Panchayat:Repo18/vol1-page0415: Difference between revisions

From Panchayatwiki
No edit summary
No edit summary
 
Line 39: Line 39:
<hr>
<hr>
*ബാധകമല്ലാത്തത് വെട്ടിക്കളയുക
*ബാധകമല്ലാത്തത് വെട്ടിക്കളയുക
{{Create}}
{{Approved}}

Latest revision as of 07:29, 29 May 2019

ഫോറം-17
(22-ാം ചട്ടം കാണുക)
സമ്മതിദായകർക്കുള്ള നിർദ്ദേശങ്ങൾ

.................................*ഗ്രാമ പഞ്ചായത്ത് / ബ്ലോക്ക് പഞ്ചായത്ത് / ജില്ലാ പഞ്ചായത്തിലേക്ക് (നമ്പരും പേരും) നിയോജകമണ്ഡലത്തിൽ നിന്നും ഉള്ള തിരഞ്ഞെടുപ്പ്.
      ഇതോടൊപ്പം അയയ്ക്കുന്ന ബാലറ്റ് പേപ്പറിൽ പേരുള്ള വ്യക്തികൾ മേൽപ്പറഞ്ഞ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളാണ്.
      താങ്കൾ വോട്ടുചെയ്യാൻ ആഗ്രഹിക്കുന്നപക്ഷം താഴെ ഭാഗം I-ൽ കൊടുത്തിട്ടുള്ള നിർദ്ദേശങ്ങൾ അനുസ രിച്ച വോട്ട് രേഖപ്പെടുത്തേണ്ടതും അതിനുശേഷം ഭാഗം II-ൽ വിശദമാക്കിയിട്ടുള്ള ഉപദേശങ്ങൾ അനുസരിക്കേണ്ടതുമാണ്.

ഭാഗം I
സമ്മതിദായകർക്കുള്ള നിർദ്ദേശങ്ങൾ

(എ) തിരഞ്ഞെടുക്കപ്പെടേണ്ട അംഗങ്ങളുടെ എണ്ണം ഒന്നാണ്.
(ബി) നിങ്ങൾക്ക് ഒരു വോട്ടു മാത്രമേ ഉള്ളൂ.
(സി) ഒന്നിൽ കൂടുതൽ സ്ഥാനാർത്ഥികൾക്ക് നിങ്ങൾ വോട്ടു ചെയ്യാൻ പാടില്ല. നിങ്ങൾ അങ്ങിനെ ചെയ്താൽ നിങ്ങളുടെ വോട്ടു അസാധുവാകുന്നതാണ്.
(ഡി) നിങ്ങൾ വോട്ടു കൊടുക്കാൻ ആഗ്രഹിക്കുന്ന സ്ഥാനാർത്ഥിയുടെ പേരിനുനേരെ അയാളുടെ ചിഹ്നത്തിന്റെ അടുത്തായി ബാലറ്റ് പേപ്പറിൽ വ്യക്തമായി അടയാളം പതിച്ച വോട്ട് രേഖപ്പെടുത്തണം.
(ഇ) ഏത് സ്ഥാനാർത്ഥിക്കാണ് നിങ്ങൾ വോട്ട് നൽകുന്നതെന്ന് വ്യക്തമായും സംശയാതീതമായും സൂചിപ്പിക്കുന്നവിധത്തിൽ അടയാളം രേഖപ്പെടുത്തേണ്ടതാണ്. ഏത് സ്ഥാനാർത്ഥിക്കാണ് നിങ്ങൾ വോട്ടു നൽകി യിരിക്കുന്നതെന്ന് സംശയം തോന്നുന്ന വിധത്തിലാണ് അടയാളം രേഖപ്പെടുത്തിയിരിക്കുന്നതെങ്കിൽ ആ വോട്ട അസാധുവാകുന്നതാണ്.
(എഫ്) നിങ്ങളുടെ വോട്ട് രഹസ്യമാണ്. നിങ്ങൾ ബാലറ്റ് പേപ്പറിൽ ഒപ്പിടുകയോ നിങ്ങളെ തിരിച്ചറിയാൻ സഹായിക്കുന്നതായ എന്തെങ്കിലും അടയാളം അതിൽ രേഖപ്പെടുത്തുകയോ ചെയ്യാൻ പാടില്ല. അങ്ങനെ നിങ്ങൾ ചെയ്താൽ നിങ്ങളുടെ വോട്ട് അസാധുവാകുന്നതാണ്.

