Panchayat:Repo18/vol1-page0557: Difference between revisions

From Panchayatwiki
No edit summary
No edit summary

(5 intermediate revisions by one other user not shown)
Line 49: Line 49:

(2) (1)-ാം ഉപചട്ടപ്രകാരം നല്കുന്ന നോട്ടീസിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് എതിരെ അച്ചടക്ക നടപടി സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്നതിന്റെ കാരണങ്ങൾ വ്യക്തമായി കാണിച്ചിരിക്കേണ്ടതും മറുപടി നല്കുവാൻ നോട്ടീസ് കൈപ്പറ്റി ഏഴ് ദിവസത്തിൽ കുറയാത്ത സമയം അനുവദിക്കേണ്ടതുമാണ്.

കുറിപ്പ്-നോട്ടീസിൽ അവ്യക്ത പ്രസ്താവനകൾ ഒഴിവാക്കേണ്ടതാണ്. ഉദാഹരണത്തിന്, "പ്രസി ഡന്റിന്റെയോ പഞ്ചായത്തിന്റെയോ നിർദ്ദേശം പാലിച്ചില്ല" എന്ന രീതിയിലുള്ള പൊതു പ്രസ്താവന, ശിക്ഷണ നടപടി സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്നതിനുള്ള കാരണം ആയി കാണിക്കാൻ പാടില്ലാത്തതും അതിനുപകരം, എന്തു നിർദ്ദേശം ഏതവസരത്തിൽ ആണ് പാലിക്കാതിരുന്നതെന്ന് വ്യക്തമായി പറയേണ്ടതുമാണ്.

(3) (1)-ാം ഉപചട്ടപ്രകാരമുള്ള നോട്ടീസിന് നിശ്ചിത സമയത്തിനുള്ളിൽ ഉദ്യോഗസ്ഥനിൽ നിന്ന് വിശദീകരണം എന്തെങ്കിലും ലഭിച്ചിട്ടുണ്ടെങ്കിൽ അതും, വിശദീകരണമൊന്നും ലഭിച്ചിട്ടില്ലെങ്കിൽ അത് സംബന്ധിച്ചു തന്റെ റിപ്പോർട്ടും പ്രസിഡന്റ് പഞ്ചായത്തിന്റെ പരിഗണനയ്ക്ക് സമർപ്പിക്കേണ്ടതാണ്. സെക്രട്ടറിയല്ലാത്ത ഒരു ഉദ്യോഗസ്ഥന്റെ കാര്യത്തിൽ വിശദീകരണത്തോടൊപ്പം അതിൻമേലുള്ള സെക്രട്ടറിയുടെ അല്ലെങ്കിൽ ഓഫീസ് മേധാവിയുടെ അഭിപ്രായം കൂടി പ്രസിഡന്റ് പഞ്ചായത്തിന്റെ പരിഗണനയ്ക്ക് സമർപ്പിക്കേണ്ടതാണ്.

{{Accept}}

(4) (3)-ാം ഉപചട്ടത്തിൽ പറയുന്ന വിശദീകരണം അല്ലെങ്കിൽ റിപ്പോർട്ട് പരിഗണിച്ചശേഷം പഞ്ചായത്തിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി വേണ്ടെന്ന് വയ്ക്കുവാനോ തുടരുവാനോ തീരുമാനിക്കാവുന്നതാണ്.

(5) ഒരു ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുവാൻ (4)-ാം ഉപചട്ടം പ്രകാരം പഞ്ചായത്ത് തീരുമാനിക്കുന്ന സംഗതിയിൽ, പ്രസ്തുത ഉദ്യോഗസ്ഥന് കുറ്റത്തിനോ, കുറ്റങ്ങൾക്കോ അടിസ്ഥാനമായ ആരോപണങ്ങളുടെ ഒരു സ്റ്റേറ്റമെന്റ് സഹിതം വ്യക്തമായ കുറ്റാരോപണ മെമ്മോ നല്കേണ്ടതും അതിൽ പ്രസ്തുത ഉദ്യോഗസ്ഥനോട് പതിനഞ്ചു ദിവസത്തിനകം അതിനുള്ള മറുപടി പത്രിക നൽകാൻ ആവശ്യപ്പെടേണ്ടതുമാണ്. സെക്രട്ടറിയുടെ കാര്യത്തിൽ പ്രസിഡന്റും, സെക്രട്ടറിയല്ലാത്ത ഒരു ഉദ്യോഗസ്ഥന്റെ കാര്യത്തിൽ പ്രസിഡന്റിന്റെ ഉത്തരവ് പ്രകാരം സെക്രട്ടറിയും കുറ്റാരോപണ മെമ്മോ നല്കേണ്ടതാണ്.

(6) കുറ്റാരോപണ മെമ്മോ ഈ ചട്ടങ്ങളിൽ 1-ാം അനുബന്ധമായി ചേർത്തിട്ടുള്ള ഫാറത്തിന്റെ മാതൃകയിൽ ആയിരിക്കേണ്ടതും അതിൽ, അതത് സംഗതിപോലെ, പ്രസിഡന്റോ സെക്രട്ടറിയോ കയ്യൊപ്പു വച്ചിരിക്കേണ്ടതുമാണ്.

(7) കുറ്റാരോപണ മെമ്മോ സംക്ഷിപ്തവും വ്യക്തമായ ഭാഷയിലുള്ളതുമായിരിക്കേണ്ടതും അതിൽ സംഭവം നടന്ന തീയതിയും സമയവും ബാധകമാവുന്നിടത്തെല്ലാം ഉൾക്കൊള്ളിച്ചിരിക്കേണ്ടതുമാണ്.

(8) ഓരോ കുറ്റത്തിനും അടിസ്ഥാനമായിട്ടുള്ള ആരോപണങ്ങളുടെ സ്റ്റേറ്റുമെന്റിൽ അച്ചടക്ക നടപടി സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കുമ്പോൾ പരിഗണിക്കപ്പെടാൻ സാദ്ധ്യതയുള്ള മറ്റേതെങ്കിലും പരിതസ്ഥിതികൾ ഉണ്ടെങ്കിൽ അവ കൂടി പരാമർശിക്കേണ്ടതാണ്.

(9) കുറ്റാരോപണ മെമ്മോ തയ്യാറാക്കിയതിന് ആധാരമായ രേഖകളുടെ ഒരു ലിസ്റ്റ് ആരോപണം സംബന്ധിച്ച സ്റ്റേറ്റുമെന്റിന്റെ അവസാനം ചേർക്കേണ്ടതാണ്.

(10) കുറ്റാരോപണ മെമ്മോയുടേയും ആരോപണം സംബന്ധിച്ച സ്റ്റേറ്റുമെന്റിന്റെയും രണ്ട് പ്രതികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നല്കേണ്ടതും അതിലൊന്ന് അയാളുടെ തീയതി രേഖപ്പെടുത്തിയ കയ്യൊപ്പോടുകൂടി തിരികെ വാങ്ങി ഫയലിൽ സൂക്ഷിക്കേണ്ടതുമാണ്.

(11) കുറ്റാരോപണ മെമ്മോയിൽ പറഞ്ഞിട്ടുള്ള കാലാവധിക്കുള്ളിൽ മറുപടി പത്രികയൊന്നും ലഭിക്കുന്നില്ലെങ്കിൽ യാതൊരു ഓർമ്മക്കുറിപ്പും ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നല്കേണ്ടതില്ലാത്തതും മറുപടി പത്രികയൊന്നും നലകാനില്ല എന്ന നിഗമനത്തിൻമേൽ നടപടികൾ തുടരാവുന്നതാണ്. എന്നാൽ കാലാവധി നീട്ടിക്കിട്ടുവാൻ അപേക്ഷ ലഭിക്കുന്ന സംഗതിയിൽ അപേക്ഷയിൽ പറഞ്ഞിട്ടുള്ള കാരണങ്ങൾ സ്വീകാര്യമാണെന്ന് പ്രസിഡന്റിന് ബോദ്ധ്യപ്പെട്ടാൽ അങ്ങനെയുള്ള കാലാവധി പതിനഞ്ചു ദിവസത്തിൽ കവിയാത്ത ഒരു കാലയളവിലേക്ക് നീക്കിക്കൊടുക്കാവുന്നതാണ്.

(12) മേൽനടപടിയുടെ ഏതെങ്കിലും ഘട്ടത്തിൽ ആരോപണങ്ങളെ സംബന്ധിച്ച സ്റ്റേറ്റുമെന്റിനോടൊപ്പം ചേർത്തിട്ടുള്ള ലിസ്റ്റിൽ പരാമർശിക്കുന്ന ഏതെങ്കിലും രേഖകൾ നോക്കാനും പകർപ്പ എടുക്കുവാനും അനുവാദത്തിന് ഉദ്യോഗസ്ഥൻ അപേക്ഷിക്കുകയാണെങ്കിൽ അങ്ങനെ അനുവാദം നല്കുന്നത് പൊതു താല്പര്യത്തിന് എതിരല്ലെന്ന് പ്രസിഡന്റ് കരുതുന്നപക്ഷം തക്കമായ മേൽനോട്ടത്തിൽ, രേഖകൾ നോക്കാനും പകർപ്പ് എടുക്കുവാനും അയാളെ അനുവദിക്കാവുന്നതാണ്.

'''6. മറുപടി പത്രികയുടെ പരിശോധന:-''' (1) 5-ാം ചട്ടം (5)-ാം ഉപചട്ടപ്രകാരം ഒരു ഉദ്യോഗസ്ഥന് നൽകിയ കുറ്റാരോപണ മെമ്മോയ്ക്ക് നിശ്ചിത സമയത്തിനുള്ളിൽ അയാളിൽ നിന്ന് ഏതെങ്കിലും മറുപടി പത്രിക ലഭിച്ചിട്ടുണ്ടെങ്കിൽ അതും, മറുപടി പ്രതികയൊന്നും ലഭിച്ചിട്ടില്ലെങ്കിൽ അത് സംബന്ധിച്ച തന്റെ റിപ്പോർട്ടും പ്രസിഡന്റ് പഞ്ചായത്തിന്റെ പരിഗണനയ്ക്ക് സമർപ്പിക്കേണ്ടതാണ്. സെക്രട്ടറിയല്ലാത്ത ഒരു ഉദ്യോഗസ്ഥന്റെ കാര്യത്തിൽ മറുപടി പത്രികയോടൊപ്പം അതിൻമേലുള്ള സെക്രട്ടറിയുടെ അല്ലെങ്കിൽ ആഫീസ് മേധാവിയുടെ അഭിപ്രായം കൂടി പ്രസിഡന്റ് പഞ്ചായത്തിന്റെ പരിഗണനയ്ക്ക് സമർപ്പിക്കേണ്ടതാണ്.

(2) ഒരു ഉദ്യോഗസ്ഥനിൽ നിന്ന് ലഭിച്ച മറുപടി പത്രികയിൽ അയാളെ നേരിൽ കേൾക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ പഞ്ചായത്തിന് വേണ്ടി പ്രസിഡന്റ് അയാളെ നേരിൽ കേൾക്കേണ്ടതും അയാൾ ബോധിപ്പിച്ച സംഗതികൾ മറുപടി പത്രികയോടൊപ്പം പഞ്ചായത്തിന്റെ പരിഗണനയ്ക്ക് സമർപ്പിക്കേണ്ടതുമാണ്.

'''7. ലഘുശിക്ഷ ചുമത്തൽ:-''' (1) 5-ാം ചട്ടം (5)-ാം ഉപചട്ടപ്രകാരം നൽകപ്പെട്ട കുറ്റാരോപണ മെമ്മോയ്ക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ നൽകിയ മറുപടി പത്രികയും, മറുപടി പത്രികയൊന്നും ലഭിച്ചിട്ടില്ലെങ്കിൽ അത് സംബന്ധിച്ച പ്രസിഡന്റിന്റെ റിപ്പോർട്ടും പരിഗണിച്ചശേഷം, ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ പേരിൽ ആരോപിക്കപ്പെട്ട കുറ്റം അയാൾ ചെയ്തിട്ടുള്ളതായി പഞ്ചായത്തിന് ബോദ്ധ്യമാകുന്നപക്ഷം, ചെയ്ത കുറ്റത്തിന്റെ ഗൗരവവും സ്വഭാവവും കണക്കിലെടുത്ത് അയാളുടെ മേൽ 4-ാം ചട്ടം (1)-ാം ഉപചട്ടത്തിൽ പറഞ്ഞിട്ടുള്ള ഏതെങ്കിലും ഒരു ശിക്ഷ ചുമത്താവുന്നതും അതനുസരിച്ച പഞ്ചായത്തിനുവേണ്ടി സെക്രട്ടറിയുടെ കാര്യത്തിൽ പ്രസിഡന്റും, സെക്രട്ടറിയല്ലാത്ത ഒരു ഉദ്യോഗസ്ഥന്റെ കാര്യത്തിൽ പ്രസിഡന്റിന്റെ ഉത്തരവുപ്രകാരം സെക്രട്ടറിയും, കയൊപ്പുവച്ചുകൊണ്ടുള്ള ഒരു ഉത്തരവ് പുറപ്പെടുവിക്കേണ്ടതുമാണ്.

