Panchayat:Repo18/vol1-page0231: Difference between revisions
(Sec 209 omitted by Act 20 of 2017 (The Kerala State GST Act 2017)) |
No edit summary |
||
Line 16: | Line 16: | ||
209. [XXXX] | 209. [XXXX] | ||
{{ | {{Approved}} |
Revision as of 04:46, 29 May 2019
(എച്ച്) ഏതെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ വക കെട്ടിടങ്ങളും, സർക്കാർ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് വിട്ടുകൊടുത്ത സ്ഥാപനങ്ങളോട് അനുബന്ധിച്ച കെട്ടിടങ്ങളും;
(ഐ) ഉടമസ്ഥൻ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളയാളാണെങ്കിൽ, അയാൾ സ്വന്തം വാസഗൃഹമായി ഉപയോഗിക്കുന്നതും തറവിസ്തീർണ്ണം മുപ്പത് ചതുരശ്ര മീറ്ററിൽ കുറവുള്ളതുമായ കെട്ടിടങ്ങൾ;
(ജെ) സർക്കാരോ അർദ്ധ സർക്കാർ സ്ഥാപനങ്ങളോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോ ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി സൗജന്യമായി നിർമ്മിച്ചുകൊടുക്കുന്ന വാസഗൃഹങ്ങൾ;
വിശദീകരണം.- (1)-ാം ഉപവകുപ്പ് പ്രകാരം അനുവദിച്ചിട്ടുള്ള ഒഴിവ്, ഉടമസ്ഥർ വാടക ഈടാക്കുന്ന കെട്ടിടങ്ങൾക്കും, വിദ്യാഭ്യാസസ്ഥാപനങ്ങളോട് ചേർന്നതും എന്നാൽ ഹോസ്റ്റലുകളല്ലാത്തതുമായ വാസഗൃഹങ്ങൾക്കും, ഗ്രന്ഥശാലകളോടു ചേർന്ന വാസഗൃഹങ്ങൾക്കും നൽകാവുന്നതല്ല.
(2) സർക്കാരിനും സർക്കാരിന്റെ അനുവാദത്തോടുകൂടി ഗ്രാമപഞ്ചായത്തിനും, ആരുടെ ഉടമ സ്ഥതയിലുമുള്ള ഏത് വിഭാഗം കെട്ടിടങ്ങളേയും ഈ ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരമുള്ള നികുതിയോ ഉപനികുതിയോ കരമോ നൽകേണ്ടതിൽ നിന്ന് പൂർണ്ണമായോ ഭാഗികമായോ ഒഴിവാക്കാവുന്നതാണ്.
208. വസ്തതുനികുതിയിന്മേൽ സർചാർജ്ജ്.-(1) ഒരു ഗ്രാമപഞ്ചായത്തിന് നിർണ്ണയിക്കപ്പെട്ട രീതിയിൽ ഏതെങ്കിലും പദ്ധതിക്കോ പ്രോജക്റ്റിനോ പ്ലാനിനോ വേണ്ടി അതു ചെലവാക്കിയിട്ടുള്ള ഏതെങ്കിലും അസാധാരണച്ചെലവ് നികത്തുന്നതിന് 203-ാം വകുപ്പ് പ്രകാരം ചുമത്തിയിട്ടുള്ള വസ്തതു നികുതിയുടെ അമ്പതു ശതമാനത്തിൽ അധികമല്ലാത്ത സർചാർജ്ജ്, ആകെയുള്ള പഞ്ചായത്ത് പ്രദേശത്തോ അല്ലെങ്കിൽ അതിന്റെ ഏതെങ്കിലും നിർദ്ദിഷ്ട ഭാഗത്തോ നിന്ന് ഒരു നിർദ്ദിഷ്ട കാലത്തേക്ക് ഈടാക്കാവുന്നതാണ്.
എന്നാൽ, ഒരേ സമയം, ഇപ്രകാരം ചുമത്തിയിട്ടുള്ള വസ്തു നികുതിയിൻമേൽ രണ്ടിൽ കൂടുതൽ സർച്ചാർജ്ജകൾ ചുമത്താൻ പാടുള്ളതല്ല.
(2) ഈ വകുപ്പു പ്രകാരം ചുമത്തപ്പെട്ടിട്ടുള്ള ഏതൊരു സർച്ചാർജ്ജം അത് 208-ാം വകുപ്പു പ്രകാരം ചുമത്തപ്പെട്ടിട്ടുള്ള വസ്തു നികുതിയായിരുന്നാലെന്നപോലെ അതേ രീതിയിൽ ആവശ്യപ്പെട്ട ഈടാക്കേണ്ടതാണ്.
209. [XXXX]