Panchayat:Repo18/vol1-page0388: Difference between revisions
Jayaprakash (talk | contribs) No edit summary |
No edit summary |
||
Line 30: | Line 30: | ||
'''33. ആൾ മാറാട്ടത്തിനെതിരെയുള്ള മുൻകരുതലുകൾ-''' (1) ഓരോ സമ്മതിദായകന്റെയും നിജസ്ഥിതിയെപ്പറ്റി പോളിംഗ് ആഫീസർക്കോ പ്രിസൈഡിംഗ് ആഫീസർക്കോ, അതതു സംഗതി പോലെ, ബോദ്ധ്യമായാൽ അയാളുടെ ഇടതുകൈയിലെ ചൂണ്ടുവിരൽ പ്രിസൈഡിംഗ് ആഫീസറോ | '''33. ആൾ മാറാട്ടത്തിനെതിരെയുള്ള മുൻകരുതലുകൾ-''' (1) ഓരോ സമ്മതിദായകന്റെയും നിജസ്ഥിതിയെപ്പറ്റി പോളിംഗ് ആഫീസർക്കോ പ്രിസൈഡിംഗ് ആഫീസർക്കോ, അതതു സംഗതി പോലെ, ബോദ്ധ്യമായാൽ അയാളുടെ ഇടതുകൈയിലെ ചൂണ്ടുവിരൽ പ്രിസൈഡിംഗ് ആഫീസറോ | ||
{{ | {{Approved}} |
Latest revision as of 11:27, 29 May 2019
(3) ഒരു ബാലറ്റുപേപ്പർ ലഭിക്കുന്നതിനുള്ള ഒരു സമ്മതിദായകന്റെ അവകാശം തീരുമാനി ക്കുന്നതിനായി, പ്രിസൈഡിംഗ് ആഫീസറോ, പോളിംഗ് ആഫീസറോ അതതു സംഗതിപോലെ, വോട്ടർ പട്ടികയിലെ ഉൾക്കുറിപ്പിലെ വെറും അക്ഷരത്തെറ്റോ അച്ചടി പിശകോ, അങ്ങനെയുള്ള ഉൾക്കുറിപ്പിൽ പറയുന്ന സമ്മതിദായകൻ അങ്ങനെയുള്ള ആളുമായി ഒരുപോലെയാണെന്ന് ബോദ്ധ്യപ്പെടുന്നപക്ഷം വകവയ്ക്കാതിരിക്കേണ്ടതാണ്.
(4) xxx
32. നിജസ്ഥിതിയെപ്പറ്റി തർക്കം പുറപ്പെടുവിക്കൽ- (1) ഏത് പോളിംഗ് ഏജന്റിനും ഒരു പ്രത്യേക സമ്മതിദായകനാണെന്ന് അവകാശപ്പെടുന്ന ആളിന്റെ നിജസ്ഥിതിയെപ്പറ്റി, ഓരോ തർക്ക ത്തിനും പത്തുരൂപാ വീതം പ്രിസൈഡിംഗ് ആഫീസറുടെ പക്കൽ മുൻകൂറായി കെട്ടിവച്ചുകൊണ്ട് തർക്കം ഉന്നയിക്കാവുന്നതാണ്.
(2) (1)-ാം ഉപചട്ടപ്രകാരം തർക്കം ഉന്നയിക്കുന്ന സംഗതിയിൽ, പ്രിസൈഡിംഗ് ആഫീസർ
(എ) ആൾ മാറാട്ടത്തിനുള്ള ശിക്ഷയെപ്പറ്റി തർക്കത്തിന് വിധേയനായ ആളിനെ താക്കീത് ചെയ്യേണ്ടതും;
(ബി) വോട്ടർ പട്ടികയിലെ പ്രസക്തഭാഗം മുഴുവനും വായിക്കേണ്ടതും ആ ഭാഗത്ത് സൂചിപ്പിക്കുന്ന ആൾ അയാൾ തന്നെയാണോ എന്ന് ചോദിക്കേണ്ടതും;
(സി) 21-ാം നമ്പർ ഫാറത്തിലുള്ള, തർക്കത്തിനു വിധേയമായ വോട്ടുകളുടെ പട്ടികയിൽ അയാളുടെ പേരും വിലാസവും ചേർക്കേണ്ടതും;
(ഡി) ആ പട്ടികയിൽ അയാളുടെ ഒപ്പ് ഇടാൻ ആവശ്യപ്പെടേണ്ടതും, ആണ്.