(2) (1)-ാം ഉപചട്ടപ്രകാരം പുറപ്പെടുവിച്ച ഒരു ഉത്തരവ്.-

(എ.) സെക്രട്ടറിയുടെ കാര്യത്തിൽ, നടപ്പാക്കുന്നതിനും ശിക്ഷയുടെ വിവരം അയാളുടെ സർവ്വീസ് രജിസ്റ്ററിൽ രേഖപ്പെടുത്തുന്നതിനുമായി അതിന്റെ പകർപ്പ് ആമുഖ കത്ത് സഹിതം ബന്ധ പ്പെട്ട നിയമനാധികാരിക്കും സർക്കാരിനും ആവശ്യമെങ്കിൽ അക്കൗണ്ടന്റ് ജനറലിനും പ്രസിഡന്റ് അയച്ചുകൊടുക്കേണ്ടതും,

(ബി) സ്റ്റേറ്റ് സർവ്വീസിൽ പെട്ട ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ കാര്യത്തിൽ നടപ്പാക്കുന്നതിനും ശിക്ഷയുടെ വിവരം അയാളുടെ സർവ്വീസ് രജിസ്റ്ററിൽ രേഖപ്പെടുത്തുന്നതിനുമായി അതിന്റെ പകർപ്പ് ആമുഖ കത്ത് സഹിതം ബന്ധപ്പെട്ട വകുപ്പു മേധാവിക്കും സർക്കാരിനും അക്കൗണ്ടന്റ് ജനറലിനും സെക്രട്ടറി അയച്ചുകൊടുക്കേണ്ടതും;

(സി) സബോർഡിനേറ്റ് സർവ്വീസിൽപ്പെട്ട ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ കാര്യത്തിൽ നടപ്പാക്കുന്നതിനും ശിക്ഷയുടെ വിവരം അയാളുടെ സർവ്വീസ് രജിസ്റ്ററിൽ രേഖപ്പെടുത്തുന്നതിനുമായി അതിന്റെ പകർപ്പ് ആമുഖ കത്ത് സഹിതം ബന്ധപ്പെട്ട ആഫീസ് മേധാവിക്കും ആവശ്യമെങ്കിൽ ബന്ധപ്പെട്ട വകുപ്പു മേധാവിക്കും സെക്രട്ടറി അയച്ചുകൊടുക്കേണ്ടതും,

(ഡി.) 180-ാം വകുപ്പിൽ പരാമർശിക്കുന്ന ഒരു പഞ്ചായത്ത് ജീവനക്കാരന്റെ കാര്യത്തിൽ, ഉദ്യോഗക്കയറ്റം തടയുന്നതൊഴിച്ചുള്ള ഒരു ശിക്ഷയാണ് നൽകപ്പെട്ടതെങ്കിൽ അതിന്റെ വിവരം അയാളുടെ സർവ്വീസ് രജിസ്റ്ററിൽ രേഖപ്പെടുത്തി സെക്രട്ടറി നടപ്പാക്കേണ്ടതും, ഉദ്യോഗക്കയറ്റം തടയപ്പെട്ട സംഗതിയിൽ ഉത്തരവിന്റെ പകർപ്പ് നിയമനാധികാരിക്ക് അയച്ചുകൊടുക്കേണ്ടതും ആണ്.

'''8. സസ്പെൻഷൻ:-'''(1) 180-ാം വകുപ്പിൽ പരാമർശിക്കുന്ന ഒരു പഞ്ചായത്ത് ജീവനക്കാരനോ പഞ്ചായത്തിന് സേവനം വിട്ടുകൊടുക്കപ്പെട്ട സബോർഡിനേറ്റ് സർവ്വീസിൽപ്പെട്ട ഒരു സർക്കാർ ഉദ്യോഗസ്ഥനോ ജീവനക്കാരനോ ഗുരുതരമോ സ്വഭാവദൂഷ്യം ഉൾപ്പെടുന്നതോ കടുത്ത ശിക്ഷ അർഹിക്കുന്നതോ ആയ ഒരു കുറ്റം ചെയ്തിരിക്കുന്നു എന്നും, അയാളെ സർവ്വീസിൽ തുടരാൻ അനുവദി ക്കുന്നത് പൊതു താൽപ്പര്യത്തിന് എതിരാണെന്നും അയാൾക്കെതിരെ നടക്കുന്നതോ നടത്താനുദ്ദേശിക്കുന്നതോ ആയ അന്വേഷണത്തെ തടസ്സപ്പെടുത്തുമെന്നും പ്രസിഡന്റിന് പ്രഥമദൃഷ്ട്യാ ബോദ്ധ്യമാകുന്നപക്ഷം, അദ്ദേഹത്തിന് പ്രസ്തുത ഉദ്യോഗസ്ഥനെ വിശദമായ അന്വേഷണത്തിനും ശിക്ഷണ നടപടിക്കും വിധേയമായി സർവ്വീസിൽ നിന്ന് സസ്പെന്റ് ചെയ്യാവുന്നതാണ്.

(2) സസ്പെൻഷൻ കാലയളവിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് 1959-ലെ കേരള സർവ്വീസ് റൂൾസ്, പാർട്ട് 1 റൂൾ 55 പ്രകാരമുള്ള ഉപജീവനബത്തയ്ക്ക് അർഹതയുണ്ടായിരിക്കുന്നതാണ്.

(3) സസ്പെൻഷൻ ഉത്തരവും അതിലേക്ക് നയിച്ച കാര്യങ്ങളും പ്രസിഡന്റ് പഞ്ചായത്തിന്റെ അടുത്ത യോഗത്തിൽ റിപ്പോർട്ട് ചെയ്യേണ്ടതും ഉത്തരവിന് പഞ്ചായത്തിന്റെ അംഗീകാരം തേടേണ്ടതുമാണ്. സസ്പെൻഷൻ പഞ്ചായത്ത് അംഗീകരിക്കാത്തപക്ഷം, സസ്പെൻഷൻ ഉത്തരവ് സ്വയം റദ്ദാകുന്നതും സസ്പെന്റ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥനെ ഉടനടി ഉദ്യോഗത്തിൽ തിരികെ പ്രവേശിപ്പിക്കേണ്ടതും സസ്പെൻഷൻ കാലയളവ് ഡ്യൂട്ടിയായി പരിഗണിക്കേണ്ടതുമാണ്.

(4) സസ്പെൻഷൻ ഉത്തരവിന്റെ പകർപ്പും അതിൻമേലുള്ള പഞ്ചായത്ത് തീരുമാനവും പ്രസിഡന്റ് ഉടനടി നിയമനാധികാരിക്ക് അയച്ചുകൊടുക്കേണ്ടതാണ്.

(5) സസ്പെന്റ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥന്റെ പേരിൽ അച്ചടക്ക നടപടിക്ക് തടസ്സമാകാത്ത വിധത്തിൽ പഞ്ചായത്തിന് എപ്പോൾ വേണമെങ്കിലും അയാളുടെ സസ്പെൻഷൻ പുനഃപരിശോധിക്കാവുന്നതും അയാളെ ഉദ്യോഗത്തിൽ തിരികെ പ്രവേശിപ്പിക്കാവുന്നതുമാണ്.

(6) സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ച മൂന്ന് മാസത്തിനുള്ളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ പേരിൽ പ്രസിഡന്റ് അന്വേഷണം പൂർത്തിയാക്കേണ്ടതും അന്വേഷണ റിപ്പോർട്ട് പഞ്ചായത്തിന്റെ പരിഗണനയ്ക്ക് സമർപ്പിക്കേണ്ടതുമാണ്.

(7) അന്വേഷണ റിപ്പോർട്ട് പരിഗണിച്ചശേഷം പഞ്ചായത്തിന്, അതത് സംഗതിപോലെ, ഉദ്യോഗസ്ഥന്റെ പേരിൽ അച്ചടക്ക നടപടി വേണ്ടെന്നു വയ്ക്കുവാനോ 4-ാം ചട്ടപ്രകാരം അച്ചടക്ക നടപടി സ്വീകരിക്കുവാനോ 10-ാം ചട്ടപ്രകാരം അന്വേഷണ റിപ്പോർട്ട്, അതത് സംഗതിപോലെ, നിയമനാധികാരിക്കോ സർക്കാരിനോ അയച്ചുകൊടുക്കുവാനോ തീരുമാനിക്കാവുന്നതാണ്.

(8) ഉദ്യോഗസ്ഥന്റെ മേൽ പഞ്ചായത്ത് ഒരു ലഘുശിക്ഷ ചുമത്തുകയോ അയാളുടെ പേരിൽ അച്ചടക്ക നടപടി വേണ്ടെന്ന് വയ്ക്കുകയോ ചെയ്യുന്ന സംഗതിയിൽ, ഉദ്യോഗസ്ഥന്റെ സസ്പെൻഷൻ അതുവരെ പിൻവലിക്കപ്പെട്ടിട്ടില്ലെങ്കിൽ, ലഘുശിക്ഷ ചുമത്തുകയോ അച്ചടക്ക നടപടി വേണ്ടെന്ന് വയ്ക്കുകയോ ചെയ്യുന്നതോടൊപ്പം സസ്പെൻഷൻ പിൻവലിക്കേണ്ടതും സസ്പെൻഷൻ കാലാവധി എങ്ങനെ പരിഗണിക്കണമെന്ന് 1959-ലെ കേരള സർവ്വീസ് റൂൾസ് പാർട്ട് - 1, റൂൾ- 56 അനു സരിച്ച് തീരുമാനിക്കേണ്ടതുമാണ്.

(9) 10-ാം ചട്ടപ്രകാരമുള്ള അന്വേഷണ റിപ്പോർട്ട്, അതത് സംഗതിപോലെ, നിയമനാധികാരിക്കോ സർക്കാരിനോ അയച്ചുകൊടുക്കുന്ന സംഗതിയിൽ, സസ്പെൻഷൻ അതുവരെ പിൻവലിക്കപ്പെട്ടിട്ടില്ലെങ്കിൽ, നിയമനാധികാരിയുടെയോ സർക്കാരിന്റെയോ നിർദ്ദേശാനുസരണം സസ്പെൻഷൻ തുടരുകയോ പിൻവലിക്കുകയോ ചെയ്യേണ്ടതാണ്.

'''9. അപ്പീലും പുനഃപരിശോധനയും:-'''(1) 7-ാം ചട്ടം (1)-ാം ചട്ടപ്രകാരം ഒരു ഉദ്യോഗസ്ഥന്റെ മേൽ ലഘുശിക്ഷ ചുമത്തിക്കൊണ്ട് പഞ്ചായത്തിനുവേണ്ടി, അതത് സംഗതിപോലെ, പ്രസിഡന്റോ സെക്രട്ടറിയോ പുറപ്പെടുവിച്ച ഉത്തരവിനെതിരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് പ്രസ്തുത ഉത്തരവ് കൈപ്പറ്റി മുപ്പത് ദിവസത്തിനകം, ഈ ആവശ്യത്തിന് സർക്കാർ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ മുൻപാകെ ഈ ചട്ടത്തിൽ 2-ാം അനുബന്ധമായി ചേർത്തിട്ടുള്ള ഫോറത്തിൽ അപ്പീൽ ബോധി പ്പിക്കാവുന്നതാണ്.

എന്നാൽ, നിശ്ചിത സമയത്തിനുള്ളിൽ അപ്പീൽ, ബോധിപ്പിക്കാതിരുന്നതിന് മതിയായ കാരണം ഉണ്ടായിരുന്നുവെന്ന് അധികാരസ്ഥന് ബോദ്ധ്യപ്പെടുന്നപക്ഷം നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്ന അപ്പീലും പരിഗണിക്കാവുന്നതാണ്.

(2) (1)-ാം ഉപചട്ടപ്രകാരം ലഭിക്കുന്ന അപ്പീൽ അധികാരസ്ഥൻ ബന്ധപ്പെട്ട രേഖകൾ വരുത്തി പരിശോധിക്കേണ്ടതും, അപ്പീൽ നൽകിയ ഉദ്യോഗസ്ഥനെയും അപ്പീലിനാധാരമായ ശിക്ഷ നൽകിയ പഞ്ചായത്തിനുവേണ്ടി പ്രസിഡന്റിനെ അല്ലെങ്കിൽ പഞ്ചായത്ത് ചുമതലപ്പെടുത്തിയ മറ്റേതെങ്കിലും അധികാരസ്ഥനെയും നേരിൽ കേട്ടശേഷം, പ്രസ്തുത ശിക്ഷ നൽകിക്കൊണ്ടുള്ള ഉത്തരവ് സ്ഥിര പ്പെടുത്തുകയോ ഭേദഗതി ചെയ്യുകയോ റദ്ദാക്കുകയോ അല്ലെങ്കിൽ യുക്തമെന്ന് തോന്നുന്ന മറ്റേതെങ്കിലും ഉത്തരവ് പുറപ്പെടുവിക്കുകയോ ചെയ്യേണ്ടതുമാണ്.

(3) (2)-ാം ഉപചട്ടപ്രകാരം പുറപ്പെടുവിച്ച ഏതൊരു ഉത്തരവും സംബന്ധിച്ച രേഖകളും സർക്കാരിന് ഒന്നുകിൽ സ്വമേധയായോ അല്ലെങ്കിൽ അപേക്ഷയിൻമേലോ ആവശ്യപ്പെടാവുന്നതും അങ്ങ നെയുള്ള ഉത്തരവ് പുനഃപരിശോധിക്കാവുന്നതും അതിനെ സംബന്ധിച്ച് തങ്ങൾക്ക് ഉചിതമെന്ന് തോന്നുന്ന ഉത്തരവ് പാസ്സാക്കാവുന്നതുമാണ്.

എന്നാൽ, ഉത്തരവ് പുനഃപരിശോധന ചെയ്യുവാനുള്ള യാതൊരു അപേക്ഷയും പ്രസ്തുത ഉത്തരവ് അപേക്ഷകന് കിട്ടിയ തീയതി മുതൽ മുപ്പത് ദിവസം കഴിഞ്ഞതിനുശേഷമാണ് സർക്കാരിന് ലഭിക്കുന്നതെങ്കിൽ, പരിഗണിക്കാൻ പാടുള്ളതല്ല

എന്നു മാത്രമല്ല, ഒരു ഉദ്യോഗസ്ഥനെ ദോഷമായി ബാധിക്കുന്ന യാതൊരു ഉത്തരവും അയാൾക്ക് ബോധിപ്പിക്കാനുള്ളത് ബോധിപ്പിക്കുവാൻ ഒരു അവസരം നൽകിയതിനുശേഷമല്ലാതെ സർക്കാർ പാസ്സാക്കുവാൻ പാടുള്ളതല്ല.