ഭാഗം II
സമ്മതിദായകരുടെ ശ്രദ്ധയ്ക്ക്

(എ) ബാലറ്റ് പേപ്പറിൽ നിങ്ങളുടെ വോട്ട് രേഖപ്പെടുത്തിയതിനുശേഷം, ആ ബാലറ്റ് പേപ്പർ ഇതോടൊപ്പം അയച്ചിട്ടുള്ള ‘സി’ എന്ന് അടയാളപ്പെടുത്തിയ ചെറിയ കവറിൽ വയ്ക്കണം. കവർ അടച്ച മുദ്രവച്ചോ മറ്റുവിധത്തിലോ സൂക്ഷിക്കണം.
(ബി) അതിനുശേഷം ഇതോടൊപ്പം അയച്ചിട്ടുള്ള ഫാറം 16 പ്രകാരമുള്ള സത്യപ്രസ്താവനയിൽ നിങ്ങളുടെ ഒപ്പ് സാക്ഷ്യപ്പെടുത്താൻ അധികാരമുള്ള ആഫീസറുടെ സാന്നിദ്ധ്യത്തിൽ ഒപ്പിടണം. താങ്കളെ നേരിട്ടറിയാവുന്ന ആളോ അല്ലെങ്കിൽ താങ്കളാണെന്ന് ബോദ്ധ്യം വന്നിട്ടുള്ള ഗ്ലൈപ്പൻഡിയറി മജിസ്ട്രേറ്റോ, ഗസറ്റഡ് ഉദ്യോഗസ്ഥനോ ആയിരിക്കണം ആ ആഫീസർ, സത്യപ്രസ്താവന അങ്ങനെയുള്ള ഉദ്യോ ഗസ്ഥന്റെ മുമ്പാകെ കൊണ്ടുപോയി താങ്കളെപ്പറ്റി അദ്ദേഹത്തെ ബോദ്ധ്യപ്പെടുത്തിയശേഷം അദ്ദേഹ ത്തിന്റെ സാന്നിദ്ധ്യത്തിൽ അത് ഒപ്പിടണം. ആഫീസർ തങ്ങളുടെ ഒപ്പ് സാക്ഷ്യപ്പെടുത്തിയശേഷം സത്യ പ്രസ്താവന താങ്കൾക്ക് മടക്കിത്തരും. സാക്ഷ്യപ്പെടുത്തുന്ന ആഫീസറെ താങ്കൾ താങ്കളുടെ ബാലറ്റ് പേപ്പർ കാണിക്കുകയോ താങ്കൾ ഏത് വിധമാണ് വോട്ട് ചെയ്തിട്ടുള്ളത് എന്ന് പറയുകയോ ചെയ്യ രുത്.
(സി) മേൽപ്പറഞ്ഞ പ്രകാരം സത്യപ്രസ്താവന ഒപ്പിടുകയും ഒപ്പ് സാക്ഷ്യപ്പെടുത്തുകയും ചെയ്ത ശേഷം പ്രസ്തുത സത്യപ്രസ്താവനയും ബാലറ്റ് പേപ്പർ അടക്കം ചെയ്തിട്ടുള്ള ചെറിയ കവറും (ഫാറം 18) ഒരു വലിയ കവറിൽ (ഫാറം 19) വയ്ക്കണം. വലിയ കവർ ഒട്ടിച്ചശേഷം ആ പ്രീപെയ്തഡ് കവർ (സ്റ്റാമ്പ ഒട്ടിക്കേണ്ട ആവശ്യമില്ല) തപാൽ മുഖേനയോ, ആൾവശമോ വരണാധികാരിക്ക് അയയ്ക്കണം. കവറിൽ അതിനായി നീക്കി വച്ചിട്ടുള്ള സ്ഥലത്ത് താങ്കളുടെ പൂർണ്ണമായ ഒപ്പും രേഖപ്പെടുത്തണം.
(ഡി) ആ പ്രത്യേക നിയോജകമണ്ഡലത്തിലെ വോട്ടെണ്ണൽ ആരംഭിക്കുന്നതിനു തീരുമാനിച്ചിട്ടുള്ള സമ യത്തിനു മുമ്പായി കവർ വരണാധികാരിക്ക് കിട്ടുന്ന കാര്യം താങ്കൾ ഉറപ്പു വരുത്തേണ്ടതാണ്.
(ഇ) (1) മേൽപ്പറഞ്ഞ പ്രകാരം താങ്കളുടെ സത്യപ്രസ്താവന സാക്ഷ്യപ്പെടുത്തുന്നതിലോ സർട്ടിഫൈ ചെയ്യുന്നതിലോ താങ്കൾ വീഴ്ചവരുത്തിയാൽ, താങ്കളുടെ ബാലറ്റ് പേപ്പർ നിരാകരിക്കപ്പെടുന്ന താണ്.
    (2) ആ പ്രത്യേക നിയോജകമണ്ഡലത്തിലെ വോട്ടെണ്ണൽ ആരംഭിച്ചതിനുശേഷമാണ് കവർ വരണാ ധികാരിക്ക് ലഭിക്കുന്നതെങ്കിൽ താങ്കളുടെ വോട്ട് എണ്ണുന്നതല്ല.



  • ബാധകമല്ലാത്തത് വെട്ടിക്കളയുക
This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: LejiM

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