആവശ്യപ്പെട്ടിരുന്നാലെന്നപോലെ വായിക്കേണ്ടതാണ്.
(ബി) 1959-ലെ കേരള മുദ്രപ്പത്ര ആക്റ്റിലെ 62-ാം വകുപ്പ്, ഗ്രാമപഞ്ചായത്തിനെയും അതു പോലെതന്നെ സർക്കാരിനെയും പരാമർശിക്കുന്നതാണെന്നതുപോലെ വായിക്കേണ്ടതാണ്.
(3) കരം പിരിക്കുകയും, അത് ഗ്രാമപഞ്ചായത്തിന് കൊടുക്കുകയും അത് പിരിച്ചെടുക്കുന്നതിൽ സർക്കാരിന് നേരിട്ട ഏതെങ്കിലും ചെലവ് കിഴക്കുകയും ചെയ്യുന്നതും ക്രമപ്പെടുത്താൻ സർക്കാരിന്, ഈ ആക്റ്റിന് വിരുദ്ധമല്ലാത്ത ചട്ടങ്ങൾ ഉണ്ടാക്കാവുന്നതാണ്.