എന്നു തന്നെയുമല്ല, പുനഃപരിശോധനയ്ക്ക് വിധേയമാക്കാനുള്ള ഉത്തരവ് ഉത്തരവിന്റെ തീയതി മുതൽ ഒരു വർഷം കഴിഞ്ഞ് സർക്കാർ സ്വമേധയാ ഒരു പുനഃപരിശോധന നടത്താൻ പാടില്ലാത്ത താകുന്നു.

'''10. കടുത്ത ശിക്ഷകൾ ചുമത്തുന്നതിൽ കലാശിച്ചേക്കാവുന്ന കുറ്റങ്ങൾ ചെയ്താലുള്ള നടപടിക്രമം:-'''(1) ഒരു ഉദ്യോഗസ്ഥൻ ഏതെങ്കിലും കടുത്ത ശിക്ഷ അർഹിക്കുന്ന ഒരു കുറ്റം ചെയ്തിട്ടുള്ളതായി പ്രസിഡന്റോ, പഞ്ചായത്തോ കരുതുന്നുവെങ്കിൽ, പ്രസിഡന്റ് അങ്ങനെയുള്ള ഉദ്യോഗസ്ഥനോ ജീവനക്കാരനോ എതിരെ അന്വേഷണം നടത്തി അന്വേഷണറിപ്പോർട്ട്, അതിൻമേലുള്ള പഞ്ചായത്തിന്റെ അഭിപ്രായം സഹിതം 180-ാം വകുപ്പിൽ പരാമർശിക്കുന്ന പഞ്ചായത്ത് ജീവനക്കാരന്റെ സംഗതിയിൽ നിയമനാധികാരിക്കും 3-ാം ചട്ടം (1)-ാം ഉപചട്ടപ്രകാരം പഞ്ചായത്തിന് സേവനം വിട്ടുകൊടുക്കപ്പെട്ട ഒരു സർക്കാർ ഉദ്യോഗസ്ഥന്റെയോ ജീവനക്കാരന്റെയോ സംഗതിയിൽ സർക്കാരിനും അയച്ചുകൊടുക്കേണ്ടതാണ്.

(2) പ്രസിഡന്റിന്റെ റിപ്പോർട്ടും പഞ്ചായത്തിന്റെ അഭിപ്രായവും, അതത് സംഗതിപോലെ, നിയമനാധികാരിയോ സർക്കാരോ വിശദമായി പരിശോധിക്കേണ്ടതും ആവശ്യമെങ്കിൽ പ്രസിഡന്റിനേയും ആരോപണ വിധേയനായ ഉദ്യോഗസ്ഥനേയും നേരിൽ കേട്ടതിനുശേഷം അച്ചടക്ക നടപടി സ്വീകരി ക്കുന്നത് സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കേണ്ടതും ആ തീരുമാനം പ്രസിഡന്റിനെ അറിയിക്കേണ്ടതുമാണ്.

(3) നിയമനാധികാരിയോ സർക്കാരോ ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുവാൻ തീരുമാനിക്കുന്ന സംഗതിയിൽ, 1960-ലെ കേരള സിവിൽ സർവ്വീസ് (ക്ലാസിഫിക്കേഷൻ, കൺട്രോൾ ആന്റ് അപ്പീൽ) റൂൾസിലെ നടപടി ക്രമങ്ങൾ പാലിക്കേണ്ടതാണ്.

(4) ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ 8-ാം ചട്ടപ്രകാരം സർവ്വീസിൽനിന്ന് സസ്പെന്റ് ചെയ്യപ്പെട്ടിട്ടുള്ള സംഗതിയിൽ സസ്പെൻഷൻ തുടരണമോയെന്നും സസ്പെൻഷൻ കാലം എങ്ങനെ പരിഗണിക്കണമെന്നും ഉള്ള കാര്യങ്ങൾ, അതത് സംഗതിപോലെ, നിയമനാധികാരിയോ സർക്കാരോ പരിശോധിക്കേണ്ടതും ഉചിതമായ ഉത്തരവ് പുറപ്പെടുവിക്കേണ്ടതുമാണ്.

'''11. മറ്റ് ചട്ടങ്ങളിലെ വ്യവസ്ഥകൾ പാലിക്കൽ;-''' സസ്പെൻഷൻ, ലഘുശിക്ഷ ചുമത്തൽ, അപ്പീൽ എന്നീ കാര്യങ്ങളിൽ 1960-ലെ കേരള സിവിൽ സർവ്വീസ് (ക്ലാസിഫിക്കേഷൻ, കൺട്രോൾ ആന്റ് അപ്പീൽ) റൂൾസിലും കേരള സർക്കാരിന്റെ ഡിസ്പ്ളിനറി പ്രൊസീഡിംഗ്സ് മാന്വലിലും പറ ഞ്ഞിട്ടുള്ള നടപടി ക്രമങ്ങൾ 4 മുതൽ 10 വരെയുള്ള ചട്ടങ്ങളിൽ പറഞ്ഞിട്ടില്ലാത്ത കാര്യങ്ങൾക്ക് ബാധകമായിരിക്കുന്നതും ഇവയിൽ ഏതെങ്കിലും സംബന്ധിച്ച് എന്തെങ്കിലും സംശയമോ തർക്കമോ ഉത്ഭവിക്കുന്നപക്ഷം സർക്കാരിന്റെ തീരുമാനം അന്തിമമായിരിക്കുന്നതുമാണ്.

'''12. കോൺഫിഡൻഷ്യൽ റിപ്പോർട്ട്:-''' (1) പ്രസിഡന്റ് സെക്രട്ടറിയുടെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് കാലാകാലങ്ങളിൽ തയ്യാറാക്കി നിയമനാധികാരിക്ക് അയച്ചുകൊടുക്കേണ്ടതാണ്.

(2) പഞ്ചായത്ത് ജീവനക്കാരിൽ ആർക്കൊക്കെവേണ്ടിയാണ് കോൺഫിഡൻഷ്യൽ റിപ്പോർട്ട് സൂക്ഷിക്കുവാൻ നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്, അവരുടെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് കാലാകാലങ്ങളിൽ സെക്രട്ടറി തയ്യാറാക്കി റിവ്യൂ ചെയ്യുന്നതിന് പ്രസിഡന്റിന് സമർപ്പിക്കേണ്ടതും പ്രസിഡന്റിന്റെ റിവ്യൂ റിപ്പോർട്ട് സഹിതം നിയമനാധികാരിക്ക് അയച്ചു കൊടുക്കേണ്ടതുമാണ്.

(3) പ്രസിഡന്റിന്, പഞ്ചായത്തിന് സേവനം വിട്ടുകൊടുക്കപ്പെട്ട സർക്കാർ ഉദ്യോഗസ്ഥൻമാരു ടെയും ജീവനക്കാരുടെയും പ്രവർത്തനം സംബന്ധിച്ച കാലാകാലങ്ങളിൽ ബന്ധപ്പെട്ട നിയമനാധികാരിക്ക് റിപ്പോർട്ടുകൾ അയച്ചുകൊടുക്കാവുന്നതും അങ്ങനെയുള്ള ഉദ്യോഗസ്ഥരെയോ ജീവനക്കാരെയോ ഉദ്യോഗക്കയറ്റത്തിന് പരിഗണിക്കുമ്പോൾ പ്രസ്തുത റിപ്പോർട്ടുകൾ കൂടി കണക്കിലെടുക്കേണ്ടതുമാണ്.

'''13. അവധി അനുവദിക്കൽ:-'''(1) സെക്രട്ടറിക്ക്, 180-ാം വകുപ്പിൽ പരാമർശിക്കുന്ന പഞ്ചായത്ത് ജീവനക്കാർക്ക് അർഹതയ്ക്കും കേരള സർവ്വീസ് റൂൾസിലെ നിബന്ധനകൾക്കും വിധേയമായി ആകസ്മിക അവധി ഉൾപ്പെടെയുള്ള അവധി അനുവദിക്കാവുന്നതാണ്.

(2) പ്രസിഡന്റിന്, സെക്രട്ടറിക്കും പഞ്ചായത്തിന് സർക്കാർ വിട്ടുകൊടുത്ത് ആഫീസുകളുടെയും സ്ഥാപനങ്ങളുടേയും മേധാവികൾക്കും, അർഹതയ്ക്ക് വിധേയമായി ആകസ്മിക അവധി അനുവദിക്കാവുന്നതാണ്.

(3) (2)-ാം ഉപചട്ടത്തിൽ പരാമർശിച്ചിട്ടുള്ള ഉദ്യോഗസ്ഥൻമാർക്ക് അർഹതയ്ക്കും കേരള സർവ്വീസ് റുൾസിലെ നിബന്ധനകൾക്കും വിധേയമായി ആകസ്മിക അവധി ഒഴികെയുള്ള അവധി അനുവദിക്കേണ്ടതും, ഈ ആവശ്യത്തിലേക്കായി അധികാരപ്പെടുത്തിയിട്ടുള്ള സർക്കാർ ഉദ്യോഗസ്ഥനായിരിക്കേണ്ടതാണ്.

(4) (2)-ാം ഉപചട്ടത്തിൽ പരാമർശിച്ചിട്ടില്ലാത്ത, പഞ്ചായത്തിന് സേവനം വിട്ടുകൊടുക്കപ്പെട്ട സർക്കാർ ഉദ്യോഗസ്ഥൻമാർക്കും ജീവനക്കാർക്കും അർഹതയ്ക്കും കേരളാ സർവ്വീസ് റൂൾസിലെ നിബന്ധനകൾക്കും വിധേയമായി ആകസ്മിക അവധി ഉൾപ്പെടെയുള്ള അവധി അനുവദിക്കേണ്ടത് സർക്കാർ ഈ ആവശ്യത്തിലേക്കായി അധികാരപ്പെടുത്തിയിട്ടുള്ള സർക്കാർ ഉദ്യോഗസ്ഥനായിരിക്കേണ്ടതാണ്.

(5) (3)-ഉം (4)-ഉം ഉപചട്ടങ്ങൾ പ്രകാരം ഒരു ഉദ്യോഗസ്ഥന് ആകസ്മിക അവധി ഒഴികെയുള്ള അവധി അനുവദിക്കേണ്ടത് പഞ്ചായത്തിന് സേവനം വിട്ടുകൊടുക്കപ്പെട്ടിട്ടില്ലാത്ത ഒരു സർക്കാർ ഉദ്യോഗസ്ഥനായിരിക്കുന്ന സംഗതിയിൽ, അവധി അപേക്ഷ പ്രസിഡന്റിന്റെ ശുപാർശയോടുകൂടി പ്രസ്തുത ഉദ്യോഗസ്ഥന് അയച്ചുകൊടുക്കേണ്ടതാണ്.

'''അനുബന്ധം 1'''

'''കുറ്റാരോപണ മെമ്മോയുടെ മാതൃക'''

(5-ാം ചട്ടം (6)-ാം ഉപചട്ടം കാണുക)

'''കുറ്റാരോപണ മെമ്മോ'''

...........................................പഞ്ചായത്തിന്റെ കീഴിൽ ...............................ൽ(ജോലി ചെയ്യുന്ന സ്ഥലം, ആഫീസ്, സ്ഥാപനം മുതലായവ)......................................തസ്തികയിൽ ജോലി നോക്കുന്ന ശ്രീ./ശ്രീമതി................................................................(പേര്)ന് എതിരെയുള്ള കുറ്റപത്രം.

1. ശ്രീ/(ശീമതി...............................................................................................എന്ന നിങ്ങൾ....................................................................... (ഇവിടെ ആരോപിക്കപ്പെട്ട കുറ്റം അഥവാ  കുറ്റങ്ങളുടെ സാരാംശം ,ബന്ധപ്പെട്ട തീയതി അഥവാ  തീയതികൾ,സ്ഥലം എന്നിവ ചേർക്കുക) എന്ന കുറ്റം ചെയ്തിട്ടുള്ളതായി കാണുന്നു.

2. നിങ്ങൾക്കെതിരായി 1997-ലെ കേരള പഞ്ചായത്ത് രാജ് (ഉദ്യോഗസ്ഥൻമാരുടെ മേൽ നിയന്ത്രണം) ചട്ടങ്ങളിലെ 4-ാം ചട്ടപ്രകാരമുള്ള ശിക്ഷണ നടപടികൾ എടുക്കാതിരിക്കാൻ കാരണം എന്തെങ്കിലും ഉണ്ടെങ്കിൽ ആയത് ഈ അറിയിപ്പ് ലഭിച്ച പതിനഞ്ച് ദിവസത്തിനകം രേഖാമൂലം ബോധിപ്പി ക്കേണ്ടതും പ്രസ്തുത കാലാവധിക്കകം നിങ്ങളിൽ നിന്നും യാതൊരുവിധ പ്രതികയും ലഭിക്കുന്നില്ലെങ്കിൽ ഈ സംഗതിയിൽ നിങ്ങൾക്ക് യാതൊന്നും ബോധിപ്പിക്കാനില്ലെന്ന അനുമാനത്തിൽ മേൽ നടപടികൾ തുടരുന്നതുമാണ്.

3. മുകളിൽ പറഞ്ഞ കുറ്റത്തിനോ കുറ്റങ്ങൾക്കോ ആധാരമായ ആരോപണങ്ങളെ സംബന്ധിച്ച സ്റ്റേറ്റമെന്റ് ഇതോടുകൂടി ചേർത്തിട്ടുണ്ട്.

സ്ഥലം............                                        പ്രസിഡന്റ്/സെക്രട്ടറി

തീയതി...........                          .......................... പഞ്ചായത്തിനു വേണ്ടി,

'''അനുബന്ധം 2'''

(9-ാം ചട്ടം (1)-ാം ഉപചട്ടം കാണുക)

......................................പഞ്ചായത്തിന്റെ ശിക്ഷണ നടപടികൾക്കെതിരായ അപ്പീൽ

1.അപ്പീൽ ഹർജിക്കാരന്റെ പേരും

ഔദ്യോഗിക മേൽവിലാസവും .

