Panchayat:Repo18/vol1-page0623: Difference between revisions

From Panchayatwiki
No edit summary
(താളിലെ വിവരങ്ങൾ appended എന്നാക്കിയിരിക്കുന്നു)
 
(One intermediate revision by one other user not shown)
Line 1: Line 1:
(ബി) ശവം മറവു ചെയ്യുന്നതിനുള്ള ഏതെങ്കിലും സ്ഥലത്ത്, നിലവിലുള്ള മറ്റേതെങ്കിലും ശവക്കുഴിയുടെ വക്കത്തുനിന്ന് 75 സെന്റിമീറ്ററിൽ കുറവായ ദൂരത്ത് ഏതെങ്കിലും ശവക്കുഴി കെട്ടു കയോ, കുഴിക്കുകയോ അല്ലെങ്കിൽ കെട്ടിക്കുകയോ, കുഴിപ്പിക്കുകയോ, അഥവാ
appended
(സി) മജിസ്ട്രേറ്റിന്റെ രേഖാമൂലമുള്ള ഉത്തരവുകൂടാതെ മുൻപുതന്നെ അടക്കം ചെയ്തതു കഴിഞ്ഞ ഒരു ശവക്കുഴി വീണ്ടും തുറക്കുകയോ, അഥവാ (ഡി) ശവമോ അതിന്റെ ഭാഗമോ, ശവം മറവു ചെയ്യുകയോ ദഹിപ്പിക്കുകയോ ചെയ്യുന്നതി നുള്ള ഏതെങ്കിലും സ്ഥലത്തേക്ക് കൊണ്ടുപോകുകയോ കൊണ്ടുപോകാനിടയാക്കുകയോ ചെയ്യു കയും, അങ്ങനെയുള്ള സ്ഥലത്ത് അത് എത്തിയതിനുശേഷം ആറ് മണിക്കുറിനുള്ളിൽ അത് മറവു ചെയ്യുകയോ ദഹിപ്പിക്കുകയോ ചെയ്യാൻ ആരംഭിക്കുന്നതിനിടയാക്കാതിരിക്കുകയും ചെയ്യുകയോ, അഥവാ
(ഇ) ശവമോ അതിന്റെ ഭാഗമോ ദഹിപ്പിക്കുകയോ ദഹിപ്പിക്കാൻ ഇടയാക്കുകയോ ചെയ്യുമ്പോൾ, അതോ, അതിന്റെ ഏതെങ്കിലും ഭാഗമോ അതിനുമേലുള്ള വസ്ത്രമോ ചാരമായിത്തീരാതെ അവ ശേഷിക്കുന്നതിന് അനുവദിക്കുകയോ; അഥവാ
(എഫ്) ശവമോ അതിന്റെ ഭാഗമോ മാന്യമായി മറയ്ക്കാതെ ഏതെങ്കിലും തെരുവിൽക്കൂടി കൊണ്ടുപോകുകയോ, അഥവാ
 
(ജി) ശവമോ അതിന്റെ ഭാഗമോ പഞ്ചായത്ത് പ്രദേശത്തിനുള്ളിൽ കൂടി കൊണ്ടുപോകുമ്പോൾ, ഏതാവശ്യത്തിനുവേണ്ടിയായാലും ഏതെങ്കിലും തെരുവിലോ അതിനടുത്തോ അത് ഉപേക്ഷിച്ച പോകുകയോ, അഥവാ
(എച്ച്) കീറിമുറിക്കേണ്ട ആവശ്യത്തിന് വച്ചതോ ഉപയോഗിച്ചതോ ആയ ഏതെങ്കിലും ശവമോ അതിന്റെ ഭാഗമോ, മൂടിയ പാത്രത്തിലല്ലാതെ മറ്റുവിധത്തിൽ നീക്കം ചെയ്യുകയോ,
 
ചെയ്യാൻ പാടില്ലാത്തതാകുന്നു.
 
എന്നാൽ മണൽപ്രദേശത്തും, താഴ്സന്ന പ്രദേശത്തും സ്ഥിതിചെയ്യുന്ന സെമിത്തേരികളുടെ സംഗതിയിൽ (എ) ഖണ്ഡപ്രകാരമുള്ള നിബന്ധനയിൽ ഇളവ് അനുവദിക്കാവുന്നതാണ്.
12. പഞ്ചായത്തിന് ബൈലാകൾ ഉണ്ടാക്കാമെന്ന്.-256-ാം വകുപ്പിലെ നിബന്ധനകൾക്കും 1995-ലെ കേരള പഞ്ചായത്ത് രാജ് (ബൈലാകൾ ഉണ്ടാക്കാനുള്ള നടപടിക്രമം) ചട്ടങ്ങൾക്കും വിധേ യമായി,-
(എ) ശ്മശാനങ്ങളുടെയും ശവം മറ്റുവിധത്തിൽ കൈയൊഴിക്കുന്നതിനുള്ള സ്ഥലങ്ങളുടെയും നിയന്ത്രണത്തിനുവേണ്ടിയും;
(ബി) ശ്മശാനങ്ങളിൽ ശവം മറവു ചെയ്യുന്നതിനും, ദഹിപ്പിക്കുന്നതിനും, മറ്റുവിധത്തിൽ കൈയൊഴിക്കുന്നതിനും വസൂലാക്കാവുന്ന ഫീസിനെ സംബന്ധിച്ചും;
(സി) ശ്മശാനങ്ങളിൽ മൃതശരീരങ്ങൾ മറവു ചെയ്യുന്നതിനും, ദഹിപ്പിക്കുന്നതിനും മറ്റുവിധ ത്തിൽ കൈയൊഴിക്കുന്നതിനുമുള്ള സമയം നിശ്ചയിക്കുന്നതു സംബന്ധിച്ചും; പഞ്ചായത്തിന് ബൈലാകൾ ഉണ്ടാക്കാവുന്നതാണ്.
 
13. ചട്ടങ്ങളുടെ ലംഘനത്തിനുള്ള ശിക്ഷ.-5, 6(1), 8, 10(5), 11 എന്നീ ചട്ടങ്ങൾ ലംഘിക്കു കയോ ലംഘിക്കാൻ പ്രേരിപ്പിക്കുകയോ ചെയ്യുന്ന ഏതൊരാളും ഒരു മജിസ്ട്രേറ്റിനു മുൻപാകെ കുറ്റസ്ഥാപനത്തിനുമേൽ ആയിരം രൂപയിൽ കവിയാത്ത പിഴശിക്ഷയ്ക്ക് വിധേയനായിരിക്കുന്നതാണ്.
{{Create}}

Latest revision as of 14:29, 12 February 2018

appended