Panchayat:Repo18/vol1-page0346: Difference between revisions
No edit summary |
No edit summary |
||
(5 intermediate revisions by 2 users not shown) | |||
Line 1: | Line 1: | ||
== ''' | == '''1994-ലെ കേരള പഞ്ചായത്ത് രാജ് (സമ്മതിദായകരുടെ രജിസ്ട്രേഷൻ) ചട്ടങ്ങൾ''' == | ||
എസ്.ആർ.ഒ. നമ്പർ 949/94.- കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 254-ാം വകുപ്പ് (1)-ാം ഉപവകുപ്പ് പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കേരള സർക്കാർ, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിയാലോചിച്ച് താഴെ പറയുന്ന ചട്ടങ്ങൾ ഇതിനാൽ ഉണ്ടാക്കുന്നു. അതായത്:- | |||
<center>'''ചട്ടങ്ങൾ'''</center> | |||
''' | 1. '''ചുരുക്കപ്പേരും പ്രാരംഭവും'''.- (1) ഈ ചട്ടങ്ങൾക്ക് 1994-ലെ കേരള പഞ്ചായത്ത് രാജ് (സമ്മതിദായകരുടെ രജിസ്ട്രേഷൻ) ചട്ടങ്ങൾ എന്ന് പേർ പറയാം. | ||
(2) ഇത് ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്. | |||
''' | 2. '''നിർവ്വചനങ്ങൾ'''.- ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്തപക്ഷം.- | ||
(എ) ‘ആക്റ്റ് എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) എന്നർത്ഥമാകുന്നു; | |||
(ബി) 'അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ആഫീസർ' എന്നാൽ ആക്റ്റിലെ 15-ാം വകുപ്പ് പ്രകാരം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിക്കുന്നതായ ആഫീസർ എന്നർത്ഥമാകുന്നു. | |||
(സി) ‘ഫാറം' എന്നാൽ ഈ ചട്ടങ്ങളോട് അനുബന്ധമായി ചേർത്തിട്ടുള്ള ഫാറം എന്നർത്ഥ മാകുന്നു; | |||
(ഡി) | (ഡി) 'രജിസ്ട്രേഷൻ ആഫീസർ' എന്നാൽ ആക്റ്റിലെ 14-ാം വകുപ്പ് പ്രകാരം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിക്കുന്നതോ നാമനിർദ്ദേശം ചെയ്യുന്നതോ ആയ ഇലക്ടറൽ രജിസ്ട്രേഷൻ ആഫീസർ എന്നർത്ഥമാകുന്നു; | ||
(ഇ) ‘പട്ടിക' എന്നാൽ ഒരു നിയോജക മണ്ഡലത്തിനുവേണ്ടിയുള്ള സമ്മതിദായകരുടെ പട്ടിക എന്നർത്ഥമാകുന്നു; | (ഇ) ‘പട്ടിക' എന്നാൽ ഒരു നിയോജക മണ്ഡലത്തിനുവേണ്ടിയുള്ള സമ്മതിദായകരുടെ പട്ടിക എന്നർത്ഥമാകുന്നു; | ||
Line 24: | Line 24: | ||
(ജി) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും എന്നാൽ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്റ്റിൽ അവയ്ക്ക് നൽകി യിട്ടുള്ള അർത്ഥങ്ങൾ യഥാക്രമം ഉണ്ടായിരിക്കുന്നതാണ്. | (ജി) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും എന്നാൽ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്റ്റിൽ അവയ്ക്ക് നൽകി യിട്ടുള്ള അർത്ഥങ്ങൾ യഥാക്രമം ഉണ്ടായിരിക്കുന്നതാണ്. | ||
''' | 3. '''പട്ടികയുടെ ഭാഷയും ഫാറവും'''.- ഓരോ നിയോജകമണ്ഡലത്തിലേക്കുമുള്ള പട്ടിക ഫാറം 1-ൽ മലയാളത്തിലോ ആ പ്രദേശത്തെ പ്രാദേശിക ഭാഷയിലോ [അല്ലെങ്കിൽ സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചേക്കാവുന്ന അത്തരം ഫാറത്തിലോ, അത്തരം രീതിയിലോ] തയ്യാറാക്കേണ്ടതാണ്. | ||
{ | {{Approved}} |
Latest revision as of 06:48, 29 May 2019
1994-ലെ കേരള പഞ്ചായത്ത് രാജ് (സമ്മതിദായകരുടെ രജിസ്ട്രേഷൻ) ചട്ടങ്ങൾ
എസ്.ആർ.ഒ. നമ്പർ 949/94.- കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 254-ാം വകുപ്പ് (1)-ാം ഉപവകുപ്പ് പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കേരള സർക്കാർ, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിയാലോചിച്ച് താഴെ പറയുന്ന ചട്ടങ്ങൾ ഇതിനാൽ ഉണ്ടാക്കുന്നു. അതായത്:-
1. ചുരുക്കപ്പേരും പ്രാരംഭവും.- (1) ഈ ചട്ടങ്ങൾക്ക് 1994-ലെ കേരള പഞ്ചായത്ത് രാജ് (സമ്മതിദായകരുടെ രജിസ്ട്രേഷൻ) ചട്ടങ്ങൾ എന്ന് പേർ പറയാം.