2. അപ്പീലിന് ആധാരമായ ഉത്തരവിന്റെ

നമ്പരും തീയതിയും (പകർപ്പ്

ഉള്ളടക്കം ചെയ്യുക) .

3. ശിക്ഷ നൽകുന്നതിന് ആരോപിക്കപ്പെട്ട കുറ്റം

4 നൽകപ്പെട്ട ശിക്ഷയുടെ വിവരം .

അപ്പീലിന് ആധാരമായ കാരണങ്ങൾ

(വിശദമായ കാരണങ്ങൾ രേഖപ്പെടുത്തുക)

സ്ഥലം :

തീയതി:                                                    അപ്പീൽ ഹർജിക്കാരന്റെ ഒപ്പ്

{{approved}}

Latest revision as of 12:50, 29 May 2019

1997-ലെ കേരള പഞ്ചായത്ത് രാജ് (ഉദ്യോഗസ്ഥൻമാരുടെമേൽ നിയന്ത്രണം)ചട്ടങ്ങൾ

എസ്. ആർ. ഒ. നമ്പർ 534/97- 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 179-ാം വകുപ്പ് (5)-ാം ഉപവകുപ്പും 180-ാം വകുപ്പ് (8)-ഉം, (9)-ഉം ഉപവകുപ്പുകളും 181-ാം വകുപ്പ (1)-ഉം (3)-ഉം ഉപവകുപ്പുകളും 254-ാം വകുപ്പ് (1)-ാം ഉപവകുപ്പും കൂട്ടി വായിച്ചപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കേരള സർക്കാർ, താഴെപ്പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്:-

ചട്ടങ്ങൾ

1. ചുരുക്കപ്പേരും പ്രാരംഭവും:-(1) ഈ ചട്ടങ്ങൾക്ക് 1997-ലെ കേരള പഞ്ചായത്ത് രാജ് (ഉദ്യോഗസ്ഥൻമാരുടെമേൽ നിയന്ത്രണം) ചട്ടങ്ങൾ എന്നു പേർ പറയാം.

(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.

2. നിർവ്വചനങ്ങൾ:-(1) ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്തപക്ഷം,-

(എ) ‘ആക്റ്റ്' എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994- ലെ 13) എന്നർത്ഥമാകുന്നു;

(ബി) "നിയമനാധികാരി' എന്നാൽ ഒരു ഉദ്യോഗസ്ഥനെ സർക്കാർ സർവ്വീസിലോ പഞ്ചായത്ത് സർവ്വീസിലോ നിയമിക്കുവാൻ സർക്കാർ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ അല്ലെങ്കിൽ അധികാരസ്ഥാനം എന്നർത്ഥമാകുന്നു;

(സി) 'മുനിസിപ്പാലിറ്റി' എന്നാൽ 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്റ്റ് (1994-ലെ 20) 4-ാം വകുപ്പ് പ്രകാരം രൂപീകരിച്ച ഒരു മുനിസിപ്പാലിറ്റി എന്നർത്ഥമാകുന്നു;

(ഡി) 'ഉദ്യോഗസ്ഥൻ' എന്നതിൽ 179-ാം വകുപ്പ് (1)-ാം ഉപവകുപ്പ് പ്രകാരം നിയമിക്കപ്പെട്ട സെക്രട്ടറിയും, 180-ാം വകുപ്പ് (4)-ാം ഉപവകുപ്പിൻ കീഴിൽ ഉണ്ടാക്കിയ ചട്ടങ്ങൾ പ്രകാരമോ 1960ലെ കേരള പഞ്ചായത്ത് ആക്റ്റിൻ (1960-ലെ 32) കീഴിൽ ഉണ്ടാക്കിയ ചട്ടങ്ങൾ പ്രകാരമോ പഞ്ചായത്ത് സർവ്വീസിൽ നിയമിക്കപ്പെട്ട ഉദ്യോഗസ്ഥൻമാരും ജീവനക്കാരും 176-ാം വകുപ്പ് (2)-ാം ഉപവകുപ്പ് പ്രകാരമോ 181-ാം വകുപ്പ് (1)-ാം ഉപവകുപ്പ് പ്രകാരമോ പഞ്ചായത്തിന് സേവനം വിട്ടുകൊടുക്കപ്പെട്ട ഏതൊരു സർക്കാർ ഉദ്യോഗസ്ഥനും ജീവനക്കാരനും ഉൾപ്പെടുന്നതാണ്;

(ഇ) ‘വകുപ്പ്' എന്നാൽ ആക്റ്റിലെ ഒരു വകുപ്പ് എന്നർത്ഥമാകുന്നു.

(2) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്റ്റിൽ അവയ്ക്ക് നല്കിയിട്ടുള്ള അർത്ഥങ്ങൾ, യഥാക്രമം, ഉണ്ടായിരിക്കുന്നതാണ്.

3. സർക്കാർ ഉദ്യോഗസ്ഥൻമാരുടെയും ജീവനക്കാരുടെയും സേവനങ്ങൾ പഞ്ചായത്തിന് വിട്ടുകൊടുക്കൽ:-(1) സർക്കാരിന് 176-ാം വകുപ്പ് (2)-ാം ഉപവകുപ്പുപ്രകാരമോ 181-ാം വകുപ്പ് (1)- ാം ഉപവകുപ്പുപ്രകാരമോ, പ്രത്യേകമായോ പൊതുവായോ ആയ ഒരു ഉത്തരവ് മുഖേന, താല്ക്കാലികമോ, ഫുൾടൈമോ, പാർട്ടു ടൈമോ, കണ്ടിജന്റോ ഉൾപ്പടെയുള്ള ഏതൊരു സർക്കാർ ഉദ്യോഗസ്ഥന്റെയോ ജീവനക്കാരന്റെയോ സേവനം പഞ്ചായത്തിന് വിട്ടുകൊടുക്കാവുന്നതാണ്.

(2) (1)-ാം ഉപചട്ടപ്രകാരം പഞ്ചായത്തിന് വിട്ടുകൊടുക്കപ്പെട്ട സർക്കാർ ഉദ്യോഗസ്ഥൻമാരും ജീവനക്കാരും സർവ്വീസ് സംബന്ധമായ എല്ലാ കാര്യങ്ങൾക്കും സർക്കാർ ജീവനക്കാരായി കണക്കാക്കപ്പെടുന്നതും അവരുടെ സേവന വേതന വ്യവസ്ഥകൾ, അവർ സർക്കാർ സർവ്വീസിൽ തുടർന്നിരുന്നാലെന്നതുപോലെ തുടരുന്നതും അവരുടെ ശമ്പളവും അലവൻസുകളും മറ്റ് സാമ്പത്തികാനുകൂല്യങ്ങളും പഞ്ചായത്തിന്റെ ഫണ്ടിൽ നിന്ന് നല്കുകയോ അതിനുള്ള അംശദായം സർക്കാരിന് പഞ്ചായത്ത് നല്കുകയോ ചെയ്യേണ്ടതുമാണ്.

എന്നാൽ, അപ്രകാരമുള്ള ശമ്പളവും അലവൻസുകളും മറ്റ് സാമ്പത്തികാനുകൂല്യങ്ങളും സർക്കാരിന്റെ സഞ്ചിത നിധിയിൽ നിന്ന് സർക്കാരിന് യുക്തമെന്നു തോന്നുന്ന കാലംവരെ അവർക്ക് തുടർന്ന് നല്കാവുന്നതാണ്.

(3) പഞ്ചായത്തിന് സേവനം വിട്ടുകൊടുക്കപ്പെട്ട സർക്കാർ ഉദ്യോഗസ്ഥൻമാരും ജീവനക്കാരും പഞ്ചായത്തിന്റെ പൂർണ്ണമായ നിയന്ത്രണത്തിലും മേൽനോട്ടത്തിലും ആയിരിക്കുന്നതും അവർ സർക്കാർ പൊതുവായി നിശ്ചയിക്കുന്ന നിയന്ത്രണങ്ങൾക്ക് വിധേയമായി പഞ്ചായത്തിന്റെ അധികാരപരിധിയിൽ വരുന്ന കാര്യങ്ങൾക്ക് വേണ്ടി പഞ്ചായത്ത് നിശ്ചയിക്കുന്ന പ്രകാരമുള്ള അധികാരങ്ങൾ വിനിയോഗിക്കുകയും ചുമതലകൾ നിർവ്വഹിക്കുകയും ചെയ്യേണ്ടതുമാണ്.

(4) പഞ്ചായത്തിന് സേവനം വിട്ടുകൊടുക്കപ്പെട്ട ഏതൊരു സർക്കാർ ഉദ്യോഗസ്ഥനും ജീവനക്കാരനും പഞ്ചായത്തിനുവേണ്ടി സേവനമനുഷ്ഠിക്കുമ്പോൾതന്നെ സർക്കാരിനുവേണ്ടി സർക്കാർ ഭരമേല്പിക്കുന്ന അധികാരങ്ങൾ വിനിയോഗിക്കുന്നതിന് അധികാരമുണ്ടായിരിക്കുന്നതും ചുമതലകൾ നിർവ്വഹിക്കുന്നതിന് ബാദ്ധ്യസ്ഥനായിരിക്കുന്നതുമാണ്.

(5) പഞ്ചായത്തിന് സേവനം വിട്ടുകൊടുക്കപ്പെട്ട സർക്കാർ ഉദ്യോഗസ്ഥൻമാർക്കും ജീവനക്കാർക്കും ഡെപ്യൂട്ടേഷൻ അലവൻസ് ലഭിക്കുവാൻ അർഹതയുണ്ടായിരിക്കുന്നതല്ല.

(6) പഞ്ചായത്തിന് സേവനം വിട്ടുകൊടുക്കപ്പെട്ട ഏതൊരു സർക്കാർ ഉദ്യോഗസ്ഥനെയും ജീവനക്കാരനെയും പഞ്ചായത്തിന്റെ ഏതെങ്കിലും ഒരു ഓഫീസിലോ സ്ഥാപനത്തിലോ നിന്ന് പഞ്ചായത്തിന്റെ ഓഫീസിലോ പഞ്ചായത്തിന്റെ കീഴിലുള്ള മറ്റേതെങ്കിലും ഓഫീസിലോ സ്ഥാപനത്തിലോ സ്ഥലം മാറ്റി നിയമിക്കുവാൻ ആ പഞ്ചായത്തിന് അധികാരമുണ്ടായിരിക്കുന്നതാണ്.

എന്നാൽ, ഒരു സർക്കാർ ഉദ്യോഗസ്ഥനെ അല്ലെങ്കിൽ ജീവനക്കാരനെ ഒരു വകുപ്പിൽ നിന്ന് മറ്റൊരു വകുപ്പിലേക്ക് മാറ്റി നിയമിക്കുവാൻ പാടില്ലാത്തതാണ്.

എന്നുമാത്രമല്ല, സർക്കാർ ഉദ്യോഗസ്ഥൻമാരുടെ സ്ഥലം മാറ്റം സംബന്ധിച്ച് സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന പൊതു മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കുവാൻ പഞ്ചായത്ത് ബാദ്ധ്യസ്ഥമായിരിക്കുന്നതാണ്.

(7) സർക്കാരിന് തക്കതായ കാരണങ്ങളാൽ ഒരു പഞ്ചായത്തിന് സേവനം വിട്ടുകൊടുക്കപ്പെട്ട ഏതൊരു സർക്കാർ ഉദ്യോഗസ്ഥനെയോ ജീവനക്കാരനെയോ സർക്കാരിന്റെ സേവനത്തിനായി തിരിച്ചെടുക്കാവുന്നതോ ആ പഞ്ചായത്തിൽ നിന്ന് മറ്റൊരു പഞ്ചായത്തിലേക്ക് അല്ലെങ്കിൽ ഏതെങ്കിലും ഒരു മുനിസിപ്പാലിറ്റിയിലേക്ക് മാറ്റി നിയമിക്കാവുന്നതോ ആണ്.

(8) സ്ഥലം മാറ്റം മൂലമോ അവധിമൂലമോ മറ്റേതെങ്കിലും കാരണംകൊണ്ടോ പഞ്ചായത്തിന് സേവനം വിട്ടുകൊടുക്കപ്പെട്ട ഒരു സർക്കാർ ഉദ്യോഗസ്ഥന്റെയോ ജീവനക്കാരന്റെയോ തസ്തികയിൽ ഒഴിവുണ്ടായാൽ, പ്രസ്തുത ഒഴിവ് നികത്തുന്നതിന് മറ്റൊരു സർക്കാർ ഉദ്യോഗസ്ഥന്റെയോ ജീവനക്കാരന്റെയോ സേവനം ഉടനെ വിട്ടുകിട്ടാത്ത സാഹചര്യത്തിൽ, സർക്കാരിന്റെ പൊതു മാർഗ്ഗ നിർദ്ദേശങ്ങൾക്ക് വിധേയമായി, ബന്ധപ്പെട്ട നിയമനാധികാരിയെ മുൻകൂട്ടി അറിയിച്ചുകൊണ്ട, ആ ഒഴിവിൽ,-

(എ) എംപ്ലോയ്ക്കുമെന്റ് എക്സ്ചേഞ്ച് മുഖേനയോ,

(ബി) എംപ്ലോയ്ക്കുമെന്റ് എക്സ്ചേഞ്ച് മുഖേന ഒരു ഉദ്യോഗാർത്ഥിയെ ലഭിക്കാതിരിക്കുന്ന സാഹചര്യത്തിൽ സർക്കാർ പ്രത്യേകം നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകൾ പ്രകാരം കരാർ അടിസ്ഥാനത്തിലോ, പഞ്ചായത്തിന് മറ്റൊരാളെ ആറ് മാസത്തിൽ കൂടുതലല്ലാത്ത കാലയളവിലേക്കോ ഒരു സർക്കാർ ഉദ്യോഗസ്ഥനോ ജീവനക്കാരനോ പ്രസ്തുത ഒഴിവിലേക്ക് നിയമിക്കപ്പെടുകയോ ഇതിൽ ഏതാണോ ആദ്യം അതുവരേയ്ക്കായി താല്ക്കാലികമായി നിയമിക്കാവുന്നതാണ്.

