Panchayat:Repo18/vol1-page1087: Difference between revisions
No edit summary |
No edit summary |
||
(One intermediate revision by the same user not shown) | |||
Line 5: | Line 5: | ||
# ഒരു യോഗത്തിന് നിശ്ചയിച്ചിട്ടുള്ള സമയം കഴിഞ്ഞ് അരമണിക്കുറിന് ശേഷവും കോറം തികയാതിരിക്കുകയും ഹാജരുള്ള അംഗങ്ങൾ കൂടുതൽ സമയം കാത്തിരിക്കുവാൻ വിസമ്മതിക്കു കയും ചെയ്താൽ യോഗം മാറ്റിവയ്ക്കപ്പെട്ടതായി കരുതേണ്ടതാണ്. | # ഒരു യോഗത്തിന് നിശ്ചയിച്ചിട്ടുള്ള സമയം കഴിഞ്ഞ് അരമണിക്കുറിന് ശേഷവും കോറം തികയാതിരിക്കുകയും ഹാജരുള്ള അംഗങ്ങൾ കൂടുതൽ സമയം കാത്തിരിക്കുവാൻ വിസമ്മതിക്കു കയും ചെയ്താൽ യോഗം മാറ്റിവയ്ക്കപ്പെട്ടതായി കരുതേണ്ടതാണ്. | ||
# സമിതിയുടെ അംഗങ്ങളുടെ പേരുകൾ അടങ്ങിയ ഒരു രജിസ്റ്റർ ഉണ്ടായിരിക്കേണ്ടതും യോഗത്തിൽ ഹാജരായ എല്ലാ അംഗങ്ങളും അതിൽ ഒപ്പ് രേഖപ്പെടുത്തേണ്ടതുമാണ്. | # സമിതിയുടെ അംഗങ്ങളുടെ പേരുകൾ അടങ്ങിയ ഒരു രജിസ്റ്റർ ഉണ്ടായിരിക്കേണ്ടതും യോഗത്തിൽ ഹാജരായ എല്ലാ അംഗങ്ങളും അതിൽ ഒപ്പ് രേഖപ്പെടുത്തേണ്ടതുമാണ്. | ||
'''5. ജില്ലാ വിദഗ്ദ്ധ സമിതിയുടെ യോഗ നടത്തിപ്പും അദ്ധ്യക്ഷത വഹിക്കലും.'''- | |||
# ജില്ലാ വിദഗ്ദ്ധ സമിതിയുടെ ഏതൊരു യോഗത്തിലും അതിന്റെ ചെയർമാനോ അദ്ദേഹത്തിന്റെ അഭാവത്തിൽ അദ്ദേഹം നാമനിർദ്ദേശിക്കുന്ന ഏതെങ്കിലും അംഗമോ അദ്ധ്യക്ഷം വഹിക്കേണ്ടതാണ്. | # ജില്ലാ വിദഗ്ദ്ധ സമിതിയുടെ ഏതൊരു യോഗത്തിലും അതിന്റെ ചെയർമാനോ അദ്ദേഹത്തിന്റെ അഭാവത്തിൽ അദ്ദേഹം നാമനിർദ്ദേശിക്കുന്ന ഏതെങ്കിലും അംഗമോ അദ്ധ്യക്ഷം വഹിക്കേണ്ടതാണ്. | ||
# സമിതിയുടെ യോഗത്തിന്റെ പരിഗണനയ്ക്ക് വരുന്ന എല്ലാ വിഷയങ്ങളിലും യോഗത്തിൽ ഹാജരുള്ള അംഗങ്ങളുടെ ഭൂരിപക്ഷം വോട്ടുപ്രകാരം തീരുമാനിക്കേണ്ടതും വോട്ടുകൾ തുല്യമാകുന്ന എല്ലാ സംഗതികളിലും അദ്ധ്യക്ഷന് ഒരു കാസ്റ്റിംഗ് വോട്ടുകൂടി വിനിയോഗിക്കാവുന്നതാണ്. | # സമിതിയുടെ യോഗത്തിന്റെ പരിഗണനയ്ക്ക് വരുന്ന എല്ലാ വിഷയങ്ങളിലും യോഗത്തിൽ ഹാജരുള്ള അംഗങ്ങളുടെ ഭൂരിപക്ഷം വോട്ടുപ്രകാരം തീരുമാനിക്കേണ്ടതും വോട്ടുകൾ തുല്യമാകുന്ന എല്ലാ സംഗതികളിലും അദ്ധ്യക്ഷന് ഒരു കാസ്റ്റിംഗ് വോട്ടുകൂടി വിനിയോഗിക്കാവുന്നതാണ്. | ||
Line 19: | Line 19: | ||