(2) ഇത് ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്.
2. നിർവ്വചനങ്ങൾ.- ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്തപക്ഷം.-
(എ) ‘ആക്റ്റ് എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) എന്നർത്ഥമാകുന്നു;
(ബി) 'അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ആഫീസർ' എന്നാൽ ആക്റ്റിലെ 15-ാം വകുപ്പ് പ്രകാരം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിക്കുന്നതായ ആഫീസർ എന്നർത്ഥമാകുന്നു.
(സി) ‘ഫാറം' എന്നാൽ ഈ ചട്ടങ്ങളോട് അനുബന്ധമായി ചേർത്തിട്ടുള്ള ഫാറം എന്നർത്ഥ മാകുന്നു;
(ഡി) 'രജിസ്ട്രേഷൻ ആഫീസർ' എന്നാൽ ആക്റ്റിലെ 14-ാം വകുപ്പ് പ്രകാരം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിക്കുന്നതോ നാമനിർദ്ദേശം ചെയ്യുന്നതോ ആയ ഇലക്ടറൽ രജിസ്ട്രേഷൻ ആഫീസർ എന്നർത്ഥമാകുന്നു;
(ഇ) ‘പട്ടിക' എന്നാൽ ഒരു നിയോജക മണ്ഡലത്തിനുവേണ്ടിയുള്ള സമ്മതിദായകരുടെ പട്ടിക എന്നർത്ഥമാകുന്നു;
[(ഇഇ) 'പ്രവാസി ഭാരതീയ സമ്മതിദായകൻ' എന്നാൽ ആക്റ്റിലെ 21 എ വകുപ്പിൽ പരാമർശി ക്കപ്പെട്ടിട്ടുള്ളതും യോഗ്യതാ തീയതിയിൽ 18 വയസ്സിൽ കുറയാത്ത പ്രായമുള്ളതുമായ ഭാരത പൗരൻ എന്നർത്ഥമാകുന്നു.]
(എഫ്) ‘വകുപ്പ്' എന്നാൽ ആക്റ്റിലെ ഒരു വകുപ്പ് എന്നർത്ഥമാകുന്നു;
(ജി) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും എന്നാൽ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്റ്റിൽ അവയ്ക്ക് നൽകി യിട്ടുള്ള അർത്ഥങ്ങൾ യഥാക്രമം ഉണ്ടായിരിക്കുന്നതാണ്.
3. പട്ടികയുടെ ഭാഷയും ഫാറവും.- ഓരോ നിയോജകമണ്ഡലത്തിലേക്കുമുള്ള പട്ടിക ഫാറം 1-ൽ മലയാളത്തിലോ ആ പ്രദേശത്തെ പ്രാദേശിക ഭാഷയിലോ [അല്ലെങ്കിൽ സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചേക്കാവുന്ന അത്തരം ഫാറത്തിലോ, അത്തരം രീതിയിലോ] തയ്യാറാക്കേണ്ടതാണ്.