Panchayat:Repo18/vol1-page0617: Difference between revisions

From Panchayatwiki
('(2) കിഴിവനുവദിക്കുന്ന തുക (1)-ാം '[ഉപ] ചട്ടത്തിൽ വി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താളിലെ വിവരങ്ങൾ appended {{Accept}} എന്നാക്കിയിരിക്കുന്നു)
 
Line 1: Line 1:
(2) കിഴിവനുവദിക്കുന്ന തുക (1)-ാം '[ഉപ] ചട്ടത്തിൽ വിവരിച്ചിട്ടുള്ള കാരണങ്ങളാൽ കരാറു കാരനോ/പാട്ടക്കാരനോ കരാർ പ്രകാരമുള്ള കാര്യങ്ങൾ നടപ്പിലാക്കുന്നതിന് കരാർ കാലാവധിയിൽ എത്ര ദിവസത്തേക്കാണോ തടസ്സം സംഭവിച്ചിട്ടുള്ളത് അതിന് ആനുപാതികമായിരിക്കണം.
appended
 
{{Accept}}
(3) താമസിച്ചുള്ള ഒടുക്കിന് കരാർ വ്യവസ്ഥയിൽ പിഴ വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചിട്ടുണ്ടെ ങ്കിൽ അപ്രകാരം പിഴയായി ഈടാക്കുന്ന തുക കിഴിവനുവദിക്കുന്ന തുകയിൽ ഉൾപ്പെടുത്തുവാൻ പാടുള്ളതല്ല.
 
(4) കരാർ വ്യവസ്ഥ പ്രകാരം തുക അടയ്ക്കുന്നതിന് തവണ അനുവദിച്ചിട്ടുണ്ടെങ്കിൽ തടസ്സം സംഭവിക്കുന്നതുവരെയുള്ള കരാറു തുക ആ സാമ്പത്തിക വർഷത്തിനുള്ളിൽ തന്നെ അടച്ചു കഴി ഞ്ഞിട്ടുള്ള സംഗതികളിൽ മാത്രമേ ഇപ്രകാരമുള്ള കിഴിവ് അനുവദിക്കാൻ പാടുള്ളൂ.
 
5. കിഴിവനുവദിക്കുന്നതിനുള്ള അപേക്ഷ.-(1) 4-ാം ചട്ടം (1)-ാം ഉപചട്ടപ്രകാരം കിഴിവിന് അർഹതയുള്ള പാട്ടക്കാരൻ/കരാറുകാരൻ അതിനുള്ള കാരണം വിശദമാക്കുന്ന ഒരു അപേക്ഷ പഞ്ചാ യത്തിന് സമർപ്പിക്കേണ്ടതാണ്.
 
(2) കിഴിവിനുള്ള അപേക്ഷയിൻമേൽ സെക്രട്ടറി ആവശ്യമായ അന്വേഷണം നടത്തി പഞ്ചാ യത്തിന് റിപ്പോർട്ട് നൽകേണ്ടതാണ്.
 
(3) (1)-ാം ഉപചട്ടപ്രകാരമുള്ള അപേക്ഷ കിട്ടിയാൽ 30 ദിവസത്തിനകം പഞ്ചായത്ത് കമ്മിറ്റി അതിൻമേൽ തീരുമാനം എടുക്കേണ്ടതാണ്.
 
(4) പതിനായിരം രൂപയ്ക്കു മേൽ കിഴിവനുവദിക്കുന്നതിനു മുൻപ് പഞ്ചായത്ത് സർക്കാരിന്റെ അംഗീകാരം വാങ്ങേണ്ടതാണ്.
 
വിശദീകരണക്കുറിപ്പ്
 
(ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല. എന്നാൽ അതിന്റെ പൊതു ഉദ്ദേശ്യം വെളിപ്പെടുത്തുന്നതിന് ഉദ്ദേശിച്ചു കൊണ്ടുള്ളതാണ്.) പഞ്ചായത്തിന് ലഭിക്കാനുള്ള ഏതെങ്കിലും ഫീസ് അല്ലെങ്കിൽ പാട്ടതുക അല്ലെങ്കിൽ വാടക സംബ ന്ധിച്ച് പഞ്ചായത്തുമായി കരാറിൽ ഏർപ്പെട്ടിട്ടുള്ള കരാറുകാരനlപാട്ടക്കാരന് കരാർ ഉണ്ടാക്കിയ കാലത്ത് പ്രതീക്ഷിക്കാതി രുന്നു, മനുഷ്യനിയന്ത്രണത്തിനതീതമായ ഏതെങ്കിലും കാരണങ്ങളാൽ കരാർ വ്യവസ്ഥപ്രകാരമുള്ള കാര്യങ്ങൾ നടത്തുന്ന തിന് തടസ്സം നേരിട്ട് നഷ്ടം ഉണ്ടാകുന്ന സംഗതികളിൽ കരാർ തുകയിൽ കിഴിവ് അനുവദിക്കുന്നത് സംബന്ധിച്ച് 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13).254-ാം വകുപ്പ് (1)-ാം ഉപവകുപ്പു പ്രകാരം ചട്ടങ്ങൾ ഉണ്ടാക്കുവാൻ സർക്കാർ തീരുമാനിച്ചു. ഈ ലക്ഷ്യം നിറവേറ്റുവാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ വിജ്ഞാപനം
{{Create}}

Latest revision as of 14:23, 12 February 2018

appended