Panchayat:Repo18/vol1-page0067: Difference between revisions
No edit summary |
(2021-ലെ 33-ആം ഓര്ഡി,നന്സ്ൈ പ്രകാരം കൂട്ടി ചേര്ക്കപ്പെട്ടു. 12.02.2021 മുതല്‍ പ്രാബല്യത്തില്‍ വന്നു.) |
||
(2 intermediate revisions by 2 users not shown) | |||
Line 18: | Line 18: | ||
(xvi) ‘സമ്മതിദാനാവകാശം’ എന്നാൽ ഒരാൾക്ക് ഒരു തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിയായി നില്ക്കാനോ നില്ക്കാതിരിക്കാനോ സ്ഥാനാർത്ഥിത്വം പിൻവലിക്കാനോ പിൻവലിക്കാതിരിക്കാനോ വോട്ടുചെയ്യാനോ ഉള്ള അവകാശം എന്നർത്ഥമാകുന്നു; | (xvi) ‘സമ്മതിദാനാവകാശം’ എന്നാൽ ഒരാൾക്ക് ഒരു തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിയായി നില്ക്കാനോ നില്ക്കാതിരിക്കാനോ സ്ഥാനാർത്ഥിത്വം പിൻവലിക്കാനോ പിൻവലിക്കാതിരിക്കാനോ വോട്ടുചെയ്യാനോ ഉള്ള അവകാശം എന്നർത്ഥമാകുന്നു; | ||
(xviഎ) ‘എംപാനൽഡ് ലൈസൻസി’ എന്നാൽ നഗരകാര്യ വകുപ്പിലെ റീജിയണൽ ജോയിന്റ് ഡയറക്ടറിനു കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും അല്ലെങ്കിൽ 2019ലെ കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ളതായി കരുതപ്പെടുന്നതും സ്വയം സാക്ഷ്യപത്രം നൽകുന്നതിന്റെ ആവശ്യത്തിലേക്കായി തദ്ദേശ സ്വയംഭരണ വകുപ്പ്, നിർണ്ണയിക്കപ്പെട്ട പ്രകാരം എംപാനൽ ചെയ്തതുമായ, അതതു സംഗതിപോലെ, സ്ഥാപനം, ആർക്കിടെക്റ്റ്, എഞ്ചിനീയർ, ബിൽഡിംഗ് ഡിസൈനർ, സൂപ്പർവൈസർ അല്ലെങ്കിൽ ടൗൺ പ്ലാനർ എന്നർത്ഥമാകുന്നു | |||
(xvii)'പൊതുതിരഞ്ഞെടുപ്പ്' എന്നാൽ ഒരു പഞ്ചായത്തിന്റെ കാലാവധി അവസാനിച്ചതിനു ശേഷമോ അല്ലാതെയോ അതു രൂപീകരിക്കുന്നതിനോ പുനർ രൂപീകരിക്കുന്നതിനോ ഈ ആക്റ്റിൻ കീഴിൽ നടത്തുന്ന ഒരു തിരഞ്ഞെടുപ്പ് എന്നർത്ഥമാകുന്നു; | (xvii)'പൊതുതിരഞ്ഞെടുപ്പ്' എന്നാൽ ഒരു പഞ്ചായത്തിന്റെ കാലാവധി അവസാനിച്ചതിനു ശേഷമോ അല്ലാതെയോ അതു രൂപീകരിക്കുന്നതിനോ പുനർ രൂപീകരിക്കുന്നതിനോ ഈ ആക്റ്റിൻ കീഴിൽ നടത്തുന്ന ഒരു തിരഞ്ഞെടുപ്പ് എന്നർത്ഥമാകുന്നു; | ||
{{ | {{Approved}} |
Latest revision as of 16:45, 25 February 2021
(vii) "നിയോജകമണ്ഡലം’ എന്നാൽ ഏതെങ്കിലും തലത്തിലുള്ള പഞ്ചായത്തിലേക്ക് ഒരു അംഗത്തെ തിരഞ്ഞെടുക്കുന്നതിനു വേണ്ടിയുള്ള ഭൂപ്രദേശം (അത് ഏതു പേരിൽ അറിയപ്പെട്ടിരുന്നാലും) എന്നർത്ഥമാകുന്നു;
(viii) "അഴിമതി പ്രവൃത്തി' എന്നാൽ 120-ാം വകുപ്പിൽ പ്രത്യേകം പറഞ്ഞിട്ടുള്ള പ്രവൃത്തികളിൽ ഏതെങ്കിലും എന്നർത്ഥമാകുന്നു;
(ix) ഒരു തിരഞ്ഞെടുപ്പ് ഹർജിയെ സംബന്ധിച്ച് ‘ചെലവ് എന്നാൽ ഒരു തിരഞ്ഞെടുപ്പു ഹർജിയുടെ വിചാരണയുടേതോ ആനുഷംഗികമോ ആയ എല്ലാ ചെലവുകളും ചാർജുകളും വ്യയങ്ങളും എന്നർത്ഥമാകുന്നു;
