Line 1: |
Line 1: |
| (2) സർക്കാരിലേക്ക് നൽകപ്പെടുന്ന റിപ്പോർട്ടിൽ, ആരുടെയൊക്കെ പേരിലാണോ ബാദ്ധ്യത കണക്കാക്കിയിരിക്കുന്നത് അവരുടെ പേരുവിവരങ്ങൾ അടങ്ങിയിരിക്കേണ്ടതാണ്.

| | appended |
| 3) സർക്കാരിന് ഇക്കാര്യത്തിൽ പരാതിയോ നിവേദനമോ നേരിട്ട് ലഭിക്കുന്നിടത്ത് അത്തരം പരാതിയോ നിവേദനമോ ലോക്കൽ ഫണ്ട് ആഡിറ്റ് ഡയറക്ടർക്കോ പെർഫോമൻസ് ആഡിറ്റ് അതോറിറ്റിക്കോ അധികാരപ്പെടുത്തിയ മറ്റ് ഏതെങ്കിലും ഉദ്യോഗസ്ഥനോ റിപ്പോർട്ടിനായി നൽകേണ്ടതും പ്രത്യേകം അന്വേഷണത്തിനു ശേഷം ലഭിച്ച റിപ്പോർട്ടിൻമേൽ സർക്കാർ നടപടി എടുക്കേണ്ടതുമാണ്.

| '''24. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബാദ്ധ്യത തിട്ടപ്പെടുത്തൽ.''' (1) 23-ാം ചട്ടപ്രകാരമുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബാദ്ധ്യത ഈടാക്കാതിരിക്കാൻ കാരണം ചോദിച്ചുകൊണ്ടുള്ള ഒരു നോട്ടീസ് ബാദ്ധ്യത ആരോപിക്കപ്പെട്ടിട്ടുള്ള ആൾക്ക് സർക്കാർ നൽകേണ്ടതും ഈ നോട്ടീസിനോടൊപ്പം ആരോപണങ്ങളുടെയും ബാദ്ധ്യതയ്ക്ക് ആധാരമായ രേഖകളുടെയും ബാദ്ധ്യതയുടെ പൊതു സ്വഭാവത്തെപ്പറ്റിയും ഒരു സംക്ഷിപ്തവിവരണം അടങ്ങിയിരിക്കേണ്ടതുമാണ്.

| (2) നോട്ടീസ് ലഭിച്ച് മുപ്പത് (30) ദിവസത്തിനുള്ളിൽ ആരോപണവിധേയൻ വിശദീകരണം നൽകേണ്ടതാണ്. ആവശ്യപ്പെട്ടാൽ ആരോപണവിധേയന് നേരിൽ കേൾക്കാനുള്ള ഒരവസരം സർക്കാർ നൽകേണ്ടതുമാണ്.

| (3) വിശദീകരണം പരിശോധിച്ചശേഷവും ബാദ്ധ്യത നിലനിൽക്കുന്നു എന്നു കണ്ടാൽ സർക്കാർ തുക തിട്ടപ്പെടുത്തി ഒരു ഉത്തരവ് പുറപ്പെടുവിക്കേണ്ടതും തിട്ടപ്പെടുത്തിയ തുക നിശ്ചിത തീയതിക്കു മുമ്പ് പഞ്ചായത്തിന് തിരികെ കൊടുക്കുവാൻ ബാദ്ധ്യസ്ഥനായ ആളോട് രേഖാമൂലം നിർദ്ദേ ശിക്കേണ്ടതുമാണ്.

| (4) ഉത്തരവ് ലഭിച്ചാൽ മുപ്പത് (30) ദിവസത്തിനുള്ളിൽ പഞ്ചായത്തിൽ തുക അടച്ച് രസീത് വാങ്ങിക്കൊളേളണ്ടതും പ്രസ്തുത കാലയളവിനുള്ളിൽ തുക അടയ്ക്കുകയോ 253-ാം വകുപ്പ (4)-ാം ഉപവകുപ്പ് പ്രകാരം ജില്ലാ കോടതിയിൽ അപേക്ഷ സമർപ്പിക്കുകയോ ചെയ്തിട്ടില്ലെങ്കിൽ പ്രസ്തുത തുക ബാദ്ധ്യതപ്പെട്ടയാളിൽ നിന്ന് ഭൂമിയിൻമേലുള്ള നികുതി കുടിശിക എന്നപോലെ ഈടാക്കി പഞ്ചായത്ത് ഫണ്ടിൽ വരവ് വയ്ക്കേണ്ടതാണ്.

