Panchayat:Repo18/vol1-page1091: Difference between revisions

From Panchayatwiki
No edit summary
No edit summary
 
Line 37: Line 37:
(ഇ) നദീതീര വികസന പദ്ധതികൾ തയ്യാറാക്കുന്നതിന് ജില്ലാ വിദഗ്ദ്ധ സമിതികളെ സഹായിക്കുക;
(ഇ) നദീതീര വികസന പദ്ധതികൾ തയ്യാറാക്കുന്നതിന് ജില്ലാ വിദഗ്ദ്ധ സമിതികളെ സഹായിക്കുക;


{{Review}}
{{Accept}}

Latest revision as of 05:52, 2 February 2018

12. കടവ് കമ്മിറ്റിയുടെ യോഗ നടത്തിപ്പും അദ്ധ്യക്ഷത വഹിക്കലും.-

(1) കടവ് കമ്മിറ്റിയുടെ ഏതൊരു യോഗത്തിലും അതിന്റെ ചെയർമാനോ അദ്ദേഹത്തിന്റെ അഭാവത്തിൽ അദ്ദേഹം നാമനിർദ്ദേശം ചെയ്യുന്ന അംഗമോ അപ്രകാരം നാമനിർദ്ദേശം ചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ യോഗത്തിൽ സന്നിഹിതരായിരിക്കുന്ന അംഗങ്ങൾ തദവസരത്തിൽ അദ്ധ്യക്ഷം വഹിക്കുന്നതിനായി ഭൂരിപക്ഷാഭിപ്രായ പ്രകാരം തെരഞ്ഞെടുക്കുന്ന ഒരംഗമോ ആദ്ധ്യക്ഷ്യം വഹിക്കേണ്ടതാണ്.

(2) കമ്മിറ്റിയുടെ യോഗത്തിന്റെ പരിഗണനയ്ക്കു വരുന്ന എല്ലാ വിഷയങ്ങളിലും യോഗത്തിൽ ഹാജരുള്ള അംഗങ്ങളുടെ ഭൂരിപക്ഷ വോട്ടുപ്രകാരം തീരുമാനിക്കേണ്ടതും, വോട്ടുകൾ തുല്യമാകുന്ന എല്ലാ സംഗതികളിലും അദ്ധ്യക്ഷന് ഒരു കാസ്റ്റിംഗ് വോട്ടുകൂടി വിനിയോഗിക്കാവുന്നതുമാണ്.

(3) ഏതു ക്രമപ്രശ്നത്തിന്മേലും തീരുമാനം എടുക്കുന്നതിനുള്ള പരിപൂർണ്ണ അധികാരം അദ്ധ്യ ക്ഷന് ആയിരിക്കുന്നതും അത് പ്രാബല്യത്തിൽ കൊണ്ടുവരാൻ ആവശ്യമായ എല്ലാ അധികാരവും ഉണ്ടായിരിക്കുന്നതുമാണ്.

13. കടവ് കമ്മിറ്റിയുടെ യോഗനടപടിക്കുറിപ്പ് തയ്യാറാക്കൽ.-

(1) കടവ് കമ്മിറ്റിയുടെ യോഗ നടപടികളെ സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തുന്നതിന് ഒരു മിനിറ്റസ് ബുക്ക് ഉണ്ടായിരിക്കേണ്ടതും അത് കടവ് കമ്മിറ്റിയുടെ കൺവീനറുടെ സൂക്ഷിപ്പിൽ ആയിരിക്കേണ്ടതുമാണ്.

(2) യോഗത്തിന്റെ നടപടികളുടെ നക്കൽ കടവ് കമ്മിറ്റിയുടെ കൺവീനർ തയ്യാറാക്കി യോഗം കഴിഞ്ഞ് 24 മണിക്കുറിനുള്ളിൽ അദ്ധ്യക്ഷന്റെ അംഗീകാരത്തിന് സമർപ്പിക്കേണ്ടതാണ്.

