Panchayat:Repo18/vol1-page0448: Difference between revisions
No edit summary |
No edit summary |
||
Line 1: | Line 1: | ||
'''6. ജോയിന്റ് കമ്മിറ്റിയുടെ രൂപീകരണം.'''- (1) ഒരു പഞ്ചായത്തിന് ഒന്നോ അതിലധികമോ പഞ്ചായത്തുകളുമായി ചേർന്ന് അവയ്ക്ക് കൂട്ടായി ഉത്തരവാദിത്തമുള്ള ഏത് ആവശ്യത്തിലേക്കും വേണ്ടി ഒരു ജോയിന്റ് കമ്മിറ്റി രൂപീകരിക്കാവുന്നതാണ്. | ===== '''6. ജോയിന്റ് കമ്മിറ്റിയുടെ രൂപീകരണം.'''- ===== | ||
(1) ഒരു പഞ്ചായത്തിന് ഒന്നോ അതിലധികമോ പഞ്ചായത്തുകളുമായി ചേർന്ന് അവയ്ക്ക് കൂട്ടായി ഉത്തരവാദിത്തമുള്ള ഏത് ആവശ്യത്തിലേക്കും വേണ്ടി ഒരു ജോയിന്റ് കമ്മിറ്റി രൂപീകരിക്കാവുന്നതാണ്. | |||
(2) (1)-ാം ഉപചട്ടമനുസരിച്ച് രൂപീകരിക്കുന്ന ഒരു ജോയിന്റ് കമ്മിറ്റിയിൽ, അതതു സംഗതി പോലെ, | (2) (1)-ാം ഉപചട്ടമനുസരിച്ച് രൂപീകരിക്കുന്ന ഒരു ജോയിന്റ് കമ്മിറ്റിയിൽ, അതതു സംഗതി പോലെ, | ||
Line 13: | Line 14: | ||
എന്നാൽ, അങ്ങനെ ഉൾപ്പെടുത്തുന്ന അംഗങ്ങളുടെ എണ്ണം ആ കമ്മിറ്റിയിലെ ആകെ അംഗ സംഖ്യയുടെ പകുതിയിൽ കവിയാൻ പാടില്ലാത്തതാണ്. | എന്നാൽ, അങ്ങനെ ഉൾപ്പെടുത്തുന്ന അംഗങ്ങളുടെ എണ്ണം ആ കമ്മിറ്റിയിലെ ആകെ അംഗ സംഖ്യയുടെ പകുതിയിൽ കവിയാൻ പാടില്ലാത്തതാണ്. | ||
'''7. ജോയിന്റ് കമ്മിറ്റിയിലെ ഒഴിവുകൾ നികത്തൽ.-''' ജോയിന്റ് കമ്മിറ്റിയിൽ ഉണ്ടാവുന്ന ഒഴിവുകൾ, അതതു സംഗതിപോലെ 6-ാം ചട്ടം (2)-ാം ഉപചട്ടപ്രകാരമോ (3)-ാം ഉപചട്ടപ്രകാരമോ നാമനിർദ്ദേശം ചെയ്യേണ്ടതാണ്. | ===== '''7. ജോയിന്റ് കമ്മിറ്റിയിലെ ഒഴിവുകൾ നികത്തൽ.-''' ===== | ||
ജോയിന്റ് കമ്മിറ്റിയിൽ ഉണ്ടാവുന്ന ഒഴിവുകൾ, അതതു സംഗതിപോലെ 6-ാം ചട്ടം (2)-ാം ഉപചട്ടപ്രകാരമോ (3)-ാം ഉപചട്ടപ്രകാരമോ നാമനിർദ്ദേശം ചെയ്യേണ്ടതാണ്. | |||
'''8. ജോയിന്റ് കമ്മിറ്റിയുടെ ചെയർമാൻ.-''' ജോയിന്റ് കമ്മിറ്റിയുടെ ചെയർമാനെ താഴെ നിർദ്ദേശിക്കുന്ന രീതിയിൽ നിശ്ചയിക്കേണ്ടതാണ്:- | ===== '''8. ജോയിന്റ് കമ്മിറ്റിയുടെ ചെയർമാൻ.-''' ===== | ||
ജോയിന്റ് കമ്മിറ്റിയുടെ ചെയർമാനെ താഴെ നിർദ്ദേശിക്കുന്ന രീതിയിൽ നിശ്ചയിക്കേണ്ടതാണ്:- | |||
