Panchayat:Repo18/vol1-page0584: Difference between revisions

From Panchayatwiki
No edit summary
(താളിലെ വിവരങ്ങൾ appended {{Accept}} എന്നാക്കിയിരിക്കുന്നു)

(One intermediate revision by the same user not shown)
Line 1: Line 1:
(3)-ാം ഉപചട്ടത്തിൽ വിവരിച്ചിരിക്കുന്ന വസ്തുതകൾ പഞ്ചായത്ത് ആഫീസ് നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തേണ്ടതും അവ പണി നടക്കുന്ന പ്രദേശത്തെ ഗ്രാമസഭയുടെ അല്ലെങ്കിൽ ഗ്രാമസഭകളുടെ അടുത്ത യോഗത്തിൽ അറിവിലേക്കായി വയ്ക്കക്കേണ്ടതുമാണ്.

appended
(2) (1)-ാം ഉപചട്ടപ്രകാരം ഗ്രാമസഭയിൽ വസ്തുതകൾ അറിയിക്കേണ്ടത് ഗ്രാമപഞ്ചായത്തിന്റെ പൊതുമരാമത്ത് പണിയുടെ കാര്യത്തിൽ ഗ്രാമസഭയുടെ കൺവീനറും ബ്ലോക്ക് പഞ്ചായത്തിന്റെ അല്ലെങ്കിൽ ജില്ലാ പഞ്ചായത്തിന്റെ പൊതുമരാമത്ത് പണിയുടെ കാര്യത്തിൽ പണി നടക്കുന്ന പ്രദേ ശത്തെ പ്രതിനിധീകരിക്കുന്ന പഞ്ചായത്തംഗവുമാണ്.

{{Accept}}
എന്നാൽ, ഏതെങ്കിലും ജില്ലാ/ബോക്ക് പഞ്ചായത്ത് അംഗത്തിന് ഗ്രാമസഭയിൽ ഹാജരായി വിവരം നൽകാൻ കഴിയാത്ത സാഹചര്യത്തിൽ മറ്റൊരു അംഗത്തെയോ ബന്ധപ്പെട്ട ഒരു ഉദ്യോഗ സ്ഥനെയോ ഇതിലേക്കായി രേഖാമൂലം ചുമതലപ്പെടുത്തേണ്ടതാണ്.

(3) പഞ്ചായത്ത് നടത്തുന്ന പൊതുമരാമത്ത് പണിയുടെ സംക്ഷിപ്ത വിവരം അടങ്ങിയ ഒരു നോട്ടീസ് അതത് പണിസ്ഥലത്ത് പ്രകടമായി കാണാവുന്ന തരത്തിലും സ്ഥലത്തും പ്രദർശിപ്പിച്ചിരി ക്കേണ്ടതും പ്രസ്തുത നോട്ടീസിൽ താഴെപ്പറയുന്ന കാര്യങ്ങൾ ആവശ്യം അടങ്ങിയിരിക്കേണ്ടതുമാണ്,

അതായത്:-

(i) പണിയുടെ പേര്;

(ii) പണി ചെയ്യിക്കുന്നത് കരാർ വ്യവസ്ഥയിലോ, പഞ്ചായത്ത് നേരിട്ടോ, ഗുണഭോക്തൃ സമിതി മുഖേനയോ എന്ന്;

ii) കരാറുകാരന്റെ, അല്ലെങ്കിൽ ഗുണഭോക്തൃ സമിതി കൺവീനറുടെയും എക്സിക്യൂ ട്ടീവ് കമ്മിറ്റി അംഗങ്ങളുടെയും പേരും മേൽവിലാസവും;

(iv) എസ്റ്റിമേറ്റ് തുകയും കാലാവധിയും;

(v) പണി തുടങ്ങിയ തീയതിയും ചെയ്തതു തീർക്കേണ്ട തീയതിയും;

vi) എസ്റ്റിമേറ്റിൽ പറയുന്ന സാധനസാമഗ്രികളുടെ വിവരണവും, ഗുണമേൻമയും അളവു കളും, വിലയും, സാധനങ്ങൾ എവിടെ നിന്നും, എങ്ങനെ പണിസ്ഥലത്തേക്ക് കൊണ്ടുവരുന്നു എന്നും;

vii) കരാറുകാരന് അനുവദിച്ച ടെൻഡർ നിരക്ക്;

(viii) പഞ്ചായത്ത് നേരിട്ട് പണി ചെയ്യിക്കുന്നതും ഗുണഭോക്സത്യ സമിതി മുഖേന പണി ചെയ്യിക്കുന്നതുമായ സംഗതിയിൽ, അനുവദിച്ച കമ്പോളവില, പണിക്കുവേണ്ടി നിയോഗിക്കുന്ന കൂലി ക്കാരുടെ എണ്ണം, പണികൂലി, നിരക്ക് മുതലായവ;

x) പണിക്കുവേണ്ടി നൽകിയ മുൻകൂർ തുകയുടേയും മറ്റ് ആനുകൂല്യങ്ങളുടേയും വിവരം

(4) പൊതുമരാമത്തു പണികളുടെ അംഗീകരിച്ച ടെൻഡർ, എസ്റ്റിമേറ്റ്, പഞ്ചായത്ത് തീരുമാ നിച്ച നിരക്ക്, അളവുകൾ, വാങ്ങിയ സാധനസാമഗ്രികളുടെ ബില്ലുകൾ, തുടങ്ങിയ എല്ലാ രേഖകളും പൊതുരേഖയായിരിക്കുന്നതും പകർപ്പ് ആവശ്യപ്പെടുന്ന ഏതൊരു ആളിനും അത്തരം രേഖയുടെ പകർപ്പ് നിശ്ചിത ഫീസ് ഈടാക്കിക്കൊണ്ട് നൽകാൻ പഞ്ചായത്ത് ബാദ്ധ്യസ്ഥമായിരിക്കുന്നതുമാണ്.

'''18. സർക്കാർ വകുപ്പുകളിലെ നടപടിക്രമം പാലിക്കൽ:-''' ഈ ചട്ടങ്ങളിൽ മറ്റു വിധത്തിൽ പ്രത്യക്ഷമായി പറഞ്ഞിട്ടുള്ള സംഗതികളിൽ ഒഴികെ ഒരു പൊതുമരാമത്ത് പണിയെ സംബന്ധിച്ച പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കൽ, ടെൻഡർ ക്ഷണിക്കൽ, പണിയുടെ നടത്തിപ്പ്, പണം നൽകൽ, അക്കൗണ്ട്സ് തയ്യാറാക്കൽ എന്നിവയ്ക്ക് സർക്കാരിന്റെ പൊതുമരാമത്ത് വകുപ്പിൽ തൽസമയം അനുവർത്തിച്ചുവരുന്ന നടപടിക്രമം പാലിക്കേണ്ടതാണ്.

19. ചട്ടങ്ങളുടെ വ്യാഖ്യാനം:- ഈ ചട്ടങ്ങളുടെ വ്യാഖ്യാനത്തെ സംബന്ധിച്ച എന്തെങ്കിലും സംശയമോ തർക്കമോ ഉണ്ടാകുന്നപക്ഷം അത് സർക്കാരിന്റെ പരിഗണനയ്ക്ക് സമർപ്പിക്കേണ്ടതും അതിൻമേൽ സർക്കാരിന്റെ തീരുമാനം അന്തിമമായിരിക്കുന്നതുമാണ്.
{{create}}

Latest revision as of 08:10, 12 February 2018

appended