(3) കടവ് കമ്മിറ്റിയുടെ കൺവീനർ തയ്യാറാക്കിയ യോഗനടപടിക്കുറിപ്പ് അദ്ധ്യക്ഷന് ലഭിച്ച 24 മണിക്കുറിനുള്ളിൽ ആയത് പരിശോധിച്ച് യോഗതീരുമാനങ്ങളെ സംബന്ധിച്ച് ഏതെങ്കിലും തിരുത്തലുകൾ അതിൽ ആവശ്യമാണെങ്കിൽ അപ്രകാരമുള്ള തിരുത്തലുകളോടെയോ, അല്ലാതെയോ കൺവീനർക്ക് തിരിച്ച് അയക്കേണ്ടതാണ്.

(4) അദ്ധ്യക്ഷൻ അംഗീകരിച്ച് യോഗനടപടിക്കുറിപ്പ് കൺവീനർക്ക് ലഭിച്ചാൽ ഉടൻതന്നെ മിനിറ്റസ് ബുക്കിൽ അത് രേഖപ്പെടുത്തി അദ്ധ്യക്ഷന്റെ ഒപ്പ് വാങ്ങേണ്ടതാണ്.

(5) യോഗനടപടിക്കുറിപ്പ് മിനിറ്റസ് ബുക്കിൽ രേഖപ്പെടുത്തിയാൽ ഉടൻതന്നെ കൺവീനർ യോഗനടപടിക്കുറിപ്പിന്റെ കോപ്പി മറ്റംഗങ്ങൾക്ക് നൽകേണ്ടതാണ്.

14. കടവ് കമ്മിറ്റിയുടെ മിനിറ്റസ് അയച്ചുകൊടുക്കൽ-

(1) കടവ് കമ്മിറ്റിയുടെ ഓരോ യോഗത്തിലെയും നടപടിക്കുറിപ്പുകളുടെ പകർപ്പ് യോഗദിവസം കഴിഞ്ഞു ഏഴുദിവസത്തിനകം കടവ കമ്മിറ്റി കൺവീനർ ജില്ലാ കളക്ടർക്ക് അയച്ചുകൊടുക്കേണ്ടതാണ്.

(2) കടവ് കമ്മിറ്റിയുടെ തീരുമാനം നടപ്പിലാക്കുന്നത് സംബന്ധിച്ചുള്ള ഏതെങ്കിലും പ്രശ്നത്തിന്മേലോ ഏതെങ്കിലും വിയോജനക്കുറിപ്പിന്മേലോ ജില്ലാ കളക്ടറുടേയോ സർക്കാരിന്റെയോ തീരുമാനം ഉണ്ടാകേണ്ടപക്ഷം ആയത് കടവ് കമ്മിറ്റിയുടെ കൺവീനർ തന്റെ വിശദമായ റിപ്പോർട്ട സഹിതം ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടതും ജില്ലാ കളക്ടറിൽ നിന്നും നിർദ്ദേശം ലഭിച്ചതിനുശേഷം മാത്രം പ്രസ്തുത തീരുമാനം നടപ്പിലാക്കേണ്ടതുമാണ്.

15. കടവ് കമ്മിറ്റികളുടെ അധികാരങ്ങളും കർത്തവ്യങ്ങളും,-

ആക്ടിലെ വ്യവസ്ഥകൾക്കും ഈ ചട്ടങ്ങളിലെ മറ്റ് വ്യവസ്ഥകൾക്കും വിധേയമായി കടവ് കമ്മിറ്റിക്ക് താഴെപ്പറയുന്ന അധികാരങ്ങളും കർത്തവ്യങ്ങളും കൂടി ഉണ്ടായിരിക്കേണ്ടതാണ്. അതായത്.-

(എ.) മണൽ വാരുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ പാലിക്കുന്നത് ഉറപ്പുവരുത്തുക;

(ബി) അതത് കടവിലുള്ള മണലിന്റെ വില നിശ്ചയിക്കുക;

(സി) സർക്കാരും ജില്ലാ വിദഗ്ദ്ധ സമിതിയും കാലാകാലം നൽകുന്ന നിർദ്ദേശങ്ങൾ നടപ്പിലാക്കുക;

(ഡി) കടവുകളുടെ സംരക്ഷണവും പരിപാലനവും ഉറപ്പുവരുത്തുക; (ഇ) നദീതീര വികസന പദ്ധതികൾ തയ്യാറാക്കുന്നതിന് ജില്ലാ വിദഗ്ദ്ധ സമിതികളെ സഹായിക്കുക;