# ജില്ലാ വിദഗ്ദ്ധ സമിതി യുടെ ഓരോ യോഗത്തിലേയും നടപടിക്കുറിപ്പുകളുടെ പകർപ്പ് യോഗദിവസം കഴിഞ്ഞ് ഏഴുദിവസ ത്തിനകം ചെയർമാൻ സർക്കാരിലേക്ക് അയച്ചുകൊടുക്കേണ്ടതാണ്. | # ജില്ലാ വിദഗ്ദ്ധ സമിതി യുടെ ഓരോ യോഗത്തിലേയും നടപടിക്കുറിപ്പുകളുടെ പകർപ്പ് യോഗദിവസം കഴിഞ്ഞ് ഏഴുദിവസ ത്തിനകം ചെയർമാൻ സർക്കാരിലേക്ക് അയച്ചുകൊടുക്കേണ്ടതാണ്. | ||
{{ | {{Accept}} |
Latest revision as of 05:07, 3 February 2018
(7) ആക്റ്റ് പ്രകാരമോ ഈ ചട്ടങ്ങൾ പ്രകാരമോ സിദ്ധിച്ചു. ജില്ലാ വിദഗ്ദ്ധ സമിതിയുടെ ഏതെങ്കിലും കർത്തവ്യങ്ങൾ നിർവഹിക്കുന്നതിന് സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിന്റെയോ, സെന്റർ ഫോർ വാട്ടർ റിസോഴ്സ്സസ് ഡെവലപ്മെന്റ് ആന്റ് മാനേജ്മെന്റിന്റെയോ അതുപോലെയുള്ള മറ്റേതെങ്കിലും സ്ഥാപനത്തിന്റെയോ വിദഗ്ദ്ധരുടെ സഹായമോ ഉപദേശമോ അതിന് അഭികാമ്യമായി തോന്നിയാൽ അപ്രകാരമുള്ള ആവശ്യങ്ങൾക്ക് അതിന് അപ്രകാരമുള്ള സ്ഥാപനവുമായി കൂടിയാലോചിച്ച് ഏതൊരാളിനെയും അതുമായി ബന്ധപ്പെടുത്താവുന്നതും അപ്രകാരം ബന്ധപ്പെടുത്തപ്പെട്ട ആൾക്ക് ആ ആവശ്യത്തെ സംബന്ധിച്ച സമിതിയുടെ യോഗങ്ങളിൽ പങ്കെടുക്കുവാൻ അവകാശമുണ്ടായിരിക്കുന്നതും എന്നാൽ വോട്ടു ചെയ്യാൻ അവകാശമില്ലാത്തതുമാണ്.
4. ജില്ലാ വിദഗ്ദ്ധ സമിതിയുടെ യോഗത്തിന്റെ കോറം.-
- ജില്ലാ വിദഗ്ദ്ധ സമിതിയിലെ ആകെ അംഗങ്ങളുടെ എണ്ണത്തിന്റെ മൂന്നിലൊരു ഭാഗം കോറമാകുന്നതും അത്രയും അംഗങ്ങൾ സമിതിയുടെ യോഗത്തിൽ ഹാജരില്ലാത്തപക്ഷം സമിതിയുടെ യോഗം കൂടുവാൻ പാടില്ലാത്തതാണ്.
- യോഗം നടന്നുകൊണ്ടിരിക്കുമ്പോൾ എപ്പോഴെങ്കിലും നിശ്ചിതകോറമില്ലാതെ വന്നാൽ തുടർന്ന് യോഗനടപടികൾ നടത്തുവാൻ പാടില്ലാത്തതാണ്.
- ഒരു യോഗത്തിന് നിശ്ചയിച്ചിട്ടുള്ള സമയം കഴിഞ്ഞ് അരമണിക്കുറിന് ശേഷവും കോറം തികയാതിരിക്കുകയും ഹാജരുള്ള അംഗങ്ങൾ കൂടുതൽ സമയം കാത്തിരിക്കുവാൻ വിസമ്മതിക്കു കയും ചെയ്താൽ യോഗം മാറ്റിവയ്ക്കപ്പെട്ടതായി കരുതേണ്ടതാണ്.
- സമിതിയുടെ അംഗങ്ങളുടെ പേരുകൾ അടങ്ങിയ ഒരു രജിസ്റ്റർ ഉണ്ടായിരിക്കേണ്ടതും യോഗത്തിൽ ഹാജരായ എല്ലാ അംഗങ്ങളും അതിൽ ഒപ്പ് രേഖപ്പെടുത്തേണ്ടതുമാണ്.
