പ്രധാന താൾ: Difference between revisions

From Panchayatwiki
No edit summary
No edit summary
Line 5: Line 5:
</div>
</div>


<big>[https://forms.gle/f86Go5un6467BCUD6 പഞ്ചായത്ത് വിക്കി പ്രവർത്തകർ ഈ ഫോം ഫിൽ ചെയ്യുക]</big>
'''<big>[https://forms.gle/f86Go5un6467BCUD6 പഞ്ചായത്ത് വിക്കി പ്രവർത്തകർ ഈ ഫോം ഫിൽ ചെയ്യുക]</big>'''


* [[About|പദ്ധതിയെക്കുറിച്ചു്]]
* [[About|പദ്ധതിയെക്കുറിച്ചു്]]

Revision as of 07:50, 28 May 2019

പഞ്ചായത്ത് വിക്കിയിലേക്ക് സ്വാഗതം.

പഞ്ചായത്ത് രാജ് നിയമവും അനുബന്ധ നിയമങ്ങളും ചട്ടങ്ങളും സംഭരിക്കുന്നതിനുള്ള വിവരസംഭരണവിക്കിയാണിത്.

പഞ്ചായത്ത് വിക്കി പ്രവർത്തകർ ഈ ഫോം ഫിൽ ചെയ്യുക

വിശദവിവരങ്ങൾ

വാർത്തകളും അറിയിപ്പുകളും

  • പഞ്ചായത്ത് ദിനാഘോഷം തൃശൂർ

പേജുകളുടെ പട്ടിക

VOL1 - പേജുകളുടെ പട്ടിക

VOL2 - പേജുകളുടെ പട്ടിക

Law Manual - പേജുകളുടെ പട്ടിക

വർഗ്ഗം:താളുകൾ അവസ്ഥയനുസരിച്ച്

പഞ്ചായത്ത് വിക്കി

പഞ്ചായത്തു് ഭരണ നിർവ്വഹണം സംബന്ധിച്ചു് പ്രവർത്തനത്തിനാധാരമായ നിയമങ്ങളും ചട്ടങ്ങളും വിവിധ ഫോറങ്ങളും പൊതുജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും നിത്യോപയോഗത്തിനായും റഫറൻസിനായും കാലാനുസൃതമായി സൂക്ഷിക്കുന്നതിനുള്ള ഓൺലൈൻ റെപ്പോസിറ്ററി.

പഞ്ചായത്തു് ഭരണവുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും ഫോറങ്ങളും കാലാനുസൃതമായി ഓൺലൈനിൽ ലഭ്യമാക്കുന്നതിനു് വേണ്ടുന്ന ഒരു സംവിധാനം ഇപ്പോൾ നിലവിലില്ല. വിവിധ സ്വകാര്യ പബ്ലിഷർമാർ അച്ചടിച്ചു് പുറത്തിറക്കുന്ന പുസ്തകങ്ങളുടെ രൂപത്തിലാണു് നിയമങ്ങളും ചട്ടങ്ങളും മറ്റും പഞ്ചായത്തുകളിൽ നിലവിൽ ഉപയോഗിച്ചു വരുന്നതു്. ഇന്നു് ആധുനിക സങ്കേതങ്ങൾ ഉപയോഗപ്പെടുത്തി ഇന്റർനെറ്റ് വഴി ഓൺലൈനിൽ തന്നെ ഈ നിയമസംഹിതകൾ കൃത്യമായ തിരച്ചിലിനും മറ്റും സഹായകമാവുന്ന വിധത്തിൽ ലഭ്യമാക്കാവുന്നതാണു്. വിവരാവകാശ നിയമം വകുപ്പു് (4) അനുസരിച്ചു് ഈവിധമുള്ള രേഖകൾ ഇപ്രകാരം സ്വമേധയാ പൊതുജനങ്ങൾക്കു് നെറ്റ്‌വർക്കിലൂടെ ലഭ്യമാക്കുന്നതിനു് എല്ലാ പബ്ലിൿ അഥോറിറ്റികൾക്കും ഉത്തരവാദിത്തവുമുണ്ടു്. ആയതിനാൽ അപ്രകാരമൊരു സംവിധാനം നിയന്ത്രിത വിക്കിയുടെ രൂപത്തിൽ പഞ്ചായത്തു് വകുപ്പിലെ തിരഞ്ഞെടുക്കപ്പെട്ട ജീവനക്കാരുടെയും സ്വതന്ത്ര സോഫ്റ്റ്‌വെയർ മേഖലയിലുള്ള സാങ്കേതിക പ്രവർത്തകരുടെയും പങ്കാളിത്തത്തോടെ തയ്യാറാക്കുന്നതിനാണു് ഈ പ്രൊജക്ട് തയ്യാറാക്കിയിരിക്കുന്നതു്.

ഓൺലൈൻ റെപ്പോസിറ്ററി തയ്യാറാക്കുന്നതിനു് വിക്കിപീഡിയയും അതുപോലത്തെ വിവരവിനിമയത്തിനുള്ള വിവിധ വിക്കികളും ഉപയോഗിക്കുന്ന മീഡിയവിക്കി എന്ന സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രോഗ്രാം ആണു് ഉപയോഗിച്ചിരിക്കുന്നതു്. അതിനാൽ പഞ്ചായത്തുകളുമായി ബന്ധപ്പെട്ട വിക്കി എന്ന അർത്ഥത്തിൽ ഇതിനു് പഞ്ചായത്തു് വിക്കി എന്നാണു് പേരു് നല്കിയിട്ടുള്ളതു്. പഞ്ചായത്തു വകുപ്പിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ജീവനക്കാരെ എഡിറ്റർ, അപ്രൂവർ എന്നീ നിലകളിൽ ചുമതലപ്പെടുത്തി ടീം രൂപീകരിച്ചു. ഈ ടീമിലുൾപ്പെട്ടവരെ മീഡിയവിക്കി സോഫ്റ്റ്‌വെയർ പ്രോഗ്രാമിൽ യൂസർമാരായി ചേർത്തു് അവർ മുഖേന നിലവിൽ ലഭ്യമായ നിയമങ്ങളുടെയും ചട്ടങ്ങളുടെയും ഏറ്റവും പുതിയ ഭേദഗതികളും ഉപയോഗത്തിലുള്ള ഫോറങ്ങളുടെ, ഡൗൺലോഡ് ചെയ്തു് കമ്പ്യൂട്ടറിൽ എഡിറ്റ് ചെയ്തു് പൂരിപ്പിക്കാവുന്ന ലിബ്രെഓഫീസ് ടെംപ്ലേറ്റുകളും വിക്കിയിൽ ചേർത്തു പോരുക എന്നതാണു് ഈ പ്രൊജക്ടിന്റെ നിർവ്വഹണ രീതി.

Maintained by RGSA PMU, Department of Panchayat.