(എ) ഒരേ തലത്തിലുള്ള പഞ്ചായത്തുകൾ ചേർന്നു രൂപീകരിക്കുന്ന ഒരു ജോയിന്റ് കമ്മിറ്റിയുടെ സംഗതിയിൽ, ജോയിന്റ് കമ്മിറ്റി രൂപീകരിക്കണമെന്ന് നിർദ്ദേശിച്ച പഞ്ചായത്തിന്റെ പ്രസിഡന്റ്; | (എ) ഒരേ തലത്തിലുള്ള പഞ്ചായത്തുകൾ ചേർന്നു രൂപീകരിക്കുന്ന ഒരു ജോയിന്റ് കമ്മിറ്റിയുടെ സംഗതിയിൽ, ജോയിന്റ് കമ്മിറ്റി രൂപീകരിക്കണമെന്ന് നിർദ്ദേശിച്ച പഞ്ചായത്തിന്റെ പ്രസിഡന്റ്; | ||
Line 26: | Line 29: | ||
(ഇ) ഗ്രാമപഞ്ചായത്തോ ഗ്രാമപഞ്ചായത്തുകളോ, ബ്ലോക്കു പഞ്ചായത്തോ ബ്ലോക്കു പഞ്ചായത്തുകളോ ഒന്നിലധികം ജില്ലാ പഞ്ചായത്തുകളുമായി ചേർന്നു ജോയിന്റ് കമ്മിറ്റി രൂപീകരിക്കുന്ന സംഗതിയിൽ നറുക്കെടുപ്പിലൂടെ തീരുമാനിക്കുന്ന ജില്ലാ പഞ്ചായത്തിന്റെ പ്രസിഡന്റ്. | (ഇ) ഗ്രാമപഞ്ചായത്തോ ഗ്രാമപഞ്ചായത്തുകളോ, ബ്ലോക്കു പഞ്ചായത്തോ ബ്ലോക്കു പഞ്ചായത്തുകളോ ഒന്നിലധികം ജില്ലാ പഞ്ചായത്തുകളുമായി ചേർന്നു ജോയിന്റ് കമ്മിറ്റി രൂപീകരിക്കുന്ന സംഗതിയിൽ നറുക്കെടുപ്പിലൂടെ തീരുമാനിക്കുന്ന ജില്ലാ പഞ്ചായത്തിന്റെ പ്രസിഡന്റ്. | ||
{{ | {{Approved}} |
Latest revision as of 11:06, 29 May 2019
6. ജോയിന്റ് കമ്മിറ്റിയുടെ രൂപീകരണം.-
(1) ഒരു പഞ്ചായത്തിന് ഒന്നോ അതിലധികമോ പഞ്ചായത്തുകളുമായി ചേർന്ന് അവയ്ക്ക് കൂട്ടായി ഉത്തരവാദിത്തമുള്ള ഏത് ആവശ്യത്തിലേക്കും വേണ്ടി ഒരു ജോയിന്റ് കമ്മിറ്റി രൂപീകരിക്കാവുന്നതാണ്.
(2) (1)-ാം ഉപചട്ടമനുസരിച്ച് രൂപീകരിക്കുന്ന ഒരു ജോയിന്റ് കമ്മിറ്റിയിൽ, അതതു സംഗതി പോലെ,
(എ) ഗ്രാമപഞ്ചായത്തിൽ നിന്നും അതിന്റെ പ്രസിഡന്റും പഞ്ചായത്തു യോഗത്തിൽ ഹാജരായിട്ടുള്ള അംഗങ്ങളുടെ ഭൂരിപക്ഷാഭിപ്രായപ്രകാരം നാമനിർദ്ദേശം ചെയ്യപ്പെടുന്ന രണ്ടിൽ കവിയാതെയുള്ള അംഗങ്ങളും;
(ബി) ബ്ലോക്ക് പഞ്ചായത്തിൽ നിന്നും അതിന്റെ പ്രസിഡന്റ് പഞ്ചായത്തു യോഗത്തിൽ ഹാജരായിട്ടുള്ള അംഗങ്ങളുടെ ഭൂരിപക്ഷാഭിപ്രായപ്രകാരം നാമനിർദ്ദേശം ചെയ്യപ്പെടുന്ന രണ്ടിൽ കവിയാതെയുള്ള അംഗങ്ങളും;
(സി) ജില്ലാ പഞ്ചായത്തിൽ നിന്നും അതിന്റെ പ്രസിഡന്റും പഞ്ചായത്തു യോഗത്തിൽ ഹാജരായിട്ടുള്ള അംഗങ്ങളുടെ ഭൂരിപക്ഷാഭിപ്രായപ്രകാരം നാമനിർദ്ദേശം ചെയ്യപ്പെടുന്ന നാലിൽ കവിയാതെയുള്ള അംഗങ്ങളും ഉണ്ടായിരിക്കുന്നതാണ്.