5. ജില്ലാ വിദഗ്ദ്ധ സമിതിയുടെ യോഗ നടത്തിപ്പും അദ്ധ്യക്ഷത വഹിക്കലും.-
- ജില്ലാ വിദഗ്ദ്ധ സമിതിയുടെ ഏതൊരു യോഗത്തിലും അതിന്റെ ചെയർമാനോ അദ്ദേഹത്തിന്റെ അഭാവത്തിൽ അദ്ദേഹം നാമനിർദ്ദേശിക്കുന്ന ഏതെങ്കിലും അംഗമോ അദ്ധ്യക്ഷം വഹിക്കേണ്ടതാണ്.
- സമിതിയുടെ യോഗത്തിന്റെ പരിഗണനയ്ക്ക് വരുന്ന എല്ലാ വിഷയങ്ങളിലും യോഗത്തിൽ ഹാജരുള്ള അംഗങ്ങളുടെ ഭൂരിപക്ഷം വോട്ടുപ്രകാരം തീരുമാനിക്കേണ്ടതും വോട്ടുകൾ തുല്യമാകുന്ന എല്ലാ സംഗതികളിലും അദ്ധ്യക്ഷന് ഒരു കാസ്റ്റിംഗ് വോട്ടുകൂടി വിനിയോഗിക്കാവുന്നതാണ്.
- ഏത് ക്രമപ്രശ്നത്തിന്മേലും തീരുമാനം എടുക്കുന്നതിനുള്ള പരിപൂർണ്ണാധികാരം അദ്ധ്യക്ഷന് ഉണ്ടായിരിക്കുന്നതും അത് പ്രാബല്യത്തിൽ കൊണ്ടുവരാൻ ആവശ്യമായ അധികാരം അദ്ദേഹത്തിന് ഉണ്ടായിരിക്കുന്നതുമാണ്.
6. ജില്ലാ വിദഗ്ദ്ധ സമിതിയുടെ യോഗനടപടിക്കുറിപ്പ് തയ്യാറാക്കൽ.
- ജില്ലാ വിദഗ്ദ്ധ സമിതിയുടെ യോഗനടപടികൾ സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തുന്നതിന് ഒരു മിനിറ്റസ് ബുക്ക് ഉണ്ടായിരിക്കേണ്ടതും അത് ചെയർമാന്റെ സൂക്ഷിപ്പിൽ ആയിരിക്കേണ്ടതുമാണ്.
- യോഗത്തിന്റെ നടപടികളുടെ നക്കൽ കൺവീനർ തയ്യാറാക്കി യോഗം കഴിഞ്ഞ 24 മണി ക്കുറിനുള്ളിൽ അദ്ധ്യക്ഷന്റെ അംഗീകാരത്തിന് സമർപ്പിക്കേണ്ടതാണ്.
- കൺവീനർ തയ്യാറാക്കിയ യോഗനടപടിക്കുറിപ്പ് അദ്ധ്യക്ഷന് ലഭിച്ച 24 മണിക്കുറിനുള്ളിൽ ആയത് പരിശോധിച്ച് യോഗതീരുമാനങ്ങളെ സംബന്ധിച്ച് ഏതെങ്കിലും തിരുത്തലുകൾ അതിൽ ആവശ്യമാണെങ്കിൽ അപ്രകാരമുള്ള തിരുത്തലുകളോടെയോ അല്ലാതെയോ കൺവീനർക്ക് തിരിച്ചയച്ചുകൊടുക്കേണ്ടതാണ്.
- അദ്ധ്യക്ഷൻ അംഗീകരിച്ച യോഗനടപടിക്കുറിപ്പ് കൺവീനർക്ക് ലഭിച്ചാൽ ഉടൻ തന്നെ മിനിറ്റസ് ബുക്കിൽ അത് രേഖപ്പെടുത്തി അദ്ധ്യക്ഷന്റെ ഒപ്പു വാങ്ങേണ്ടതാണ്.
- യോഗനടപടിക്കുറിപ്പ് മിനിറ്റസ് ബുക്കിൽ രേഖപ്പെടുത്തിക്കഴിഞ്ഞാൽ ഉടൻതന്നെ മിനിറ്റസ് യോഗനടപടിക്കുറിപ്പിന്റെ കോപ്പി മറ്റംഗങ്ങൾക്ക് നൽകേണ്ടതാണ്.
7. ജില്ലാ വിദഗ്ദ്ധ സമിതിയുടെ മിനിറ്റസ് അയച്ചുകൊടുക്കൽ-
- ജില്ലാ വിദഗ്ദ്ധ സമിതി യുടെ ഓരോ യോഗത്തിലേയും നടപടിക്കുറിപ്പുകളുടെ പകർപ്പ് യോഗദിവസം കഴിഞ്ഞ് ഏഴുദിവസ ത്തിനകം ചെയർമാൻ സർക്കാരിലേക്ക് അയച്ചുകൊടുക്കേണ്ടതാണ്.