എന്നാൽ, സ്ക്ൾ അദ്ധ്യാപകരായി ഇപ്രകാരം താല്ക്കാലികമായി നിയമിക്കപ്പെടുന്നവരുടെ സംഗതിയിൽ ആറുമാസക്കാലയളവ് എന്നത് ആവശ്യമെങ്കിൽ അതത് അദ്ധ്യായന വർഷാവസാനം വരെ എന്നു കണക്കാക്കാവുന്നതാണ്.

4, ഉദ്യോഗസ്ഥൻമാരുടെ മേൽ ലഘുശിക്ഷകൾ ചുമത്തൽ. (1) ഒരു ഉദ്യോഗസ്ഥൻ തന്റെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ വീഴ്ച വരുത്തുകയോ, അച്ചടക്കം ലംഘിക്കുകയോ, പഞ്ചായത്തിന്റെ നിയമാനുസൃത തീരുമാനം നടപ്പിൽ വരുത്തുവാൻ വിസമ്മതിക്കുകയോ, അത് നടപ്പിൽ വരുത്തുന്നതിന് ബോധപൂർവ്വം തടസ്സം സൃഷ്ടിക്കുകയോ പ്രസിഡന്റിന്റെ നിയമാനുസ്യത ഉത്തരവോ നിർദ്ദേശമോ പാലിക്കാതിരിക്കുകയോ ചെയ്താൽ, അല്ലെങ്കിൽ, ഒരു ഉദ്യോഗസ്ഥന്റെ പെരുമാറ്റദൂഷ്യത്തിനോ സ്വഭാവദൂഷ്യത്തിനോ പ്രസ്തുത ഉദ്യോഗസ്ഥന്റെ പേരിൽ പഞ്ചായത്തിന് അച്ചടക്ക നടപടികൾ സ്വീകരിക്കാവുന്നതും അയാളുടെ മേൽ താഴെപ്പറയുന്ന ലഘുശിക്ഷകളിലൊന്ന് ചുമ ത്താവുന്നതുമാണ്; അതായത്,-

(1) സെൻഷർ,

(2) ഫൈൻ,

(3) ഇൻക്രിമെന്റ് താല്ക്കാലികമായി തടഞ്ഞുവയ്ക്കൽ,

(4) ഉദ്യോഗക്കയറ്റം തടഞ്ഞുവയ്ക്കൽ,

(5) ശമ്പളത്തിൽ നിന്ന് തുക വസൂലാക്കൽ,

കുറിപ്പുകൾ:- (i) ലാസ്റ്റ് ഗ്രേഡിലോ പാർട്ട്ടൈം അല്ലെങ്കിൽ ഫുൾടൈം കണ്ടിജന്റ് തസ്തികയിലോ അല്ലാത്ത ഒരു ഉദ്യോഗസ്ഥന്റെ മേൽ ഫൈൻ ചുമത്തുവാൻ പാടുള്ളതല്ല. ഭീമമായ തുക ഫൈൻ ആയി ചുമത്തുകയോ ഇടയ്ക്കക്കിടെ നിസ്സാരമായ ഫൈൻ ചുമത്തുകയോ ചെയ്യാൻ പാടില്ല.

(ii) ഇൻക്രിമെന്റ് തടഞ്ഞു വയ്ക്കുന്ന കാലയളവ് മൂന്നുമാസത്തിൽ കുറയാനോ മൂന്നു വർഷത്തിൽ കൂടാനോ പാടുള്ളതല്ല. ഇൻക്രിമെന്റ് തടഞ്ഞുവയ്ക്കുമ്പോൾ അതിന് സഞ്ചിത പ്രാബല്യമില്ലാതിരിക്കുന്നതും ഭാവി ഇൻക്രിമെന്റുകൾ മാറ്റിവയ്ക്കപ്പെടാത്തതുമാകുന്നു.

(iii) ഉദ്യോഗക്കയറ്റം തടഞ്ഞുവയ്ക്കുന്നത് താല്ക്കാലികമായി ഒരു നിശ്ചിത കാലയളവിലേക്കായിരിക്കേണ്ടതും ഈ കാലയളവ് ആറ് മാസത്തിൽ കുറയാനോ മൂന്നു വർഷത്തിൽ കൂടാനോ പാടില്ലാത്തതുമാണ്.

(iv) ഇൻക്രിമെന്റോ ഉദ്യോഗക്കയറ്റമോ തടഞ്ഞുകൊണ്ടുള്ള ഉത്തരവിൽ കാലാവധിയൊന്നും പറഞ്ഞിട്ടില്ലെങ്കിൽ ആയത് യഥാക്രമം മൂന്നു മാസത്തേക്കും ആറു മാസത്തേക്കും ആണെന്ന് കരുതേണ്ടതാണ്.

(v) ഇൻക്രിമെന്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് നടപ്പിലാക്കുന്നത് പ്രായോഗികമല്ലാത്ത സംഗതിയിൽ തടഞ്ഞുവയ്ക്കുവാൻ ഉത്തരവായ ഇൻക്രിമെന്റിന് സമമായ തുക ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ ശമ്പളത്തിൽ നിന്ന് ഈടാക്കേണ്ടതാണ്.

(vi) ഒരു ശിക്ഷ എന്ന നിലയിൽ ശമ്പളത്തിൽ നിന്ന് തുക വസൂലാക്കുന്നത് ഉദ്യോഗസ്ഥന്റെ നടപടിമൂലം പഞ്ചായത്തിന് നഷ്ടം സംഭവിച്ചിരിക്കുമ്പോൾ മാത്രമായിരിക്കേണ്ടതാണ്.

(vii) ഉദ്യോഗക്കയറ്റം തടയുന്നതുമൂലം ബന്ധപ്പെട്ട ഉദ്യോഗസ്ഥന് അയാൾ തത്സമയം ജോലി ചെയ്യുന്ന തസ്തികയിൽ സീനിയോറിറ്റി നഷ്ടപ്പെടുന്നതല്ല.

(viii) ഉദ്യോഗക്കയറ്റം തടയപ്പെട്ട ഒരു ഉദ്യോഗസ്ഥന് ഭാവിയിൽ ഒരു ഹയർ ഗ്രേഡിലേക്കോ ഹയർടൈം സ്കെയിലിലേക്കോ ഉദ്യോഗക്കയറ്റം നൽകപ്പെടുമ്പോൾ ആ ഗ്രേഡിലെ അയാളുടെ സീനിയോറിറ്റി ഏറ്റവും താഴെ ആയി നിശ്ചയിക്കേണ്ടതാണ്.

(2) 180-ാം വകുപ്പിൽ പരാമർശിക്കുന്ന ഒരു പഞ്ചായത്ത് ജീവനക്കാരന്റെ മേൽ ഒരു കുറ്റത്തിന് പഞ്ചായത്ത് അച്ചടക്ക നടപടി സ്വീകരിക്കുന്ന സംഗതിയിൽ സെക്രട്ടറിയും, 182-ാം വകുപ്പ് (x) ഖണ്ഡ പ്രകാരം സെക്രട്ടറി അച്ചടക്ക നടപടി സ്വീകരിക്കുന്ന സംഗതിയിൽ പഞ്ചായത്തും അതേ കുറ്റത്തിന് അയാൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുവാൻ പാടുള്ളതല്ല.

(3) (1)-ാം ഉപചട്ടത്തിൽ എന്തുതന്നെയടങ്ങിയിരുന്നാലും സെക്രട്ടിയുടേയോ, 176ാം വകുപ്പ (2)-ാം ഉപവകുപ്പ് പ്രകാരമോ 181-ാം വകുപ്പ് (1)-ാം ഉപവകുപ്പ് പ്രകാരമോ പഞ്ചായത്തിന് സേവനം വിട്ടുകൊടുക്കപ്പെട്ട ഒരു സർക്കാർ ഉദ്യോഗസ്ഥന്റെയോ, ജീവനക്കാരന്റെയോ മേൽ അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് അയാളെ സംബന്ധിച്ച നിയമനാധികാരിക്കും ശിക്ഷണാധികാരിക്കും അധികാരമുണ്ടായിരിക്കുന്നതാണ്.

(4) സെക്രട്ടറിയുടേയോ പഞ്ചായത്തിന് സേവനം വിട്ടുകൊടുക്കപ്പെട്ട ഒരു സർക്കാർ ഉദ്യോഗസ്ഥന്റെയോ ജീവനക്കാരന്റെയോ മേൽ ഒരു കുറ്റത്തിന് പഞ്ചായത്ത് ശിക്ഷണ നടപടി സ്വീകരിക്കുന്ന സംഗതിയിൽ ബന്ധപ്പെട്ട നിയമനാധികാരി അല്ലെങ്കിൽ ശിക്ഷണാധികാരിയും, (3)-ാം ഉപചട്ട പ്രകാരം നിയമനാധികാരി അല്ലെങ്കിൽ ശിക്ഷണാധികാരി ശിക്ഷണ നടപടി സ്വീകരിക്കുന്ന സംഗതിയിൽ പഞ്ചായത്തും അതേ കുറ്റത്തിന് അയാൾക്കെതിരെ ശിക്ഷണ നടപടി സ്വീകരിക്കാൻ പാടുള്ളതല്ല.

(5) 182-ാം വകുപ്പ് (x) ഖണ്ഡപ്രകാരം സെക്രട്ടറിയോ (3)-ാം ഉപചട്ടപ്രകാരം നിയമനാധികാരിയോ ശിക്ഷണാധികാരിയോ, അതത് സംഗതിപോലെ, ഒരു പഞ്ചായത്ത് ജീവനക്കാരന്റെയോ പഞ്ചായത്തിന് സേവനം വിട്ടുകൊടുക്കപ്പെട്ട സർക്കാർ ഉദ്യോഗസ്ഥന്റെയോ ജീവനക്കാരന്റെയോ മേൽ അച്ചടക്ക നടപടി സ്വീകരിക്കുന്ന സംഗതിയിൽ അത് 1960-ലെ കേരളാ സിവിൽ സർവ്വീസ് (ക്ലാസിഫിക്കേഷൻ, കൺട്രോൾ ആന്റ് അപ്പീൽ) റൂൾസ് പ്രകാരമായിരിക്കേണ്ടതാണ്.

(6) പഞ്ചായത്ത് തീരുമാനിക്കുന്നപക്ഷം, ഏതെങ്കിലും ഒരു കുറ്റത്തിന് ഒരു പഞ്ചായത്ത് ജീവനക്കാരന്റെ പേരിൽ അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയോടും പഞ്ചായത്തിന് സേവനം വിട്ടുകൊടുക്കപ്പെട്ട ഒരു സർക്കാർ ഉദ്യോഗസ്ഥന്റെയോ ജീവനക്കാരന്റെയോ പേരിൽ അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട ശിക്ഷണാധികാരിയോടും പഞ്ചായത്തിന് ആവശ്യപ്പെടാവുന്നതാണ്

5. കുറ്റാരോപണ മെമ്മോ നൽകുന്നതിനുള്ള നടപടിക്രമം:- (1) 4-ാം ചട്ടം (1)-ാം ഉപചട്ട ത്തിൽ പരാമർശിക്കുന്ന ഒരു കുറ്റം ഒരു ഉദ്യോഗസ്ഥൻ ചെയ്തതുവെന്നും അയാൾക്കെതിരെ അച്ച ടക്ക നടപടി സ്വീകരിക്കേണ്ടതാണെന്നും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രസിഡന്റിനോ പഞ്ചായത്തിനോ പ്രഥമദൃഷ്ട്യാ ബോദ്ധ്യം വരുന്നുവെങ്കിൽ അയാൾക്കെതിരെ അച്ചടക്ക നടപടി ആരംഭിക്കേണ്ടതുണ്ടോ എന്ന് പഞ്ചായത്ത് തീരുമാനിക്കേണ്ടതും അച്ചടക്ക നടപടി ആരംഭിക്കുവാൻ പഞ്ചായത്ത് തീരുമാനിക്കുകയാണെങ്കിൽ അപ്രകാരം അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കാൻ കാരണം കാണിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു നോട്ടീസ് പ്രസ്തുത ഉദ്യോഗസ്ഥന് നല്കേണ്ടതുമാണ്. ഈ നോട്ടീസ് സെക്രട്ടറിയുടെ കാര്യത്തിൽ പ്രസിഡന്റും സെക്രട്ടറിയല്ലാത്ത ഒരു ഉദ്യോഗസ്ഥന്റെ കാര്യത്തിൽ പ്രസിഡന്റിന്റെ ഉത്തരവ് പ്രകാരം സെക്രട്ടറിയും നല്കേണ്ടതാണ്.

എന്നാൽ, അടിയന്തിര സന്ദർഭങ്ങളിൽ പഞ്ചായത്തിന്റെ സാധൂകരണത്തിന് വിധേയമായി, നോട്ടീസ് നല്കാവുന്നതാണ്.

(2) (1)-ാം ഉപചട്ടപ്രകാരം നല്കുന്ന നോട്ടീസിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് എതിരെ അച്ചടക്ക നടപടി സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്നതിന്റെ കാരണങ്ങൾ വ്യക്തമായി കാണിച്ചിരിക്കേണ്ടതും മറുപടി നല്കുവാൻ നോട്ടീസ് കൈപ്പറ്റി ഏഴ് ദിവസത്തിൽ കുറയാത്ത സമയം അനുവദിക്കേണ്ടതുമാണ്.

കുറിപ്പ്-നോട്ടീസിൽ അവ്യക്ത പ്രസ്താവനകൾ ഒഴിവാക്കേണ്ടതാണ്. ഉദാഹരണത്തിന്, "പ്രസി ഡന്റിന്റെയോ പഞ്ചായത്തിന്റെയോ നിർദ്ദേശം പാലിച്ചില്ല" എന്ന രീതിയിലുള്ള പൊതു പ്രസ്താവന, ശിക്ഷണ നടപടി സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്നതിനുള്ള കാരണം ആയി കാണിക്കാൻ പാടില്ലാത്തതും അതിനുപകരം, എന്തു നിർദ്ദേശം ഏതവസരത്തിൽ ആണ് പാലിക്കാതിരുന്നതെന്ന് വ്യക്തമായി പറയേണ്ടതുമാണ്.

(3) (1)-ാം ഉപചട്ടപ്രകാരമുള്ള നോട്ടീസിന് നിശ്ചിത സമയത്തിനുള്ളിൽ ഉദ്യോഗസ്ഥനിൽ നിന്ന് വിശദീകരണം എന്തെങ്കിലും ലഭിച്ചിട്ടുണ്ടെങ്കിൽ അതും, വിശദീകരണമൊന്നും ലഭിച്ചിട്ടില്ലെങ്കിൽ അത് സംബന്ധിച്ചു തന്റെ റിപ്പോർട്ടും പ്രസിഡന്റ് പഞ്ചായത്തിന്റെ പരിഗണനയ്ക്ക് സമർപ്പിക്കേണ്ടതാണ്. സെക്രട്ടറിയല്ലാത്ത ഒരു ഉദ്യോഗസ്ഥന്റെ കാര്യത്തിൽ വിശദീകരണത്തോടൊപ്പം അതിൻമേലുള്ള സെക്രട്ടറിയുടെ അല്ലെങ്കിൽ ഓഫീസ് മേധാവിയുടെ അഭിപ്രായം കൂടി പ്രസിഡന്റ് പഞ്ചായത്തിന്റെ പരിഗണനയ്ക്ക് സമർപ്പിക്കേണ്ടതാണ്.

(4) (3)-ാം ഉപചട്ടത്തിൽ പറയുന്ന വിശദീകരണം അല്ലെങ്കിൽ റിപ്പോർട്ട് പരിഗണിച്ചശേഷം പഞ്ചായത്തിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി വേണ്ടെന്ന് വയ്ക്കുവാനോ തുടരുവാനോ തീരുമാനിക്കാവുന്നതാണ്.

(5) ഒരു ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുവാൻ (4)-ാം ഉപചട്ടം പ്രകാരം പഞ്ചായത്ത് തീരുമാനിക്കുന്ന സംഗതിയിൽ, പ്രസ്തുത ഉദ്യോഗസ്ഥന് കുറ്റത്തിനോ, കുറ്റങ്ങൾക്കോ അടിസ്ഥാനമായ ആരോപണങ്ങളുടെ ഒരു സ്റ്റേറ്റമെന്റ് സഹിതം വ്യക്തമായ കുറ്റാരോപണ മെമ്മോ നല്കേണ്ടതും അതിൽ പ്രസ്തുത ഉദ്യോഗസ്ഥനോട് പതിനഞ്ചു ദിവസത്തിനകം അതിനുള്ള മറുപടി പത്രിക നൽകാൻ ആവശ്യപ്പെടേണ്ടതുമാണ്. സെക്രട്ടറിയുടെ കാര്യത്തിൽ പ്രസിഡന്റും, സെക്രട്ടറിയല്ലാത്ത ഒരു ഉദ്യോഗസ്ഥന്റെ കാര്യത്തിൽ പ്രസിഡന്റിന്റെ ഉത്തരവ് പ്രകാരം സെക്രട്ടറിയും കുറ്റാരോപണ മെമ്മോ നല്കേണ്ടതാണ്.

(6) കുറ്റാരോപണ മെമ്മോ ഈ ചട്ടങ്ങളിൽ 1-ാം അനുബന്ധമായി ചേർത്തിട്ടുള്ള ഫാറത്തിന്റെ മാതൃകയിൽ ആയിരിക്കേണ്ടതും അതിൽ, അതത് സംഗതിപോലെ, പ്രസിഡന്റോ സെക്രട്ടറിയോ കയ്യൊപ്പു വച്ചിരിക്കേണ്ടതുമാണ്.

(7) കുറ്റാരോപണ മെമ്മോ സംക്ഷിപ്തവും വ്യക്തമായ ഭാഷയിലുള്ളതുമായിരിക്കേണ്ടതും അതിൽ സംഭവം നടന്ന തീയതിയും സമയവും ബാധകമാവുന്നിടത്തെല്ലാം ഉൾക്കൊള്ളിച്ചിരിക്കേണ്ടതുമാണ്.

(8) ഓരോ കുറ്റത്തിനും അടിസ്ഥാനമായിട്ടുള്ള ആരോപണങ്ങളുടെ സ്റ്റേറ്റുമെന്റിൽ അച്ചടക്ക നടപടി സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കുമ്പോൾ പരിഗണിക്കപ്പെടാൻ സാദ്ധ്യതയുള്ള മറ്റേതെങ്കിലും പരിതസ്ഥിതികൾ ഉണ്ടെങ്കിൽ അവ കൂടി പരാമർശിക്കേണ്ടതാണ്.

(9) കുറ്റാരോപണ മെമ്മോ തയ്യാറാക്കിയതിന് ആധാരമായ രേഖകളുടെ ഒരു ലിസ്റ്റ് ആരോപണം സംബന്ധിച്ച സ്റ്റേറ്റുമെന്റിന്റെ അവസാനം ചേർക്കേണ്ടതാണ്.

(10) കുറ്റാരോപണ മെമ്മോയുടേയും ആരോപണം സംബന്ധിച്ച സ്റ്റേറ്റുമെന്റിന്റെയും രണ്ട് പ്രതികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നല്കേണ്ടതും അതിലൊന്ന് അയാളുടെ തീയതി രേഖപ്പെടുത്തിയ കയ്യൊപ്പോടുകൂടി തിരികെ വാങ്ങി ഫയലിൽ സൂക്ഷിക്കേണ്ടതുമാണ്.

(11) കുറ്റാരോപണ മെമ്മോയിൽ പറഞ്ഞിട്ടുള്ള കാലാവധിക്കുള്ളിൽ മറുപടി പത്രികയൊന്നും ലഭിക്കുന്നില്ലെങ്കിൽ യാതൊരു ഓർമ്മക്കുറിപ്പും ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നല്കേണ്ടതില്ലാത്തതും മറുപടി പത്രികയൊന്നും നലകാനില്ല എന്ന നിഗമനത്തിൻമേൽ നടപടികൾ തുടരാവുന്നതാണ്. എന്നാൽ കാലാവധി നീട്ടിക്കിട്ടുവാൻ അപേക്ഷ ലഭിക്കുന്ന സംഗതിയിൽ അപേക്ഷയിൽ പറഞ്ഞിട്ടുള്ള കാരണങ്ങൾ സ്വീകാര്യമാണെന്ന് പ്രസിഡന്റിന് ബോദ്ധ്യപ്പെട്ടാൽ അങ്ങനെയുള്ള കാലാവധി പതിനഞ്ചു ദിവസത്തിൽ കവിയാത്ത ഒരു കാലയളവിലേക്ക് നീക്കിക്കൊടുക്കാവുന്നതാണ്.

(12) മേൽനടപടിയുടെ ഏതെങ്കിലും ഘട്ടത്തിൽ ആരോപണങ്ങളെ സംബന്ധിച്ച സ്റ്റേറ്റുമെന്റിനോടൊപ്പം ചേർത്തിട്ടുള്ള ലിസ്റ്റിൽ പരാമർശിക്കുന്ന ഏതെങ്കിലും രേഖകൾ നോക്കാനും പകർപ്പ എടുക്കുവാനും അനുവാദത്തിന് ഉദ്യോഗസ്ഥൻ അപേക്ഷിക്കുകയാണെങ്കിൽ അങ്ങനെ അനുവാദം നല്കുന്നത് പൊതു താല്പര്യത്തിന് എതിരല്ലെന്ന് പ്രസിഡന്റ് കരുതുന്നപക്ഷം തക്കമായ മേൽനോട്ടത്തിൽ, രേഖകൾ നോക്കാനും പകർപ്പ് എടുക്കുവാനും അയാളെ അനുവദിക്കാവുന്നതാണ്.

6. മറുപടി പത്രികയുടെ പരിശോധന:- (1) 5-ാം ചട്ടം (5)-ാം ഉപചട്ടപ്രകാരം ഒരു ഉദ്യോഗസ്ഥന് നൽകിയ കുറ്റാരോപണ മെമ്മോയ്ക്ക് നിശ്ചിത സമയത്തിനുള്ളിൽ അയാളിൽ നിന്ന് ഏതെങ്കിലും മറുപടി പത്രിക ലഭിച്ചിട്ടുണ്ടെങ്കിൽ അതും, മറുപടി പ്രതികയൊന്നും ലഭിച്ചിട്ടില്ലെങ്കിൽ അത് സംബന്ധിച്ച തന്റെ റിപ്പോർട്ടും പ്രസിഡന്റ് പഞ്ചായത്തിന്റെ പരിഗണനയ്ക്ക് സമർപ്പിക്കേണ്ടതാണ്. സെക്രട്ടറിയല്ലാത്ത ഒരു ഉദ്യോഗസ്ഥന്റെ കാര്യത്തിൽ മറുപടി പത്രികയോടൊപ്പം അതിൻമേലുള്ള സെക്രട്ടറിയുടെ അല്ലെങ്കിൽ ആഫീസ് മേധാവിയുടെ അഭിപ്രായം കൂടി പ്രസിഡന്റ് പഞ്ചായത്തിന്റെ പരിഗണനയ്ക്ക് സമർപ്പിക്കേണ്ടതാണ്.

(2) ഒരു ഉദ്യോഗസ്ഥനിൽ നിന്ന് ലഭിച്ച മറുപടി പത്രികയിൽ അയാളെ നേരിൽ കേൾക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ പഞ്ചായത്തിന് വേണ്ടി പ്രസിഡന്റ് അയാളെ നേരിൽ കേൾക്കേണ്ടതും അയാൾ ബോധിപ്പിച്ച സംഗതികൾ മറുപടി പത്രികയോടൊപ്പം പഞ്ചായത്തിന്റെ പരിഗണനയ്ക്ക് സമർപ്പിക്കേണ്ടതുമാണ്.

7. ലഘുശിക്ഷ ചുമത്തൽ:- (1) 5-ാം ചട്ടം (5)-ാം ഉപചട്ടപ്രകാരം നൽകപ്പെട്ട കുറ്റാരോപണ മെമ്മോയ്ക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ നൽകിയ മറുപടി പത്രികയും, മറുപടി പത്രികയൊന്നും ലഭിച്ചിട്ടില്ലെങ്കിൽ അത് സംബന്ധിച്ച പ്രസിഡന്റിന്റെ റിപ്പോർട്ടും പരിഗണിച്ചശേഷം, ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ പേരിൽ ആരോപിക്കപ്പെട്ട കുറ്റം അയാൾ ചെയ്തിട്ടുള്ളതായി പഞ്ചായത്തിന് ബോദ്ധ്യമാകുന്നപക്ഷം, ചെയ്ത കുറ്റത്തിന്റെ ഗൗരവവും സ്വഭാവവും കണക്കിലെടുത്ത് അയാളുടെ മേൽ 4-ാം ചട്ടം (1)-ാം ഉപചട്ടത്തിൽ പറഞ്ഞിട്ടുള്ള ഏതെങ്കിലും ഒരു ശിക്ഷ ചുമത്താവുന്നതും അതനുസരിച്ച പഞ്ചായത്തിനുവേണ്ടി സെക്രട്ടറിയുടെ കാര്യത്തിൽ പ്രസിഡന്റും, സെക്രട്ടറിയല്ലാത്ത ഒരു ഉദ്യോഗസ്ഥന്റെ കാര്യത്തിൽ പ്രസിഡന്റിന്റെ ഉത്തരവുപ്രകാരം സെക്രട്ടറിയും, കയൊപ്പുവച്ചുകൊണ്ടുള്ള ഒരു ഉത്തരവ് പുറപ്പെടുവിക്കേണ്ടതുമാണ്.