(3) പ്രിസൈഡിംഗ് ആഫീസർ അതിനുശേഷം, തർക്കം സംബന്ധിച്ച സമ്മറി എൻക്വയറി നടത്തേണ്ടതും അതിന്റെ ആവശ്യത്തിലേക്കായി.-
(എ) തർക്കിക്കുന്ന ആളിനോട് തർക്കത്തിന് ഉപോൽബലകമായ തെളിവ് ഹാജരാക്കാനും, തർക്കത്തിന് വിധേയനായ ആളിനോട് അയാളുടെ നിജസ്ഥിതി വെളിപ്പെടുത്തുന്നതിനുള്ള തെളി വുകൾ ഹാജരാക്കാനും ആവശ്യപ്പെടേണ്ടതും,
(ബി) അയാളുടെ നിജസ്ഥിതി ഉറപ്പുവരുത്തുന്നതിന്റെ ആവശ്യത്തിലേക്കായുള്ള ഏതു ചോദ്യവും തർക്കത്തിന് വിധേയനായ ആളിനോടു ചോദിക്കേണ്ടതും, അതിന്റെ ഉത്തരം അയാളോട് സത്യം ചെയ്തതു ബോധിപ്പിക്കാൻ ആവശ്യപ്പെടാവുന്നതും;
(സി) തർക്കത്തിന് വിധേയനായ ആളിനും തെളിവു നൽകാമെന്നു പറയുന്ന മറ്റേതെ ങ്കിലും ആളിനും സത്യവാചകം ചൊല്ലികൊടുക്കേണ്ടതും, ആണ്.
(4) അന്വേഷണത്തിനുശേഷം പ്രിസൈഡിംഗ് ആഫീസർ, തർക്കം തെളിയിക്കപ്പെട്ടിട്ടില്ലെന്ന് കരുതുന്നുവെങ്കിൽ തർക്കത്തിന് വിധേയനായ ആളിനെ വോട്ടുചെയ്യാൻ അനുവദിക്കേണ്ടതും, തർക്കം തെളിയിക്കപ്പെട്ടതായി അദ്ദേഹം കരുതുന്നപക്ഷം തർക്കത്തിന് വിധേയനായ ആളെ വോട്ടു ചെയ്യുന്നതിൽ നിന്നും തടയേണ്ടതുമാണ്.
(5) അന്വേഷണത്തിന്റെ അവസാനം തർക്കം നിസ്സാരമാണെന്നോ ഉത്തമവിശ്വാസത്തോടെ ചെയ്തതല്ല എന്നോ പ്രിസൈഡിംഗ് ആഫീസർക്ക് തോന്നുന്നപക്ഷം,
(1)-ാം ഉപചട്ടപ്രകാരം കെട്ടി വച്ച തുക സർക്കാരിലേക്ക് കണ്ടുകെട്ടുന്നതിന് നിർദ്ദേശിക്കേണ്ടതും മറ്റേതെങ്കിലും സംഗതികളിൽ അദ്ദേഹം, അത് തർക്കിക്കുന്ന ആളിന് മടക്കി കൊടുക്കേണ്ടതുമാണ്.
33. ആൾ മാറാട്ടത്തിനെതിരെയുള്ള മുൻകരുതലുകൾ- (1) ഓരോ സമ്മതിദായകന്റെയും നിജസ്ഥിതിയെപ്പറ്റി പോളിംഗ് ആഫീസർക്കോ പ്രിസൈഡിംഗ് ആഫീസർക്കോ, അതതു സംഗതി പോലെ, ബോദ്ധ്യമായാൽ അയാളുടെ ഇടതുകൈയിലെ ചൂണ്ടുവിരൽ പ്രിസൈഡിംഗ് ആഫീസറോ