Panchayat:Repo18/vol1-page0550: Difference between revisions

From Panchayatwiki
No edit summary
(താളിലെ വിവരങ്ങൾ Appended {{Accept}} എന്നാക്കിയിരിക്കുന്നു)
 
(One intermediate revision by the same user not shown)
Line 1: Line 1:
(6) ലേലത്തുകയുടെ ഓരോ തവണയും ലഭിച്ച ഏഴ് ദിവസത്തിനകം ലേലം നടത്തുന്ന പഞ്ചായത്തിന്റെ പ്രസിഡന്റ് (5)-ാം ഉപചട്ടപ്രകാരമുള്ള വിഹിതം അതത് പഞ്ചായത്തുകൾക്ക് നൽകേണ്ട താണ്. മാർക്കറ്റിലെ പിരിവുകൾ ലേലം ചെയ്യാതെ നേരിട്ടു നടത്തുകയാണെങ്കിൽ അത്തരത്തിൽ പിരിവ് നടത്തുന്ന ആഴ്ചയ്ക്ക് തൊട്ടടുത്ത് വരുന്ന ആഴ്ചയുടെ ആദ്യത്തെ നാലു ദിവസത്തിനുള്ളിൽ അതത് പഞ്ചായത്തുകൾക്കുള്ള വിഹിതം നൽകേണ്ടതാണ്.
Appended
     
24. രണ്ടോ അതിലധികമോ പഞ്ചായത്തുകൾ ഉൾപ്പെട്ട പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സ്വകാര്യ മാർക്കറ്റുകൾ. (1) രണ്ടോ അതിലധികമോ പഞ്ചായത്തുകളുടെ പ്രാദേശിക പരിധിയി ലുൾപ്പെട്ട സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സ്വകാര്യ മാർക്കറ്റിനുള്ള ലൈസൻസ് നൽകുന്നതിനുള്ള അധികാരം, പ്രസ്തുത മാർക്കറ്റിന്റെ കൂടുതൽ പ്രദേശങ്ങൾ ഏത് പഞ്ചായത്തിലാണോ സ്ഥിതി ചെയ്യുന്നത് ആ പഞ്ചായത്തിൽ നിക്ഷിപ്തമായിരിക്കുന്നതാണ്.
   
(2) രണ്ടോ അതിലധികമോ പഞ്ചായത്തുകളുടെ പ്രാദേശിക പരിധിയിലുൾപ്പെട്ട സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്വകാര്യ മാർക്കറ്റുകളുടെ ലൈസൻസ് ഫീസ് ഇനത്തിലുള്ള വരുമാനം, അങ്ങനെയുള്ള മാർക്കറ്റിലുൾപ്പെട്ട പഞ്ചായത്ത് സ്ഥലത്തിന്റെ അളവിന് ആനുപാതികമായിട്ട് അതത് പഞ്ചായത്തു കൾക്ക് വീതിച്ചു നൽകേണ്ടതാണ്. അങ്ങനെയുള്ള വിഹിതം, ലൈസൻസ് ഫീസ് തുക ലഭിച്ച് 7 ദിവസത്തിനകം ലൈസൻസ് അനുവദിക്കുന്ന പഞ്ചായത്ത് മറ്റു പഞ്ചായത്തുകൾക്ക് നൽകേണ്ടതാണ്.
 
[25. മാർക്കറ്റുകൾ തമ്മിലുള്ള അകലം.- ഒരു പഞ്ചായത്തിൽ നിലവിലുള്ള ഒരു സ്വകാര്യ മാർക്കറ്റോ പൊതുമാർക്കറ്റോ സ്ഥിതിചെയ്യുന്ന സ്ഥലത്തുനിന്നും അതേ പഞ്ചായത്തിൽ 3 കിലോ മീറ്ററിനുള്ളിൽ വരുന്ന സ്ഥലത്ത് ഒരു പുതിയ പൊതുമാർക്കറ്റ് തുറക്കുവാനോ സ്വകാര്യ മാർക്കറ്റിന് ലൈസൻസ് നൽകുവാനോ പാടില്ലാത്തതാകുന്നു.
 
എന്നാൽ, അന്തിച്ചന്തയുടെ കാര്യത്തിൽ അങ്ങനെയുള്ള ദൂരപരിധി നിലവിലുള്ള ഒരു അന്തിച്ച ന്തയിൽ നിന്നും 1.5 കിലോമീറ്റർ ആയിരിക്കുന്നതാണ്.]
 
26. ചട്ടങ്ങളുടെ ലംഘനത്തിനുള്ള ശിക്ഷ.- 5-ാം ചട്ടം (2), (3), (4) എന്നീ ഉപചട്ടങ്ങൾ, 11-ാം ചട്ടം (4)-ാം ഉപചട്ടം, 18-ാം ചട്ടം എന്നിവയിലേതെങ്കിലും ലംഘിക്കുകയോ ലംഘിക്കാൻ പ്രേരിപ്പിക്കുകയോ ചെയ്യുന്ന ഏതൊരാളും ഒരു മജിസ്ട്രേറ്റു മുമ്പാകെ കുറ്റസ്ഥാപനത്തിന്മേൽ (ഇരുന്നുറ് രൂപയിൽ) കുടാത്ത പിഴശിക്ഷയ്ക്ക് വിധേയനായിരിക്കുന്നതും കുറ്റം തുടർന്നു കൊണ്ടിരിക്കുന്ന സംഗതിയിൽ അങ്ങനെ തുടർന്നു കുറ്റം ചെയ്യുന്ന ഓരോ ദിവസത്തിനും അമ്പത് രൂപയിൽ കൂടാത്ത പിഴ ശിക്ഷയ്ക്കും വിധേയനായിരിക്കുന്നതുമാണ്.
                                               
====ഫാറം നമ്പർ I====
 
[5-ാം ചട്ടം (1)-ാം ഉപചട്ടം (സി) ഖണ്ഡം കാണുക]
 
====പെർമിറ്റിനുള്ള ഫാറം====
.................പഞ്ചായത്ത്                              പെർമിറ്റ് നമ്പർ. - - - 20.......
 
1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994-ലെ 13) 221-ാം വകുപ്പിലെ നിബന്ധനകൾക്കും 1996-ലെ കേരള പഞ്ചായത്ത് രാജ് (പൊതുമാർക്കറ്റുകളുടെയും സ്വകാര്യ മാർക്കറ്റുകളുടെയും നിയ ന്ത്രണവും ലൈസൻസ് നൽകലും) ചട്ടങ്ങൾക്കും വിധേയമായി .............................................. താലൂക്കിലെ പഞ്ചായത്തിലെ ................ വില്ലേജിലെ ..............പഞ്ചായത്തിലെ.........................................മാർക്കറ്റിലെ  ...........-)0 ...........നമ്പർ *സ്റ്റാളിൽ / തുറസ്സായ സ്ഥലത്തുവച്ച്.......-ാം തീയതിമുതൽ-ാം ........തീയതി വരെ ......... (സാധനങ്ങളുടെ പേരു വിവരം).......... വിൽപ്പന നടത്തുന്നതിന് ..................
(പേരും മേൽവിലാസവും).......................രൂപ
{{Accept}}
{{Accept}}

Latest revision as of 06:41, 7 February 2018

Appended