(x) 'ജില്ല' എന്നാൽ ഒരു റവന്യൂ ജില്ല എന്നർത്ഥമാകുന്നു;
(xi) 'ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ' എന്നാൽ 13-ാം വകുപ്പ് (1)-ാം ഉപവകുപ്പിൻകീഴിൽ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ സ്ഥാനനിർദ്ദേശമോ നാമനിർദ്ദേശമോ ചെയ്ത ഒരു ഉദ്യോഗസ്ഥൻ എന്നർത്ഥമാകുന്നു;
(xii) 'ജില്ലാ പഞ്ചായത്ത്' എന്നാൽ 4-ാം വകുപ്പ് (1)-ാം ഉപവകുപ്പിന്റെ (സി) - ഖണ്ഡത്തിൻ കീഴിൽ ജില്ലാ തലത്തിൽ രൂപീകരിച്ച ഒരു ജില്ലാ പഞ്ചായത്ത് എന്നർത്ഥമാകുന്നു;
(xiii) 'ജില്ലാപഞ്ചായത്തു പ്രദേശം’ എന്നാൽ 4-ാം വകുപ്പ് (1)-ാം ഉപവകുപ്പ് (സി) - ഖണ്ഡത്തിന്റെ ആവശ്യത്തിനായി സർക്കാർ വിജ്ഞാപനം ചെയ്യുന്ന ഒരു ജില്ലയ്ക്കുള്ളിലെ ഗ്രാമപ്രദേശങ്ങൾ എന്നർത്ഥമാകുന്നു;
(xiv) 'തിരഞ്ഞെടുപ്പ് എന്നാൽ ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്തിലെ നിയോജക മണ്ഡലങ്ങളിൽ ഏതിലെങ്കിലുമുള്ള ഒരു സ്ഥാനം നികത്തുന്നതിനുള്ള തിരഞ്ഞെടുപ്പ് എന്നർത്ഥമാകുന്നു;
(xv) ഒരു നിയോജകമണ്ഡലത്തെ സംബന്ധിച്ചിടത്തോളം ‘സമ്മതിദായകൻ' എന്നാൽ (ഏതു പേരിൽ അറിയപ്പെട്ടിരുന്നാലും) തത്സമയം പ്രാബല്യത്തിലിരിക്കുന്ന ആ നിയോജകമണ്ഡലത്തിലെ വോട്ടർ പട്ടികയിൽ പേരു ചേർത്തിട്ടുള്ളതും 17-ാം വകുപ്പിൽ പരാമർശിച്ചിട്ടുള്ള ഏതെങ്കിലും അയോഗ്യതകൾക്ക് വിധേയനല്ലാത്തതും ആയ ഒരാൾ എന്നർത്ഥമാകുന്നു;
(xvi) ‘സമ്മതിദാനാവകാശം’ എന്നാൽ ഒരാൾക്ക് ഒരു തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിയായി നില്ക്കാനോ നില്ക്കാതിരിക്കാനോ സ്ഥാനാർത്ഥിത്വം പിൻവലിക്കാനോ പിൻവലിക്കാതിരിക്കാനോ വോട്ടുചെയ്യാനോ ഉള്ള അവകാശം എന്നർത്ഥമാകുന്നു;
(xviഎ) ‘എംപാനൽഡ് ലൈസൻസി’ എന്നാൽ നഗരകാര്യ വകുപ്പിലെ റീജിയണൽ ജോയിന്റ് ഡയറക്ടറിനു കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും അല്ലെങ്കിൽ 2019ലെ കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ളതായി കരുതപ്പെടുന്നതും സ്വയം സാക്ഷ്യപത്രം നൽകുന്നതിന്റെ ആവശ്യത്തിലേക്കായി തദ്ദേശ സ്വയംഭരണ വകുപ്പ്, നിർണ്ണയിക്കപ്പെട്ട പ്രകാരം എംപാനൽ ചെയ്തതുമായ, അതതു സംഗതിപോലെ, സ്ഥാപനം, ആർക്കിടെക്റ്റ്, എഞ്ചിനീയർ, ബിൽഡിംഗ് ഡിസൈനർ, സൂപ്പർവൈസർ അല്ലെങ്കിൽ ടൗൺ പ്ലാനർ എന്നർത്ഥമാകുന്നു
(xvii)'പൊതുതിരഞ്ഞെടുപ്പ്' എന്നാൽ ഒരു പഞ്ചായത്തിന്റെ കാലാവധി അവസാനിച്ചതിനു ശേഷമോ അല്ലാതെയോ അതു രൂപീകരിക്കുന്നതിനോ പുനർ രൂപീകരിക്കുന്നതിനോ ഈ ആക്റ്റിൻ കീഴിൽ നടത്തുന്ന ഒരു തിരഞ്ഞെടുപ്പ് എന്നർത്ഥമാകുന്നു;