| '''25. അന്വേഷണ ഉദ്യോഗസ്ഥൻ. കക്ഷിയായിരിക്കുമെന്ന്.'''- 24-ാം ചട്ടം (3)-ാം ഉപചട്ടപ്രകാരം സർക്കാർ പുറപ്പെടുവിച്ച ഒരു ഉത്തരവിനെതിരെ ജില്ലാ കോടതിയിൽ അപേക്ഷ സമർപ്പിക്കുന്ന സംഗതിയിൽ സർക്കാരിന് പുറമേ തർക്കത്തിലുള്ള ബാദ്ധ്യതയെപ്പറ്റി അന്വേഷണം നടത്തി റിപ്പോർട്ട സമർപ്പിച്ച ഉദ്യോഗസ്ഥനെ കൂടി എതിർകക്ഷിയാക്കേണ്ടതും പ്രസ്തുത ഉദ്യോഗസ്ഥൻ സർക്കാരിനുവേണ്ടി കോടതി മുമ്പാകെ വസ്തുതകൾ സമർപ്പിക്കേണ്ടതുമാണ്.

| '''പലവക'''

| '''26. പഞ്ചായത്തുകൾക്ക് സർക്കാർ വിട്ടുകൊടുത്ത സ്ഥാപനങ്ങളിലെ പരിശോധന.'''- (1) യഥാക്രമം ലോക്കൽ ഫണ്ട് ആഡിറ്റ് ഡയറക്ടറും പെർഫോമൻസ് ആഡിറ്റ് അതോറിറ്റിയും മുഖേന ഒരു പഞ്ചായത്തിൽ നടത്തുന്ന ആഡിറ്റിനും പെർഫോമൻസ് ആഡിറ്റിനും പുറമേ 166-ാം വകുപ്പു പ്രകാരമോ 172-ാം വകുപ്പുപ്രകാരമോ 173-ാം വകുപ്പുപ്രകാരമോ 181-ാം വകുപ്പു പ്രകാരമോ ഒരു പഞ്ചായത്തിന് സർക്കാർ കൈമാറിയ ഒരു സ്ഥാപനത്തിൽ പരിശോധന നടത്തുവാൻ ആ സ്ഥാപന ത്തിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട സർക്കാർ വകുപ്പിന്റെ മേധാവിക്കോ അദ്ദേഹം അധികാര പ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അധികാരമുണ്ടായിരിക്കുന്നതാണ്.

| (2) വകുപ്പുതല് പരിശോധനയുടെ റിപ്പോർട്ടിന്റെ പകർപ്പ് പരിഗണിക്കുന്നതിനും നടപടിക്കുമായി പഞ്ചായത്തിന് അയച്ചുകൊടുക്കേണ്ടതാണ്.

| '''27, ആഡിറ്റും പെർഫോമൻസ് ആഡിറ്റും വകുപ്പുതല പരിശോധനയും തമ്മിലുള്ള ബന്ധം.-''' 188-ാം വകുപ്പുപ്രകാരമുള്ള പെർഫോമൻസ് ആഡിറ്റ്, 215-ാം വകുപ്പുപ്രകാരമുള്ള ആഡിറ്റ്, 26-ാം ചട്ടപ്രകാരമുള്ള വകുപ്പുതല പരിശോധന എന്നിവ സ്വതന്ത്രവും, അതേസമയം പരസ്പരം ബന്ധ പ്പെടുത്താവുന്നതും, ഒരു റിപ്പോർട്ടിലെ നിഗമനങ്ങൾ മറ്റൊരു റിപ്പോർട്ടിന്റെ ആവശ്യത്തിലേക്കായി ആശയിക്കാവുന്നതും പ്രസ്തുത റിപ്പോർട്ടിൽ പരാമർശിക്കാവുന്നതുമാണ്.

| {{Accept}} | | {{Accept}} |