(3) ജോയിന്റ് കമ്മിറ്റിയിൽ പഞ്ചായത്തംഗങ്ങൾ അല്ലാത്തവരും എന്നാൽ, ആ കമ്മിറ്റിയിൽ സേവനം അനുഷ്ഠിക്കുന്നതിനു പ്രത്യേക യോഗ്യത ഉള്ളവരാണെന്ന് ആ കമ്മിറ്റിക്ക് അഭിപ്രായമുള്ളവരുമായ ആളുകളെ അംഗങ്ങളായി ഉൾപ്പെടുത്താവുന്നതാണ്:
എന്നാൽ, അങ്ങനെ ഉൾപ്പെടുത്തുന്ന അംഗങ്ങളുടെ എണ്ണം ആ കമ്മിറ്റിയിലെ ആകെ അംഗ സംഖ്യയുടെ പകുതിയിൽ കവിയാൻ പാടില്ലാത്തതാണ്.
7. ജോയിന്റ് കമ്മിറ്റിയിലെ ഒഴിവുകൾ നികത്തൽ.-
ജോയിന്റ് കമ്മിറ്റിയിൽ ഉണ്ടാവുന്ന ഒഴിവുകൾ, അതതു സംഗതിപോലെ 6-ാം ചട്ടം (2)-ാം ഉപചട്ടപ്രകാരമോ (3)-ാം ഉപചട്ടപ്രകാരമോ നാമനിർദ്ദേശം ചെയ്യേണ്ടതാണ്.
8. ജോയിന്റ് കമ്മിറ്റിയുടെ ചെയർമാൻ.-
ജോയിന്റ് കമ്മിറ്റിയുടെ ചെയർമാനെ താഴെ നിർദ്ദേശിക്കുന്ന രീതിയിൽ നിശ്ചയിക്കേണ്ടതാണ്:-
(എ) ഒരേ തലത്തിലുള്ള പഞ്ചായത്തുകൾ ചേർന്നു രൂപീകരിക്കുന്ന ഒരു ജോയിന്റ് കമ്മിറ്റിയുടെ സംഗതിയിൽ, ജോയിന്റ് കമ്മിറ്റി രൂപീകരിക്കണമെന്ന് നിർദ്ദേശിച്ച പഞ്ചായത്തിന്റെ പ്രസിഡന്റ്;
(ബി) ഗ്രാമപഞ്ചായത്തോ ഗ്രാമപഞ്ചായത്തുകളോ ഒരു ബ്ലോക്കു പഞ്ചായത്തുമായി ചേർന്നു ജോയിന്റ് കമ്മിറ്റി രൂപീകരിക്കുന്ന സംഗതിയിൽ, ബ്ലോക്കു പഞ്ചായത്തിന്റെ പ്രസിഡന്റ്;
(സി) ഗ്രാമപഞ്ചായത്തോ ഗ്രാമപഞ്ചായത്തുകളോ ഒന്നിലധികം ബ്ലോക്കു പഞ്ചായത്തുകളുമായി ചേർന്ന് ജോയിന്റ് കമ്മിറ്റി രൂപീകരിക്കുന്ന സംഗതിയിൽ, നറുക്കെടുപ്പിലൂടെ തീരുമാനിക്കുന്ന ബ്ലോക്കു പഞ്ചായത്തു പ്രസിഡന്റ്;
(ഡി) ഗ്രാമപഞ്ചായത്തോ, ഗ്രാമപഞ്ചായത്തുകളുമോ, ബ്ലോക്കു പഞ്ചായത്തോ, ബ്ലോക്കു പഞ്ചായത്തുകളുമോ ഒരു ജില്ലാ പഞ്ചായത്തുമായി ചേർന്ന് ജോയിന്റ് കമ്മിറ്റി രൂപീകരിക്കുന്ന സംഗതിയിൽ ജില്ലാ പഞ്ചായത്തിന്റെ പ്രസിഡന്റ്;
(ഇ) ഗ്രാമപഞ്ചായത്തോ ഗ്രാമപഞ്ചായത്തുകളോ, ബ്ലോക്കു പഞ്ചായത്തോ ബ്ലോക്കു പഞ്ചായത്തുകളോ ഒന്നിലധികം ജില്ലാ പഞ്ചായത്തുകളുമായി ചേർന്നു ജോയിന്റ് കമ്മിറ്റി രൂപീകരിക്കുന്ന സംഗതിയിൽ നറുക്കെടുപ്പിലൂടെ തീരുമാനിക്കുന്ന ജില്ലാ പഞ്ചായത്തിന്റെ പ്രസിഡന്റ്.