(2) (1)-ാം ഉപചട്ടപ്രകാരം പുറപ്പെടുവിച്ച ഒരു ഉത്തരവ്.-

(എ.) സെക്രട്ടറിയുടെ കാര്യത്തിൽ, നടപ്പാക്കുന്നതിനും ശിക്ഷയുടെ വിവരം അയാളുടെ സർവ്വീസ് രജിസ്റ്ററിൽ രേഖപ്പെടുത്തുന്നതിനുമായി അതിന്റെ പകർപ്പ് ആമുഖ കത്ത് സഹിതം ബന്ധ പ്പെട്ട നിയമനാധികാരിക്കും സർക്കാരിനും ആവശ്യമെങ്കിൽ അക്കൗണ്ടന്റ് ജനറലിനും പ്രസിഡന്റ് അയച്ചുകൊടുക്കേണ്ടതും,

(ബി) സ്റ്റേറ്റ് സർവ്വീസിൽ പെട്ട ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ കാര്യത്തിൽ നടപ്പാക്കുന്നതിനും ശിക്ഷയുടെ വിവരം അയാളുടെ സർവ്വീസ് രജിസ്റ്ററിൽ രേഖപ്പെടുത്തുന്നതിനുമായി അതിന്റെ പകർപ്പ് ആമുഖ കത്ത് സഹിതം ബന്ധപ്പെട്ട വകുപ്പു മേധാവിക്കും സർക്കാരിനും അക്കൗണ്ടന്റ് ജനറലിനും സെക്രട്ടറി അയച്ചുകൊടുക്കേണ്ടതും;

(സി) സബോർഡിനേറ്റ് സർവ്വീസിൽപ്പെട്ട ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ കാര്യത്തിൽ നടപ്പാക്കുന്നതിനും ശിക്ഷയുടെ വിവരം അയാളുടെ സർവ്വീസ് രജിസ്റ്ററിൽ രേഖപ്പെടുത്തുന്നതിനുമായി അതിന്റെ പകർപ്പ് ആമുഖ കത്ത് സഹിതം ബന്ധപ്പെട്ട ആഫീസ് മേധാവിക്കും ആവശ്യമെങ്കിൽ ബന്ധപ്പെട്ട വകുപ്പു മേധാവിക്കും സെക്രട്ടറി അയച്ചുകൊടുക്കേണ്ടതും,

(ഡി.) 180-ാം വകുപ്പിൽ പരാമർശിക്കുന്ന ഒരു പഞ്ചായത്ത് ജീവനക്കാരന്റെ കാര്യത്തിൽ, ഉദ്യോഗക്കയറ്റം തടയുന്നതൊഴിച്ചുള്ള ഒരു ശിക്ഷയാണ് നൽകപ്പെട്ടതെങ്കിൽ അതിന്റെ വിവരം അയാളുടെ സർവ്വീസ് രജിസ്റ്ററിൽ രേഖപ്പെടുത്തി സെക്രട്ടറി നടപ്പാക്കേണ്ടതും, ഉദ്യോഗക്കയറ്റം തടയപ്പെട്ട സംഗതിയിൽ ഉത്തരവിന്റെ പകർപ്പ് നിയമനാധികാരിക്ക് അയച്ചുകൊടുക്കേണ്ടതും ആണ്.

8. സസ്പെൻഷൻ:-(1) 180-ാം വകുപ്പിൽ പരാമർശിക്കുന്ന ഒരു പഞ്ചായത്ത് ജീവനക്കാരനോ പഞ്ചായത്തിന് സേവനം വിട്ടുകൊടുക്കപ്പെട്ട സബോർഡിനേറ്റ് സർവ്വീസിൽപ്പെട്ട ഒരു സർക്കാർ ഉദ്യോഗസ്ഥനോ ജീവനക്കാരനോ ഗുരുതരമോ സ്വഭാവദൂഷ്യം ഉൾപ്പെടുന്നതോ കടുത്ത ശിക്ഷ അർഹിക്കുന്നതോ ആയ ഒരു കുറ്റം ചെയ്തിരിക്കുന്നു എന്നും, അയാളെ സർവ്വീസിൽ തുടരാൻ അനുവദി ക്കുന്നത് പൊതു താൽപ്പര്യത്തിന് എതിരാണെന്നും അയാൾക്കെതിരെ നടക്കുന്നതോ നടത്താനുദ്ദേശിക്കുന്നതോ ആയ അന്വേഷണത്തെ തടസ്സപ്പെടുത്തുമെന്നും പ്രസിഡന്റിന് പ്രഥമദൃഷ്ട്യാ ബോദ്ധ്യമാകുന്നപക്ഷം, അദ്ദേഹത്തിന് പ്രസ്തുത ഉദ്യോഗസ്ഥനെ വിശദമായ അന്വേഷണത്തിനും ശിക്ഷണ നടപടിക്കും വിധേയമായി സർവ്വീസിൽ നിന്ന് സസ്പെന്റ് ചെയ്യാവുന്നതാണ്.

(2) സസ്പെൻഷൻ കാലയളവിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് 1959-ലെ കേരള സർവ്വീസ് റൂൾസ്, പാർട്ട് 1 റൂൾ 55 പ്രകാരമുള്ള ഉപജീവനബത്തയ്ക്ക് അർഹതയുണ്ടായിരിക്കുന്നതാണ്.

(3) സസ്പെൻഷൻ ഉത്തരവും അതിലേക്ക് നയിച്ച കാര്യങ്ങളും പ്രസിഡന്റ് പഞ്ചായത്തിന്റെ അടുത്ത യോഗത്തിൽ റിപ്പോർട്ട് ചെയ്യേണ്ടതും ഉത്തരവിന് പഞ്ചായത്തിന്റെ അംഗീകാരം തേടേണ്ടതുമാണ്. സസ്പെൻഷൻ പഞ്ചായത്ത് അംഗീകരിക്കാത്തപക്ഷം, സസ്പെൻഷൻ ഉത്തരവ് സ്വയം റദ്ദാകുന്നതും സസ്പെന്റ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥനെ ഉടനടി ഉദ്യോഗത്തിൽ തിരികെ പ്രവേശിപ്പിക്കേണ്ടതും സസ്പെൻഷൻ കാലയളവ് ഡ്യൂട്ടിയായി പരിഗണിക്കേണ്ടതുമാണ്.

(4) സസ്പെൻഷൻ ഉത്തരവിന്റെ പകർപ്പും അതിൻമേലുള്ള പഞ്ചായത്ത് തീരുമാനവും പ്രസിഡന്റ് ഉടനടി നിയമനാധികാരിക്ക് അയച്ചുകൊടുക്കേണ്ടതാണ്.

(5) സസ്പെന്റ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥന്റെ പേരിൽ അച്ചടക്ക നടപടിക്ക് തടസ്സമാകാത്ത വിധത്തിൽ പഞ്ചായത്തിന് എപ്പോൾ വേണമെങ്കിലും അയാളുടെ സസ്പെൻഷൻ പുനഃപരിശോധിക്കാവുന്നതും അയാളെ ഉദ്യോഗത്തിൽ തിരികെ പ്രവേശിപ്പിക്കാവുന്നതുമാണ്.

(6) സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ച മൂന്ന് മാസത്തിനുള്ളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ പേരിൽ പ്രസിഡന്റ് അന്വേഷണം പൂർത്തിയാക്കേണ്ടതും അന്വേഷണ റിപ്പോർട്ട് പഞ്ചായത്തിന്റെ പരിഗണനയ്ക്ക് സമർപ്പിക്കേണ്ടതുമാണ്.

(7) അന്വേഷണ റിപ്പോർട്ട് പരിഗണിച്ചശേഷം പഞ്ചായത്തിന്, അതത് സംഗതിപോലെ, ഉദ്യോഗസ്ഥന്റെ പേരിൽ അച്ചടക്ക നടപടി വേണ്ടെന്നു വയ്ക്കുവാനോ 4-ാം ചട്ടപ്രകാരം അച്ചടക്ക നടപടി സ്വീകരിക്കുവാനോ 10-ാം ചട്ടപ്രകാരം അന്വേഷണ റിപ്പോർട്ട്, അതത് സംഗതിപോലെ, നിയമനാധികാരിക്കോ സർക്കാരിനോ അയച്ചുകൊടുക്കുവാനോ തീരുമാനിക്കാവുന്നതാണ്.

(8) ഉദ്യോഗസ്ഥന്റെ മേൽ പഞ്ചായത്ത് ഒരു ലഘുശിക്ഷ ചുമത്തുകയോ അയാളുടെ പേരിൽ അച്ചടക്ക നടപടി വേണ്ടെന്ന് വയ്ക്കുകയോ ചെയ്യുന്ന സംഗതിയിൽ, ഉദ്യോഗസ്ഥന്റെ സസ്പെൻഷൻ അതുവരെ പിൻവലിക്കപ്പെട്ടിട്ടില്ലെങ്കിൽ, ലഘുശിക്ഷ ചുമത്തുകയോ അച്ചടക്ക നടപടി വേണ്ടെന്ന് വയ്ക്കുകയോ ചെയ്യുന്നതോടൊപ്പം സസ്പെൻഷൻ പിൻവലിക്കേണ്ടതും സസ്പെൻഷൻ കാലാവധി എങ്ങനെ പരിഗണിക്കണമെന്ന് 1959-ലെ കേരള സർവ്വീസ് റൂൾസ് പാർട്ട് - 1, റൂൾ- 56 അനു സരിച്ച് തീരുമാനിക്കേണ്ടതുമാണ്.

(9) 10-ാം ചട്ടപ്രകാരമുള്ള അന്വേഷണ റിപ്പോർട്ട്, അതത് സംഗതിപോലെ, നിയമനാധികാരിക്കോ സർക്കാരിനോ അയച്ചുകൊടുക്കുന്ന സംഗതിയിൽ, സസ്പെൻഷൻ അതുവരെ പിൻവലിക്കപ്പെട്ടിട്ടില്ലെങ്കിൽ, നിയമനാധികാരിയുടെയോ സർക്കാരിന്റെയോ നിർദ്ദേശാനുസരണം സസ്പെൻഷൻ തുടരുകയോ പിൻവലിക്കുകയോ ചെയ്യേണ്ടതാണ്.

9. അപ്പീലും പുനഃപരിശോധനയും:-(1) 7-ാം ചട്ടം (1)-ാം ചട്ടപ്രകാരം ഒരു ഉദ്യോഗസ്ഥന്റെ മേൽ ലഘുശിക്ഷ ചുമത്തിക്കൊണ്ട് പഞ്ചായത്തിനുവേണ്ടി, അതത് സംഗതിപോലെ, പ്രസിഡന്റോ സെക്രട്ടറിയോ പുറപ്പെടുവിച്ച ഉത്തരവിനെതിരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് പ്രസ്തുത ഉത്തരവ് കൈപ്പറ്റി മുപ്പത് ദിവസത്തിനകം, ഈ ആവശ്യത്തിന് സർക്കാർ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ മുൻപാകെ ഈ ചട്ടത്തിൽ 2-ാം അനുബന്ധമായി ചേർത്തിട്ടുള്ള ഫോറത്തിൽ അപ്പീൽ ബോധി പ്പിക്കാവുന്നതാണ്.

എന്നാൽ, നിശ്ചിത സമയത്തിനുള്ളിൽ അപ്പീൽ, ബോധിപ്പിക്കാതിരുന്നതിന് മതിയായ കാരണം ഉണ്ടായിരുന്നുവെന്ന് അധികാരസ്ഥന് ബോദ്ധ്യപ്പെടുന്നപക്ഷം നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്ന അപ്പീലും പരിഗണിക്കാവുന്നതാണ്.

(2) (1)-ാം ഉപചട്ടപ്രകാരം ലഭിക്കുന്ന അപ്പീൽ അധികാരസ്ഥൻ ബന്ധപ്പെട്ട രേഖകൾ വരുത്തി പരിശോധിക്കേണ്ടതും, അപ്പീൽ നൽകിയ ഉദ്യോഗസ്ഥനെയും അപ്പീലിനാധാരമായ ശിക്ഷ നൽകിയ പഞ്ചായത്തിനുവേണ്ടി പ്രസിഡന്റിനെ അല്ലെങ്കിൽ പഞ്ചായത്ത് ചുമതലപ്പെടുത്തിയ മറ്റേതെങ്കിലും അധികാരസ്ഥനെയും നേരിൽ കേട്ടശേഷം, പ്രസ്തുത ശിക്ഷ നൽകിക്കൊണ്ടുള്ള ഉത്തരവ് സ്ഥിര പ്പെടുത്തുകയോ ഭേദഗതി ചെയ്യുകയോ റദ്ദാക്കുകയോ അല്ലെങ്കിൽ യുക്തമെന്ന് തോന്നുന്ന മറ്റേതെങ്കിലും ഉത്തരവ് പുറപ്പെടുവിക്കുകയോ ചെയ്യേണ്ടതുമാണ്.

(3) (2)-ാം ഉപചട്ടപ്രകാരം പുറപ്പെടുവിച്ച ഏതൊരു ഉത്തരവും സംബന്ധിച്ച രേഖകളും സർക്കാരിന് ഒന്നുകിൽ സ്വമേധയായോ അല്ലെങ്കിൽ അപേക്ഷയിൻമേലോ ആവശ്യപ്പെടാവുന്നതും അങ്ങ നെയുള്ള ഉത്തരവ് പുനഃപരിശോധിക്കാവുന്നതും അതിനെ സംബന്ധിച്ച് തങ്ങൾക്ക് ഉചിതമെന്ന് തോന്നുന്ന ഉത്തരവ് പാസ്സാക്കാവുന്നതുമാണ്.

എന്നാൽ, ഉത്തരവ് പുനഃപരിശോധന ചെയ്യുവാനുള്ള യാതൊരു അപേക്ഷയും പ്രസ്തുത ഉത്തരവ് അപേക്ഷകന് കിട്ടിയ തീയതി മുതൽ മുപ്പത് ദിവസം കഴിഞ്ഞതിനുശേഷമാണ് സർക്കാരിന് ലഭിക്കുന്നതെങ്കിൽ, പരിഗണിക്കാൻ പാടുള്ളതല്ല

എന്നു മാത്രമല്ല, ഒരു ഉദ്യോഗസ്ഥനെ ദോഷമായി ബാധിക്കുന്ന യാതൊരു ഉത്തരവും അയാൾക്ക് ബോധിപ്പിക്കാനുള്ളത് ബോധിപ്പിക്കുവാൻ ഒരു അവസരം നൽകിയതിനുശേഷമല്ലാതെ സർക്കാർ പാസ്സാക്കുവാൻ പാടുള്ളതല്ല.

എന്നു തന്നെയുമല്ല, പുനഃപരിശോധനയ്ക്ക് വിധേയമാക്കാനുള്ള ഉത്തരവ് ഉത്തരവിന്റെ തീയതി മുതൽ ഒരു വർഷം കഴിഞ്ഞ് സർക്കാർ സ്വമേധയാ ഒരു പുനഃപരിശോധന നടത്താൻ പാടില്ലാത്ത താകുന്നു.

