Panchayat:Repo18/vol2-page1311: Difference between revisions
('3. പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
Line 9: | Line 9: | ||
{{ | {{create}} |
Latest revision as of 09:04, 6 January 2018
3. പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച റിപ്പോർട്ടും സ്ഥിതിവിവര കണക്കുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറി മാർ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ/ നഗരകാര്യ ഡയറക്ടർ മുഖേന ഓരോ മാസവും 15-ാം തീയ തിക്കു മുമ്പായി ഗവൺമെന്റിലേക്ക് അയച്ചു തരേണ്ടതാണ്. ഗ്രാമസഭ അംഗീകരിച്ച് ഗുണഭോക്ത്യ ലിസ്റ്റിൽ മാറ്റം വരുത്തുന്നത് സംബന്ധിച്ച് സർക്കുലർ (തദ്ദേശ സ്വയംഭരണ (ഡിപി) വകുപ്പ. 54017/ഡിപീ1/2003/തസ്വഭവ, തിരും തീയതി; 8.3.2004) വിഷയം:- തദ്ദേശ സ്വയംഭരണ വകുപ്പ് - ഗ്രാമസഭ അംഗീകരിച്ച ഗുണഭോക്ത്യ ലിസ്റ്റിൽ മാറ്റം വരു ത്തുന്നതു സംബന്ധിച്ച സൂചന:- 1. 4.8.2003-ലെ 34704/ഡിപി1/2003/തസ്വഭവ നമ്പർ സർക്കുലർ 2. 9/2/2004ലെ വികേന്ദ്രീകൃതാസുത്രണ സംസ്ഥാനതല കോർഡിനേഷൻ സമിതി യോഗ തീരുമാനം നം. 2.7, ഗ്രാമസഭകളിൽ ചർച്ച ചെയ്ത് അർഹതാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ മുൻഗണന നിശ്ച യിച്ച് തയ്യാറാക്കിയിട്ടുള്ള ഗുണഭോക്ത്യ ലിസ്റ്റുകൾ യാതൊരു കാരണവശാലും മാറ്റം വരുത്താൻ പാടി ല്ലെന്ന് സൂചന സർക്കുലർ പ്രകാരം നിർദ്ദേശിച്ചിരുന്നു. എന്നാൽ കരടു ലിസ്റ്റ് പ്രസിദ്ധീകരിച്ച് ലഭിക്കുന്ന അപേക്ഷകൾ അന്വേഷണത്തിൽ വസ്തുതാപരമാണെന്ന് കാണുകയും അതിന്റെ അടിസ്ഥാനത്തിൽ ഗ്രാമ സഭ ഒരു ഗുണഭോക്താവിന് അനുവദിച്ച സ്ഥാനം മാറ്റണമെന്ന് ബോദ്ധ്യമാവുകയും ചെയ്താൽ അപ്ര കാരം പ്രവർത്തിക്കാൻ നിലവിലുള്ള വ്യവസ്ഥകൾ അനുവദിക്കുന്നില്ലെന്നും ആയതിനാൽ ഇക്കാര്യത്തിൽ ഒരു സ്പഷ്ടീകരണം നൽകണമെന്നും കണ്ണൂർ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ആവശ്യപ്പെട്ടിരിക്കുന്നു. ഈ ആവശ്യം സംബന്ധിച്ച് സൂചന രണ്ടിലെ തീരുമാനപ്രകാരം താഴെ പറയുന്ന സ്പഷ്ടീകരണം നൽകി ഉത്തരവാകുന്നു. 'ഗ്രാമസഭ അംഗീകരിച്ച കരടു ലിസ്റ്റിന്മേലുള്ള ആക്ഷേപം അന്വേഷിച്ച വസ്തുതാപരമാണെന്നു കണ്ടാൽ ഒരു ഗുണഭോക്താവിന് അനുവദിച്ച സ്ഥാനം മാറ്റണമെങ്കിൽ വീണ്ടും ഗ്രാമസഭയിൽ അവതരി പ്പിച്ച് അംഗീകാരം വാങ്ങേണ്ടതാണ്.' ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ ഹാജരാക്കുന്നത് സംബന്ധിച്ച (തദ്ദേശ സ്വയംഭരണ (ഡിപി) വകുപ്പ, 2200/ഡിപീ1/04/തസ്വഭവ, തിരുവനന്തപുരം, തീയതി: 20.3.2004) വിഷയം:- കേരള വികസന പദ്ധതി - വ്യക്തിഗത ആനുകൂല്യങ്ങൾക്ക് ഗുണഭോക്താക്കളെ തിര ഞെടുക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ ഹാജരാക്കുന്നത് സംബന്ധിച്ച് - വിശദീ കരണം - പുറപ്പെടുവിക്കുന്നു. സൂചന:- 1.2.9.98ലെ (പി.) 181/98/തഭവ നമ്പർ സർക്കാർ ഉത്തരവ് 2. മലപ്പുറം ജില്ലാ കളക്ടറുടെ 2.1.2004-ലെ ഇ2/57177/03. നമ്പർ കത്ത്. കേരള വികസന പദ്ധതിയിൻ കീഴിൽ വ്യക്തിഗത ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് അപേ ക്ഷകർ ജാതി, വസ്തുവിവരം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപേക്ഷയോടൊപ്പം തന്നെ ഹാജരാക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറിമാർ നിഷ്കർഷിക്കുന്നതിനാൽ അപേക്ഷകർക്ക് വളരെ ബുദ്ധി മുട്ട് ഉണ്ടാകുന്നതായി ഗവൺമെന്റിന്റെ ശ്രദ്ധയിൽപെട്ടിരിക്കുന്നു. ഈ വിഷയം 10.3.04, 11.3.04 എന്നീ തീയതികളിൽ ചേർന്ന കോർഡിനേഷൻ സബ് കമ്മിറ്റി ചർച്ച ചെയ്ത് ശുപാർശ ചെയ്തതിന്റെ അടിസ്ഥാ നത്തിൽ സൂചന 1 ലെ സർക്കാർ ഉത്തരവിന് താഴെ പറയുന്ന വിശദീകരണം പുറപ്പെടുവിക്കുന്നു. 'വ്യക്തിഗ0) ആനുകൂല്യങ്ങൾ നൽകുന്നതിന് ക്ഷണിക്കുന്ന അപേക്ഷയിൽ തന്നെ ജാതി, വസ്തു വിവരം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ സത്യവാങ്മൂലം മുഖേന സ്വീകരിച്ച് ഗുണഭോക്താക്കളെ തെര ഞെടുത്തതിനു ശേഷം ആനുകൂല്യങ്ങൾക്ക് അന്തിമമായി തെരഞ്ഞെടുക്കപ്പെടുന്നതിനുമാത്രം ബന്ധ പ്പെട്ട സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിർദ്ദേശിക്കുകയും സത്യവാങ്ങ്മൂലത്തിന് വിരുദ്ധമായ സർട്ടിഫി ക്കറ്റുകൾ ഹാജരാക്കുന്നവരെ ആനുകൂല്യങ്ങൾക്ക് അർഹരല്ലെന്ന് തീരുമാനിക്കുകയും ചെയ്യാവുന്നതാണ്. ഹിന്ദു വിവാഹ രജിസ്ട്രേഷൻ സ്പഷ്ടീകരണം (തദ്ദേശസ്വയംഭരണ (സി.) വകുപ്പ്, നമ്പർ: 24581/സി1/04/തസ്വഭവ:, തിരുവനന്തപുരം. 21.7.2004) സെക്രട്ടറി, പഞ്ചായത്ത് ഡയറക്ടർ
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |