Panchayat:Repo18/vol1-page0582: Difference between revisions

From Panchayatwiki
No edit summary
(താളിലെ വിവരങ്ങൾ appended {{Accept}} എന്നാക്കിയിരിക്കുന്നു)

(2 intermediate revisions by 2 users not shown)
Line 1: Line 1:
(7) പഞ്ചായത്ത് കമ്മിറ്റിയുടെ അംഗീകാരത്തോടെ എസ്റ്റിമേറ്റ് തുകയുടെ ഇരുപത്തിയഞ്ച് ശതമാനം തുകയോ (ഒരു ലക്ഷം രൂപയോ) ഏതാണ് കുറവ് അത് പൊതുമാരാമത്ത് പണി ആരംഭിക്കുന്നതിനു മുൻപ് മുൻകൂറായി ഗുണഭോക്തൃ സമിതിയുടെ എക്സസിക്യൂട്ടീവ് കമ്മിറ്റി കൺവീനറെ ഏൽപ്പിക്കാവുന്നതും, പണി തുടർന്ന് വരുന്നതിനിടയ്ക്ക് ചെയ്ത പണികൾക്ക് ആനുപാതികമായി ഇടക്കാല പേയ്ക്കുമെന്റ് അനുവദിക്കാവുന്നതും, അതിൽ നിന്ന് മുൻകൂർ തുകയുടെ ആനുപാതിക അംശം തട്ടിക്കിഴിക്കാവുന്നതും ഇടക്കാല പേയ്ക്കുമെന്റും മുൻകൂർ തുകയിൽ ശേഷിച്ച തുകയും അവ സാന ബില്ലിൽ തട്ടിക്കിഴിക്കേണ്ടതുമാണ്.

appended
'''14. പൊതുമരാമത്ത് പണികളുടെ പരിശോധനയും നിയന്ത്രണവും:-'''(1) പഞ്ചായത്ത് ഏറ്റെ ടുത്തിട്ടുള്ള ഏതൊരു പൊതുമരാമത്ത് പണിയും പഞ്ചായത്ത് എഞ്ചിനീയറുടെയോ അദ്ദേഹം ചുമ തലപ്പെടുത്തുന്ന മറ്റ് സാങ്കേതിക ഉദ്യോഗസ്ഥൻമാരുടെയോ നേരിട്ടുള്ള മേൽനോട്ടത്തിലും നിയന്ത്ര ണത്തിലും നടത്തേണ്ടതും ജോലിയുടെ പുരോഗതിയും ഗുണമേൻമയും അവർ നേരിട്ട് പരിശോധിച്ച് ബോദ്ധ്യപ്പെടേണ്ടതും അപ്രകാരം നടത്തപ്പെടുന്ന ഏതൊരു ജോലിയുടേയും ഗുണമേൻമയോട കൂടിയ പൂർത്തീകരണത്തിന് അവർ വ്യക്തിപരമായോ കൂട്ടായോ ഉത്തരവാദിയായിരിക്കുന്നതാണ്.

{{Accept}}
(2) പൊതുമരാമത്തുപണിക്ക് ഉപയോഗിക്കുന്ന സാധനങ്ങളുടെ ഗുണനിലവാരം പഞ്ചായത്ത് എഞ്ചിനീയർ പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണ്.

3) ഏതെങ്കിലും പൊതുമരാമത്ത് പണിക്ക് സർക്കാർ വകുപ്പിലെയോ മറ്റൊരു പഞ്ചായത്തി ലെയോ മുനിസിപ്പാലിറ്റിയിലെയോ ഒരു എൻജിനീയർ സാങ്കേതികാനുമതി നൽകിയിട്ടുള്ള സംഗതി യിൽ അതിന്റെ പുരോഗതിയും ഗുണമേൻമയും സാങ്കേതിക അനുമതി നൽകിയ എഞ്ചിനീയർ പരി ശോധിക്കേണ്ടതും ഈ ആവശ്യത്തിന് പ്രസ്തുത എഞ്ചിനീയർക്ക് പഞ്ചായത്തിൽനിന്നും അർഹ മായ യാത്രപ്പടി നൽകേണ്ടതുമാണ്.