10. കടുത്ത ശിക്ഷകൾ ചുമത്തുന്നതിൽ കലാശിച്ചേക്കാവുന്ന കുറ്റങ്ങൾ ചെയ്താലുള്ള നടപടിക്രമം:-(1) ഒരു ഉദ്യോഗസ്ഥൻ ഏതെങ്കിലും കടുത്ത ശിക്ഷ അർഹിക്കുന്ന ഒരു കുറ്റം ചെയ്തിട്ടുള്ളതായി പ്രസിഡന്റോ, പഞ്ചായത്തോ കരുതുന്നുവെങ്കിൽ, പ്രസിഡന്റ് അങ്ങനെയുള്ള ഉദ്യോഗസ്ഥനോ ജീവനക്കാരനോ എതിരെ അന്വേഷണം നടത്തി അന്വേഷണറിപ്പോർട്ട്, അതിൻമേലുള്ള പഞ്ചായത്തിന്റെ അഭിപ്രായം സഹിതം 180-ാം വകുപ്പിൽ പരാമർശിക്കുന്ന പഞ്ചായത്ത് ജീവനക്കാരന്റെ സംഗതിയിൽ നിയമനാധികാരിക്കും 3-ാം ചട്ടം (1)-ാം ഉപചട്ടപ്രകാരം പഞ്ചായത്തിന് സേവനം വിട്ടുകൊടുക്കപ്പെട്ട ഒരു സർക്കാർ ഉദ്യോഗസ്ഥന്റെയോ ജീവനക്കാരന്റെയോ സംഗതിയിൽ സർക്കാരിനും അയച്ചുകൊടുക്കേണ്ടതാണ്.

(2) പ്രസിഡന്റിന്റെ റിപ്പോർട്ടും പഞ്ചായത്തിന്റെ അഭിപ്രായവും, അതത് സംഗതിപോലെ, നിയമനാധികാരിയോ സർക്കാരോ വിശദമായി പരിശോധിക്കേണ്ടതും ആവശ്യമെങ്കിൽ പ്രസിഡന്റിനേയും ആരോപണ വിധേയനായ ഉദ്യോഗസ്ഥനേയും നേരിൽ കേട്ടതിനുശേഷം അച്ചടക്ക നടപടി സ്വീകരി ക്കുന്നത് സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കേണ്ടതും ആ തീരുമാനം പ്രസിഡന്റിനെ അറിയിക്കേണ്ടതുമാണ്.

(3) നിയമനാധികാരിയോ സർക്കാരോ ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുവാൻ തീരുമാനിക്കുന്ന സംഗതിയിൽ, 1960-ലെ കേരള സിവിൽ സർവ്വീസ് (ക്ലാസിഫിക്കേഷൻ, കൺട്രോൾ ആന്റ് അപ്പീൽ) റൂൾസിലെ നടപടി ക്രമങ്ങൾ പാലിക്കേണ്ടതാണ്.

(4) ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ 8-ാം ചട്ടപ്രകാരം സർവ്വീസിൽനിന്ന് സസ്പെന്റ് ചെയ്യപ്പെട്ടിട്ടുള്ള സംഗതിയിൽ സസ്പെൻഷൻ തുടരണമോയെന്നും സസ്പെൻഷൻ കാലം എങ്ങനെ പരിഗണിക്കണമെന്നും ഉള്ള കാര്യങ്ങൾ, അതത് സംഗതിപോലെ, നിയമനാധികാരിയോ സർക്കാരോ പരിശോധിക്കേണ്ടതും ഉചിതമായ ഉത്തരവ് പുറപ്പെടുവിക്കേണ്ടതുമാണ്.

11. മറ്റ് ചട്ടങ്ങളിലെ വ്യവസ്ഥകൾ പാലിക്കൽ;- സസ്പെൻഷൻ, ലഘുശിക്ഷ ചുമത്തൽ, അപ്പീൽ എന്നീ കാര്യങ്ങളിൽ 1960-ലെ കേരള സിവിൽ സർവ്വീസ് (ക്ലാസിഫിക്കേഷൻ, കൺട്രോൾ ആന്റ് അപ്പീൽ) റൂൾസിലും കേരള സർക്കാരിന്റെ ഡിസ്പ്ളിനറി പ്രൊസീഡിംഗ്സ് മാന്വലിലും പറ ഞ്ഞിട്ടുള്ള നടപടി ക്രമങ്ങൾ 4 മുതൽ 10 വരെയുള്ള ചട്ടങ്ങളിൽ പറഞ്ഞിട്ടില്ലാത്ത കാര്യങ്ങൾക്ക് ബാധകമായിരിക്കുന്നതും ഇവയിൽ ഏതെങ്കിലും സംബന്ധിച്ച് എന്തെങ്കിലും സംശയമോ തർക്കമോ ഉത്ഭവിക്കുന്നപക്ഷം സർക്കാരിന്റെ തീരുമാനം അന്തിമമായിരിക്കുന്നതുമാണ്.

12. കോൺഫിഡൻഷ്യൽ റിപ്പോർട്ട്:- (1) പ്രസിഡന്റ് സെക്രട്ടറിയുടെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് കാലാകാലങ്ങളിൽ തയ്യാറാക്കി നിയമനാധികാരിക്ക് അയച്ചുകൊടുക്കേണ്ടതാണ്.

(2) പഞ്ചായത്ത് ജീവനക്കാരിൽ ആർക്കൊക്കെവേണ്ടിയാണ് കോൺഫിഡൻഷ്യൽ റിപ്പോർട്ട് സൂക്ഷിക്കുവാൻ നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്, അവരുടെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് കാലാകാലങ്ങളിൽ സെക്രട്ടറി തയ്യാറാക്കി റിവ്യൂ ചെയ്യുന്നതിന് പ്രസിഡന്റിന് സമർപ്പിക്കേണ്ടതും പ്രസിഡന്റിന്റെ റിവ്യൂ റിപ്പോർട്ട് സഹിതം നിയമനാധികാരിക്ക് അയച്ചു കൊടുക്കേണ്ടതുമാണ്.

(3) പ്രസിഡന്റിന്, പഞ്ചായത്തിന് സേവനം വിട്ടുകൊടുക്കപ്പെട്ട സർക്കാർ ഉദ്യോഗസ്ഥൻമാരു ടെയും ജീവനക്കാരുടെയും പ്രവർത്തനം സംബന്ധിച്ച കാലാകാലങ്ങളിൽ ബന്ധപ്പെട്ട നിയമനാധികാരിക്ക് റിപ്പോർട്ടുകൾ അയച്ചുകൊടുക്കാവുന്നതും അങ്ങനെയുള്ള ഉദ്യോഗസ്ഥരെയോ ജീവനക്കാരെയോ ഉദ്യോഗക്കയറ്റത്തിന് പരിഗണിക്കുമ്പോൾ പ്രസ്തുത റിപ്പോർട്ടുകൾ കൂടി കണക്കിലെടുക്കേണ്ടതുമാണ്.

13. അവധി അനുവദിക്കൽ:-(1) സെക്രട്ടറിക്ക്, 180-ാം വകുപ്പിൽ പരാമർശിക്കുന്ന പഞ്ചായത്ത് ജീവനക്കാർക്ക് അർഹതയ്ക്കും കേരള സർവ്വീസ് റൂൾസിലെ നിബന്ധനകൾക്കും വിധേയമായി ആകസ്മിക അവധി ഉൾപ്പെടെയുള്ള അവധി അനുവദിക്കാവുന്നതാണ്.

(2) പ്രസിഡന്റിന്, സെക്രട്ടറിക്കും പഞ്ചായത്തിന് സർക്കാർ വിട്ടുകൊടുത്ത് ആഫീസുകളുടെയും സ്ഥാപനങ്ങളുടേയും മേധാവികൾക്കും, അർഹതയ്ക്ക് വിധേയമായി ആകസ്മിക അവധി അനുവദിക്കാവുന്നതാണ്.

(3) (2)-ാം ഉപചട്ടത്തിൽ പരാമർശിച്ചിട്ടുള്ള ഉദ്യോഗസ്ഥൻമാർക്ക് അർഹതയ്ക്കും കേരള സർവ്വീസ് റുൾസിലെ നിബന്ധനകൾക്കും വിധേയമായി ആകസ്മിക അവധി ഒഴികെയുള്ള അവധി അനുവദിക്കേണ്ടതും, ഈ ആവശ്യത്തിലേക്കായി അധികാരപ്പെടുത്തിയിട്ടുള്ള സർക്കാർ ഉദ്യോഗസ്ഥനായിരിക്കേണ്ടതാണ്.

(4) (2)-ാം ഉപചട്ടത്തിൽ പരാമർശിച്ചിട്ടില്ലാത്ത, പഞ്ചായത്തിന് സേവനം വിട്ടുകൊടുക്കപ്പെട്ട സർക്കാർ ഉദ്യോഗസ്ഥൻമാർക്കും ജീവനക്കാർക്കും അർഹതയ്ക്കും കേരളാ സർവ്വീസ് റൂൾസിലെ നിബന്ധനകൾക്കും വിധേയമായി ആകസ്മിക അവധി ഉൾപ്പെടെയുള്ള അവധി അനുവദിക്കേണ്ടത് സർക്കാർ ഈ ആവശ്യത്തിലേക്കായി അധികാരപ്പെടുത്തിയിട്ടുള്ള സർക്കാർ ഉദ്യോഗസ്ഥനായിരിക്കേണ്ടതാണ്.

(5) (3)-ഉം (4)-ഉം ഉപചട്ടങ്ങൾ പ്രകാരം ഒരു ഉദ്യോഗസ്ഥന് ആകസ്മിക അവധി ഒഴികെയുള്ള അവധി അനുവദിക്കേണ്ടത് പഞ്ചായത്തിന് സേവനം വിട്ടുകൊടുക്കപ്പെട്ടിട്ടില്ലാത്ത ഒരു സർക്കാർ ഉദ്യോഗസ്ഥനായിരിക്കുന്ന സംഗതിയിൽ, അവധി അപേക്ഷ പ്രസിഡന്റിന്റെ ശുപാർശയോടുകൂടി പ്രസ്തുത ഉദ്യോഗസ്ഥന് അയച്ചുകൊടുക്കേണ്ടതാണ്.

അനുബന്ധം 1

കുറ്റാരോപണ മെമ്മോയുടെ മാതൃക

(5-ാം ചട്ടം (6)-ാം ഉപചട്ടം കാണുക)

കുറ്റാരോപണ മെമ്മോ

...........................................പഞ്ചായത്തിന്റെ കീഴിൽ ...............................ൽ(ജോലി ചെയ്യുന്ന സ്ഥലം, ആഫീസ്, സ്ഥാപനം മുതലായവ)......................................തസ്തികയിൽ ജോലി നോക്കുന്ന ശ്രീ./ശ്രീമതി................................................................(പേര്)ന് എതിരെയുള്ള കുറ്റപത്രം.

1. ശ്രീ/(ശീമതി...............................................................................................എന്ന നിങ്ങൾ....................................................................... (ഇവിടെ ആരോപിക്കപ്പെട്ട കുറ്റം അഥവാ കുറ്റങ്ങളുടെ സാരാംശം ,ബന്ധപ്പെട്ട തീയതി അഥവാ തീയതികൾ,സ്ഥലം എന്നിവ ചേർക്കുക) എന്ന കുറ്റം ചെയ്തിട്ടുള്ളതായി കാണുന്നു.

2. നിങ്ങൾക്കെതിരായി 1997-ലെ കേരള പഞ്ചായത്ത് രാജ് (ഉദ്യോഗസ്ഥൻമാരുടെ മേൽ നിയന്ത്രണം) ചട്ടങ്ങളിലെ 4-ാം ചട്ടപ്രകാരമുള്ള ശിക്ഷണ നടപടികൾ എടുക്കാതിരിക്കാൻ കാരണം എന്തെങ്കിലും ഉണ്ടെങ്കിൽ ആയത് ഈ അറിയിപ്പ് ലഭിച്ച പതിനഞ്ച് ദിവസത്തിനകം രേഖാമൂലം ബോധിപ്പി ക്കേണ്ടതും പ്രസ്തുത കാലാവധിക്കകം നിങ്ങളിൽ നിന്നും യാതൊരുവിധ പ്രതികയും ലഭിക്കുന്നില്ലെങ്കിൽ ഈ സംഗതിയിൽ നിങ്ങൾക്ക് യാതൊന്നും ബോധിപ്പിക്കാനില്ലെന്ന അനുമാനത്തിൽ മേൽ നടപടികൾ തുടരുന്നതുമാണ്.

3. മുകളിൽ പറഞ്ഞ കുറ്റത്തിനോ കുറ്റങ്ങൾക്കോ ആധാരമായ ആരോപണങ്ങളെ സംബന്ധിച്ച സ്റ്റേറ്റമെന്റ് ഇതോടുകൂടി ചേർത്തിട്ടുണ്ട്.

സ്ഥലം............ പ്രസിഡന്റ്/സെക്രട്ടറി

തീയതി........... .......................... പഞ്ചായത്തിനു വേണ്ടി,

അനുബന്ധം 2

(9-ാം ചട്ടം (1)-ാം ഉപചട്ടം കാണുക)

......................................പഞ്ചായത്തിന്റെ ശിക്ഷണ നടപടികൾക്കെതിരായ അപ്പീൽ

1.അപ്പീൽ ഹർജിക്കാരന്റെ പേരും

ഔദ്യോഗിക മേൽവിലാസവും .

2. അപ്പീലിന് ആധാരമായ ഉത്തരവിന്റെ

നമ്പരും തീയതിയും (പകർപ്പ്

ഉള്ളടക്കം ചെയ്യുക) .

3. ശിക്ഷ നൽകുന്നതിന് ആരോപിക്കപ്പെട്ട കുറ്റം

4 നൽകപ്പെട്ട ശിക്ഷയുടെ വിവരം .

അപ്പീലിന് ആധാരമായ കാരണങ്ങൾ

(വിശദമായ കാരണങ്ങൾ രേഖപ്പെടുത്തുക)

സ്ഥലം :

തീയതി: അപ്പീൽ ഹർജിക്കാരന്റെ ഒപ്പ്

This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: Sajithomas

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