(4) ഒരു പൊതുമരാമത്ത് പണിയുടെ നിർവ്വഹണം ഏതവസരത്തിലും പരിശോധിക്കുന്നതിന് പഞ്ചായത്തിലെ ഏതൊരംഗത്തിനും പഞ്ചായത്ത് നിയമിക്കുന്ന സാമൂഹിക ആഡിറ്റ് കമ്മിറ്റിക്കും അതത് സ്ഥലത്തെ ഗ്രാമസഭ നിശ്ചയിക്കുന്ന സബ്കമ്മിറ്റിക്കും പണിയുമായി ബന്ധപ്പെട്ട ഏതെ ങ്കിലും ഗുണഭോക്താക്കളുടെ സമിതിക്കും സർക്കാർ ഇതിലേക്കായി നിയോഗിക്കുന്ന പരിശോധന ഉദ്യോഗസ്ഥർക്കും അവകാശമുണ്ടായിരിക്കുന്നതാണ്.

(5) ഒരു പൊതുമരാമത്ത് പണി എസ്റ്റിമേറ്റ് അനുസരിച്ച് നടത്തിവരവേ, മുൻകൂട്ടി കാണാൻ കഴിയാത്ത കാരണത്താൽ എസ്റ്റിമേറ്റിൽ ഉൾപ്പെടുത്താതിരുന്ന പണി ഇനമോ, കൂടുതലായി ചെയ്യേണ്ടി വരുന്ന പണിയോ നടത്തേണ്ടിവരുന്ന സംഗതിയിൽ, അധികമായി ചെയ്യേണ്ടിവരുന്ന പണിക്ക്, എസ്റ്റിമേറ്റ് തയ്യാറാക്കേണ്ടതും, അതിന് ഒറിജിനൽ എസ്റ്റിമേറ്റിന് ഭരണാനുമതിയും സാങ്കേതികാനുമതിയും നൽകിയ അധികാരസ്ഥാനങ്ങളിൽ നിന്ന് ഭരണാനുമതിയും സാങ്കേതികാനുമതിയും മുൻകൂട്ടി വാങ്ങേണ്ടതുമാണ്. ഇപ്രകാരം പുതുക്കിയ എസ്റ്റിമേറ്റിന് സാങ്കേതികാനുമതി നൽകുന്നതിന് മുൻപ്ത് ബന്ധ പ്പെട്ട എഞ്ചിനീയർ അധികമായി ചെയ്യേണ്ടിവരുന്ന പണി ഒഴിവാക്കാനാവാത്തതാണ് എന്ന് ബോദ്ധ്യപ്പെടേണ്ടതും അപ്രകാരം സാക്ഷ്യപ്പെടുത്തേണ്ടതുമാണ്.

15. അളവുകൾ രേഖപ്പെടുത്തലും ചെക്ക് ചെയ്യലും:-(1) ഏതൊരു പൊതുമരാമത്ത് പണിയെ സംബന്ധിച്ചും പി. ഡബ്ള്യ. മാന്വലിൽ നിർദ്ദേശിച്ചിട്ടുള്ള ഫാറത്തിലുള്ള അളവ് പുസ്തകവും ആവശ്യമെങ്കിൽ ലവൽ ഫീൽഡ് പുസ്തകവും വച്ചുപോരേണ്ടതാണ്.

(2) അൻപതിനായിരം രൂപ വരെ എസ്റ്റിമേറ്റ് തുകയ്ക്കുള്ള പണികളുടെ അളവുകൾ ഒരു ഓവർ സീയറും അൻപതിനായിരം രൂപയിലധികം എസ്റ്റിമേറ്റ് തുകയ്ക്കുള്ള പണികളുടെ അളവുകൾ ഒരു അസിസ്റ്റന്റ് എഞ്ചിനീയറും രേഖപ്പെടുത്തേണ്ടതുമാണ്.

(3) ഓവർസീയർ രേഖപ്പെടുത്തുന്ന അളവുകൾ ഒരു അസിസ്റ്റന്റ് എഞ്ചിനീയറും അസിസ്റ്റന്റ് എഞ്ചിനീയർ രേഖപ്പെടുത്തുന്ന അളവുകൾ ഒരു അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറും ചെക്ക് മെഷർമെന്റ് നടത്തേണ്ടതാണ്.
{{create}}

Latest revision as of 07:10, 12 February 2018

appended